• Text
  • Text

ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA

By : ECHMUKKUTTY



Book : ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA
Author: ECHMUKKUTTY
Category : Autobiography & Biography
ISBN : 9789352827879
Binding : Normal
Publishing Date : 26-08-2024
Publisher : DC BOOKS
Edition : 11
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹299.00 ₹340.00 12% off





Book Summary

സ്ത്രീജീവിതം എത്ര ദുഷ്‌കരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ എച്ച്മുക്കുട്ടി. അച്ഛനും ഭർത്താവും പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുട നീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.

WRITE A REVIEW

Product name: ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA

Review title:



Your Ratings:

Your Message:




Book Reviews


  ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത മറ്റൊരു പുസ്തകം കൂടി
By Shafeeq Ca
"പുസ്തകമായ് എഴുതിയത്കൊണ്ട് മാത്രം അറിഞ്ഞ സ്ത്രീ ജീവിതമാണിത്. ഇതുപോലെ എത്രയോ സ്ത്രീ ജീവിതങ്ങൾ നമുക്ക് ചുറ്റും പറയാതെ എഴുതാതെ എരിഞ്ഞു തീരുന്നുണ്ടാകാം.... - ഈ പുസ്തകത്തെ കുറിച്ച് എങ്ങനെ എഴുതണമെന്നോ എന്ത് എഴുതി തുടങ്ങണമെന്നോ അറിയില്ല... ആദ്യമായാണ് ഒരു പുസ്തകത്തെ കുറിച്ചുള്ള എഴുത്തിൽ മൗനം തളംകെട്ടി നിൽക്കുന്നത്.... - ഈ പുസ്തകം വായിക്കുന്നതുവരെ കവി അയ്യപ്പനോടും ബാലചന്ദ്രൻ ചുള്ളിക്കാടിനോടും എല്ലാം എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും ആയിരുന്നു. ഇപ്പോൾ ആ പേരുകൾ കേൾക്കുമ്പോൾത്തന്നെ ദേഹമാസകലം പൊള്ളുന്ന ഒരു പ്രതീതിയാണ്... - പുസ്തകത്തെ കുറിച്ച് എത്രയെഴുതിയാലും മതിയാവാത്തത്ര എഴുതണമെന്നുണ്ട്. പക്ഷെ എഴുതാൻ തുടങ്ങുമ്പോഴൊക്കെ തൊണ്ടയിലും ഹൃദയത്തിലും എല്ലാം ഒരു ഭാരിച്ച കല്ലിരിക്കുന്ന പ്രതീതി.... പേനയും പുസ്തകവും എന്റെ മുഖത്തേക്ക് ചോദ്യരൂപേണ ഉറ്റു നോക്കുന്നു... എന്റെ കൈകൾ വിറക്കുന്നു... എച്ച്മുക്കുട്ടി നിന്റെ ആത്മകഥയ്ക്കുമുൻപിൽ എന്റെ പേന ഞാൻ അടിയറവു വെയ്ക്കുന്നു.... - നിന്നെ കുറിച്ച് എഴുതാൻ ശ്രമിക്കുമ്പോഴൊക്കെയും എന്റെ കണ്ണുകൾ നിറയുന്നു... കണ്ണുനീർ തുള്ളികൾക്കിടയിലൂടെ എനിക്കെന്റെ പുസ്തകം കാണാൻ കഴിയാത്ത വിധം ഞാൻ നിസ്സഹായനാണ്... എന്റെ കണ്ണുനീരുകൊണ്ട് കുതിർന്നിരിക്കുന്ന ഈ നിരൂപണ പുസ്തകമാണ് നിന്റെ ആത്മകഥയ്ക്കുള്ള എന്റെ നിരൂപണ കുറിപ്പ്..."

