• Text
  • Text

CANCERUM CHITHRASALABHANGALUM : ORU ARBUDHA CHIKILSAKANTE ORMMAKAL

By : DR. SANJU CYRIAC PANDARAKKALAM



Book : CANCERUM CHITHRASALABHANGALUM : ORU ARBUDHA CHIKILSAKANTE ORMMAKAL
Author: DR. SANJU CYRIAC PANDARAKKALAM
Category : Memoirs
ISBN : 9789356433236
Binding : Normal
Publishing Date : 31-05-2024
Publisher : DC LIFE
Edition : 6
Number of pages : 120
Language : Malayalam
Paper Back

Publisher: DC LIFE
₹144.00 ₹160.00 10% off





Book Summary

നമ്മുടെ ജീവിതവീക്ഷണത്തെ രണ്ടുതരം വരയന്‍കുതിരകളോട് ഉപമിക്കാന്‍ കഴിയും. തന്റെ വെളുത്ത ശരീരത്തില്‍ ഇത്രയും കറുത്ത വരകള്‍ വന്നല്ലോ എന്ന് സങ്കടപ്പെടുന്ന ഒരെണ്ണവും എന്നാല്‍ തന്റെ കറുത്ത ശരീരത്തില്‍ ഇത്രയും വെളുത്ത വരകള്‍ കിട്ടിയല്ലോ എന്ന് സന്തോഷിക്കുന്ന മറ്റൊന്നും. നാം ഏതുതരം അനുഭവങ്ങള്‍ നേരിടുന്നു എന്നതല്ല അതെങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അര്‍ബുദം എന്ന രോഗം ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ നമ്മില്‍ ഭൂരിപക്ഷവും ഒന്നാമത്തെ വിഭാഗത്തിലാണ് പെടുക. അര്‍ബുദം എന്നാല്‍ മരണം എന്നൊരു വിചാരം എങ്ങനെയോ നമ്മുടെ സമൂഹമനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്. അതുകൊണ്ട് ആ രോഗം നമുക്ക് സമ്മാനിക്കുന്നത് കടുത്ത നിരാശയും ദുഃഖവും ഭയവുമാണ്. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരും അപൂര്‍വ്വമായി നമുക്കിടയിലുണ്ട്. ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവര്‍ നല്ല ആത്മബലംകൊണ്ടും ശുഭചിന്തകള്‍ കൊണ്ടും രോഗത്തെയും ജീവിതത്തെയും സ്വന്തം വരുതിയിലാക്കുന്നവര്‍. അങ്ങനെ നമ്മെ പ്രചോദിപ്പിക്കുന്ന ചില അനുഭവകഥകള്‍ നമ്മോട് പങ്കുവയ്ക്കുകയാണ് ദീര്‍ഘകാലമായി അര്‍ബുദചികിത്സകനായിരിക്കുന്ന ഡോ. സഞ്ജു സിറിയക്.

WRITE A REVIEW

Product name: CANCERUM CHITHRASALABHANGALUM : ORU ARBUDHA CHIKILSAKANTE ORMMAKAL

Review title:



Your Ratings:

Your Message:




Book Reviews

  Great read!!
By Bibin Jp
It was a great read. Dr Sanju has proved that he is as talented a writer as he is a great doctor. Many stories in the book reminded me of the experiences that I and my closed ones had personally experienced. Each story set a high bar only to be surpassed by the subsequent stories. Dr. Sanju has already touched many lives through his stethoscope and kind heart; this book is a clear indication that he will be touching many more through his pen. Mercy Mathew

