• Text
  • Text

INDIA ENTE PRANAYA VISMAYAM

By : GOPINATH MUTHUKAD



Book : INDIA ENTE PRANAYA VISMAYAM
Author: GOPINATH MUTHUKAD
Category : Travel & Travelogue
ISBN : 9789354329777
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 11
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

രണ്ടായിരത്തൊന്ന് നവംബറില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര്‍ എസ്കേപ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, മാധ്യമങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും തത്കാലം രക്ഷപ്പെടാന്‍വേണ്ടിയാണ് ശ്രീ.ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് ട്രെയിന്‍ കയറുന്നത്. ഗോപിനാഥ് മുതുകാട് എന്ന കലാകാരന്റെ ജീവിതത്തിലെ വലിയ യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര നല്‍കിയ അനുഭങ്ങളുടെയും സൗഹൃദങ്ങളുടെയും തുടര്‍ച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലുഭാരത യാത്രകള്‍ ശ്രീ. മുതുകാട് നടത്തി. വിസ്മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷന്‍ ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകള്‍. ഒരോ യാത്രയിലൂടെയും ശ്രീ.മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തില്‍ ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുല്‍ കലാമും ഉള്‍പ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത്ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.

WRITE A REVIEW

Product name: INDIA ENTE PRANAYA VISMAYAM

Review title:



Your Ratings:

Your Message:




Book Reviews

  ഇന്ദ്രജാലം മമ ഭാരതം
By Pratheesh D
കണ്ടാലും കണ്ടാലും മതിവരാത്ത, തന്റെയുള്ളിലേക്ക് വീണ്ടും വീണ്ടും മാടി വിളിക്കുന്ന ഇന്ദ്രജാല സ്പർശമുള്ള ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ ദേശീയോദ്ഗ്രഥന സന്ദേശവുമായി 2002 മുതൽ 2010 വരെ നടത്തിയ നാല്‌ യാത്രകൾക്കിടയിലെ മാസ്മരിക മുഹൂർത്തങ്ങളാണ് ശ്രീ. മുതുകാട് 'ഇന്ത്യ എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകത്തിൽ കോറിയിട്ടിരിക്കുന്നത്. ജാലവിദ്യ എന്ന കലയെ മുൻനിർത്തി ഒരു കലാകാരന് സാമൂഹിക പ്രതിബദ്ധതയോടെ നാടിന് വേണ്ടി എന്തു ചെയ്യാനാവുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകം. 'വിസ്മയഭാരതയാത്ര', 'ഗാന്ധിമന്ത്ര', 'വിസ്മയസ്വരാജ്', 'മിഷന്‍ ഇന്ത്യ' എന്നീ യാത്രകൾ ഗ്രാമജീവിതത്തിന്റെ അത്ഭുതം തൊട്ടറിഞ്ഞും, രുചിഭേദങ്ങളനുഭവിച്ചുമുള്ള, ഒരു സാഹസം, എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. ഗാന്ധിസന്ദേശപ്രചരണം, സാക്ഷരത, സ്ത്രീ ശാക്തീകരണം, തീവ്രവാദവിരുദ്ധത എന്നിവയിൽ അധിഷ്ഠിതമായാണ് ഈ യാത്രയും ഇന്ദ്രജാലപ്രകടനങ്ങളും കെട്ടപ്പെട്ടിരിക്കുന്നത്. മണ്ണിൽ ചവിട്ടി നിന്ന് മഹേന്ദ്രജാലങ്ങൾ കാണിച്ച ഭാരതത്തിലെ അജ്ഞാതരായ തെരുവുജാലവിദ്യക്കാർക്കാണ് ശ്രീ.മുതുകാട് തന്റെ പുസ്തകം സമർപ്പിക്കുന്നത്. വഴിയാത്രകളിൽ ആശ്വാസമേകുന്ന ദാബകളും, കൽക്കത്തയിലെ നവരാത്രി വെളിച്ചവും, ചിറാപുഞ്ചിയിലെ മഴയും, നാഥുലയിലെ തണുപ്പും, ടൈഗർ ഹിൽസിലെ സൂര്യോദയവും, വായനക്കാരനും അനുഭവവേദ്യമാകുന്നു. മഹാത്മജിയുടെ കാല്പാട് പതിഞ്ഞ ഇടങ്ങളും, ജാർഖണ്ഡിലെ ഭൂഗർഭ ഖനികളും, അജന്തയിലെ സുന്ദരശില്പങ്ങളും, വിശ്വവിജ്ഞാനം പകരുന്ന വിശ്വഭാരതിയും, കല്ലുകൾ കഥ പറയുന്ന മഹാബലിപുരവും, പാവപ്പെട്ടവരുടെ താജ്മഹലായ ബീവി കാ മഖ്ബറയും, ദുരന്തത്തിന്റെ സ്‌മൃതികളിരമ്പുന്ന ജാലിയൻ വാലാബാഗും, കലാമിന്റെ ജന്മഭൂമിയായ രാമേശ്വരവുമെല്ലാം ഈ യാത്രയിൽ വശ്യമായി കടന്നു വരുന്നു. കാലം ഈ ഓർമകളെ മായ്ച്ചു കളഞ്ഞേക്കാം. എങ്കിലും ഈ പുസ്തകം പിന്നെയും പറഞ്ഞു കൊണ്ടേയിരിക്കും. ഒരു ഇന്ദ്രജാലം പോലെ..!!

