• Text
  • Text

ENTE KATHA

By : MADHAVIKKUTTY



Book : ENTE KATHA
Author: MADHAVIKKUTTY
Category : Autobiography & Biography
ISBN : 9788126464135
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 92
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്‌സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്. Though My Story was supposed to be an autobiography, Madhavikutty later admitted that there was plenty of fiction in it. She was motivated to write this as she became ill and thought will not survive. She recounted the trials of her marriage and her painful self-awakening as a woman and writer. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike.

WRITE A REVIEW

Product name: ENTE KATHA

Review title:



Your Ratings:

Your Message:




Book Reviews

  വിവാദം സൃഷിച്ച ആത്മകഥ
By Rakesh vj
ഏറെ വിവാദം സൃഷിച്ച ആത്മകഥ. മാധവിക്കുട്ടി എന്ന ജീനിയസ് എഴുത്തുകാരിയെ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്ന രചന.

  Icon of Women
By rajesh kumar
Very good book. plot of this story written very well.

  പ്രണയത്തിന്റെ രാജകുമാരി, പുന്നയൂർ കുളത്തെ നീർമാതള പൂവ്
By Rasni Bai
ജീവിതത്തിനും സ്വപ്നത്തിനും ഇടയിലേക്കൊരു നൂൽപാലം പണിത് അതിലൂടെ നമ്മളെ കടത്തി കൊണ്ടുപോവുകയാണ് മാധവികുട്ടി എന്റെ കഥയിലൂടെ. സ്വന്തം ഹൃദയം വായനക്കാർക്ക് മുന്നിലേക്ക് ഒരു മറയുമില്ലാതെ അവർ ഈ പുസ്തകത്തിലൂടെ തുറന്നു വെക്കുന്നു. നിഷ്കളങ്കവും, പ്രണയപൂർണവും, നൊമ്പരം നിറഞ്ഞതുമായ വാക്കുകൾ സമ്മാനിച്ച് എന്റെ കഥ, മികച്ച വായനാനുഭൂതിയിലേക്കാണ് ഓരോ വായനക്കാരനെയും നയിക്കുന്നത്. സദാചാര നിയമങ്ങളെ വക വെക്കാത്ത എഴുത്തുകാരി നശ്വരമായ മനുഷ്യ ശരീരമാണ് അതിനു അടിത്തറ എന്ന് തുറന്നു കാണിക്കുകയാണ് ഈ പുസ്തകത്തിലൂടെ. സ്വന്തം ഹൃദയത്തെ ചായത്തിൽ മുക്കി വാക്കുകൾ കൊണ്ട് മനോഹരമായൊരു ചിത്രം രചിച്ചിരിക്കുകയാണ് ഈ കൃതിയിലൂടെ. ബാല്യകാലത്തിന്റെ നിഷ്കളങ്കതയുണ്ട് ഇതിൽ, സ്ഥിരവും നശിക്കാത്തതുമായ സ്നേഹത്തിനു വേണ്ടി ഒടുന്നൊരു കാമുകി ഉണ്ട് ഇതിൽ, അന്ധകാരത്തിൽ അകപ്പെടുന്ന ദിനരാത്രങ്ങൾ കടന്നു പോകുന്നവളുണ്ട്, കാൽക്കട്ട നഗരവും, ആ നഗര മദ്ധ്യേ ഓർമ്മകൾ കായുന്ന മനസ്സും, പ്രണയവും, കാമവും, സ്നേഹത്തിനായുള്ള തീരാത്ത വേദനകളും നിറഞ്ഞ മനോഹരമായ കൃതി. വായിച്ചിരിക്കേണ്ട ജീവിതവും, സ്വപ്നവും ആണ് 'എന്റെ കഥ '

