• Text
  • Text

CHANAKYAN

By : T. NAZEERKHAN SAHIB



Book : CHANAKYAN
Author: T. NAZEERKHAN SAHIB
Category : Novel
ISBN : 9789356434776
Binding : Normal
Publishing Date : 15-07-2025
Publisher : DC BOOKS
Edition : 3
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ചാണക്യന്റെ ജീവിതവും കർമ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വർഷങ്ങളായുള്ള തപസ്സിന്റെയും ധർമ്മവ്യസനത്തിന്റെയും ദർശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുൻപ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികൾ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങൾ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘു കഥ വായിക്കും മട്ടിൽ ഇതു വായിക്കാം.

WRITE A REVIEW

Product name: Chanakyan

Review title:



Your Ratings:

Your Message:




Book Reviews

  നിയതിയുടെ നിയോഗം.
By SYAM SANKAR
മഹാനായ ചാണക്യഗുരുവിനെപ്പറ്റിയോ അദ്ദേഹത്തിന്റെ ജീവിത നാള്‍വഴികളെപ്പറ്റിയോ പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇതേവരെ മലയാളത്തില്‍ പ്രസിദ്ധീകൃതമായതായി അറിയില്ല. നിലവില്‍ ലഭ്യമായ ഒന്നോ രണ്ടോ എണ്ണം തന്നെ സംസ്കൃത ശ്ലോകങ്ങളുടെ ബാഹുല്യവും കാഠിന്യവും നിമിത്തം ഏറെ ശ്രമകരമായ വായന ആവശ്യപ്പെടുന്നവയും. എന്നാല്‍ ഈ പുസ്തകം അവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. ഏറെക്കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകാരന്‍ തന്നില്‍ അര്‍പ്പിതമായ നിയോഗങ്ങളില്‍ ഒന്ന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. ഓരോ മനുഷ്യരും കടന്നു പോകുന്നത് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ ആണല്ലോ. അതിനാല്‍ത്തന്നെ ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എന്നാല്‍ സാധാരണ ജീവിതത്തില്‍ ഒരാള്‍ കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളിലൂടെയും ചാണക്യഗുരുവിന്‍റെ ശിഷ്യരോ അല്ലെങ്കില്‍ ഗുരു തന്നെയോ കടന്നു പോകുന്നു. ആ കടമ്പ അവര്‍ എങ്ങിനെയാണ് വിജയകരമായി കടന്നു കയറുന്നത് എന്ന് മനസിലാക്കുന്ന ഒരാളിന് തന്‍റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വളരെ എളുപ്പം കണ്ടെത്താന്‍ കഴിയും എന്നതില്‍ സംശയമില്ല. DC യുടെ അച്ചടി എടുത്തു പറയേണ്ട ഒന്നാണ്. വായിക്കാന്‍ തോന്നിപ്പിക്കുന്ന ഫോണ്ട്, അക്ഷരത്തെറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള അച്ചടി, കൈയിലൊതുങ്ങുന്ന വലിപ്പം എന്നിവ ഈ പുസ്തകത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു. ലോകത്തെ തന്നെ ആദ്യകാല മോട്ടിവേറ്റര്‍മാരില്‍ഒരാളായ ചാണക്യന്റെ ജീവിത കഥ ഉദ്വേഗജനകമായ ഒരു നോവല്‍ വായിക്കുന്നതുപോലെ വായിച്ചുപോകാന്‍ തരത്തില്‍ എഴുതി തയ്യാറാക്കിയ ഗ്രന്ഥകാരന്‍ തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. മനസ്സില്‍ ഉറപ്പിച്ച ഒരു ലക്ഷ്യത്തിലേക്ക് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പ്രയാണം ചെയ്യുന്ന കഥകള്‍ പറയുന്ന ഇത്തരം പുസ്തകങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ സിലബസിന്റെ ഭാഗമാകേണ്ടതും ഭാവി തലമുറകളിലേക്ക് പ്രേരണം ചെയ്യപ്പെടേണ്ടതുമാണ്. ഇനിയും ഇത്തരത്തിലുള്ള ധാരാളം കൃതികള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും നമുക്ക് ലഭിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  Superb Book
By Austin Valoor
I read this book in a single sit. its an amazing book with lot of messages. Never get bored during the reading. I recommend this book to all especially to school kids. Good job Nazeer khan sir.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0