• Text
  • Text

GURUSAGARAM

By : O V VIJAYAN



Book : GURUSAGARAM
Author: O V VIJAYAN
Category : Novel
ISBN : 9788171300020
Binding : Normal
Publishing Date : 26-02-2026
Publisher : DC BOOKS
Edition : 55
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ടു ചെയ്യുവാൻ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുൻപിൽ ജീവിതത്തിന്റെ അർത്ഥങ്ങൾ ഗുരുകൃപയിൽ തെളിഞ്ഞു വിളങ്ങുന്നു.

WRITE A REVIEW

Product name: GURUSAGARAM

Review title:



Your Ratings:

Your Message:




Book Reviews

  ആത്മസംഘർഷങ്ങളുടെ യുദ്ധഭൂമിക
By Swapna C Kombath
ലോകസാഹിത്യത്തിൽ തന്നെ അതീവഗഹനമായ ആശയത്തെ ഏറ്റവും ലളിതമായി അവതരിപ്പിച്ച ദാർശനികനോവലായി പരിഗണിക്കപ്പെടേണ്ട കൃതിയാണ് ഗുരുസാഗരം. ഇരുപത്തിയാറ് അധ്യായങ്ങളിലൂടെ ഗുരു എന്ന സനാതന സങ്കല്പത്തെ സാക്ഷാത്കരിക്കുന്ന കൃതി.വയലാർ അവാർഡും കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാർഡുകളും നേടിയ ഈ നോവൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിക മനുഷ്യമനസ്സാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. തൂതപ്പുഴയുടെ ഓരത്തു നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ബംഗാളിന്റെ സംഘർഷഭൂമിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ് കുഞ്ഞുണ്ണി. ഒപ്പം കാലവും ചരിത്രവും തിരിച്ചറിവുകളും. "എന്റെ " എന്ന സ്വാർത്ഥതയ്ക്കേൽക്കുന്ന പ്രഹരമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരുവായി മാറുന്നതെന്ന പാഠമാണ് കുഞ്ഞുണ്ണിയുടെ അനുഭവം നമ്മോട് വിശദീകരിക്കുന്നത്. കുഞ്ഞുണ്ണി, ശിവാനി, ലളിത, ഓമന,ഓൾഗ ,കരംബഹദൂർ , നിർമ്മലാനന്ദൻ ,തദ്രൂപാനന്ദനൻ ,സിപാഹി ബേലിറാം, ശ്യാം നന്ദൻ സിംഗ്, അള്ളാബക്സ്, സനാതന മുഖോപാദ്ധ്യായ, താപസചന്ദ്രൻ, നിമായി സന്യാൽ, കിസ്റ്റയ്യ, യാനുഷ്, പിനാകി തുടങ്ങി ഒരു പാട് കഥാപാത്രങ്ങൾ .ഓരോ കഥാപാത്രവും ജീവിതത്തിന്റെ ഭിന്നഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നാനാത്വത്തിൽ ഏകത്വം എന്ന വചനം പോലെ എല്ലാവരുടെ ജീവിതവും വൈവിധ്യം നിറഞ്ഞതാണെങ്കിലും തിരസ്കരണത്തിന്റെ കയ്പ് കൊണ്ടവ ഒരു രുചിയായിത്തീർന്നിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യ ആക്രമണം, പ്രാഗ് വസന്തം ഹങ്കേറിയൻ പ്രതിരോധം ബംഗാൾ വിഭജനം തുടങ്ങി വിഭജനവും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പരാധീനതകളും ,സംഘർഷങ്ങളും പ്രമേയത്തിന് കരുത്തു പകരുന്നുണ്ട്. തൂതപ്പുഴയുടെ ഓരത്തുനിന്ന് കുഞ്ഞുണ്ണിയിലും അച്ഛനിലും തുടങ്ങി അവിടെ തന്നെ കുഞ്ഞുണ്ണിയിലും മകളിലും അവസാനിക്കുന്ന ഈ നോവൽ കർമ്മഫലത്തെക്കുറിച്ചും ജൈവധാരയുടെ നൈരന്തര്യത്തെക്കുറിച്ചും നവീനമായ ചിന്തകൾ വായനക്കാർക്കു സമ്മാനിക്കും.