  എന്റെ മാധവിക്കുട്ടി
By Nivea Jose
തുറന്നെഴുത്തിന്റെ ഈ രാജജുമാരിയോട് എന്നും അസൂയ കലർന്ന ഒരു ആരാധനയായിരുന്നു. അത് അവരുടെ പ്രണയാതുരമായ ജീവിതത്തോടുള്ള ആരാധന ആയിരുന്നില്ല, മറിച്ച്‌ ഉള്ളിലെ വികാരങ്ങളെ യാതൊരു മറയും കൂടാതെ തുറന്നെഴുതാനുള്ള അവരുടെ സ്വാതന്ത്രബോധത്തോടാണ് എനിക്ക് ആരാധന. കരുത്തുറ്റ സ്ത്രീകൾ പ്രണയം പോലുള്ള മൃദുലവികാരങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നവരോ അവയെ അടിച്ചമർത്തുന്നവരോ ആകണമെന്നുള്ള പൊതുബോധത്തെ കാറ്റിൽ പറത്തിക്കൊണ്ട് സ്നേഹിച്ചും സ്നേഹിക്കപെട്ടും തന്നിലെ സ്ത്രീത്വത്തെ സ്വാതന്ത്രത്തിന്റെ ലോകത്തു പറക്കാൻ വിട്ട സ്ത്രീരത്‌നം. പ്രണയമില്ലാതെയുള്ള കാമത്തെ അവർ വെറുത്തു. അതിനു തന്റെ ശരീരം പാത്രമാകുന്നതും അവർക്കു ദുസ്സഹമായിരുന്നു.അങ്ങനെയുള്ള ആ ശരീരമാകുന്ന കൂടു വിട്ടു പോകാൻ പോലും ഒരുവേള അവർ ആഗ്രഹിച്ചു. വർണാഭമായ ജീവിതം കൊതിച്ച മാധവിക്കുട്ടിക്കു ലഭിച്ച ജീവിതത്തിലെ നിറം മങ്ങിയ ചിത്രങ്ങൾ ഇതിൽ ഉടനീളം കാണാം. അതിനിടയിൽ അവൾ പെറുക്കിയെടുത്ത ചില വർണത്തുണ്ടുകളാണ് അവളുടെ പ്രണയങ്ങൾ. ഇതാണവൾ.എന്റെ മാധവിക്കുട്ടി.

  എന്റെ കഥ -സ്വത്വത്തെ തേടിയുള്ള യാത്ര...
By sree lekshmi
സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്താമായ കാഴ്ചപ്പാടും, പ്രണയത്തിന്റെയും ജീവിതത്തിന്റെയും സവിശേഷതലങ്ങളും ഉൾക്കൊള്ളിച്ചുള്ള മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്നത് സ്മരണ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.സ്നേഹത്തിന് വേണ്ടി കാംക്ഷിക്കുന്ന ഒരു ജീവനെ ഈ കഥയിൽ വീക്ഷിക്കാം. എല്ലാവരോടും ഒരുപോലെ സ്നേഹം നൽകാൻ കഴിയുന്ന ഒരുവളെ ഇവിടെ വരച്ചു കാട്ടുന്നു. സ്വന്തം ആത്മകഥ നന്നായി എഴുതുവാൻ വാക്കുകളുടെ ക്ഷാമം അവരെ വിഷമിപ്പിക്കുന്നു. സ്ഥിരവും ഭദ്രവുമായ ജീവിതം ആഗ്രഹിക്കുന്ന, അതിനുവേണ്ടി യത്‌നിക്കുന്ന ഒരു ജീവിതം ഇവിടെ വായനക്കാരന് കാണാനാകും. തന്റെ ജീവിതം കണ്ടത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം പോലെയാണെന്നും, അവർ ഏതിന്റെ ഭാഗമാണ് എന്നുള്ളതിന്റെ അന്വേഷണത്തിന്റെ കഥ കൂടിയാകുന്നു ഈ സ്മരണ. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഒരു സ്ത്രീ മനസിനെ ഇവിടെ പരാമർശിക്കുന്നു. ഓരോ സ്ത്രീയും പുരുഷനിലുള്ള ശ്രീകൃഷ്ണ ഭാവത്തെയാണ് സ്നേഹിക്കുന്നതെന്നു ഇവിടെ വ്യക്തമാക്കുന്നു. സ്നേഹമാണ് ദൈവമെന്നും, സ്നേഹമുള്ളിടത്തെ ദൈവമുള്ളൂ എന്നും ഇവിടെ വരച്ചുകാട്ടുന്നു. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന തെറ്റായ ചിന്താഗതികളെ ചോദ്യം ചെയുന്നു മാധവിക്കുട്ടി ഇവിടെ. ആത്മാഖ്യാനത്തിന്റെ സങ്കേതം സ്വീകരിച്ചിരിക്കുന്ന ഈ സ്മരണ വായനക്കാരന് പുതിയ അനുഭൂതി ഉളവാക്കും. - ശ്രീലക്ഷ്മി. എസ്

