• Text
  • Text

DAIVATHINTE VIKRUTHIKAL

By : M. MUKUNDAN



Book : DAIVATHINTE VIKRUTHIKAL
Author: M. MUKUNDAN
Category : Novel
ISBN : 817130205X
Binding : Normal
Publishing Date : 10-03-2026
Publisher : DC BOOKS
Edition : 32
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ഇവിടെ പൂര്‍ണ്ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴി യുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.

WRITE A REVIEW

Product name: DAIVATHINTE VIKRUTHIKAL

Review title:



Your Ratings:

Your Message:




Book Reviews

  ദൈവത്തിന്റെ വികൃതികൾ
By Hari AJ
"ങ്ങക്ക് ന്താ ഇന്നാട്ടിനോട് ഇത്ര ഇഷ്ടം? ", "ഞാൻ പിറന്നത് ഈട അല്ല. എന്നാലും മയ്യഴി എനിക്ക് എന്റെ ജന്മനാടു പോലെയാ.. "! "അതാ ചോദിച്ചത്, ന്താ മയ്യഴിയോട് ഇത്ര സ്നേഹം? " "കഴിഞ്ഞ ജന്മത്തില് ഞാനൊരു മയ്യഴിക്കാരനായിരിക്കണം! " മയ്യഴി എന്റെയും നാടല്ല. ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും എനിക്കത് എന്റെ ജന്മനാടോളം പരിചിതമായ ഇടമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ചവസാനിച്ചപ്പോൾ ഞാൻ നിലവിട്ട് കരയുകയാണുണ്ടായത്. എന്നാൽ മയ്യഴിപ്പുഴയുടെ തീരങ്ങളുടെ തുടർച്ച എന്നു വിശേഷിപ്പിക്കാവുന്ന 'ദൈവത്തിന്റെ വികൃതികൾ' വായിച്ചു അവസാനിപ്പിക്കുമ്പോൾ ശ്വാസം കൂടി ശരിയായ നിലയിൽ എടുക്കുവാൻ സാധിക്കാത്ത വിധം നിരാശയുടെ പടുകുഴിയിൽ വീണുപോയിരിക്കുകയാണ് ഞാൻ. കുമാരൻ വൈശ്യരുടെയും അൽഫോൻസച്ചന്റെയും എൽസയുടെയും നഷ്ടങ്ങൾ എന്റെ കൂടെ നഷ്ടങ്ങളെന്നൊരു തോന്നൽ. അത്ഭുതങ്ങളുടെ ആകാശങ്ങളിലേയ്ക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിതന്നെയാണ് 'ദൈവത്തിന്റെ വികൃതികൾ '. ശിവൻ എന്ന കഥാപാത്രത്തിലൂടെ മറ്റൊരു ദാസനെ നമുക്ക് ഈ നോവലിൽ കാണാം. മുകുന്ദന്റെ മറ്റെല്ലാ സൃഷ്ടികളുംപോലെ കഥാപാത്രങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ് ഈ കൃതിയും. കുമാരൻ വൈശ്യൻ, മയ്യഴിരാജ്യത്തെ ജലവിദ്യക്കാരൻ അൽഫോൻസച്ചൻ, ശിവനും ശശിയും എൽസയും പേറ്റിച്ചി കുഞ്ചിച്ചിരുതയും മകൻ മാധവനും അസ്സനാറും മൂസയും തുടങ്ങി... ഒരു നാട് മുഴുവൻ കഥാപാത്രങ്ങളായിട്ടുണ്ട് ഈ നോവലിൽ. കൊളോണിയലിസം ഏൽപ്പിച്ച ഭാഗ്യനിർഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങൾക്കുമുന്നിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതുമാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാള സാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു. ഫ്രഞ്ചുകാർ ഉപേക്ഷിച്ചുപോയ മയ്യഴിയിൽ നഷ്ടസ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു ജനതയുടെ ബാക്കിപത്രമായി കുറെയധികം മനുഷ്യർ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0