• Text
  • Text

BASHEER SAMPOORNA KRUTHIKAL (3 VOL SET)

By : VAIKOM MUHAMMAD BASHEER



Book : BASHEER SAMPOORNA KRUTHIKAL (3 VOL SET)
Author: VAIKOM MUHAMMAD BASHEER
Category : Collections & Selected Works, Sampoorna Krithikal
ISBN : 9788171301560
Binding : Normal
Publishing Date : 15-07-2024
Publisher : DC BOOKS
Edition : 24
Number of pages : 2716
Language : Malayalam
Paper Back

Publisher: DC BOOKS
₹1,999.00 ₹2,499.00 20% off





Book Summary

നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.

WRITE A REVIEW

Product name: BASHEER SAMPOORNA KRUTHIKAL (3 Vol Set)

Review title:



Your Ratings:

Your Message:




Book Reviews

  Basheer sampoorna kruthikal
By Sara Mammen
Want to buy

  100
By ABOOBACKER SIDHEEQUE T
good


  ബഷീർ സമ്പൂർണ്ണ കൃതികൾ .
By Girija Chathunny
ബഷീർ സമ്പൂർണ്ണ കൃതികൾ ഡി സി ബുക്സ് മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമരസേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു. ബഷീർ സമ്പൂർണ്ണ കൃതികൾ "ബഷീർ എന്ന ഒറ്റമരം" എന്ന എം എൻ വിജയന്റെ അവതാരികയോടുകൂടിയാണ് ഈ കൃതി തുടങ്ങുന്നത്. “എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്,ചുട്ടു നീറുന്ന അനുഭവങ്ങളും പേനയും അല്ലാതെ മറ്റുള്ളതൊന്നും ഉണ്ടായിരുന്നില്ല."പലപ്പോഴും ബഷീർ പറഞ്ഞിട്ടുള്ളവയാണ്. എന്റെ കണക്കുകളെല്ലാം തെറ്റായിരുന്നുവെങ്കിലും എനിക്കെന്നും അപാരമായ ഭാവനയുണ്ടായിരുന്നുവെന്ന് ബഷീർ ബാല്യകാലസഖിയിൽ ഓർക്കുന്നുണ്ട്! താൻ പോകുന്നിടത്തെല്ലാം പൂന്തോട്ടങ്ങളുണ്ടാക്കി പോകുന്ന സൃഷ്ടിവൈഭവം."ഞാനാണ് പൂവ്,ഞാൻതന്നെയാണ് തോട്ടവും " ഭാവനയൊന്നുമില്യ ഒന്നും കൂട്ടിച്ചേർത്തിട്ടില്ല്യ എന്ന സത്യവാങ്മൂലത്തോടെ അവതരിപ്പിച്ച അനുരാഗത്തിന്റെ ദിനങ്ങളിൽ ഞാനൊരു കലാകാരനാണെന്ന് പറഞ്ഞുകൊണ്ട് വിവാഹപിറ്റേന്ന് കാമുകിയുടെ കണ്ണടകളിൽ ചുംബിച്ചുകൊണ്ട് ദീർഘസുമംഗലീ ഭവഃ എന്നവരെ ആശിർവദിക്കുവാൻ ബഷീറിന് കഴിഞ്ഞത് ഈ കലയുടെ ,കണ്ണടയുടെ ചെറുദൂരം കൊണ്ടാകണം .ജീവിച്ചിരിക്കെ തന്നെ ബഷീർ കഥയായി,കഥകളായി തീരുന്നതിന്റെ കാരണമിതാണെന്ന് എം എൻ വിജയൻ ഇവിടെ കുറിക്കുന്നു.! താനൊന്നും ചെയ്തില്ലേലും ബാപ്പയും ഉമ്മയും എന്നെ അടിക്കുകയും ചീത്തപറയുകയും ചെയ്യും.