  OV VIJAYAN MAGIC
By Hari AJ
 "ഈ ജന്മത്തിലല്ലേ ഞാൻ അച്ഛന്റെ മകളല്ലാതായിരുന്നിട്ടുള്ളു? പിറകോട്ടു തിരിഞ്ഞു നോക്കൂ. അച്ഛന് ഓർമ്മയില്ലേ, ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത്?. " . . നിസ്സ്വാന്തനമായ തന്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു, 'ശുകാ.. !മകനേ... !' . വിശ്വപ്രകൃതി ചെകിടോർത്തു ; ശതകോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി ;ജലധാരകൾ, ശിഖരസ്പന്ദങ്ങൾ, സാക്ഷരങ്ങളായി. മരങ്ങളും ചെടികളും നീരുറവകളും കൽത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു,' അച്ഛാ.., അച്ഛാ !!''.. . . . ഏറ്റവും സമയമെടുത്തു വായിച്ച പുസ്തകമാണ് ഗുരുസാഗരം. ആദ്യ മൂന്ന് അധ്യായങ്ങൾ വായിച്ചവസാനിപ്പിക്കാൻ നന്നേ പാടുപെട്ടു. പിന്നീടങ്ങോട്ടു ഒരുതരം ലഹരിയായിരുന്നു. വായന അവസാനിക്കുംവരെ മറ്റൊരു ലോകത്തിൽ പെട്ടതുപോലെ.. അദൃശ്യനായ ഒരു ഗുരുവിനു ശിക്ഷ്യപ്പെട്ടതുപോലെ. ✨️ . . . ബംഗ്ലാദേശിലെ യുദ്ധപശ്ചാത്തലത്തിൽ പറയുന്ന ഒരു കഥയാണ് ഗുരുസാഗരം. എല്ലാ യുദ്ധത്തിന്റെയും പര്യവസാനം ഒന്നുതന്നെയാണെന്ന് ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നു. സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. (കടപ്പാട് ). യുദ്ധം റിപ്പോർട്ട്‌ ചെയ്യാനെത്തുന്ന കുഞ്ഞുണ്ണിയിലൂടെയാണ് കഥ നീങ്ങുന്നത്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദ്ര്‌ശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണിയെന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു;എല്ലാം വെടിഞ്ഞു തറവാട്ട് വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുൻപിൽ ജീവിതത്തിന്റെ അർത്ഥങ്ങൾ ഗുരുകൃപയിൽ തെളിഞ്ഞു വിളങ്ങുന്നു

  nil
By Babu Gopalakrishna pillai
notify me

  ഉൾക്കണ്ണ് തുറന്നു വയ്ക്കൂ.... ഗുരുക്കന്മാരുടെ ഒരു സാഗരം നിങ്ങൾക്കു മുന്നിൽ തെളിയും...
By Aiswarya M V
'ഗുരുസാഗരം’, കുഞ്ഞുണ്ണി എന്ന, ഡൽഹിയിൽ ജോലിചെയ്യുന്ന മലയാളി പത്രപ്രവർത്തകന്റെ, സ്വന്തം ആത്മീയഗുരുവിനെ തേടിയുള്ള യാത്രയാണ്. ആദ്യ ഗുരുവായ പിതാവിൽ തുടങ്ങി, തന്റെ പിതൃ പരമ്പരകളിലും, പുല്ലിലും പൂവിലും പ്രാണികളിലും കടലിലും പുഴയിലും ആകാശത്തിലും, മനുഷ്യനിലും ചരിത്ര സംഭവങ്ങളിലും വരെ ഗുരുസാന്നിധ്യം ദർശിക്കുന്ന കുഞ്ഞുണ്ണി, കല്യാണി എന്ന കുട്ടിയിൽ തന്റെ ആധ്യന്തികഗുരുവിനെ കണ്ടെത്തുകയും എല്ലാ കർമബന്ധനങ്ങളും ഉപേക്ഷിച്ചു തറവാട്ടുവീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നു. അഗാധവും നിഗൂഢവുമായ അർത്ഥതലങ്ങൾ നിറഞ്ഞ വാക്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണീ നോവൽ. കഥാകൃത്തിന്റെ അതിഗഹനമായ ചിന്താസരണികളിൽ നിന്നും, അത്യുന്നതമായ ബൗദ്ധികനിലവാരത്തിൽ നിന്നും ലാവ പോലെ ഉരുകിയൊലിക്കുന്ന വാക്കുകൾ. ആ വാക്കുകൾ വായനക്കാരിൽ അമൂർത്തമായ വികാരവിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നു. മലയാളഭാഷയിൽ ഇത്രയും മനോഹരമായ വാക്കുകൾ ഉണ്ടല്ലോയെന്ന് വായനക്കാരനെ ചിന്തിപ്പിക്കുന്നു, ഈ മഹത്തായ സൃഷ്ടി. ആ വാക്കുകൾ ഇത്രയും സുന്ദരമായി - അതിനു പകരം വേറൊരു വാക്കുപയോഗിക്കാൻ കഴിയാത്ത രീതിയിൽ - സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു ഒ.വി. വിജയൻ എന്ന ധിഷണാശാലി. പലപ്പോഴും ഈ നോവൽ വായനക്കാരനെ ആത്മീയവും ദൈവികവുമായ ഉച്ചസ്ഥായികളിലേക്ക് നയിക്കുന്നു. സംസ്കൃതഭാഷയിലെയും ഭാരതീയ പുരാണങ്ങളിലെയും കഥാകാരന്റെ പാണ്ഡിത്യം നമുക്ക് അനുഭവവേദ്യമാകുന്നു. ഭാരതഖണ്ഡത്തിന്റെ ചരിത്രത്തിലേക്കും ചരിത്രാതീതകാലങ്ങളിലേക്കും പലപ്പോഴായി കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു യുദ്ധവും നല്ലതൊന്നും അവശേഷിപ്പിക്കുന്നില്ലെന്ന മഹാസത്യം, നോവലിൽ പ്രതിപാദിച്ചിരിക്കുന്ന പല യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു. ശിവാനിയുടെയും കല്യാണിയുടെയും ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യ ജീവിതത്തിലെ വിരോധാഭാസങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നു, ഈ ക്ലാസിക് നോവലിലൂടെ, മലയാളത്തിന്റെ സ്വന്തം തസ്രാക്കിന്റെ എഴുത്തുകാരൻ. ഐശ്വര്യ വിമോഷ്.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0