• Text
  • Text

ENTE SATHYANWESHANA PAREEKSHANANGAL

By : GANDHI M K



Book : ENTE SATHYANWESHANA PAREEKSHANANGAL
Author: GANDHI M K
Category : Autobiography & Biography, Gandhi Fest
ISBN : 9788126422197
Binding : Normal
Publishing Date : 28-02-2026
Publisher : DC BOOKS
Edition : 27
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹265.00 ₹295.00 10% off





Book Summary

ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്‌സിലൂടെ. പരിഭാഷ: സി. പി. ഗംഗാധരൻ

WRITE A REVIEW

Product name: ENTE SATHYANWESHANA PAREEKSHANANGAL

Review title:



Your Ratings:

Your Message:




Book Reviews

  എന്റെ സത്യാനേഷണ പരീക്ഷകള്
By Renjan Pillai
ഇതുവരെയുള്ളതില് വെച്ച ഏറ്റവും മികച്ച പരിഭാഷയാണിത്.

  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
By ARCHANA Indira sankar
പുസ്തകം : എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എഴുത്തുകാരൻ : ഗാന്ധിജി എന്നെ ഒരുപാട് സ്വാധീനിച്ച ഒരു പുസ്തകം "സാർവത്രികവും സർവവ്യാപ്തവുമായ സത്യ ചൈതന്യത്തെ മുഖത്തോട്മുഖം ദർശിക്കണമെങ്കിൽ ഏറ്റവും എളിയ സൃഷ്ടിയെ പോലും സ്വാത്മാവിനെ എന്ന പോലെ സ്നേഹിക്കാൻ കഴിവുണ്ടായിരിയ്ക്കണം. അതിച്ഛിക്കുന്ന ഒരാൾക്ക് ജീവിതത്തിലെ ഏതൊരു രംഗത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ നിവൃത്തിയില്ല. അപ്രകാരമാണ് എന്റെ സത്യഭജനം എന്നെ രാഷ്ട്രീയരംഗത്തിലിറക്കിയത്. മതവും രാഷ്ട്രീയകാര്യവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് പറയുന്നവർക്ക് മതം എന്ത് എന്ന് അറിഞ്ഞുകൂടാ എന്ന് ഞാൻ സങ്കോചം കൂടാതെയും, പക്ഷേ വളരെ വിനയത്തോടുകൂടിയും പറഞ്ഞു കൊള്ളുന്നു" പുസ്തകത്തിലെ ഇഷ്ടപെട്ട ഒരു വാചകമാണ് ഇത്‌. പുസ്തകത്തിന്റെ ചരിത്രത്തെ കുറിച്ച് ചില അറിവുകൾ :        "എൻറെ സത്യാന്വേഷണ  പരീക്ഷണ  കഥ അഥവാ  എം .കെ  ഗാന്ധിയുടെ  ആത്മകഥ " .ഏറ്റവും  അടുത്ത  ചില സഹപ്രവർത്തകർ  ആവിശ്യപെട്ടപ്പോൾ  നാലഞ്ചുവർഷം  മുമ്പ്  ആത്മകഥ  എഴുതാമെന്ന്  ഗാന്ധി  സമ്മതിക്കുകയാണ് ഉണ്ടായത് . ആദ്യത്തെ  പേജ്   തീരുംമുമ്പ് തന്നെ ബോംബെയിൽ  കലാപം  പൊട്ടിപ്പുറപ്പെടുകയും  കലാപത്തെ  തുടർന്നുനുണ്ടായ സംഭവങ്ങൾ  കാരണം  ഗാന്ധി യർവാദ ജയിലിൽ  അകപ്പെടുകയും  ചെയ്തു . ഗാന്ധിയുടെ  കൂടെ  ജയിലിൽ  ഉണ്ടായിരുന്ന  ശ്രീ  ജയറാം ദാസ്‌ മറ്റെല്ലാം  മാറ്റി  വെച്ച്  ആത്മകഥ  പൂർത്തിയാക്കാൻ ഗാന്ധിയോട്  പറഞ്ഞപ്പോൾ  സ്വന്തമായൊരു  പഠനത്തിനു പരിപാടി  തയ്യാറാക്കി കഴിഞ്ഞെന്നും  അത്  തീരും വരെ  മറ്റൊന്നും ചെയ്യാനാകില്ലെന്നും ഗാന്ധിപറഞ്ഞു                      ശിക്ഷാ കാലമത്രയും  ജയിലിൽ കഴിച്ചിരുന്നെങ്കിൽ  ആത്മകഥ തീർച്ചയായും എഴുതി  തീർക്കാമായിരുന്നു പക്ഷേ ഗാന്ധിയുടെ  അദ്ധ്യയന പരിപാടി  തീരുന്നതിന്  ഒരു വർഷം മുമ്പേ  ഗാന്ധിയെ മോചിപ്പിച്ചു .  എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും അതിലുപരി ജീവിതത്തെയും ആദർശങ്ങളെയും എങ്ങനെ നോക്കി കാണണമെന്നും വളരെ ലളിതമായും വ്യക്തമായും ഇതിൽ പ്രതിപാദിക്കുന്നു. വായനയിൽ നിന്നും ഒരുപാട് സ്വാധീനിച്ച ഒരു പുസ്‌തകവുമാണിത്. *അർച്ചന എസ്*

  മഹാത്മാ...
By NIKHIL KH
മോഹൻദാസ് കരംചന്ദ് ഗാന്ധി ഈ പേര് ഇമ്പത്തോടെ പറഞ്ഞു പഠിച്ചവരാണ് ഓരോ ഇന്ത്യക്കാരനും. മഹ്ത്മാ (അദ്ദേഹം ഇഷ്ടപ്പെടാതിരുന്ന നാമം), ഗാന്ധിജി,ബാപ്പുജി,ഇങ്ങനെ ഓരോ പേരുകളിലും നമ്മൾ അദ്ദേഹത്തെ പരാമർശിച്ചു. ഈ വിളികൾക്കും, രാഷ്ട്രപിതാവ് എന്ന തലക്കെട്ടിനും, ഇന്ത്യൻ രൂപയിലെ നിറസാന്നിധ്യതിനും, അതിനുമപ്പുറം ആരാണ് അദ്ദേഹം? 1869 ഒൿടോബർ 2 നും 1948 ജനുവരി 30 നും ഇടയ്ക്ക് ജീവിച്ചുതീർത്ത ബൃഹത് ജീവിതത്തിൽ നടന്നത് എന്തൊക്കെ എന്ന് പരിപൂർണ്ണമായി ആർക്കും അറിയില്ല എങ്കിലും അതിൻറെ ഒരേടാണ് 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന ആത്മകഥ. ഈ ആത്മകഥ കഥ ഒരു കുട്ടിയുടെതാണ്, തെറ്റും ശരിയും തിരിച്ചറിഞ്ഞ യുവാവിന്റെതാണ്, വിദേശ വിദ്യാഭ്യാസം നേടിയ ഒരു വക്കീലിന്റെതാണ്, സംഘടന ശക്തമാണെന്ന് മനസ്സിലാക്കിയ ഒരു നേതാവിന്റെതാണ്, അഹിംസയുടെ സത്ത് അറിഞ്ഞ ഒരു മഹാത്മാവിന്റെതാണ്. ഈ ആത്മകഥ ഓരോ ഇന്ത്യക്കാരന്റെതുമാണ്..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0