സഹതാപവും നീതിയും തനിക്കുള്ളതല്ല എന്ന് പറയുന്ന മജീദ്. പിന്നീടവൻ ഏഴോ പത്തോ കൊല്ലം സഞ്ചരിച്ചത് ലോകത്തിന്റെ അനുഭവങ്ങളുടെയും അറ്റങ്ങളിലായിരുന്നു.ബഷീറിന്റെ യാത്രകളുടെ സ്‌പുരണങ്ങൾ തന്നെയാണ് ഇവിടെ കാണാനാവുന്നത്. ദാരിദ്ര്യം ഭയങ്കര വ്യാധിയാണ് ,അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്നു. ഇവിടെ മജീദിനും സുഹറയ്ക്കും ഇടയിൽ വില്ലനായി വന്നത് രണ്ടുവീട്ടുകാരുടെയും സാമ്പത്തിക അസുന്തലിതാവസ്ഥയാണ്! അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാൽ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈർഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റർപീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖി കേവലം ചെറിയൊരു പുസ്തകമാണ്. എങ്കിലും ഒരു ജീവിതമോ അതിനും അപ്പുറം എന്തെല്ലാമോ അതിൽ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവ്രമാണ് ബാല്യകാലസഖി ബാല്യകാല സഖിയിലെ മജീദിനേയും സുഹറയേയും ആർക്കാണ് മറക്കാനാവുക,മജീദ് ഓർക്കുന്നതുപോലെ സുഹറ എന്തായിരിക്കും ചെമ്പരത്തി ചെടിയിൽ പിടിച്ചു കൊണ്ട് അവസാനമായി അവനോട് പറയാനാഗ്രഹിച്ചത്... “ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്" അതിലെ കുഞ്ഞിപാത്തുമ്മയുടെ വിവാഹം നിശ്ചയിച്ചത് താൻ സ്നേഹിക്കുന്ന നിസ്സാർ അഹമ്മദിനെയാണെന്നറിയാതെ, അവൾ രോഗിയായപ്പോൾ അവളെ മന്ത്രവാദികളെയും മുസലിയാരേയും കാണിക്കുന്നു. പ്രാകൃതമായ ഭേദ്യമുറകളാണവർ അവളോട് ചെയ്യുന്നത്.അതിന്റെ ആഘാതവും ക്ഷീണവും തളർത്തിയപ്പോൾ ജനലുകളൊക്കെ അടച്ചുപൂട്ടിയ കൊച്ചു മുറിക്കുള്ളിൽ അവൾ അഭയം പ്രാപിക്കുന്നു. അവളെ കാണാനായി ആ മുറിയിലെത്തിയ നിസ്സാറിന്റെ ബാപ്പ ഇരുട്ടുമുറിയുടെ ജനൽ തുറന്നിട്ടുകൊണ്ടു പറയുന്നതിങ്ങനെ;ഇതിൽ കാറ്റും വെളിച്ചവും കയറണം,എന്തിനാണ് അടച്ചിട്ടിരിക്കുന്നത്.അദ്ദേഹം ജനവാതിൽ തുറന്നിട്ടു .കാറ്റും വെളിച്ചവും അകത്തുകടന്നു. “വെളിച്ചത്തിന്ന് എന്തൊരു വെളിച്ചം" വെളിച്ചത്തിന്ന് എന്തൊരു തിളക്കമാണെന്ന് പറയാതെ വെളിച്ചം എന്ന് പറഞ്ഞപ്പോൾ ആ മൂന്നക്ഷരങ്ങൾക്ക് എന്തൊരു വെളിച്ചമാണ് ഉണ്ടായത്!അത് എഴുതുന്നവരുടെ പ്രത്യേകതയാണ്.