• Text
  • Text

CHIDAMBARASMARANA

By : BALACHANDRAN CHULLIKKAD



Book : CHIDAMBARASMARANA
Author: BALACHANDRAN CHULLIKKAD
Category : Memoirs, Autobiography & Biography
ISBN : 8126402792
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 46
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു ..

WRITE A REVIEW

Product name: CHIDAMBARASMARANA

Review title:



Your Ratings:

Your Message:




Book Reviews

   കവിതപോലെ മനോഹരം
By Ajith KP
ചുള്ളിക്കാടിന്റെ കവിതപോലെ മനോഹരമായ കുറിപ്പുകള്‍

   കവിതപോലെ മനോഹരം
By Rakesh vj
ചുള്ളിക്കാടിന്റെ കവിതപോലെ മനോഹരമായ കുറിപ്പുകള്‍

  chullikkadu
By sreenath vs
good

  ഓർമ്മകളുടെ വസന്തം
By Rasni Bai
ഓർമ്മകൾ ഇല്ലാത്ത മനുഷ്യരുണ്ടാവില്ല. ഒരുപക്ഷെ ഒരു മനുഷ്യൻ ആയുസ്സിന്റെ പകുതിയും ഓർമ്മകളിൽ ജീവിക്കുന്നു എന്നു പറയാം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ എത്ര വായിച്ചാലും മതി വരാത്ത ഓർമ്മകുറിപ്പുകളുടെ മനോഹരമായ ഗദ്യാവിഷ്കരണമാണ് 'ചിദംബരസ്മരണ '. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓരോ ഏടുകളും സൂക്ഷ്മവും, വ്യക്തവും ആയി പകർത്തി എഴുതുകയാണ് ചുള്ളിക്കാട് ഈ പുസ്തകത്തിലൂടെ. ഒരിക്കൽ കടന്നെത്തുന്ന വീണ്ടും ഓർത്തെടുക്കാൻ കഴിയാത്ത സ്വപ്‌നങ്ങൾ പോലെയാണ് ചില മനുഷ്യർ, അവരുടെ വാസന ഓർമ്മകളിൽ മായാതെ അവശേഷിക്കുന്നു.ജീവിത യാത്രയിൽ താൻ കടന്നുപോയ വഴികളിലേക്ക്, കണ്ടു മുട്ടിയ പച്ചയായ മനുഷ്യരിലേക്ക് വാക്കുകളിലൂടെ നമ്മളെ കൂട്ടി കൊണ്ട് പോവുകയാണ് ചുള്ളിക്കാട്. ഇതിലെ ഓരോ കുറിപ്പുകളും വ്യത്യസ്‌തമായ ജീവിത വീക്ഷണവും, അനുഭവവും പകരുന്നവയാണ്. ഇതിൽ എനിക്കേറ്റവും പ്രിയപ്പെട്ടവയാണ് ഭ്രൂണഹത്യ, അഗ്നിക്കാവടി, ചിദംബരസ്മരണ, രാത്രിയിലെ അതിഥി എന്നീ കുറിപ്പുകൾ. തീപാതിയായി തീർന്ന ആദ്യ പ്രണയത്തിലൂടെയും , ബാല്യകാലത്തെ ഓർമകളിൽ നിറയുന്ന മാലതി ചേച്ചിയിലൂടെയും, തിരസ്കരിക്കപ്പെട്ട അനാഥരാക്കപ്പെട്ട, പ്രതീക്ഷ വറ്റാത്ത, ഒരു കൂട്ടം ആത്മാക്കളെ വിശപ്പിന്റെ പകലുകളിലൂടെയും ദുഃഖഭരിതമായ രാത്രികളും ഈ പുസ്തകത്തോടൊപ്പം ജീവിച്ച് തീർക്കാം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മനോഹരമായ ഗദ്യ കാവ്യം, "ഞാൻ എന്റെ ജീവിതം വീണ്ടെടുക്കുന്നു ഹാ ! അവിശ്വസിക്കപെട്ട സ്നേഹം പോലെ അതെത്ര അനാഥം " വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ മികച്ചത്. '