  എന്റെ കഥ -സ്വത്വത്തെ തേടിയുള്ള യാത്ര...
By sree lekshmi
സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്താമായ കാഴ്ചപ്പാടും, പ്രണയത്തിന്റെയും ജീവിതത്തിന്റെയും സവിശേഷതലങ്ങളും ഉൾക്കൊള്ളിച്ചുള്ള മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്നത് സ്മരണ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.സ്നേഹത്തിന് വേണ്ടി കാംക്ഷിക്കുന്ന ഒരു ജീവനെ ഈ കഥയിൽ വീക്ഷിക്കാം. എല്ലാവരോടും ഒരുപോലെ സ്നേഹം നൽകാൻ കഴിയുന്ന ഒരുവളെ ഇവിടെ വരച്ചു കാട്ടുന്നു. സ്വന്തം ആത്മകഥ നന്നായി എഴുതുവാൻ വാക്കുകളുടെ ക്ഷാമം അവരെ വിഷമിപ്പിക്കുന്നു. സ്ഥിരവും ഭദ്രവുമായ ജീവിതം ആഗ്രഹിക്കുന്ന, അതിനുവേണ്ടി യത്‌നിക്കുന്ന ഒരു ജീവിതം ഇവിടെ വായനക്കാരന് കാണാനാകും. തന്റെ ജീവിതം കണ്ടത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം പോലെയാണെന്നും, അവർ ഏതിന്റെ ഭാഗമാണ് എന്നുള്ളതിന്റെ അന്വേഷണത്തിന്റെ കഥ കൂടിയാകുന്നു ഈ സ്മരണ. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഒരു സ്ത്രീ മനസിനെ ഇവിടെ പരാമർശിക്കുന്നു. ഓരോ സ്ത്രീയും പുരുഷനിലുള്ള ശ്രീകൃഷ്ണ ഭാവത്തെയാണ് സ്നേഹിക്കുന്നതെന്നു ഇവിടെ വ്യക്തമാക്കുന്നു. സ്നേഹമാണ് ദൈവമെന്നും, സ്നേഹമുള്ളിടത്തെ ദൈവമുള്ളൂ എന്നും ഇവിടെ വരച്ചുകാട്ടുന്നു. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന തെറ്റായ ചിന്താഗതികളെ ചോദ്യം ചെയുന്നു മാധവിക്കുട്ടി ഇവിടെ. ആത്മാഖ്യാനത്തിന്റെ സങ്കേതം സ്വീകരിച്ചിരിക്കുന്ന ഈ സ്മരണ വായനക്കാരന് പുതിയ അനുഭൂതി ഉളവാക്കും. - ശ്രീലക്ഷ്മി. എസ്

