• Text
  • Text

GOVARDHANTE YATHRAKAL

By : ANAND



Book : GOVARDHANTE YATHRAKAL
Author: ANAND
Category : Novel, April special
ISBN : 8171305482
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 29
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹350.00 23% off





Book Summary

ഒന്നര നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽനിന്ന് ഒരു കഥാപാത്രം, ഗോവർധൻ, ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും, ശിക്ഷിക്കാൻ വിധിക്കപ്പെട്ട ഗോവർധന്റെ മുമ്പിൽ, പുറത്ത്, അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തിൽ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെകൂടെ പുരാണങ്ങളിൽനിന്നും, ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽനിന്നും ഒട്ടേറെ കഥാപാത്രങ്ങൾ ചേരുന്നു. ചിലർ അയാൾക്കൊപ്പം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്. ചിലർ അയാളുടെ ചോദ്യങ്ങൾക്കിരയായി. നിശ്ചലമായ ചരിത്രത്തിൽ അലകൾ ഇളകുവാൻ തുടങ്ങുന്നു. കാലം കലുഷമാകുന്നു...

WRITE A REVIEW

Product name: GOVARDHANTE YATHRAKAL

Review title:



Your Ratings:

Your Message:




Book Reviews

  An Epic
By Catherine Mariam Samuel
"എല്ലാ ശാസ്ത്രങ്ങൾക്കും മീതെയൊരു ശാസ്ത്രമുണ്ട് ," രാമചന്ദ്രൻ പറഞ്ഞു : "തെറ്റുകളും ശരികളും മനസ്സിലാകുവാനുള്ള മനുഷ്യന്റെ കഴിവിന്റെ ശാസ്ത്രം . അതിനപ്പുറം വേറൊന്നുകൂടിയുണ്ട് .ആ മനസ്സിലാക്കലിന് അനുസരിച്ചു പ്രവർത്തിക്കാനുള്ള അവന്റെ നിശ്ചയം .ഇതു രണ്ടും സ്വായത്തമാകുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത് ." ആനന്ദിന്റെ ഗോവർധന്റെ യാത്രകൾ , ഇ പുസ്തകം വായിക്കാൻ എനിക്ക് വേണ്ടി വന്നത് ഏകദേശം ഒന്നര വർഷമാണ് .. മടിയുമായുള്ള ചങ്ങാത്തം കുറെ ദിവസങ്ങൾ നഷ്ടപ്പെടുത്തി എങ്കിലും ... ഇതിലെ ആശയങ്ങളോടും കഥാപാത്രങ്ങളോടും പൊരുത്തപെട്ട് അതിന്റെ ആഴത്തിലേക്ക് എത്തിപ്പെടാൻ കുറച്ചു സമയം അധികം വേണ്ടി വന്നു ... ആനന്ദ് എന്ന എഴുത്തുകാരനോടുള്ള ആരാധന അതിന്റെ ഉച്ചസ്ഥായിയിൽ എത്തുക അവസാന പേജുകൾ തുറന്നിടുന്ന ഉൾകാഴ്ചയിലൂടെ ആണ് .അതിലേക്കു ചെന്നെത്താൻ ചിലപ്പോഴൊക്കെ സങ്കീർണമായ വായന വേണ്ടി വന്നു . ചരിത്രത്തിലും ,പുരാണങ്ങളിലും സാഹിത്യത്തിലും മറ്റും പരിചിതമായ കഥാപാത്രങ്ങൾക് പരിചിതമല്ലാത്ത ഭാവം നൽകി നോവൽ ,ഗോവർധൻ എന്ന നിരപരാധിയെ തേടി, ചിലപ്പോഴൊക്കെ ഗോവർദ്ധനോടൊപ്പം യാത്ര ചെയ്യുന്നു . സാമൂഹിക നീതിബോധത്തിന്റെ സത്തിനെ ഒരു ചോദ്യം ചിനമാക്കി നോവലിന്റെ ഉടനീളം പുനർചിന്തക്കു വേദിയാകുന്നു. വായനക്കാരന്റെ ചിന്തകളെ ഭാരതേന്ദു ഹരിശ്ചന്ദ്ര ,അയാളുടെ അംധേർ നഗരി ചൗപട് രാജ എന്ന ജനപ്രിയ നാടകത്തിലെ ചില കഥാപാത്രങ്ങൾ ,യമൻ ,ശങ്കരാചാര്യ ,കാളിദാസൻ ,ഗലീലിയയോ ,ഷാഹ്‌ജഹാൻ , ത്യാഗരാജൻ ,ബുദ്ധൻ തുടങ്ങിയവരോട് ഒപ്പം ചർച്ചക്കു വിധേയമാകുന്നു . നിലക്കാത്ത ഗോവർദ്ധന്മാരുടെ യാത്രകൾ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവോടെ ഇ പുസ്തകത്തിന്റെ അവസാന താളും പൂർത്തിയാകുന്നു ... അത്യാധുനിക കാലഘട്ടത്തിന്റെ പട്ടിൽ അഭിമാനപൂർവം നിലയുറപ്പിച്ചപ്പോൾ , ചിലതൊക്കെ സമൂഹത്തിൽ തിരുത്തപ്പെടാനും ,ഇന്നും മാറ്റങ്ങൾക്കു വിധേയമാകാത്ത ചിലത് മണ്ണിലും മനസിലുമുണ്ടെന്ന് ഓർമിപ്പിക്കുന്നു . എല്ലാ കാലഘട്ടത്തിലും ഒരേപോലെ പ്രസക്തിയുള്ള സാമൂഹിക നീതിയുടെ പ്രത്യയശാസ്ത്രത്തെ വിവിധ തലത്തിൽ ചർച്ച ചെയുന്ന ,ഈ നോവൽ മലയാള സാഹിത്യത്തിന്റെ നേട്ടം തന്നെയാണ് .