  അനുഭവതീച്ചൂളകളിലൂടെ ....
By Rema sasi
മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന ഓർമകൾ കോർത്തിണക്കി ബാലചന്ദ്രൻ ചുള്ളിക്കാട് തയ്യാറാക്കിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ചിദംബര സ്മരണ.കവിത പോലെ തീക്ഷ്ണതയേറിയ മലയാള ഭാഷയുടെ ശക്തിയുടെ സൗന്ദര്യം ഈ കുറിപ്പുകളിലും നമുക്ക് കാണാം. യുവത്വത്തിൻ്റെ ലഹരിയായിരുന്നു ചുള്ളിക്കാടിൻ്റെ കവിതകൾ. കവിതകൾ മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് ഈ കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു. തൻ്റെ സങ്കീർണമായ ജീവിതത്തെ ഒട്ടും ചോർന്നു പോകാതെ ആവിഷ്കരിക്കാൻ ചുള്ളിക്കാടിനു സാധിച്ചിട്ടുണ്ട്.സത്യസന്ധതയും,ആത്മാർത്ഥതയും നിറഞ്ഞതാണ് ഇതിലെ ഭാഷ.കോളേജ് പഠനകാലത്ത് തന്നെ വിവാഹം കഴിച്ചതും, രാഷ്ട്രീയബന്ധങ്ങളുടെ പേരിൽ വീട്ടിൽനിന്നും ഇറങ്ങി പോകേണ്ടി വന്നതും,പട്ടിണി കിടന്നതും,ജോലി അന്വേഷിച്ചു നടന്നതുമെല്ലാം ഇതിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.പഠിക്കുന്ന സമയത്ത് തന്നെ വിവാഹം കഴിച്ച അദ്ദേഹം തൻ്റെ ആദ്യ കുഞ്ഞിനെത്തന്നെ നശിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് ആദ്യ അദ്ധ്യായത്തിൽ വിവരിക്കുന്നത്.അദ്ദേഹത്തിൻ്റെ 'പിറക്കാത്ത മകന്' എന്ന കവിത ഈ നൊമ്പരത്തിൽ നിന്നാണ് പിറന്നത്.തിരുവോണദിവസം ഇരന്നുണ്ടഭക്ഷണമാണ് 'ഇരന്നുണ്ട ഓണം' എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത്. ഊണുകഴിക്കുന്ന അദ്ദേഹത്തെ നോക്കി അവിടുത്തെ പെൺകുട്ടി ഇത് കവി ബാലചന്ദ്രൻ ചുള്ളിക്കാടല്ലേ എന്ന് ചോദിക്കുന്നു.പിച്ചക്കാരനെന്നാദ്യം പറഞ്ഞ ആ വീട്ടുകാർ തന്നെ അകത്തിരുന്നുണ്ണാൻ പറയുന്നു.പക്ഷേ ഹോട്ടലുകളൊന്നും തുറക്കാത്തതിനാൽ വന്നതാണെന്ന് പറഞ്ഞ് അദ്ദേഹം ചോറുണ്ട് മടങ്ങിപ്പോകുന്നു.'അച്ഛൻ' എന്ന അദ്ധ്യായം വായിക്കുമ്പോൾ നമ്മുടെ നെഞ്ച് പിടയുന്നു.മരിച്ചുകിടക്കുന്ന അച്ഛൻ താൻ തോല്പിച്ചതിനാൽ തോറ്റു കിടക്കുകയാണെന്നാണ് കവി പറയുന്നത്.വ്രതം നോറ്റ് അച്ഛൻ്റെ ശേഷക്രിയ ചെയ്യുന്ന ചുള്ളിക്കാടിനോട് അമ്മ പറയുന്നു.' അമ്മയ്ക്ക് തൃപ്തിയായി മോനേ.നിന്നെ പ്രസവിച്ചത് വെറുതെയായില്ല.'അതേ ചുള്ളിക്കാട് തന്നെ അമ്മ മരിച്ചപ്പോൾ ഒരു ക്രിയയും ചെയ്യുന്നില്ല. നാടകീയത നിറഞ്ഞ നിരവധി സന്ദർഭങ്ങൾ ഈ കുറിപ്പുകളിൽ നമുക്ക് കാണാം.ഒരു ചലച്ചിത്രംപോലെ ഓരോ രംഗങ്ങളും നമ്മുടെ മുന്നിൽ മിന്നിമായുന്നു.'ജീവിതമൊരു മഹാത്ഭുതമാണ്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി കാത്തു വെയ്ക്കുന്നു'.ചുള്ളിക്കാടിൻ്റെ അനുഭവങ്ങൾ തന്നെയാണ് അദ്ദേഹത്തെക്കൊണ്ട് ഈ വാചകങ്ങൾ എഴുതിച്ചതെന്ന് നമുക്ക് ഈ പുസ്തകം കാണിച്ചുതരുന്നു.

