• Text
  • Text

DROUPADI

By : PRATIBHA RAY



Book : DROUPADI
Author: PRATIBHA RAY
Category : Novel, Rush Hours , Translations
ISBN : 8126401060
Binding : Normal
Publishing Date : 30-04-2025
Publisher : DC BOOKS
Edition : 18
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹292.00 ₹390.00 25% off





Book Summary

ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്‍ക്കെതിരേ പോരാടുന്ന സ്ത്രീചിത്തത്തിന്റെ ആവിഷ്‌കാരമാണിത്. ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു.

WRITE A REVIEW

Product name: DROUPADI

Review title:



Your Ratings:

Your Message:




Book Reviews

  യാജ്ഞസേനിയുടെ അന്തർഗതങ്ങൾ
By Sandra Jitin
നമ്മുടെ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ യാജ്ഞസേനി,കൃഷ്ണ, പാഞ്ചാലി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദ്രൗപദിയുടെ മനസ്സിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ് പ്രതിഭാ റായിയുടെ ദ്രൗപദി എന്ന നോവൽ.നിർഭയത്വവും, ധീരതയും നിറഞ്ഞ ഒരു വിപ്ലവനായിക ആയിട്ടാണ് ഈ നോവലിൽ ദ്രൗപദി പ്രത്യക്ഷപ്പെടുന്നത്.ദ്രൗപദി ശ്രീകൃഷ്ണനയക്കുന്ന ദീർഘമായ കത്തിൻ്റെ രൂപത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്.ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ആധുനിക സ്ത്രീയുടെ മനസ്സാണ് ഈ നോവലിലെ ദ്രൗപദിയ്ക്കുള്ളത്.എല്ലാ ഇടുങ്ങിയ വേലിക്കെട്ടുകളും പൊളിച്ച് പുറത്തേക്കു വരുന്ന ദ്രൗപദി എല്ലാവിധ അന്യായങ്ങൾക്കും,മനുഷ്യത്വമില്ലായ്മയ്ക്കും എതിരെ പോരാടുന്നത് നമുക്കിവിടെ കാണാം.'ശുഭം' എന്ന വാക്കിൽ തുടങ്ങുന്ന ഈ നോവൽ അവസാനിക്കുന്നത് 'ആരംഭം' എന്ന വാക്കോടെയാണ്.'യുദ്ധം വേണ്ട ലോകത്തിൽ സമാധാനം പുലരട്ടെ' എന്നാഗ്രഹിക്കുന്ന ദ്രൗപദി പവിത്രമായ ഈ ഭാരത ഭൂമിയിൽ ഒരു ജന്മം കൂടി തരൂ എന്ന് കൃഷ്ണനോട് അപേക്ഷിക്കുന്നുണ്ട്. എല്ലാം നേടിയിട്ടും അവസാനം സന്തോഷം കണ്ടെത്താൻ കഴിയാത്ത ദ്രൗപദിയുടെ മനസ്സിൻ്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാൻ സാധിച്ചു എന്നുള്ളതാണ് പ്രതിഭാ റായിയുടെ മഹത്വം . പഞ്ചപുഷ്പങ്ങളെ കോർത്തിണക്കുന്ന ഒരു നേർത്ത നൂലായി മാറിയ ദ്രൗപദിയുടെ നീറുന്ന വേദന ഇതിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.പാഞ്ചാലിയെപോലെ മറ്റൊരു സ്ത്രീയെ ഒരു ഇതിഹാസത്തിലും നമുക്ക് കാണാൻ സാധിക്കുകയില്ല.നായകൻമാർക്ക് ഒന്നിലധികം ഭാര്യമാരുള്ളതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. നമ്മുടെ ആരാധനാമൂർത്തിയായ കൃഷ്ണനുതന്നെ പതിനാറായിരത്തെട്ടു ഭാര്യമാരാണല്ലോ ഉണ്ടായിരുന്നത്?ഒന്നിലധികം ഭാര്യമാരുള്ളത് പൗരുഷത്തിൻ്റെ ലക്ഷണമായാണ് പുരുഷന്മാർ കണക്കാക്കുന്നത്.എന്നാൽ ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുള്ള സ്ത്രീകളെ നാം പിഴച്ച സ്ത്രീകളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. ഒരുമിച്ചനേകം പുരുഷന്മാരെ വരിച്ചാലും ഒരു സ്ത്രീയുടെ സ്വഭാവശുദ്ധി അകളങ്കിതമായിരിക്കും എന്ന് തെളിയിക്കാൻ സാധിച്ച, കാലമെത്ര കഴിഞ്ഞാലും യുവത്വം വിട്ടുമാറാത്ത ദ്രൗപദി നമ്മുടെ മനസ്സിൽ എന്നും കത്തിജ്വലിക്കുന്ന ഒരു ദീപമായി നില നിൽക്കുമെന്നതിൽ സംശയമില്ല.