  Wonderful... Soulful...
By Prasanth Ajithkumar
പുസ്തകം വായിച്ചു. സത്യം പറഞ്ഞാൽ എഴുതിയത് ഒരു കുടുംബ സുഹൃത്ത് ആയതുകൊണ്ടാണ് വാങ്ങിയതും വായിച്ചതും. എന്നാൽ വളരെ നാളുകൾക്കു ശേഷം മനസ്സും കണ്ണും ഒരുപോലെ നിറച്ച ആ ചെറിയ പുസ്തകം വായിക്കാതിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. "കാൻസറും ചിത്രശലഭങ്ങളും" ഒരു സാങ്കല്പിക സൃഷ്ടിയല്ല. ഞണ്ടുകളുടെ പിടിയിലായ രോഗികൾക്ക് മരുന്നിനൊപ്പം മനസ്സും കൊടുക്കുന്ന ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകളാണ്. പച്ചയായ ജീവിതങ്ങളും ദയയില്ലാത്ത ഒരു രോഗം ആ ജീവിതങ്ങളിൽ വരുത്തുന്ന കെടുതികളും ഇടയ്ക്കു ലഭിക്കുന്ന ആശ്വാസങ്ങളും സന്തോഷങ്ങളും എല്ലാം മറയില്ലാതെ അതിഭാവുകത്വമില്ലാതെ ആത്മാവിന്റെ ഭാഷയിൽ മനോഹരമായി എഴുതിയിരിക്കുന്നു. ആമുഖത്തിൽ പറയുന്നുണ്ട്, കാൻസർ വന്ന ഒരാളെയെങ്കിലും അറിയാത്തവർ ഉണ്ടാകില്ല എന്ന്. വളരെ അടുത്ത ഒന്നിലധികം പേരെ കാൻസർ കൊണ്ടുപോയിട്ടുള്ളത് കൊണ്ടാകാം, ഓർമ്മക്കുറിപ്പുകളിലെ ഓരോ മനുഷ്യരെയും വായിക്കുമ്പോൾ തന്നെ മനസ്സിൽ കാണാനാകുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ സഞ്ജു ഹൃദയത്തിൽ നിന്നും എഴുതിയതുകൊണ്ടാകാം. എന്തായാലും ഇത് എഴുതിയതിന് സഞ്ജുവിനോടും പ്രസിദ്ധികരിച്ചതിന് DC ബുക്സിനോടും നന്ദി രേഖപ്പെടുത്തുന്നു. ഹൃദയം നിറഞ്ഞ നന്ദി...

  Must read
By Rajesh M D
കാൻസറും ചിത്രശലഭങ്ങളും വായിച്ചു.ഓരോ കഥയും ഓരോ കഥ മാത്രമല്ല യാതാർഥമാണെന്നെത് വായിച്ചപ്പോൾ മനസിലായി.അനുഭവങ്ങളെ മികച്ച രീതിയിൽ പുസ്തകത്തിലൂടെ ആവിഷ്കരിക്കാൻ ഡോക്ടറിന് സാധിച്ചു.ഈ പുസ്തകം തീർച്ചയായും എല്ലാവരും വായിച്ചിരിക്കണം.അത് മറ്റൊന്നും കൊണ്ടല്ല,ഒരു കാൻസർ രോഗി അനുഭവിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന അവസ്ഥ വളെരെ കടുപ്പമേറിയതാണ്.അത് ഒരു പരിധി വരെ വിവരിക്കുവാൻ സാറിന് സാധിച്ചു,Because he is not just a doctor but a good human being. Thank you sir, God bless you

  കാൻസർ രോഗത്തിന് അടിമപ്പെടുന്നവരുടെ മാനസിക സoഘർഷങ്ങളുടെ പച്ചയായ നേർക്കാഴ്ച
By Nalinan C S
കാൻസർ രോഗത്തിന് അടിമപ്പെടുന്ന... സമൂഹത്തിലെ വെറുo സാധാരണക്കാരായ മനുഷ്യരുടെ കൊച്ചു കൊച്ചു കഥകളാണു്... അല്ല... അനുഭവങ്ങളാണ് കാൻസറും ചിത്രശലഭങ്ങളുo .. ഓരോരോ കഥകളുo ഓരോരോ ജീവതങ്ങളാണ്... സമൂഹത്തിനുള്ള ഓരോരോ സന്ദേശങ്ങളാണ്... സമൂഹത്തിൻ്റെ ഒരു പരിഛേദമാണീ പുസ്തകം.. ഓരോ കഥകൾ വായിയ്ക്കുമ്പോഴുO കഥാകൃത്ത് അദ്ദേഹത്തിൻ്റെ ഓരോ രോഗികളേയും അവരുടെ ഉറ്റവരേയും എത്ര മാത്രം ഹൃദയത്തോടു് ചേർത്തു നിർത്തുന്നു എന്നു വായനക്കാർക്ക് മനസ്സിലാവും    താമര.... പെൺകുട്ടികളെ ഇന്നും ഭാരമായി കാണുന്ന സമൂഹത്തിൽ ജനിച്ച ഒരു കുട്ടിയുടെ കഥയാണ്     ചിത്രശലഭം.... സഹതപിക്കൽ ഒരു ശീലമാക്കിയവരുടെ... അവർ അറിയാതെ സമൂഹത്തോട് ചെയ്യന്ന ക്രൂരതയുടെ ചിത്രം വരച്ചു കാട്ടുന്നു     വാനമ്പാടി... സ്വന്തം ജോലിയെ ഒരു പാട് സ്നേഹിക്കുന്ന യുവതിക്ക് രോഗം വന്നപ്പോഴുണ്ടായ മാനസിക സംഘiഷങ്ങളാണ്      എല്ലാറ്റിനും ഗൂഗിൾ പരതുന്ന ചിലരെ കുറിച്ചാണ്.,,,, വെറുതെ..       രാജലക്ഷ്മി ... സമൂഹത്തിൽ ദരിദ്രരെ വേർതിരിക്കുന്നതിനുള്ള  തെറ്റായ  അളവുകോലു o അതിൻ്റെ തിക്തഫലം അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ        മിസ്സായ ട്രെയിൻ.... രോഗം വന്നു എന്നറിഞ്ഞിട്ടും ചികിത്സ തുടങ്ങാൻ വൈകിയ ഷീലയുടെ  കഥയും അതിൻ്റെ പരിണിത ഫലങ്ങളും നമുക്കു നൽകുന്ന ശക്തമായ ഒരു താക്കീതാണ് '       തളരാത്ത പോരാട്ടങ്ങൾ.,, ജീവിത പ്രശ്നങ്ങൾ അർബുദത്തേക്കാൾ എത്ര ഭീകരം        അന്ന... കാൻസർ രോഗിയായ പെൺകുട്ടിയെ അറിഞ്ഞു കൊണ്ട് പ്രണയിച്ച യുവാവിന് സ്വന്തം അമ്മയുടെ നിർബ്ബന്ധത്തിന് വഴങ്ങി പിൻമാറേണ്ടി വന്നത് തികച്ചും സ്വാഭാവികം      ലാൽ സലാം.... ഇങ്ങനെയുള്ള സഖാക്കൾ ഇപ്പോൾ എവിടെയെങ്കിലുമുണ്ടോ? ഇങ്ങനെ എത്രയെത്ര കഥകൾ.'.. വായിക്കണം എല്ലാവരും       

