• Text
  • Text

ERI - PRADEEPAN PAMPIRIKUNNU

By : PRADEEPAN PAMPIRIKUNNU



Book : ERI - PRADEEPAN PAMPIRIKUNNU
Author: PRADEEPAN PAMPIRIKUNNU
Category : Novel
ISBN : 9789386560162
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 14
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

പ്രദീപന്‍ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവല്‍ കൂടി വേണം എന്നതിലെനിക്കു സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ച വിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏത് കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത്? ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന അസാധാരണമായ വാക്യത്തില്‍ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരു അവസാനം, എനിക്കു സങ്കല്പിക്കാനുമാവുന്നില്ല

WRITE A REVIEW

Product name: ERI - Pradeepan Pampirikunnu

Review title:



Your Ratings:

Your Message:




Book Reviews

  എരിയിലെ ബദൽ ചരിത്രപാഠങ്ങൾ
By Renjith V
ആധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാന ശ്രമങ്ങളിലൊന്നിന്റെ ആവിഷ്കാരമാണ് 'എരി'. പഴയ മലബാറിലെ കുറുമ്പ്രനാട് താലൂക്കിൽ ഉൾപ്പെടുന്ന പറയനാർപുരമെന്ന ദേശമാണ് നോവലിലെ മുഖ്യസ്ഥലഭൂപടം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇരുപതാംശതകത്തിന്റെ ആദ്യ പാദത്തിലും കുറുമ്പ്രനാട്ടിൽ നടന്ന ജാതിധ്വംസനത്തിലൂന്നിയ നവോത്ഥാന ശ്രമങ്ങളുടെ മൂർത്താനുഭവങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയമണ്ഡലമാണ് എരിയുടെ പശ്ചാത്തലം. മലബാറിലെ പറയരുടെ ആത്മബോധത്തെ ഉണർത്തിയ എരി എന്ന നായക ബിംബത്തിലൂടെ, അടിമ ജാതികളുടെ ആത്മവീര്യമുണർത്താൻ നവോത്ഥാന ആധുനികത സൃഷ്ടിച്ച സാമൂഹ്യ വിപ്ലവങ്ങളുടെ കഥ/ ചരിത്രം പ്രദീപൻ പാമ്പരിക്കുന്ന് പങ്കുവെക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ഒരു സാഹിത്യഗവേഷണ വിദ്യാർത്ഥി പറയവംശസത്വത്തിന്റെ/എരിയുടെ വ്യക്തി സ്വത്വത്തിന്റെ വേരുകൾ തേടി നടത്തുന്ന യാത്രയെന്ന നിലയിലാണ് എരിയുടെ കഥനകഥ രൂപപ്പെടുന്നത്. " പറയൻ എരി ഒരത്ഭുതം തന്നെയായിരുന്നു. അയാളെക്കുറിച്ച് ആദ്യം കേട്ട ഐതിഹ്യം ഇങ്ങനെ", എന്ന് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. കണ്ണൂരിലെ മില്ലിൽ തുണികൊടുത്ത് രാത്രി പന്ത്രണ്ടു മണിയോടെ തിരിച്ചുവരികയായിരുന്ന ചാലിയൻ രാമനും എരിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നാട്ടുവായ്മൊഴിലൂടെ പ്രചരിക്കുന്ന പ്രസ്തുത ഐതിഹ്യം. ചൂട്ടില്ലാതെ ഇരുട്ടിൽ തപ്പി തടഞ്ഞ ചാലിയൻ രാമന്, തന്റെ സഞ്ചിയിലെ ഡപ്പിയിൽ നിന്ന് എന്തോ മരുന്നെടുത്ത് രാമന്റെ കണ്ണിൽ പുരട്ടി വെളിച്ചം കാട്ടുന്നുണ്ട് എരി. അതിനാൽ തന്നെയാവണം എരി ഒരത്ഭുതം തന്നെയാണെന്ന് നോവലിസ്റ്റ് ആദ്യമെ പറഞ്ഞുവെച്ചത്. കീഴാളഭാഷാഗവേഷകനെന്ന നിലയിൽ എരിയുടെ ചരിത്രം തേടി പോകുന്ന ഗവേഷണ വിദ്യാർത്ഥി അസംസ്കൃത വസ്തുക്കളുടെ അഭാവം നേരിടുകയാണ്. നിരവധിയായ ഉപകഥകളിലൂടെയാണ് എലിയുടെ സ്വത്വത്തെ നോവലിസ്റ്റ് അല്പാല്പമായി അനാവരണം ചെയ്യുന്നത്. പെരുവനം പാപ്പർ എന്ന പോക്കിരിയുമായുള്ള ബന്ധമാണ് അവയിലെ ആദ്യത്തെ ഉപകഥ. പാപ്പറും എരിയും തമ്മിലുള്ള ബന്ധവും എരി കാണാനെത്തുന്ന മന്ത്രവാദിയായ കണാര പണിക്കരെയും നോവലിൽ കാണാം. കുന്നുമ്മൽ ജാനുവും ചാപ്പൻ കോമരവുമായുള്ള അനശ്വരപ്രണയം. മാതയുടെ അവിഹിതമായ ലൈംഗിക കാമനകൾ, മാതയും മമ്മദും തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി ഉപാഖ്യാനങ്ങളിലൂടെ എരിയുടെ സ്വത്വത്തെ നോവലിസ്റ്റ് വികസിപ്പിക്കുന്നു. തുടർന്നുവരുന്ന അധ്യായങ്ങളിൽ ആഖ്യാനത്തിന്റെ കാലുകളിൽ ഒന്ന് ഭൂതത്തിലും മറ്റൊന്ന് വർത്തമാനത്തിലുമാണ് നിലകൊള്ളുന്നത്. എരിയും ഗവേഷണ വിദ്യാർത്ഥിയും മാറിമാറി കഥയുടെ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്നു. പണ്ഡിറ്റ് രാമപ്പണിക്കർ തന്റെ ഗ്രന്ഥശാലയിൽ സൂക്ഷിച്ച തെയ്യോൻ പാടിയ പറയോല എന്ന ഗ്രന്ഥം കണ്ടെത്തുന്നതോടെയാണ് ഇരുട്ടിൽ മറഞ്ഞു കിടന്ന എരിയുടെ ജീവിതം തെളിഞ്ഞുവരുന്നത്. തെയ്യോൻ പറയന്റെ ദാമ്പത്യജീവിതത്തിന്റെ കഥയാണ് പറയോല എന്നിരിക്കലും എരിയെ സംബന്ധിച്ച നിരവധിയായ സൂചനകളിലേക്ക് പറയോല വെളിച്ചം വീശുന്നുണ്ട്. നായരുടെയും തീയ്യരുടെയും വീട്ടിലെ ചത്ത പശുവിനെ തങ്ങൾ തിന്നില്ലെന്ന് പ്രഖ്യാപിക്കുന്ന എരി സ്വസമുദായത്തെ കൃഷിയിലേക്കും ഇതര തൊഴിലുകളിലേക്കും ഇറങ്ങിച്ചെല്ലുന്നതിനായി പ്രേരിപ്പിക്കുന്നുണ്ട്. ഇങ്ങനെ സാമൂഹികമായ കോയ്മകളെ ചോദ്യം ചെയ്തതിന്റെ പേരിൽ എരിയെ മർദ്ദിച്ചൊതുക്കാൻ പദ്ധതി തയ്യാറാക്കുന്ന തീയ്യ പ്രമാണിമാർ എരിയുടെ ശക്തിക്ക് മുന്നിൽ പതറി പോവുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ കീഴാള മുന്നേറ്റങ്ങളുടെ ചരിത്രത്തെ അതിന്റെ അദൃശ്യതയെ, ദൃശ്യപ്പെടുത്താനുള്ള ഉദ്യമമാണ് എരി. മികച്ച വായനാനുഭവം സമ്മാനിക്കുന്ന പ്രസ്തുത നോവൽ മലയാളത്തിലെ മികച്ച നോവലുകളുടെ കൂട്ടത്തിലുൾപ്പെടുത്താൻ സാധിക്കുന്നതാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0