  പോരാട്ടവും പ്രതിരോധവും
By Aswathi Achu
ഇതെന്റെ രക്തത്തമാണിതിന്റെ മാംസമാണെടുത്തുകൊള്ളുക മറവി രോഗം ബാധിച്ചാൽ പോലും മറന്നു പോകാത്ത ഓർമ്മകളും അനുഭവങ്ങളുമായി ജീവിതത്തിലുടനീളം ഇരുണ്ട വഴിയിലൂടെ ഒറ്റയാൾ പോരാട്ടം നടത്തി ജീവിതത്തോട് പടപൊരുതിയ എച്ച്മുകുട്ടിയുടെ ഹൃദയസ്പർശിയായ ഒരു ആത്മകഥയാണ് 'ഇതെന്റെ രക്തത്തമാണിതിന്റെ മാംസമാണെടുത്തുകൊള്ളുക' എന്നത്. ഓരോ വായനക്കാരന്റെ മനസ്സിനെ യും ആസിഡ് പോലെ പൊള്ളിക്കാൻ തരത്തിലുള്ള അനുഭവങ്ങൾ വളരെ വേദനാജനകമായ രീതിയിൽ എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ ആവിഷ്കരിക്കുന്നുണ്ട്. ഫോൺ ഉപയോഗിച്ചിരുന്നു ആദ്യമാദ്യം ഈ ഓർമ്മക്കുറിപ്പുകൾ എച്ച്മുക്കുട്ടി രേഖപ്പെടുത്തിയത്. സ്വപ്നമോ ഭാവനയോ ഫാന്റസിയോ ഈ ആത്മകഥയിലില്ല. വിശാലമായ പ്രപഞ്ചത്തിൽ തനിച്ചായിപ്പോയപ്പോൾ അതി ജീവിക്കാൻ ശ്രമിച്ച ഒരു പെൺകുട്ടിയുടെ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ആത്മകഥ. പതിനെട്ടാം വയസ്സിൽ പ്രണയിച്ച് ദാമ്പത്യജീവിതത്തിൽ പീഡനങ്ങളും രതിവൈകൃതങ്ങളും അനുഭവിച്ച് നടുവിടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ജീവിതം. പുസ്തകത്തിൽ വന്നുപോകുന്ന ചിലരുടെ വ്യക്തമായി തന്നെ പറഞ്ഞും ചിലരെ ചില സാങ്കല്പിക പേരിട്ടുമെല്ലാമാണ് എച്ച്മുക്കുട്ടി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. മരിച്ചു പോയെങ്കിലും ഇപ്പോളും മലയാളം ആഘോഷിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചില കവികളും ഇവിടെ കഥാപാത്രമാകുന്നുണ്ട്. ഈ കവികളുടെയും കലാകാരന്മാരുടെയും മറ്റൊരു മുഖം കൂടി ആത്മകഥയിലൂടെ വലിച്ചെറിയുന്നു. ചില യഥാർത്ഥ പേരുകൾ എച്ച്മുക്കുട്ടി മറച്ചുവെക്കുന്നുണ്ട്. അവയെ അപരനാമം നൽകിയാണ് എച്ച്മുക്കുട്ടി സൂചിപ്പിക്കുന്നത്. ഇങ്ങനെ സൂചിപ്പിക്കുന്നത് അവർ ജീവിച്ചിരിക്കുന്നതുകൊണ്ടോ അവരുടെ കുടുംബങ്ങളിൽ കൂടുതൽ അസ്വാരസ്യങ്ങൾ വേണ്ടെന്നു വെച്ചതു കൊണ്ടോ ആയിരിക്കാം. ഇതിലെല്ലാം ഉപരിയായി ആ പേരുകൾ താൻ ഉച്ചരിക്കുക പോലുമില്ലെന്ന് ആമുഖത്തിൽ എച്ച്മുക്കുട്ടി രേഖപ്പെടുത്തുന്നുണ്ട്. ഒരു തരത്തിൽ പറയുകയാണെങ്കിൽ പെട്ടെന്ന് പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തുന്ന വിമർശനവും എതിർപ്പുറം കൊണ്ടുവരാവുന്ന വിഷയവും ജീവിതവും സ്മരണകളുമാണ് എച്ച്മുക്കുട്ടി ഓർത്തെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ സ്ഫോടനാത്മകമായ ഒരു ആത്മകഥയാണിത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0