• Text
  • Text

HIGUTTA

By : N S MADHAVAN



Book : HIGUTTA
Author: N S MADHAVAN
Category : Short Stories
ISBN : 9788171302673
Binding : Normal
Publishing Date : 15-06-2026
Publisher : DC BOOKS
Edition : 36
Number of pages : 118
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

എൻ.എസ്. മാധവൻ എന്ന കഥാകാരൻ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽനിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാകാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണർവിൽ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന, വിശുദ്ധീകരിക്കുന്ന, ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാലോകത്തിലെ മഹാസൗന്ദര്യമാണ് 'ഹിഗ്വിറ്റ'.ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, കാർമെൻ, എന്റെ മകൾ-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങൾ തുടങ്ങി അനശ്വരമായ ഏഴു കഥകൾ.

WRITE A REVIEW

Product name: HIGUTTA

Review title:



Your Ratings:

Your Message:




Book Reviews

  ഹിഗ്വിറ്റയെ ഇഷ്ടപെടുത്തിയ പുസ്തകം
By Melvin George
ഹിഗ്വിറ്റ..ലോക പ്രശസ്തനായ കൊളംബിയൻ ഫുട്ബോൾ ഇതിഹാസം..മൈതാന വരക്കുളിൽ ഒരു ഗോളിയുടെ ലോകം തന്റെ പെനൽറ്റി ബോക്സ് മാത്രം ആണെനുള നിയമം ഭേദിച്ച നായകൻ...ഈ പുസ്തകത്തിന്റെ ആമുഖത്തിൽ നിന്നുമാണ് മഹാനായ ആ കളിക്കാരനെ കുറിച്ച് ഞാൻ അറിയുന്നത്...പേര് ഫുട്ബോൾ താരത്തിന്റെ ആണെങ്കിലും കഥ അതലാട്ടോ..എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മികച്ച കഥയാണ് ഹിഗ്വിറ്റ

  ഹിഗ്വിറ്റ- എൻ.എസ്.മാധവൻ
By Akshaya Akku
കരുണാമയനായ ദൈവംപോലും അധർമ്മത്തിന്റെ മുമ്പിൽ പലപ്പോഴും ഹിംസാത്മകരൂപം കൈക്കൊണ്ടിട്ടുണ്ട്.സമൂഹത്തിലെ അനീതികൾ കൂടുമ്പോൾ ഒരു കാഴ്ച്ചക്കാരനെപ്പോലെ നോക്കിനില്ക്കാതെ അതിനെ തച്ചുതകർക്കാനുളള തന്റെ ധർമമം നിറവേറ്റേണ്ടത് മനുഷൄ മേൽവിലാസങ്ങൾ ചെയ്യേണ്ടതാണെന്ന് എൻ.എസ് മാധവൻ ഹിഗ്വിട എന്ന കഥയിലൂടെ നൽകുന്ന ജീവിത ദർശനം. കഥയിലെ കഥാനാകനായ ഗീവർഗ്ഗീസച്ചൻ യൗവനകാലം മുതലെ ഫുട്ബോൾ കളിക്കാരനായിരുന്നൂ.പക്ഷേ അച്ചന്റെ മരണശേഷം ഗീവർഗ്ഗീസ് ഫുട്ബോൾ ഉപോക്ഷിച്ച്,ഒരു പളളിയിലെ അച്ചനാകുന്നു . പളളിയിൽ പ്രാർത്ഥനയ്ക്കെ എത്താറുളള ലൂസി എന്ന സാതു പെണ്ണിനെ ഒരു മുട്ടാളനിൽനിന്ന് കായികമായി രക്ഷിച്ച് സംരക്ഷണം നൽകുന്നതാണ് കഥ. തന്നെ ആശ്രയിക്കുന്ന നിരാംലംബയായ ഒരു പെണ്ണിനെ രക്ഷിക്കുവാൻ തനിക്ക് ഹിതകരമായ മാർഗ്ഗങ്ങൾ വിഫലമാണെന്നറിയുമ്പോൾ ഹിംസാത്മകമായ മാർഗ്ഗം സ്വീകരിക്കുന്ന പാതിരി. അച്ചന്റെ ആ വേഗതയും ,ധൈരൃവും മിന്നൽ വേഗത്തിൽ ഗോൾ നേടുന്ന ഹിഗ്വിറ്റ എന്ന ഗോളിയുടെ ആക്ഷനും രണ്ടിന്റെയും സമന്വയം സവിശേഷമായ ഒരാവിഷ്ക്കാരചാരുത ഈ കഥയ്ക്ക് നൽകുന്നു.. (Written By- Akshaya A)

  ഇരുത്തി ചിന്തിപ്പിക്കുന്ന ഹിഗ്വിറ്റ...
By Athul Chundayil
പല അടരുകളിലുള്ള വായന സാധ്യമാകുന്ന മലയാളത്തിലെ ഏറ്റവും മികച്ച കഥാസമാഹാരങ്ങളിലൊന്നാണു 'ഹിഗ്വിറ്റ'. ഒരേ സമയം ഉദ്വേഗം നിറഞ്ഞതും ഇരുത്തി ചിന്തിപ്പിക്കുന്നതുമായ കഥകളാണു ഹിഗിറ്റയിലേത്‌,സിവിൽ സർവ്വീസ്‌ പരീക്ഷയിലെ മലയാളം ഓപ്ഷണൽ പേപ്പറിൽ പഠിക്കാനുള്ള കഥാസമാഹാരം കൂടിയാണിത്‌... എന്തു കൊണ്ടും വായിച്ചിരിക്കേണ്ടുന്ന രചന...

