• Text
  • Text

HARIDWARIL MANIKAL MUZHANGUNNU

By : M. MUKUNDAN



Book : HARIDWARIL MANIKAL MUZHANGUNNU
Author: M. MUKUNDAN
Category : Novel
ISBN : 9788126427994
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 22
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. 'നാം ഇന്നുമുതല്‍ പാപത്തില്‍നിന്ന് മോചിതരാണ് .' 'അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?' 'ജീവിക്കുന്നു എന്ന പാപം.' സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം. മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍.

WRITE A REVIEW

Product name: HARIDWARIL MANIKAL MUZHANGUNNU

Review title:



Your Ratings:

Your Message:




Book Reviews

  ഹരിദാരില് മണിമുഴങ്ങുന്പോള്
By Achamma Mani
ലഹരിപിടിക്കുന്ന നൊസ്റ്റാള്ജിയയാണ് ഇൌ പുസ്തകം. തീര്ച്ചയായും വായിക്കേണ്ട രചന

  Good book
By satheesh mv
ലക്ഷ്യബോധം നഷ്ടപ്പെട്ട നഷ്ടപ്പെടുന്ന യുവതയുടെ സ്വത്വം തേടിയുള്ള യാത്രയാണിത്. വളരെ നല്ല നോവല്‍

  Started well, but...
By Vineet Nambi
In short, the novel depicts a careless youth’s trip to Haridwar along with his girlfriend. The protagonist’s exploration is well crafted. But the description of ‘charas’ usage and the protagonist’s ‘use and throw’ attitude towards his loving lady made me this novel less interesting.

  ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു
By Vidhya Baburaj
ജനിമൃതികൾക്കിടയിൽ ഉള്ള മനുഷ്യജീവിതം എന്ന വലിയ യാത്രയുടെ ഉത്തരം കണ്ടെത്തുന്ന രീതിയിലാണ് ഈ നോവൽ ആഖ്യാനം മുന്നേറുന്നത്.. രമേശ് എന്ന ചെറുപ്പക്കാരന്റെ ഹരിദ്വാറിലേക്ക് ഉള്ള യാത്രയുടെ പശ്ചാത്തലവും തുടർന്ന് യാത്രാനുഭവങ്ങളുമായി നോവൽ ആവിഷ്കരിച്ചിരിക്കുന്നു. ഹരിദ്വാർ എന്ന പുണ്യഭൂമിയുടെ സാംസ്കാരിക ചരിത്രവും ഈ നോവൽ അനാവരണം ചെയ്യുന്നു. മലയാള സാഹിത്യത്തിൽ പ്രത്യക്ഷമായ ആധുനികതയുടെ തലം മനുഷ്യന്റെ അസ്ഥിത്വപരമായ വ്യഥകൾക്ക് ഊന്നൽ നൽകി. അതിന്റെ ചുവടുപിടിച്ച് മുകുന്ദൻ എഴുതിയ ദാർശനിക അടിത്തറയുള്ള കൃതിയാണ് ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്നത് . പ്രണയവും ആദ്ധ്യാത്മികതയും മിത്തുകളും സമാന്തരമായി പ്രമേയത്തിൽ വന്നെത്തുന്ന സ്ഥിതിവിശേഷം ഇവിടെ പ്രകടമാണ്.. ലഹരിപിടിപ്പിക്കുന്ന ഒരു വായനാനുഭവം തന്നെയാണ് ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്ന ലഘുനോവലിന്റേത് എന്നു നിസംശയം പറയാം..


  ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു
By ABDUL VAHID
ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു_എം മുകുന്ദൻ ലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആത്മാന്വേഷണത്തിലേക്കുള്ള കഥയാണ് എം മുകുന്ദൻ എഴുതിയ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ നോവൽ. ഡൽഹിയിൽ ഇംഗ്ലീഷ് അറിയാത്ത സായിപ്പിന്റെ കമ്പനിയിൽ പരിഭാഷിയായി ജോലി ചെയ്യുകയാണ് രമേശ് എന്ന 26 വയസ്സുകാരൻ.വെള്ളിയാഴ്ച സ്വാതന്ത്ര്യദിനമായതു കൊണ്ട് ഒഴിവാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പതിവു പോലെ ആപ്പീസില്ല. മൂന്ന് ഒഴിവു ദിവസങ്ങൾ. സന്തോഷമല്ല, പേടിയാണ് രമേശന് തോന്നുന്നത്.” മുടക്കു ദിവസങ്ങളിൽ ആപ്പീസിൽ പോയിരുന്നാണ് രമേശൻ ബോറടി മാറ്റുക പതിവ്. ഇതിപ്പോൾ മൂന്നു ദിവസം. ഭൂമിക്കു മുകളിൽ മൂന്നു ദിവസം ചിലവിടാൻ ഒരു സ്ഥലം തേടുകയാണവൻ. ധനികനും സുഖലോലുപനുമായ രമേശൻ. ഹരിദ്വാരാണ് അവൻ തിരഞ്ഞെടുക്കുന്നത്. യാത്രകളിൽ അവനോടൊപ്പം എന്നും സുജയുണ്ടാവും. അത്ര ധനികയല്ലാത്ത, എന്നാൽ വീട്ടുകാരെ എതിർത്തും രമേശനോടൊപ്പം യാത്ര പോകാൻ മടിക്കാത്ത, അത്രമേൽ രമേശനെ ഇഷ്ടപ്പെടുന്ന സുജ. രമേശന്റെ ചുവടുകളിൽ സുജയുടെ കരുതലുണ്ട്. “മേരിയേജ് എന്ന ഇൻസ്റിറ്റ്യൂഷന് എതിരാണു ഞാൻ.” രമേശൻ പറയാറുണ്ട്. വിവാഹം എന്ന മൂന്നക്ഷരങ്ങളുടെ ഇടയിലെ ബന്ധനം അവൻ ഇഷ്ടപ്പെടുന്നില്ല. “ഫ്രീ സെക്സ് അനുവദിക്കുന്ന ഒരു സൊസൈറ്റിയാണ്” രമേശന്റെ കണ്ണിലെ സ്വർഗ്ഗം.” “ചുംബനം മലയാളം പോലെയോ ഇംഗ്ലീഷ് പോലെയോ ഉള്ള ഭാഷയാണ്.” എന്നാണ് രമേശന്റെ അഭിപ്രായം. “സുജേ, ഇൻ ദി ലാസ്റ്റ് കൗണ്ട് അച്ഛനും അമ്മയുമില്ല. ആണും പെണ്ണുമെയുള്ളൂ. അതായത് നീയും ഞാനും.” എങ്കിലും എന്നെങ്കിലും അവൻ തന്നെ ജീവിതസഖിയാക്കി വിളിക്കും എന്ന ശുഭപ്രതീക്ഷ അവൾക്കുണ്ട്. ഹരിദ്വാറില്‍ രമേശനും സുജയും കണ്ടു മുട്ടുന്ന ഹനുമാൻ എന്ന റിക്ഷാക്കാരൻ ഇന്ത്യയുടെ നിഷ്കളങ്കമായ ആത്മാവാണ്. വലിയ കൊട്ടാരവും അതിൽ രാജ്ഞിയെപ്പോലെ ഒരു ഭാര്യയുമുണ്ടായിട്ടും അത്യാർത്തിയുടെ പിറകെ പോകുന്ന അവിനാശ് സ്വാർത്ഥതയാൽ വ്യഭിചരിക്കപ്പെട്ട ആണും പെണ്ണും കെട്ട രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്.“ഹരിദ്വാറിന്റെ ആത്മാവായ വെള്ളപ്പശു കഴുത്തിൽ അണിഞ്ഞ പൂജാമണികൾ കിലുക്കിക്കൊണ്ടു രാത്രിയിലൂടെ സഞ്ചരിക്കുകയാണ്.അത് പശുവല്ല. നന്മയുടെ എംബോഡിമെന്റാണ്. സന്ന്യാസികളുടെയും തീർത്ഥാടകരുടെയും ഇടയിലൂടെ മണികിലുക്കിക്കൊണ്ട് വെള്ളപ്പശു മേഞ്ഞു നടക്കുകയാണ്….പാപമോക്ഷം ലഭിച്ച ആത്മാവു പോലെ. വ്യക്തി ജീവിതത്തിലും രാജ്യത്തിലും കാത്തു സൂക്ഷിക്കേണ്ട വിശുദ്ധിയും പ്രതീക്ഷയും മുന്നറിയിപ്പും…അതാണ് ഹരിദ്വാരിന്റെ സന്ദേശം. “ഈ ദീപശിഖകളിൽ നിന്നും ഈ മണിനാദത്തിൽ നിന്നും രമേശനു മോചനമില്ല. ഒരിക്കലും.” എന്നെഴുതി എം മുകുന്ദൻ നോവൽ അവസാനിക്കുമ്പോൾ ഈ വായനാനുഭവത്തിൽ നിന്ന് വായനക്കാർക്കും മോചനമില്ല. കാരണം രമേശനെയും സുജയെയും ഹരിദ്വാറിനെയും എല്ലാം അവർ വായിച്ചല്ല, അനുഭവിച്ചറിയുകയായിരുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0