  അകംതൊടുന്ന വാക്കുകളുടെ  ജാലവിദ്യ- പ്രണയമാണീ  വിസ്മയത്തോട്.
By safeera thaha
#അവലോകന മത്സരം "എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടിയതെന്ന് അറിയാമോ? ബാബാജി കാ ബങ്കറിന്റെ പിന്നിലുള്ള കഥയറിയാൻ ആഗ്രഹമുണ്ടോ?ആകാംക്ഷയുടെ മുൾമുനയിൽ ചവിട്ടി   നാഥുലാപാസിലൂടെ യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടോ? ടൈഗർ ഹിൽസിലെ അവിശ്വസനീയ കാഴ്ച്ചയെ കുറിച്ചറിയണ്ടേ?  നാം ജനിച്ചു വളർന്ന ഇന്ത്യയെ തൊട്ടറിയണമോ?  എങ്കിൽ, ശ്രീ മോഹൻലാലിന്റെ  അവതാരികയിൽ പ്രൊഫ.ഗോപിനാഥ്‌ മുതുകാട്  എഴുതിയ  'ഇന്ത്യ എന്റെ പ്രണയ വിസ്മയം ' എന്ന പുസ്തകം വായിക്കണം. ഒരുപാട് കടമ്പകൾ മറികടന്ന് ജാലവിദ്യയുടെ അമരത്ത് എത്തിയ മജീഷ്യൻ  ഗോപിനാഥ്‌ മുതുകാട്  തന്റെ  'പ്രൊപ്പല്ലർ എസ്‌കേപ്പ് 'എന്ന സാഹസിക ജാലവിദ്യയുടെ അപ്രതീക്ഷിത പരാജയം കൊണ്ടുണ്ടായ മാനസിക സംഘർഷത്തിൽ നിന്നും രക്ഷനേടുവാൻ സംഘാംഗങ്ങളോടൊപ്പം ഡൽഹിയിലേക്ക് യാത്ര പോകുന്നു. തുടർന്ന്  ഭാരതത്തിന്റെ ഞരമ്പുകളിലൂടെ   നടത്തിയ വിസ്മയഭാരതയാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷൻ ഇന്ത്യ എന്നീ  യാത്രകളുടെ പൂർണ്ണമായ ആവിഷ്കാരമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ ഭാഷയിൽ 'മറവിയുടെ  ചിതൽപ്പുറ്റുകൾക്കിടയിൽ ഉറങ്ങിക്കിടന്ന മാന്ത്രികജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളുടെ സമർപ്പണമാണിത്. ' അദ്ദേഹമറിഞ്ഞ ഇന്ത്യയുടെ ഹൃദയമിടിപ്പുകൾ പുസ്തകത്താളിലേയ്ക്ക് പകർന്നപ്പോൾ അനുവാചകർക്കും ആ  യാത്രകൾ അനുഭവവേദ്യമായി. അസമിന്റെ അതിർത്തി മേഖലയിൽ യാത്രാസംഘം അഭിമുഖീകരിച്ച സംഘർഷഭരിതമായ രംഗങ്ങളും നാഗാലാന്റിന്റെ നമ്മളറിയാതെപോയ മറ്റൊരു മുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തലും  ഉൾക്കിടലത്തോടെ മാത്രമേ  വായിക്കുവാൻ കഴിയൂ.  മോണിലെ കോണ്യാക് ജാതിക്കാരെ കുറിച്ചുള്ള പരാമർശം കൗതുകകരമായ പുത്തനറിവായി.കൽക്കരി ഖനികളുടെ  ശ്വാസംമുട്ടുന്ന  ഉള്ളറയും കരിപുരണ്ട മനുഷ്യരുടെ രക്തംകിനിയുന്ന ജീവിതനോവുകളും നമ്മെ അനുഭവിപ്പിക്കുമ്പോൾ ന്യൂറൺബർഗ് എന്ന ചെറുഗ്രാമത്തിലെ രണ്ട് സഹോദരങ്ങളുടെ   ഹൃദയസ്പർശിയായ   കഥയും അദ്ദേഹം പറഞ്ഞുപോകുന്നുണ്ട്.  മഹാത്മജിയെ കുറെയേറെ  സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.  