  ഹൃദ്യത്തിൽ നിന്ന്
By Archana Anil
പുസ്തകം വായിച്ചു... നല്ലൊരു മനുഷ്യസ്നേഹിയായ ഡോക്ടർ ആണ്.അതു കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ഈ പുസ്തകത്തിലൂടെ സാധിച്ചു. ഇതിലെ ഓരോ വ്യക്തികളും എന്റെ ഹൃദയത്തെ സ്പർശിച്ചു.അതിൽ ചിലർ എന്റെ ഹൃദയത്തെ വല്ലാണ്ടങ്ങ് സ്പർശിച്ചു.ഓർമകളിലേക്ക് കൊണ്ടുപോയി... കരയിച്ചു...ചിന്തിപ്പിച്ചു.....ചിരിപ്പിച്ചു.. എഴുത്തിന്റെ മാസ്മരികതയാണത്. ഈ പുസ്തകം ഞങ്ങൾക്ക് തന്നതിന് നന്ദി. എല്ലാവിധ ആശംസകളും . ഡോക്ടർ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ഒരുപാട് ഒരുപാട് മുന്നോട്ടു പോകാൻ സാറിനു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  വായിച്ചിരിക്കേണ്ട പുസ്തകം തന്നെ
By Satheesh R N
"കാൻസറും ചിത്ര ശലഭങ്ങളും" എന്ന പുസ്തകം ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ജീവിത യഥാർഥ്യങ്ങൾ കോർത്തിണക്കിയ നല്ല ഒരു പുസ്തകം.എല്ലാവരും വായിക്കേണ്ട പുസ്തകം തന്നെ. എനിക്ക് ജീവിതത്തെ കുറിച്ച് വേറിട്ട ഒരു കാഴ്ചപ്പാട് നൽകിയ പുസ്തകം. രോഗികളോടുള്ള ഡോക്ടറുടെ Empathy ക്ക് ഒരു Big salute.രോഗികളുടെ കാര്യങ്ങൾ ഇത്രയും മനസ്സിലാക്കി ചികിത്സിക്കുന്ന ഡോക്ടറുടെ മാനസിക സംഘർഷം ഓർക്കുമ്പോൾ ഡോക്ടറോടുള്ള ബഹുമാനം ഏറെ വർദ്ധിച്ചു. ഇതു തന്നെയാണ് ഇക്കാലത്തിന്റെ ആവശ്യവും എന്ന് പറയാതെ വയ്യ. ഡോക്ടറുടെ ആത്മാർത്ഥയും രോഗികളോടുള്ള സ്നേഹവും കണ്ട്, ഡോക്ടറുടെ ഇനിയുള്ള ഓരോ ചുവടുവയ്പ്പിലും സർവ്വ ശക്തനായ ഈശ്വരൻ നല്ല മാർഗ ദർശനം നല്കുമെന്നു ഉറപ്പാണ്. ഏറെ ബഹുമാനത്തോടെ Satheesh R N


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0