  തീഷ്ണാനുഭവമേകുന്ന സ്മരണകൾ
By ABHISHEK RAVINDRAN
വേറിട്ട അനുഭവങ്ങളെ വേരിട്ട അനുഭവമാക്കി മാറ്റി തീർത്ത ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതരംഗങ്ങളുടെ നേർചിത്രം. യാതൊരു മറകളുമില്ലാതെ, ഒരു മൂടുപടത്തിന്റെയും കാപട്യമില്ലാതെ, പച്ചയായ ജീവിതാനുഭവങ്ങൾ അവയുടെ സർവ തീഷ്ണതയും വാഗ് രൂപങ്ങളിൽ ആവാഹിച്ച് വായനക്കാരുടെ മുൻപിൽ സമർപ്പിക്കുകയാണിവിടെ. അനുഭവങ്ങൾ അതേ തീവ്രതയിൽ വായനാക്കാരിലേക്ക് സ്പർശക്കുന്നതിനും മാറ്റൊലികൊള്ളുന്നതിനും ഹേതു രചനാവൈഭവം അല്ലാതെ മറ്റൊന്നുമല്ല. വായനാവേളയിൽ ചില അദ്ധ്യായങ്ങൾ വായിക്ക മദ്ധ്യേ ഒരു വേള നിർത്തി, അതിൽ നമ്മളറിയാതെ ചിന്താമഗ്നനായി നിശ്ശബ്ദതയിലേക്കു ആഴ്ന്നു പോകുന്ന സന്ദർഭങ്ങളേറെയാണ്. വിരലുകളില്ലാത്ത അമ്മയും, ഭ്രൂണഹത്യയും, തീപ്പാതിയും, ദത്തുപുത്രിയും, അഗ്നികാവടിയേന്തിയ രംഗസ്വാമിയുമൊക്കെ ഒരു ചെറു നോവോടല്ലാതെ വായിച്ചു തീർക്കുവാൻ പ്രയാസകരമാണ്. ഊഷ്മളല്ല ഓരോ അദ്ധ്യായങ്ങളും എന്നാൽ ജീവിതത്തിന്റെ നേരനുഭവങ്ങളാൽ സമ്പുഷ്ടവും അതേ സമയം ഇങ്ങനെയും ചില മനുഷ്യരുണ്ടോയെന്ന് ചിന്തിപ്പിക്കും വിധം പ്രഹേളികയാർന്ന ജീവിത മുഹൂർത്തങ്ങളാലും സമ്പൂർണ്ണമാണീ സ്മൃതികൾ.