ലോകത്തോട് വിടപറഞ്ഞ  മഹത്‌വ്യക്തികളെ കുറിച്ച് വായിക്കുമ്പോൾ ആ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം നമ്മളും  നിശ്ചലരാകും. ' ചില എതിരുകളും അപമാനങ്ങളുമാണ് നമ്മെ വളരാൻ പ്രാപ്തരാക്കുക !വീഴ്ചകൾ സംഭവിച്ചാലേ ഉയർത്തെഴുന്നേൽപ്പിന് അവസരമുള്ളു ' പരാജയങ്ങളെയെല്ലാം നിഗ്രഹിച്ച് വിജയക്കൊടി  പാറിച്ച  അനുഭവപശ്ചാത്തലത്തിൽനിന്നും ഉരുവപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകൾ ഏതൊരാൾക്കും ആത്മവിശ്വാസം നൽകും. ഇനിയും നാളെകൾ കാത്തിരിപ്പുണ്ട് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മാന്ത്രിക കരസ്പർശം ഓരോ വാക്കിലും ചേർത്തുവെച്ചിട്ടുണ്ട്. ഒരു പരാജയമാണ് ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായുള്ള  യാത്രകളുടെ തുടക്കവും  ആ അനുഭവങ്ങളുടെ  സാക്ഷ്യപ്പെടുത്തലിന്റെ വിസ്മയമായ ഈ പുസ്തകവുമെന്ന്  ഓർക്കുമ്പോൾ എത്രമാത്രം ആത്മവിശ്വാസമാണ് അദ്ദേഹം നേടിയെടുത്ത്  നമ്മിലേക്ക്‌ പകരുന്നതെന്ന്  അത്ഭുതപ്പെടും. നമ്മുടെ സുരക്ഷയ്ക്കായി  ജീവിതം ഉഴിഞ്ഞുവെച്ച് രാജ്യത്തെ സേവിക്കുന്ന ഇന്ത്യൻ പട്ടാളക്കാർ, ദോശപോയിന്റ്,ട്സോമോ തടാകം.....ഒരു കുറിപ്പിൽ നിറക്കാൻ കഴിയാത്ത നിരവധി  വിഭവങ്ങൾ ഇനിയുമേറെ.ശമരീഷ് എന്ന ഹവിൽദാർ വായനക്കാരുടെ മനസ്സിൽനിന്നും മായില്ല. ഇൻഡ്യാ  മഹാരാജ്യത്തിന്റെ ഉൾതുടിപ്പുകൾ നെഞ്ചേറ്റിയ കലാസംഘം ഒരുപക്ഷേ മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്  നയിച്ച ഈ യാത്രാസംഘം മാത്രമായിരിക്കും.ഈ പുസ്തകത്തിന്റെ ഓരോ താളിലും ഉള്ള് പൊള്ളുന്നിടങ്ങളിലെ, കുളിർമ്മ നൽകുന്നിടങ്ങളിലെ ജീവനുള്ളകഥകളുണ്ട്. ഭാരതത്തിന്റെ  നാമറിയാത്തതും അറിയുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി,മറക്കാത്ത  ഓർമ്മകളുടെ, പലതരം  അനുഭവങ്ങളുടെ ,നേടിയെടുത്ത   ആത്മവിശ്വാസത്തിന്റെ, ഒരു മനുഷ്യന്റെ ആത്മവിഷ്കാരമാണ് ' ഇന്ത്യ എന്റെ പ്രണയ വിസ്മയം.  ' തീർച്ചയായും  മനസ്സ് നിറക്കുന്ന മായാജാലത്തിലേക്കാണ്  ഈ പുസ്തകത്തിലൂടെയുള്ള യാത്ര നമ്മെ കൈപിടിച്ച് കൊണ്ട്പോകുന്നത്.പോസിറ്റീവ് എനർജി  നിറയ്ക്കുന്ന പ്രഗത്ഭനായ വാഗ്മിയും പ്രശസ്തനായ മജീഷ്യനും മാത്രമല്ല, പ്രതിഭാധനനായ എഴുത്തുകാരൻ കൂടെയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് എന്ന് ഈ പുസ്തകം അടിവരയിടുന്നു. By സഫീറ താഹ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0