• Text
  • Text

GIRI

By : P. P. PRAKASHAN



Book : GIRI
Author: P. P. PRAKASHAN
Category : Novel, Rush Hours , Review Books
ISBN : 9789357320047
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 2
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹195.00 ₹260.00 25% off





Book Summary

ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത - ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവൽ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവർ. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവർ, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തിൽ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേർന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി

WRITE A REVIEW

Product name: GIRI

Review title:



Your Ratings:

Your Message:




Book Reviews

  ഏറുമാടവും തീവണ്ടിയും തമ്മിലെന്ത്?
By Sarath Dileep
ഏറുമാടവും തീവണ്ടിയും തമ്മിലെന്ത്? __________________ ആധുനിക നാഗരികതയുടെ വേഗങ്ങളിൽ തമസ്ക്കരിക്കപ്പെട്ട ഇടങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്ന നോവൽ. നാം പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങളിൽ പ്രകൃതി എതിർ സ്ഥാനത്താകുന്നതെന്തുകൊണ്ട് എന്ന ചോദ്യം മുഴങ്ങുന്ന ആഖ്യാനത്തിന്റെ വനവിതാനങ്ങൾ. ഹരിത ബോധത്തിന്റെ മറ്റൊരു ' വാൾഡൻ '. മാഷ് കണ്ട അർത്ഥ ദീർഘമായ തീവണ്ടി യാനങ്ങളെ ഏറുമാടത്തിന്റെ അതിജീവന ഗണിത യുക്തിയിൽ അട്ടിമറിക്കുന്ന കുട്ടിയുടെ തിരുത്തുകൾ. നാം കലക്കിക്കളഞ്ഞ ഗോത്രജീവിതത്തിന്റെ തെളിനീർ തണുപ്പിനെ വീണ്ടെടുക്കുന്ന അനുഭവവും ആഖ്യാനവും പാരസ്പര്യപ്പെട്ട നേരെഴുത്ത്. കാടിനെ ചെന്ന് തൊട്ട ഹരിത പാഠപുസ്തകം. പൊതുബോധത്തെ വിചാരണ ചെയ്യുന്ന സംസ്കൃതി കാണാതെ പോയ ഭാഷയും അറിവും നാടോടി ജനിതകവും . ദേശത്തെ എഴുതുന്നതോടൊപ്പം യാത്രയുടെയും വിദ്യാഭ്യാസത്തിന്റെയും സഹജമായ തെളിച്ചത്തിൽ മല കയറുന്ന നോവൽ. നാഗരികതയുടെ അശരണപദങ്ങൾക്ക് ആരണ്യക താരകം വഴി തെളിക്കുന്ന സ്വച്ഛതയുടെ ആവാസ വ്യവസ്ഥകൾ. ഓർമ്മയിലെ കാടുകൾ ഇടമുറിയാതെ പൂക്കുന്നത് അനുഭവിപ്പിക്കുന്നു പി.പി.പ്രകാശന്റെ' ഗിരി ' എന്ന നോവൽ.. ഗിരിയിലുണ്ട് കുതിര വണ്ടിയിൽ നിന്ന് തീവണ്ടിയിലേക്കുള്ള ദൂരവും കാട്ടിലെ ആന കവിതയിലെ ആനയോട് ഇടയുന്നതിന്റെ സാരവും.

  സർക്കാർ സർവീസിൽ നിയമനം കിട്ടി ജോയിൻ ചെയ്യാൻ തമ്പാനൂരിൽ നിന്നും തൊടുപുഴയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ
By Zainaba Kunnummal
സർക്കാർ സർവീസിൽ നിയമനം കിട്ടി ജോയിൻ ചെയ്യാൻ തമ്പാനൂരിൽ നിന്നും തൊടുപുഴയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ യാത്ര തുടങ്ങുന്ന വൈശാഖന്റെ കൂടെ വായനക്കാരനും യാത്ര തുടരുന്നു. യാത്രക്കിടയിൽ അവിചാരിതമായി പരിചയപ്പെട്ട നിരഞ്ജൻ എന്ന യുവാവിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ടുതന്നെ ഘോര വനത്തിലൂടെ മണിക്കൂറുകൾ യാത്ര ചെയ്തു കുയിലാന്തണ്ണി യിലെ ട്രൈബൽ സ്കൂളിലെ അധ്യാപകനായി ചാർജ് എടുക്കുന്നു. ഗിരിനിരകൾ നിറഞ്ഞ ആ വനത്തിലെ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഗിരി. ഗിരിയുടെ വീട് വാക്കത്തി എന്ന സ്ഥലത്താണ്. നെയ്തൽമല പേമാരി തുടങ്ങിയ വിചിത്രമായ സ്ഥലനാമങ്ങൾ... മദ്യപാനിയായ ഹെഡ്മാസ്റ്റർ, സഹപ്രവർത്തകരായ സത്താർ, തോമസ് സാർ, പ്രദീപ് മിക്കവാറും എല്ലാ കാര്യങ്ങളെയും പുച്ഛത്തോടെ സമീപിക്കുന്ന പത്മകുമാർ, രാമേട്ടൻ.. ഗിരിയുടെ നേതൃത്വത്തിലുള്ള വനാന്തരങ്ങളിലെ പൊയ്കകളിലെ രസകരമായ മീൻപിടുത്തം.. . അങ്ങിനെ പോകുന്നുകുയിലാൻ തണ്ണിയിലെവിശേഷങ്ങൾ വൈശാഖൻ ഗിരിയോടൊപ്പം വനാന്തരത്തിലെ ഏറുമാടത്തിൽ കഴിഞ്ഞ രാത്രി ഏറെ വൈകുവോളം കഥകൾ പറഞ്ഞിരുന്ന ഗിരിയും വൈശാഖനും. വായനക്കാരനും ഏറുമാടത്തിൽ കഴിഞ്ഞുകൂടിയ പ്രതീതി. മോനായി ആയി മാറിയ മോഹനൻ ഡോക്ടർ. കൊയിലാന്തണ്ണിക്കാരുടെ ആകെയുള്ള ഡോക്ടർ.... ചികിത്സയ്ക്ക് എത്തുന്ന മറിയ കുട്ടി കുട്ടിഡോക്ടർമാരുടെ വരവോടെ മോഹനൻ ഡോക്ടറുടെ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു.ഡോക്ടറുടെ ജീവിതവും.... ട്രെയിനിനെ നെഞ്ചിലേറ്റി നടക്കുന്ന ഗിരി..... ഒരു ട്രെയിൻ യാത്ര എന്ന സ്വപ്നം... ഒരിക്കൽ വൈശാഖൻ സാറിന്റെ കൂടെ ട്രെയിനിൽ കയറി തിരുവനന്തപുരം പോകണമെന്ന് ആശയോടെ നടക്കുന്ന ഗിരി. എപ്പോഴും ട്രെയിനുകളെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്ന ഗിരി.... സ്കൂളിലെ സിനിമ പ്രദർശനം, പുതിയ സ്കൂൾ കെട്ടിടത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ്, ആദിവാസി ജീവിതവും അവരുടെ ഉത്സവങ്ങളും.... സംഭവബഹുലമായ ദിവസങ്ങൾ.... അധ്യയന യാത്രയിൽ ഗിരിയുടെ ട്രെയിൻ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് അവൻ പ്രതീക്ഷിക്കുന്നു, നമ്മളും. പക്ഷേ വിധി മറ്റൊന്നായിരുന്നു.... ഗിരി ഒരു വേദനയായി നെഞ്ചിൽ അവശേഷിക്കുന്നു