ലാളിത്യത്തിന്റെ ,അർത്ഥസമ്പുഷ്ടമായ എഴുത്ത്,ബഷീർ ന്റെ മാത്രം ശൈലി!! അതുപോലെ ആനമക്കാർക്ക് ഒരാനയുണ്ടായിരുന്നു ,എന്ന് പറയുന്നത് കുഞ്ഞിപാത്തുവിന്റെ ഉമ്മയും നാട്ടുപ്രമാണിയായ വട്ടനടിമയുടെ വീടരുമായ കുഞ്ഞുതാച്ചുമ്മയാണ്. ഇവിടെ ആനമക്കാരേയും ആനയെയും വായനക്കാർ കാണുന്നില്യ,എങ്കിലും വരികളിൽ നിറഞ്ഞു നിൽക്കുന്നു അവർ,അവരിലൂടെ നമ്മൾ കഥവായിക്കുന്നു. ഇസ്‌ലാമിന് എതിരാണ് വിദ്യാഭ്യാസം എന്നതിനാൽ കുഞ്ഞിപാത്തുവിനെ ബാപ്പ സ്കൂളിൽ അയച്ചു പഠിച്ചില്ലെങ്കിലും നിസ്സാർ അവളെ വിവാഹത്തിന്ന് മുൻപ് പ്രാഥമിക വിദ്യാഭ്യാസം നൽകി.വെളിച്ചത്തിന്റെ ലോകത്തിലേക്ക് തലയുയുർത്തി നടന്നു പോകാനാണ് നിസ്സാർ അവളോട് പറയുന്നത്,വിവാഹവേഷമണിഞ്ഞു അവൾ തലയുയർത്തി നടന്നു പോകുന്നു! അവളുടെ ഉമ്മയ്‌ക്ക് മാനസാന്തരം വന്നപ്പോൾ പറയുന്നുണ്ട് "അസ്സൽ നേരുള്ള ആന" നാല് കാഫ്രിങ്ങളെ കൊന്ന ആന കുയാനായായിരുന്നെന്ന്! ഒരുപക്ഷെ ആ കാലഘട്ടത്തിൽ മുസ്‌ലിം സമൂഹത്തിന്റെ അന്നത്തെ ആചാരങ്ങളിൽ നിന്നുള്ള മോചനം, പഴമയിൽ നിന്ന് പുതുമയിലേക്കുള്ള മാറ്റം,ചെറുപ്പക്കാരിലൂടെ പ്രതീക്ഷിച്ചിട്ടുണ്ടാകും. അതാണിവിടെ നിസ്സാറിലൂടെ നമുക്ക് കാണാനാവുന്നത്! പത്രാധിപർ ;ലേഖനങ്ങൾക്കു പ്രതിഫലം കൊടുക്കുകയോ! സാഹിത്യക്ഷേത്രത്തെ ഒരു വ്യഭിചാരശാലയാക്കാൻ ഞാനുദ്ദേശിക്കുന്നില്ല്യ!! സദാശിവൻ എന്ന എഴുത്തുകാരന്റെ കഥപറയുന്ന(നാടകം) കഥാബീജത്തിലെ വാക്കുകളാണ്.എഴുത്തുകാരന്റെ "ദയനീയാവസ്ഥ" അവസാനം അയാളുടെ അമ്മയുടെ കത്തിലൂടെ മാധവി വായിക്കുമ്പോൾ സാഹിത്യത്തിന്റെ ഗരിമയാണല്ലോ നഷ്ടപ്പെടുന്നതെന്ന ചിന്ത അനുവാചകനെ ഏറെ ചിന്തിപ്പിക്കും! "ജന്മദിനം നമുക്കൊക്കെ എന്ത് ജന്മദിനം ?" "പ്രപഞ്ചത്തിലുള്ള എല്ലാറ്റിനുമുണ്ടല്ലോ ജന്മദിനം" "ദാരിദ്ര്യത്തിന്റെ,വിശപ്പിന്റെ വിളികളിൽ മാനാഭിമാനങ്ങൾ മറന്നു പോകുന്ന മനുഷ്യന്റെ നേർചിത്രമാണ് ജന്മദിനത്തിലൂടെ അദ്ദേഹം പറയുന്നത്. രാത്രിയായിട്ടും ഒന്നും കഴിക്കാതെ വിശപ്പ് അസഹ്യമായപ്പോൾ അടുത്ത റൂമിൽ താമസിക്കുന്ന മാത്യുവിന്റെ അടുക്കളയിൽ കയറി അവരറിയാതെ ഭക്ഷണം കഴിച്ചു വന്നുറങ്ങുമ്പോൾ മാത്യു വന്നു വിളിച്ചു പറയുന്നു.; ഞാൻ സിനിമയ്ക്ക് പോയിരുന്നു ,വിക്ടർ ഹ്യുഗോവിന്റെ പാവങ്ങൾ നിങ്ങൾ കാണേണ്ട ഒന്നാംതരം സിനിമയാണ്!