  സ്വപ്നങ്ങളെപ്പോലും തൂലികയ്ക്ക് സമർപ്പിച്ച മാധവിക്കുട്ടിയുടെ കഥ
By Abijith Anto
ചിലർ സ്വയം താൻ ഒരു തുറന്ന പുസ്തകമാണെന്നു പ്രഖ്യാപിക്കാറുണ്ടെങ്കിലും ആ പറഞ്ഞതിനോട് ലവലേശം പോലും സത്യസന്ധത പുലർത്താൻ അവർക്കാകാറില്ല. എങ്ങനെയാണ് നമ്മുടെ ജീവിതത്തിലെ അതീവ രഹസ്യങ്ങൾ നമുക്ക് ആരോടെങ്കിലും തുറന്നു പറയുവാനാകുക. നമ്മുടെ അഭിമാനം, സൽപ്പേര് എന്നിവയെല്ലാം ആ തുറന്നു പറച്ചിലുകൾ കൊണ്ട് അവസാനിച്ചാലോ?! നമ്മെ മറ്റുള്ളവർ എത്തരത്തിൽ ആകും പിന്നീട് സ്വീകരിക്കുക?! പലരും ആത്മകഥ എഴുതിയിട്ടുണ്ട്, പക്ഷെ ആർക്കും മാധവിക്കുട്ടിയെപ്പോലെ എഴുതുവാനാകുമോ എന്ന് സംശയമാണ്. എന്റെ കഥ എന്ന ആത്മകഥ വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എങ്ങനെ ഇങ്ങനെ എഴുതുവാൻ സാധിക്കുന്നു?! പൊള്ളത്തരമില്ലാത്ത മറയില്ലാത്ത എഴുത്ത്! വ്യവസ്ഥയോട് എതിർത്തും പിന്നീട് അവ്യവസ്ഥയോട് എതിർത്തും അവസാനിക്കുന്ന ഒരു തുച്ഛ ജീവിതത്തിന്റെ കഥ- എന്നാണു മാധവിക്കുട്ടി തന്റെ ആത്മകഥയെക്കുറിച്ചു പറയുന്നത്. സാഹിത്യകാരന്റെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ഒരു ബലിമൃഗമാക്കുക(Guineapig)യാണ് എന്ന് പ്രിയ എഴുത്തുകാരി പറഞ്ഞത് അക്ഷരംപ്രതി ശരിയല്ലേ.. തന്റെ സ്വന്തം കഥയോട് നീതി നിർവ്വഹിക്കുവാൻ സാധിക്കാത്ത ഒരു എഴുത്തുകാരനും തന്റെ ഭാവനാ സൃഷ്ടിയിൽ സ്വന്തം ആത്മാംശം ഉണ്ടെന്നു പറയുവാൻ യോഗ്യതയില്ല. മാധവിക്കുട്ടിയുടെ കഥകളിൽ കവിതകളിൽ എല്ലാംതന്നെ അവരുടെ ആത്മാംശം അടങ്ങിയിട്ടുണ്ട് എന്നത് ആ തൂലികയിൽ നിന്ന് വീണ ഓരോ വാക്കിലും വ്യക്തമാണ്. മാധവിക്കുട്ടി ശ്രേഷ്ഠയാകാൻ ഒട്ടും ശ്രമിക്കുന്നില്ല എന്നതിൽ നിന്ന് തന്നെ അവർ ശ്രേഷ്ഠയായിത്തീർന്നു. അവരെപ്പോലെ ഉള്ളു തുറന്നു ലോകത്തിനു വായിക്കുവാൻ സ്വയം സമർപ്പിച്ച മറ്റേതെങ്കിലും സാഹിത്യരചയിതാക്കൾ ഉണ്ടോയെന്ന് സംശയമാണ്.

  സുതാര്യമായ, ധീരമായ തുറന്നെഴുത്ത്
By Rose George
പ്രണയത്തിന്റെ രാജകുമാരിയുടെ ജീവിതവും, ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നങ്ങളും വായനക്കാരുടെ ആസ്വാദ്യമണ്ഡലത്തിലേക്ക് അനായാസേന തുറന്ന് വിടുന്ന മഹത്തായ പുസ്തകം. മാധവിക്കുട്ടി എഴുതിയവയിൽ ആദ്യം വായിച്ചത്. കുട്ടികള്‍ക്ക് വായിക്കാൻ കൊള്ളുന്നതല്ലെന്ന് പറഞ്ഞ ലൈബ്രേറിയന്റെ കണ്ണ് വെട്ടിച്ച് അൽപാൽപമായി വായിച്ച പുസ്തകം. ഒരു സ്ത്രീ സ്വന്തം ലൈംഗികസങ്കല്പങ്ങളെക്കുറിച്ചും സ്വകാര്യങ്ങളായ് കാത്ത് സൂക്ഷിക്കേണ്ടവയെന്ന് സമൂഹം മുറുമുറുക്കുന്ന സത്യങ്ങളെക്കുറിച്ചും ഒളിയും മറയുമില്ലാതെ വാചാലയാവുമ്പോൾ എത്ര മേല്‍ അവൾ കല്ലെറിയപ്പെടുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്‌ 'എന്റെ കഥ' വിലക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിക്കുവാൻ കാരണം. സ്നേഹിക്കപ്പെടാതെ ഭോഗിക്കപ്പെട്ടവ മരണം ആഗ്രഹിക്കുകയും പ്രണയത്താൽ വിശുദ്ധി കൈവന്ന കാമത്തെ കൈ നീട്ടി കടാക്ഷിക്കുകയും ചെയ്യുന്ന ശക്തമായ നിലാപാടുകളുടെയും ആദർശധീരതയുടെയും വക്താവാണ് മാധവിക്കുട്ടി. സ്നേഹത്തിനായി അദമ്യമായി ദാഹിക്കുന്നൊരു സ്ത്രീ. സ്നേഹം തന്നെയാണ് ദൈവമെന്നു വിശ്വസിക്കുന്ന സ്ത്രീ. മൂന്നാമതൊരാൾ എന്ത് വിചാരിക്കുമെന്നോർത്ത് മനസ്സിലുള്ളവ ഒളിച്ച് വെക്കാതെ ഹൃദയരക്തം കൊണ്ട്‌ എഴുതിയവ വായനക്കാരന് പകര്‍ന്നു കൊടുക്കുന്ന നിർമ്മലയായ സ്ത്രീ. നിസ്വാർത്ഥതയോടെ സാമൂഹിക അനീതികൾ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള എഴുത്തുകാരി... അവരെ അങ്ങനെ വിശേഷിപ്പിക്കുവാനാണ് എനിക്കിഷ്ടം. കല്ലെറിയുന്നവരും പ്രണയത്തിന്റെ രാജകുമാരിയെന്ന് വിശേഷിപ്പിക്കുന്നവരുമായ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾക്ക് കാതോർക്കാതെ മാധവിക്കുട്ടിയെന്ന സ്ത്രീയെ അടുത്തറിയാൻ കെല്പു നല്‍കിയ മഹത്തായ കൃതിയാണ് 'എന്റെ കഥ'.

