Book Summary
അഖിലന് ജ്ഞാനപീഠപുരസ്‌കാരം നേടിക്കൊടുത്ത 'ചിത്തിരപ്പാവൈ' എന്ന നോവലിന്റെ മലയാള പരിഭാഷ. മറഞ്ഞുവരുന്ന പഴയ സംസ്‌കാരത്തിന്റെയും ഇനിയും രൂപം പ്രാപിക്കാത്ത പുതിയ സംസ്‌കാരത്തിന്റെയും ഇടയ്ക്കുള്ള ഇരുണ്ട സംസ്‌ക്കാരശൂന്യമായ ഒരു കാലഘട്ടത്തിലാണ് ഇന്നു നമ്മുടെ നാട്' എന്ന് നോവലിലെ കേന്ദ്രകഥാപാത്രമായ അണ്ണാമല പറയുന്നുണ്ട്.
നോവല്‍ പുറത്തിറങ്ങി കാലങ്ങള്‍ക്കിപ്പുറവും ഇതേപോലെ നോവലിലെ ഓരോ വരികളും സംഭാഷണങ്ങളും കഥാപാത്രങ്ങളും ഇന്നും പ്രാധാന്യമര്‍ഹിക്കുന്നു. അണ്ണാമല, സുന്ദരി, ആനന്ദി, മാണിക്യം തുടങ്ങിയ ശക്തമായ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെ വിവിധ ഭാവങ്ങളെ അഖിലന്‍ വരച്ചുകാട്ടുന്നു. അണ്ണാമല എന്ന ചിത്രകാരനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ. ചിത്രകലയോടുള്ള അഭിനിവേശം അയാളെ ആനന്ദിയുമായി അടുപ്പിക്കുന്നു. മാണിക്യം എന്ന കഥാപാത്രമാകട്ടെ പണത്തിന്റെയും പ്രശസ്തിയുടെയും അത്യാഗ്രഹത്തിന്റെയും പ്രതീകമാണ്. ആനന്ദിയും മാണിക്യവുമായുള്ള കൂടിക്കാഴ്ചയും അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളില്‍ ആനന്ദി മാണിക്യത്തെ വിവാഹം ചെയ്യാന്‍ സമ്മതം മൂളുകയും ചെയ്യുന്നതോടെ അണ്ണാമലയ്‌ക്കൊപ്പം വായനക്കാര്‍ക്കും പിരിമുറുക്കം ഏറുന്നു. ശേഷം കഥയാകെ മാറിമറിയുന്നു. പിന്നീടുള്ള സംഭവവികാസങ്ങള്‍ വായനക്കാരില്‍ ആകാംക്ഷയുണര്‍ത്തുന്നു. പണത്തിനും പ്രതാപത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയെയും അത് വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളെയും കൃതി മുന്നോട്ട് വെക്കുന്നു.
വിവര്‍ത്തനം- സി. എ. ബാലന്‍