  തിരിച്ചറിവുകളുടെ ഒരു വനയാത്ര
By Reshnu Rs
വനം എന്ന് കേൾക്കുമ്പോൾ പക്ഷികളും മൃഗങ്ങളും മാത്രം ഓർമ്മവരുന്ന നമുക്ക് അവിടെ ജീവിക്കുന്ന പച്ചയായ മനുഷ്യരെ കൂടി പരിചയപെടുത്തുകയാണ് എഴുത്തുകാരൻ. സർക്കാർ സെർവീസിൽ ജോയിൻ ചെയ്യാൻ കട്ടപ്പനയിൽ നിന്നും നാല്പത് കിലോമീറ്റർ മാറി കുയിലാന്തണ്ണി എന്ന വന പ്രേദേശത്തേക് തമ്പാനൂർ നിന്നും ബസ് കേറുമ്പോൾ വൈശാഖന്റെ മനസ് മുഴുവൻ വീട്ടിൽ ഒറ്റക് കഴിയുന്ന ഭാര്യ ആയിരുന്നു. എന്നാൽ വഴി മദ്ധ്യേ പരിചയപെടുന്ന നിരഞ്ജൻ എന്ന തൊടുപുഴകാരൻ തികച്ചും അപരിചിതനായിട്ടുകൂടി വൈശാഖനെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ ഒരു രാത്രി അഭയം നൽകുന്നു.കഠിനമായ യാത്രയിലൂടെ കുയിലാന്തണ്ണിയിൽ എത്തപെടുന്ന വൈശാഖൻ ചുരുങ്ങിയ കാലയളവിൽ അവിടുത്തുകാരനായി മാറുന്നു. ഗിരി എന്ന എട്ടാം ക്ലാസുകാരനാണ് വൈശാഖന് കൂട്ട്. ചില സമയത്ത് വൈശാഖൻ വിദ്യാർത്ഥിയും ഗിരി അധ്യാപകനും ആയി പരിണമിക്കുന്നത് നമുക്ക് കാണാം. കുയിലാന്തണ്ണിയിലെ നിഷ്കളങ്കരായ നാട്ടുകാർ വൈശാഖനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വായനക്കാരന് കഥ മദ്ധ്യേ തെളിഞ്ഞു വരുന്നു . ക്ലാസ്സിൽ പഠിപ്പിക്കുന്ന ആനയല്ല കാട്ടിലെ ആന എന്ന തിരിച്ചറിവ് ഗിരിയോടൊപ്പം ഒരു ഏറുമാടത്തിൽ ഇരിക്കുമ്പോൾ വൈശാഖന് ലഭിക്കുന്നു. മലയോരത്തു താമസിക്കുന്ന ഗിരിക്കു തീവണ്ടിയിൽ കയറാനുള്ള അതിയായ മോഹം നോവലിൽ ഉടനീളം നിറഞ്ഞു നില്കുന്നത് കാണാം. കഥാവസാനം വിനോദയാത്ര മദ്ധ്യേ തീവണ്ടി കയറാനുള്ള ഭാഗ്യം നിഷേധിക്കപെടുമ്പോൾ ഗിരിയുടെ പിഞ്ചു മനസ് താൻ അറിയാതെ തീവണ്ടിയുടെ അടുത്തേക് നയിക്കപ്പെടുന്നു. ഗിരിയുടെ ആഗ്രഹവും സ്വപ്നവും തീവണ്ടിയോടൊപ്പം യാത്ര ആകുമ്പോൾ ആ ആത്മാവിന് അവസാനം ശാന്തി ലഭിച്ചിരുന്നിരിക്കാം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0