  പുകയുന്ന ഓർമ്മകളുടെ സമാഹാരം
By AMRITHA U S
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പുകളുടെ കൂട്ടം ആണ് ചിദംബരസ്മരണ എന്ന കൃതി. അദ്ദേഹത്തിൻറെ ഹൃദയത്തിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച ഗദ്യ കൃതി ആണ് ഇതെന്നാണ് എൻറെ അഭിപ്രായം .’ഞാനെ’ന്ന പ്രഥമപുരുഷനെ മഹത്വത്തെ വൽക്കരിക്കാത്ത ആഖ്യാനം ആത്മകഥാംശമുള്ള മറ്റു രചനകളിൽ നിന്ന് ‘ ചിദംബരസ്മരണ’ യെ വേർതിരിക്കുന്നു. ഈ പുസ്തകം ഒരു തുറന്നെഴുതാണ്;പലരും മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന പലതും അദ്ദേഹം ഈ പുസ്തകത്തിലൂടെ തുറന്നുപറയുന്നു .കേരള സമൂഹത്തിന്റെ കപടസദാചാര വാദങ്ങൾക്കെതിരെ അനുഭവങ്ങൾ കൊണ്ട് പോരാടുകയാണ് രചയിതാവ് .അതുകൊണ്ടുതന്നെ ആണ് എഴുത്തുകാരുടെ തന്റേടത്തിന്റെ പ്രതിപുരുഷനായി ചുള്ളിക്കാട് വാഴ്ത്തപ്പെടുന്നതും. ക്രോഡീകരിക്കാതെ കാലം തെറ്റി കിടക്കുന്ന ഓരോ കുറിപ്പുകളും വായനക്കാരുടെ ഹൃദയത്തിനുള്ളിൽ, വായനക്ക് ശേഷം ഭംഗിയായി, ചിട്ടയായി അടുക്കി വയ്ക്കപ്പെടും എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. ‘ഭ്രൂണഹത്യ’യിൽ തുടങ്ങി ‘ഒഴിവുകാല’ത്തിൽ അവസാനിക്കുന്ന ഓരോ അദ്ധ്യായവും വിങ്ങലോടെയോ, നെടുവീർപ്പോടെയോ വായിച്ചു തീർക്കുമ്പോൾ നാം എഴുത്തുകാരനോട് കൂടുതൽ അടുക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല !!!!

  പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ
By Prabhilash Unni
മസ്റ്റ് റീഡ്

