• Text
  • Text

JAANI NAKULAN JOSEPH

By : MANOJ THEKKEDATH



Book : JAANI NAKULAN JOSEPH
Author: MANOJ THEKKEDATH
Category : Novel, Rush Hours , Review Books
ISBN : 9789356434318
Binding : Normal
Publishing Date : 29-11-2025
Publisher : DC BOOKS
Edition : 2
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹224.00 ₹299.00 25% off





Book Summary

കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.

WRITE A REVIEW

Product name: Jaani Nakulan Joseph

Review title:



Your Ratings:

Your Message:




Book Reviews

  ഏകാകിയുടെ ആനന്ദലോകം
By Ardra T S
കാലത്തിന്റെ മാറ്റങ്ങളെ അക്ഷരങ്ങളിലൂടെ പകർത്തി എഴുതിയ മനോജ് തെക്കേടത്തിന്റെ 'ജാനി നകുലൻ ജോസഫ്' എന്ന നോവൽ എന്നെ ചുട്ടുപൊള്ളിച്ചു. വിധിയുടെ ക്രൂരത അച്ഛനെയും അമ്മയെയും ബാല്യത്തിൽ തന്നെ അവനിൽ നിന്ന് അകറ്റിയപ്പോൾ ഒറ്റപ്പെട്ട തുരുത്തിയിൽ ഇനിയെന്ത് എന്ന് ചിന്തിച്ച് അവൻ ഉഴറി. തുടർന്നുള്ള അവന്റെ കൗമാരവും യൗവനവും ഏകാന്തതയിലും വിഷാദത്തിലും ആയിരുന്നു. ജാനി എന്ന പ്രണയം ഉള്ളിൽ നിറയുമ്പോൾ അനാഥനാണെന്ന് ചിന്തയും പേടിയും അവനെ പിന്നോട്ട് വലിച്ചു. മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി കഴിയുന്ന നകുലനു ആശ്വാസമായത് ഓർമ്മകളിൽ കഴിയുന്ന അമ്മയുടെയും ജാനിയുടെയും സാന്നിധ്യമായിരുന്നു. ഒപ്പം 'പ്രൊഫസർ' എന്ന് മാത്രം അവൻ വിളിച്ചിരുന്ന കൂട്ടുകാരൻ സജീഷിന്റെയും. കാലത്തിന്റെ കുത്തൊഴുക്കിൽ കോവിഡിന്റെ കടന്നുവരവ് കൂട്ടുകാരനെയും തന്നിൽ നിന്ന് അകറ്റി. ഏതു വായനക്കാരനെയും കണ്ണീരിലാഴ്ത്തുന്ന, ചുട്ടുപൊള്ളിക്കുന്ന നിമിഷങ്ങൾ.. പുതിയ ഒരു നാളെയ്ക്കായി പ്രതീക്ഷയോടെ നകുലൻ കാത്തിരിക്കുന്നയിടത്ത് 'ജാനി നകുലൻ ജോസഫ്' എന്ന നോവലിനു തിരശീല വീഴുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0