  നീതിക്കായുള്ള ദാഹത്തിന്റെ ചരിത്രരേഖ
By Vineesh Parappurath
മർദിക്കപ്പെട്ടവരുടെ നീതിക്കുവേണ്ടിയുള്ള ദാഹമാണ് സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് ആനന്ദ് ആവർത്തിക്കുന്ന ഒരു പ്രമേയമാണ്. 'ഗോവർധന്റെ യാതകൾ ' ആ ദാഹത്തിന്റെ ചരിത്രരേഖയാണ്. മലയാള നോവലിന്റെ തന്നെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ വ്യതിയാനത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. നോവലിന്റെ വ്യവസ്ഥാപിതമായ രൂപഘടനയെ അത് തിരസ്കരിക്കുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഇറങ്ങി നടക്കുന്ന ഗോവർധൻ എന്ന കഥപാത്രം നടത്തുന്ന ക്രമരഹിതമായ സഞ്ചാരങ്ങളാണ് 'ഗോവർധന്റയാത്രകൾ'. ഒരേ സമയം ചരിത്ര നോവലായും ചരിത്രത്തിന്റെ നിഷേധമായും നോവൽ മാറുന്നു. കല്ലുവിന്റെ 'മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും, അതിനു ശേഷം മതിൽ പണിത ആശാരിയെയും, കുമ്മായക്കാരനെയും, വെള്ളമൊഴിച്ച് കൊടുത്ത ഭിശ്തിയെയും ഭിശ്ത്തിക്ക് മസ്ക്ക് ഉണ്ടാക്കി കൊടുത്ത കസായിയേയും, കസായിക്ക് ആടിനെ വിറ്റ ആട്ടിടയനെയും, ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാൻ വിധിച്ച നീതിബോധമില്ലാത്ത രാജാവ്. ഒടുവിൽ കുരുക്കിന് പാകമാകാത്ത കോത് വാലിന്റെ കഴുത്തിന് പകരം വഴിപോക്കനായ ഗോവർധനെ പിടികൂടുന്നു. പുരാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും വിവിധ കഥാപാത്രങ്ങൾ സ്രഷ്ടാവായ രചയിതാവിനാൽ മോചിതനായ ഗോവർധനൊപ്പം നീതിരാഹിത്യത്തിന്റെ ഭൂമികകളിലൂടെ നടക്കുന്നു. അവസ, നമില്ലാത്ത അസ്വാസ്ഥ്യജനകമായ ചോദ്യങ്ങളായി ആ യാത്ര വായനക്കാരനു മുന്നിൽ ശേഷിക്കുന്നു.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0