  പ്രാണൻ്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ!
By Shiney Manoj
ശോകത്തിൽ നിന്നും ശ്ലോകം പിറക്കുമത്രെ! ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ശോകം, ശ്ലോക സീമകളേയും ഉല്ലംഘിക്കുന്ന ദൃശ്യകാവ്യമായി മാറുന്ന ഗദ്യരചനയാണ് 'ചിദംബര സ്മരണ'. കാതലും കരുത്തും നിറഞ്ഞ രചനയെന്ന്  ഈ അനുഭവസാക്ഷ്യങ്ങളെ  വിശേഷിപ്പിക്കാം. ആദ്യപതിപ്പിൽ എസ്. ജയചന്ദ്രൻ നായർ പരിചയപ്പെടുത്തുന്ന "കാറ്റത്ത് ആടിയുലഞ്ഞ ആ ചില്ല; ജോസഫ് പുതുശേരിയോട് 'എനിക്കാരുമില്ല' എന്ന് ആദ്യ അധ്യായരംഗത്തിൽ പറയുന്നിടത്ത് തുടങ്ങി മറുപുറം, ഗർഭസന്ധി, മായ, പതനം എന്നീ അധ്യായങ്ങളിലൂടെ സഞ്ചരിച്ച്  ദത്തുപുത്രി, ഇതും ഒരു കവി, രാത്രിയിലെ അതിഥി, തീപ്പാതി എന്നിവയിലൂടെ പൊള്ളിപ്പോയ ഹൃദയ വ്യാകുലതയോടെ കടന്ന്  'ശരണാർത്ഥ"ത്തിലെത്തുമ്പോൾ അകക്കാമ്പുള്ള ഒരു മരമായിരിക്കുന്നത് സ്നേഹനിശ്വാസങ്ങളോടെ നമുക്ക് കാണാം. ''ഇരന്നുണ്ട ഓണ"ത്തിൽ കവി നമ്മുടെ കണ്ണുകളിൽ പടർത്തുന്ന നനവ് പിന്നീട് വരുന്ന മിക്ക അധ്യായങ്ങളിലും തുടരുന്നുണ്ട്. ജനസി നദിയെപ്പോലെ അനുഭവങ്ങളിലൂടെ ഒഴുകി മിനുസപ്പെട്ട, തകർക്കപ്പെട്ട സ്ത്രീകളുടെ കഥ എത്ര ഹൃദയഹാരിയായി ഈ ഗദ്യത്തിലൂടെ ചുള്ളിക്കാട് നമ്മിൽ നിറച്ചുവെയ്ക്കുന്നു! "രാത്രിയിലെ അതിഥി"യിലെ  വാസന്തിയെന്ന വേശ്യ കേവലം അനുഭവത്തിനപ്പുറത്തേയ്ക്ക് നമ്മെ ആനയിപ്പിക്കുന്നു. രചനയുടെ അവസാനം വാസന്തിയിൽ വായനക്കാരന് ആശാൻ്റെ 'കരുണ' യിലെ വാസവദത്തയെ കാണാം. ഉറങ്ങുന്ന മകൻ്റെ മുഖത്ത് ഒരു ബുദ്ധപ്രതിമയുടെ ഛായ ദർശിക്കുന്ന കവി ഉപഗുപ്തനിലെ കരുണ തൻ്റെ പ്രതിരൂപത്തിലൂടെ തന്നിലുണ്ടെന്ന്  നമ്മോട് പറയുന്നതുപോലെ... പണ്ഡിത-പാമര ഭേദമന്യേ വായനക്കാരിൽ  അനുഭൂതി നിറയ്ക്കുന്ന അനുഭവങ്ങളുടെ  ഈ സമാഹാരത്തിലെ ഓരോ അധ്യായത്തിനും ശേഷം ഹൃദയഭാരത്തോടെയല്ലാതെ അടുത്തതിലേക്ക്  നീങ്ങാനാവില്ല.