  ഹിഗ്വിറ്റ - ഉത്തരാധുനികതയുടെ നവഭാവുകത്യ കൃതി
By Mariya Jose
മലയാള ചെറുകഥാരംഗത്ത് ഉത്തരാധുനികതയുടെ വരവറിയിച്ച കൃതിയാണ് എൻ എസ്‌ മാധവന്റെ ഹിഗ്വിറ്റ. പലപ്പോഴും ആവർത്തിച്ചുള്ള വായനകൊണ്ടു മാത്രമേ കഥാസത്ത തിരിച്ചറിയാൻ സാധിക്കൂ.1993 ൽ പ്രസിദ്ധീകരിച്ച ഹിഗ്വിറ്റ 7 കഥകൾ അടങ്ങിയ കഥാസമാഹാരമാണ്. ഉത്തരാധുനികതയുടെ സ്ഫുരണങ്ങൾ മിന്നിമായുന്ന 7 കഥകൾ. പ്രതിപാദ്യവിഷയംകൊണ്ടും പ്രതിപാദനരീതികൊണ്ടും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ടും വായനക്കാരൻറെ മാസിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കഥകളാണവ. സംഭവങ്ങളുടെ ക്രമാനുഗതമല്ലാത്ത അവതരണം കഥകളെ പുനർവായനക്കു വിധേയമാക്കുന്നുണ്ട്. വ്യത്യ്സ്ഥമായ ചിന്താധാരകൾ പുലർത്തുന്ന കഥാപാത്രങ്ങൾ കഥാപാത്ര വൈവിധ്യത്തിനും കാരണമായിട്ടുണ്ട്. ഫുട്‍ബോളും ദൈവശാസ്ത്രവും ഇടകലർന്ന കഥയാണ് ഹിഗ്വിറ്റ. കലാപവും മാനവികതയും ഇടകലർന്ന കഥയാണ് വന്മരങ്ങൾ വീഴുമ്പോൾ. ശരീരവും മനസ്സും തമ്മിലുള്ള യുദ്ധമാണ് കാർമെൻ. ഇവയെല്ലാം സംഘർഷഭരിതമായ മാനസികാവസ്ഥയുടെ കഥയകളാണ്. കാണി ഒരു സ്ത്രീപക്ഷ രചനയാണ്.സ്ത്രീയോടും അവളുടെ മാനസിക വ്യഥകളും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.വിലാപങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയൂടെ അന്ത്യവും നാലാം ലോകം കമ്മ്യൂണിസ്റ് ഭരണത്തിന്റെ ചരിത്ര വസ്തുതകളിലും ഫാന്റസിയിലൂടെ അവതരിപ്പിക്കുന്നു. എൻ്റെ മകൾ ഒരു സ്ത്രീ ഒരു പിതാവിന്റെ മനോവ്യാപാരങ്ങളാണ്. ഒന്നിനൊന്നു മികച്ചതാണ് ഓരോ കഥകളും. ഉത്തരാധുനികതയുടെ ഭാഷ ലളിതമാണ്.അതിന്റെ പ്രയോഗ ശൈലിതന്നെയാണ് കഥകളെ വേറിട്ടു നിർത്തുന്നത്. ഹിഗ്വിറ്റയിൽ പലതവണ ആവർത്തിക്കുന്ന ബൈബിൾ രംഗങ്ങളിലെ ഭാഷയും അതിനോട് യോജിച്ചവ തന്നെ ആയിരുന്നു.കളിയെക്കുറിച്ചു പറയുമ്പോൾ കളി കാണുന്ന ദൃശ്യം വായനക്കാരനിലുണരും.ഒടുവിൽ ഫാദർ ജബാറിനെ അടിച്ചുവീഴ്‌ത്തുന്ന രംഗം അതിമനോഹരമായ ഒരു ഗോൾ കിക്ക് പോലെ വായനക്കാരനിലവശേഷിക്കും.മിക്കപ്പോഴും ദൃശ്യഭാഷയോട് ചേർന്നുനിൽക്കുന്നതാണ് മാധവന്റെ ഭാഷ. ഭാഷാപ്രയോഗത്തിൻ്റെ ഔചിത്യ ബോധമാണ് ഈ കഥകളുടെ പ്രത്യകത.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0