  എന്റെ കഥ
By ABDUL VAHID
എന്റെ കഥ_മാധവിക്കുട്ടി സമകാലിക മൂല്യങ്ങൾ‍ക്ക് വിപരീതമായി നിർ‍മ്മിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. സദാചാര വേലിക്കെട്ടുകൾ ‍ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിപ്പിച്ച മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ കൃതിയാണ് എൻ്റെ കഥ. അക്ഷരങ്ങൾക്കൊപ്പം ശരീരവും ആഘോഷിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ. മാധവിക്കുട്ടിയുടെ മുഖവും എഴുത്തു ശൈലിയും ഉണ്ടായിട്ടുള്ള എത്രയോ പേരുണ്ടായിട്ടും വീണ്ടും ഒരു മാധവിക്കുട്ടി ഉണ്ടാകാത്തത് അത്രമേൽ സ്വന്തം ജീവിതത്തെ ആർക്കും തുറന്നു വയ്ക്കാൻ ആകാത്തതു കൊണ്ടാണ്.ഒരു ശരാശരി സ്ത്രീ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും കടന്നു പോകുമ്പോൾ അവൾക്കുണ്ടാകുന്ന മാനസികാവസ്ഥയെ പച്ചയായ അക്ഷരങ്ങളിലൂടെ കോരി ഇട്ടിരിക്കുകയാണ് എന്റെ കഥയിൽ മാധവികുട്ടി.ഒരു സ്ത്രീയ്ക്ക് അവരുടെ ജീവിതം, അതും ബാല്യവും കൗമാരവും കടന്നു യൗവ്വനവും ഇങ്ങനെ പരസ്യപ്പെടുത്തി എഴുതാമോ? അത്ര എളുപ്പമായിരുന്നില്ല മാധവിക്കുട്ടിക്ക് എന്റെ കഥ പുറത്തിറങ്ങിയതിന് ശേഷം മുന്നോട്ടുള്ള പോക്ക്. കുടുംബത്തിൽ നിന്നും സുഹുത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെയുണ്ടായ എതിർപ്പുകളെ മറികടന്നു തന്നെയാണ് മാധവിക്കുട്ടി ജീവിതം അക്ഷരങ്ങളാക്കിയത് അതുകൊണ്ടു തന്നെ എതിർപ്പുകൾ നാലുവശത്തു നിന്നും ബാധിച്ചിരുന്നു. ജീവിതത്തിൽ നാലാം വയസ്സിൽ കൽക്കത്തയിൽ ബ്രിട്ടീഷ് കൊളോണിയൽ മിഷണറി സ്കൂളിലൂടെ അവർക്ക് വംശീയ വിവേചനത്തെ നേരിടേണ്ടിവന്നതും, ഭർത്താവുമായുള്ള ക്രൂരമായ, ഇടപഴകുന്ന ബന്ധത്തിലൂടെ, അവളുടെ ലൈംഗികവേഴ്ചകൾ, അവളുടെ സാഹിത്യ ജീവിതം, വിവാഹേതര ബന്ധങ്ങൾ അവളുടെ മക്കളുടെ ജനനം, ഒടുവിൽ, സാവധാനത്തിലായിട്ടും ഭർത്താവിനോട് വിധേയത്വം പുലർത്തുന്നത്, എഴുത്ത്, ലൈംഗികത.ഇവയെല്ലാം എന്റെ കഥയിലെ പ്രതിപാദ്യവിഷയങ്ങളാണ്.

  good
By Athira Babu
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0