  പ്രാണൻ്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ!
By Shiney Manoj
ശോകത്തിൽ നിന്നും ശ്ലോകം പിറക്കുമത്രെ! ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ശോകം, ശ്ലോക സീമകളേയും ഉല്ലംഘിക്കുന്ന ദൃശ്യകാവ്യമായി മാറുന്ന ഗദ്യരചനയാണ് 'ചിദംബര സ്മരണ'. കാതലും കരുത്തും നിറഞ്ഞ രചനയെന്ന്  ഈ അനുഭവസാക്ഷ്യങ്ങളെ  വിശേഷിപ്പിക്കാം. ആദ്യപതിപ്പിൽ എസ്. ജയചന്ദ്രൻ നായർ പരിചയപ്പെടുത്തുന്ന "കാറ്റത്ത് ആടിയുലഞ്ഞ ആ ചില്ല; ജോസഫ് പുതുശേരിയോട് 'എനിക്കാരുമില്ല' എന്ന് ആദ്യ അധ്യായരംഗത്തിൽ പറയുന്നിടത്ത് തുടങ്ങി മറുപുറം, ഗർഭസന്ധി, മായ, പതനം എന്നീ അധ്യായങ്ങളിലൂടെ സഞ്ചരിച്ച്  ദത്തുപുത്രി, ഇതും ഒരു കവി, രാത്രിയിലെ അതിഥി, തീപ്പാതി എന്നിവയിലൂടെ പൊള്ളിപ്പോയ ഹൃദയ വ്യാകുലതയോടെ കടന്ന്  'ശരണാർത്ഥ"ത്തിലെത്തുമ്പോൾ അകക്കാമ്പുള്ള ഒരു മരമായിരിക്കുന്നത് സ്നേഹനിശ്വാസങ്ങളോടെ നമുക്ക് കാണാം. ''ഇരന്നുണ്ട ഓണ"ത്തിൽ കവി നമ്മുടെ കണ്ണുകളിൽ പടർത്തുന്ന നനവ് പിന്നീട് വരുന്ന മിക്ക അധ്യായങ്ങളിലും തുടരുന്നുണ്ട്. ജനസി നദിയെപ്പോലെ അനുഭവങ്ങളിലൂടെ ഒഴുകി മിനുസപ്പെട്ട, തകർക്കപ്പെട്ട സ്ത്രീകളുടെ കഥ എത്ര ഹൃദയഹാരിയായി ഈ ഗദ്യത്തിലൂടെ ചുള്ളിക്കാട് നമ്മിൽ നിറച്ചുവെയ്ക്കുന്നു! "രാത്രിയിലെ അതിഥി"യിലെ  വാസന്തിയെന്ന വേശ്യ കേവലം അനുഭവത്തിനപ്പുറത്തേയ്ക്ക് നമ്മെ ആനയിപ്പിക്കുന്നു. രചനയുടെ അവസാനം വാസന്തിയിൽ വായനക്കാരന് ആശാൻ്റെ 'കരുണ' യിലെ വാസവദത്തയെ കാണാം. ഉറങ്ങുന്ന മകൻ്റെ മുഖത്ത് ഒരു ബുദ്ധപ്രതിമയുടെ ഛായ ദർശിക്കുന്ന കവി ഉപഗുപ്തനിലെ കരുണ തൻ്റെ പ്രതിരൂപത്തിലൂടെ തന്നിലുണ്ടെന്ന്  നമ്മോട് പറയുന്നതുപോലെ... പണ്ഡിത-പാമര ഭേദമന്യേ വായനക്കാരിൽ  അനുഭൂതി നിറയ്ക്കുന്ന അനുഭവങ്ങളുടെ  ഈ സമാഹാരത്തിലെ ഓരോ അധ്യായത്തിനും ശേഷം ഹൃദയഭാരത്തോടെയല്ലാതെ അടുത്തതിലേക്ക്  നീങ്ങാനാവില്ല.

  A memoir in its purest form
By Sujesh Puzhankadavath
A biographical account of unforgettable incidents in the life of writer and poet Balachandran Chullikkad is recollected in this down to earth and unfeigned memoir- Chidambara Smarana. As maturity along with fame engulfs someone, he tends to detach himself from hurtful and embarrassing incidents in the past. But Chullikkad holds them close to his heart. Like his poetry, the personal stories in this book speak to the reader at a very personal and direct level. Stories of raw carnal desire, first heartbreak, emotional breakdown about thoughts of an aborted life, early days of hope amidst hunger, complex human relationships- all find a way in this unembellished recollection. The pain rising from existential wounds of the past has made the writer what he is. He walks the path again to share them with the reader. That is what makes gives Chidambara Smarana a poetic flow and a must read.

  ചിദംബരസ്മരണകൾ
By Anjana Shaji
Good

  ഹൃദയമുരുക്കുന്ന കുറിപ്പുകൾ, മനോഹര ഗദ്യം!!
By Abdul Basheer Naduthara Moidutty
ഞാനിന്നുവരെ വായിച്ചതിൽ ബഷീറും, വിജയനും കഴിഞ്ഞാൽ എന്നെ ഏറ്റവും സ്വാധീനിച്ച, ശരിക്കും പിടിച്ചിരുത്തിയ, ഹൃദയസ്‌പൃക്കായ, മനോഹരമായ മലയാള ഗദ്യം.

  Nice read
By Aneesh Ashokan
Nice read


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0