(പാവങ്ങളുടെ കഥയെഴുതുന്നതിനെ കളിയാക്കാറുണ്ടവർ) നിങ്ങൾ ഉണ് കഴിച്ചോ എനിക്ക് തീരെ വിശപ്പില്ല്യ ,വന്നു ഉണ്‌ കഴിക്കൂ. അല്ലെങ്കിൽ ഭക്ഷണം വെറുതെയാവും.ഞങ്ങളിന്നു മോഡേൺ ഹോട്ടലിൽ കയറി!! "കഴിച്ചു ,താംഖ്സ്..ഗുഡ് നൈറ്റ് "എന്ന് പറഞ്ഞു കിടന്നുറങ്ങുന്ന സുൽത്താനെ കാണാം. ഇവിടെയൊക്കെ ജീവിത യാഥാർഥ്യത്തെ പച്ചയായി അവതരിപ്പിച്ചിട്ടുണ്ട്.പട്ടിണി,ദാരിദ്ര്യം മനുഷ്യന്റെ ശാപമാണ്. ഉള്ളവന്റെ ധാരാളിത്തം അന്നും ഇന്നും നിലനിൽക്കുന്നതും കാണാം. അമ്മ ദൂരെ ഏതോ പട്ടണത്തിൽ നാനാവിധക്ലേശങ്ങളിലുഴലുന്ന മകന് ഹൃദയവ്യഥയോടെ എഴുതുകയാണ്. “മകനെ ഞങ്ങൾക്ക് നിന്നെയൊന്നു കാണണം." ചെന്നുപറ്റാൻ പണമില്ലാതെ ആ മകന്റെ തിരിച്ചുള്ള യാത്ര വർഷങ്ങളിലൂടെ കാലങ്ങൾ കടന്നുപോയിരുന്നു. ദീർഘമായ ജയിൽവാസവും ദേശാടനവും കഴിഞ്ഞു പാതിരാത്രി വീട്ടിലെത്തുന്ന മകനോട് മറ്റൊന്നും ചോദിക്കാതെ കൈകഴുകി ഭക്ഷണം കഴിക്കാൻ പറയുന്ന അമ്മ!! "ആരാത് ഉമ്മ ചോദിച്ചു," എന്നെ കണ്ടതും ' നീ വല്ലതും കഴിച്ചോ മകനേ' ഞാനാകെ വിങ്ങിപ്പൊട്ടി,ഈ ലോകം മുഴുവനും ഉറങ്ങുമ്പോൾ എന്റെ ഉമ്മ മാത്രം... ഉമ്മ എങ്ങനെയറിഞ്ഞു ഇന്ന് ഞാൻ വരുമെന്ന്? ഇത്രയും നാൾ ഉറങ്ങാതെ എന്നും മകനേയും കാത്തിരുന്ന അമ്മ!! ഇക്കാലമത്രയും മകൻ രാജ്യത്തിന്ന് വേണ്ടി ചെയ്തതെല്ലാം തന്റേതുകൂടിയാണെന്ന് കരുതുന്ന ലോകവീക്ഷണത്തിന്റെ പ്രതിനിധി!! വാൽസല്യവും രാജ്യസ്നേഹവും കരുതലും എല്ലാം നിറവാകുന്നുണ്ടിവിടെ! സ്വാതന്ത്ര്യസമരത്തിന്റെ ആഹ്വാനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോഴാണ് സത്യാഗ്രഹാശ്രമത്തിലേക്ക് ഗാന്ധിജി വരുന്നതും നേരിട്ട് കണ്ടതും തൊട്ടതും. ആത്മാഭിമാനത്തോടെ സ്വന്തം അമ്മയോട് വന്നു പറയുന്ന സന്ദർഭം ചേർത്തെഴുതിയത് വായിക്കുമ്പോൾ ഏതൊരമ്മയുടെയും ഹൃദയം തുടിക്കും. "മകനെ ഞങ്ങൾക്ക് നിന്നെ കാണണം." ഇന്നും ഓരോ അമ്മമാരും കാത്തിരിക്കുന്നു മക്കളെ,പക്ഷെ ഇന്നത്തെ മക്കളോ!!l ഇതിലും നന്നായി അമ്മയെ എങ്ങനെ അടയാളപ്പെടുത്തും സുൽത്താനേ!! ഇങ്ങനെ ഓരോ കഥയും സരസവും ലളിതവുമായി പറഞ്ഞുപോകുമ്പോൾ നമുക്ക് ചുറ്റുമുള്ള , പലപ്പോഴും കണ്ടുമുട്ടിയ ,മറന്നുപോയവരെ നാം ഓർക്കുന്നു.അതുകൊണ്ടാണ് ഈ ഗ്രന്ഥം അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്.സുൽത്താന് ???? @ഗിരിജ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0