  ദ്രൗപദി- ആധുനിക സ്ത്രീരത്നത്തിന്റെ നേർക്കാഴ്ച
By Ajay Anto Soy
ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ പരസ്യമായി വസ്ത്രാക്ഷേപത്തിനു വിധേയയാകേണ്ടി വന്ന, പഞ്ചപാണ്ഡവന്മാർക്കുവേണ്ടി ജീവിതം പകുത്തു നല്കേണ്ടിവന്ന, ഹതഭാഗ്യയായ പാഞ്ചാലിയുടെ ശക്തമായ ഉയിർത്തെഴുന്നേൽപ്പാണ് 'ദ്രൗപദി'. സ്വർഗ്ഗത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഹിമാലയത്തിൽ വച്ച് കാൽവഴുതി വീണുപോയ ദ്രൗപദി, ഹൃദയരക്തം ചാലിച്ച് തന്റെ സഖാവായ ശ്രീകൃഷ്ണനെഴുതുന്ന ദീർഘമായ ഒരു കത്തിന്റെ രൂപത്തിലാണ് കഥ എഴുതപ്പെട്ടിരിക്കുന്നത്. സർവ്വംസഹയായ സ്ത്രീ കാലങ്ങളായി അഭിമുഖീകരിക്കുന്ന വിവേചനത്തിനും, അവൾ നേരിടേണ്ടി വരുന്ന അനീതികൾക്കുമെതിരെ നിശ്ശിതമായി ശബ്ദമുയർത്തുന്ന ദ്രൗപദി, ആധുനികലോകത്തിൽ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സ്ത്രീയുടെ നേർക്കാഴ്ച കൂടിയാണ്. ⁣⁣ ⁣⁣ പട്ടാപ്പകൽ ഉപദ്രവിക്കപ്പെടുന്ന ദ്രൗപദിമാരുടെയും, ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യാവകാശലംഘനങ്ങൾ നേരിടുന്ന ഏകലവ്യന്മാരുടെയും, ഭർതൃഭക്തിയുടെ പേരിൽ അന്ധരായി കഴിയേണ്ടി വരുന്ന ഗാന്ധാരിമാരുടെയും, രാജമുദ്രയുടെ അഭാവത്തിൽ നീതി നിഷേധിക്കപ്പെടുന്ന കർണ്ണന്മാരുടെയും പ്രതിനിധിയായി മനുഷ്യവർഗ്ഗത്തിനു വേണ്ടി ശബ്ദമുയർത്തുന്ന ശക്തമായ കഥാപാത്രമായി, ദ്രൗപദി പരിവർത്തനപ്പെടുന്നു. മഹാഭാരതമെന്ന ഇതിഹാസകൃതി വിരൽചൂണ്ടിയ പുരുഷാധിപത്യത്തിന്റെ ചട്ടക്കൂടുകൾ തകർക്കുന്ന പുനരാവിഷ്കരണം!⁣⁣


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0