• Text
  • Text

JALASANDHI

By : SURENDRAN P



Book : JALASANDHI
Author: SURENDRAN P
Category : Short Stories, 50% off
ISBN : 9788126408870
Binding : Normal
Publishing Date : 28-09-16
Publisher : DC BOOKS
Edition : 2
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹45.00 ₹90.00 50% off





Book Summary

ഒരു രാ്രഷ്ടീയപുസ്തകമാണ് ജലസന്ധി. ഒരു കഥാപുസ്തകം ഒരു രാ്രഷ്ടീയപുസ്തക മാകുന്നത് ആ പുസ്തകത്തിെന്റ ്രപത്യയ ശാസ്്രത നിര്‍മ്മിതി കഥയിെല േകവലഭാവനെയ അതിവര്‍ത്തിക്കുേമ്പാഴാണ്. ആധുനികകാലം മുതേല മലയാളകഥയില്‍ രാ്രഷ്ടീയമുണ്ട്. കഥാകൃത്തിെന്റ മുന്‍ഗണനയിെല വ്യത്യസ്തതയാണ് കഥയിെല രാ്രഷ്ടീയത്തിെന്റ സ്വരൂപം നിര്‍ണ്ണയിക്കുന്നത്. ജലസന്ധിയിലൂെട കഥാകാരന്‍ ഭൂമിയുടെയും മാനവികതയുടെയും രാ്രഷ്ടീയം ചി്രതീകരിക്കുന്നു.

WRITE A REVIEW

Product name: JALASANDHI

Review title:



Your Ratings:

Your Message:




Book Reviews

  സുരേന്ദ്രന്‍ മാഷ്‌ തന്‍റെ ലാവണ്യ സങ്കല്‍പ്പങ്ങള്‍ കോര്‍ത്തുവച്ച മാല.
By Anees Mohamed
ദൈവത്തിന്റെ ചാരന്മാരെ തിരികെ ബുക്ക്‌ ഷെൽഫിൽ കയറ്റുമ്പോളാണു ജലസന്ധി കണ്ണിൽ ഉടക്കിയത്‌. പ്രിയപ്പെട്ട സുരേന്ദ്രൻ മാഷിനു 2003ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിക്കൊടുത്ത ആ കൃതി ഒന്നു കൂടെ വായിക്കാം എന്ന് കരുതി. ഇനിപറയുന്നത്‌ ഒരു തള്ളല്ല; ഏതൊരു ആൾക്കൂട്ടത്തിലും അനീസേ... എന്ന് നീട്ടിവിളിക്കുന്ന മലയാള സാഹിത്യ - സാംസ്കാരിക നായകനാണു സുരേന്ദ്രൻ മാഷ്‌ !. അതിനു തക്കതായ കാരണവുമുണ്ട്‌ മലയാള സാഹിത്യ- സാംസ്കാരക നായകരിൽ ഞാൻ അറിയുന്ന ഒരുപാടു പേരുണ്ടെങ്കിലും 'ഈ എന്നെ' അറിയുന്ന രണ്ടേ രണ്ട്‌ പേരെയുള്ളൂ; പ്രിയപ്പെട്ട സുരേന്ദ്രൻ മാഷും ലീലാകൃഷ്ണേട്ടനും !. എന്റെ കാര്യം അങ്ങിനെ അവിടെ നിൽക്കട്ടെ മാഷൊരു വല്ലാത്ത മനുഷ്യനാണു വാക്കിലും, പ്രവർത്തിയിലും, എഴുത്തിലും. പണ്ട്‌ ഇദ്ദേഹത്തിന്റെ 'ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ' എന്ന പുസ്തകം വായിച്ച്‌ പൂതികയറി പറമ്പിക്കുളം കാട്‌ വരെ കയറിയിട്ടുണ്ട്‌. ജലസന്ധി 1997 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ട ചെറുകഥകളുടെ സമാഹാരമാണു. ജോസഫ്‌ അന്നംകുട്ടി ജോസ്‌ എന്ന ന്യൂജെൻ എഴുത്തുകാരനെ വായിച്ച്‌ നേരെ പി. സുരേന്ദ്രന്റെ ജലസന്ധി ഒന്നൂടെ വായിക്കണം എന്ന് തോന്നിയെങ്കിൽ കാലഘട്ടത്തെ അതിജയിക്കാനുള്ള പൊരുളും കാമ്പും അതിലെ അക്ഷരങ്ങൾക്കുണ്ടെന്ന് സാരം. തലമുറകൾ എന്ന കഥയിൽ തകഴിക്കും ദേവിനും വർക്കിക്കുമെതിരെ ആഞ്ഞടിച്ച്‌ 'ഈ കിഴവന്മാർ ഞങ്ങളുടേതല്ല' എന്ന പേരിൽ രാജശേഖരൻ നായർ ജ്വാല എന്ന മാഗസിനിൽ എഴുതിയ ലേഖനത്തെ പറ്റി പറയുന്നുണ്ട്‌. നമ്മുടെ തലമുറക്കും ഈ കാലത്തിനും‌ അങ്ങിനെ ഒന്ന് പറയാനുള്ള ശക്തിയും ശേഷിയുമുണ്ടോ ?. അതേകഥയിൽ സുരേന്ദ്രൻ മാഷ്‌ തന്നെ പറഞ്ഞുവെക്കുന്ന ഒരു വാചകമുണ്ട്‌: 'ആധുനിക - ഉത്തരാധുനിക ചർച്ചകളിൽനിന്ന് മുഖം തിരിച്ച്‌ എന്റെ ലാവണ്യ സങ്കൽപങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു എന്നുമെനിക്ക്‌ താൽപര്യം'. ആ ലാവണ്യ സങ്കൽപങ്ങളെപ്പോളും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാൻ എഴുത്തിലും പ്രസംഗങ്ങളിലും അദ്ദേഹതിനു കഴിയാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാവണം അദ്ദേഹത്തുനു കേരളത്തിൽ ഉടനീളം നടന്ന് പ്രസംഗിക്കേണ്ടിവരുന്നതും വായനക്കാരനു ഇടക്കിടെ മിഴികൾ ഈറനണിയേണ്ടി വരുന്നതും. പുതിയ തലമുറ ഇന്ന് പലപ്പോളും ഡിപ്രഷനെ കുറിച്ച്‌ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണു. വേൾഡ്‌ ഹെൽത്ത്‌ ഓർഗ്ഗനൈസേഷൻ വളരെ സീരിയസ്സായി ഡിപ്രഷനെ കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്‌. ഈ കാലത്താണു സുരേന്ദ്രൻ മാഷ്‌ രണ്ടു പതിറ്റാണ്ടു മുൻപെഴുതിയ 'ഭ്രാന്തിനെ കുറിച്ച്‌ ഒരു ഉപന്യാസം' എന്ന കഥ വായിക്കുന്നത്‌. എത്ര സർഗ്ഗാർതമകമായാണു അദ്ദേഹം ഭ്രാന്തിനെ അവതരിപ്പിച്ചിരിക്കുന്നത്‌. ഭ്രാന്തൻ സൈതാലിയോളം മതേതരത്വം ഞാനിന്നേവരെ ഒരു കഥാപാത്രത്തിനും ഞാൻ കണ്ടിട്ടില്ല !. അമ്മയില്ലാത്ത വീടും, അമ്മ ദൈവങ്ങളുമൊക്കെ ആത്മാവില്ലാത്ത ആത്മീയതയോടുള്ള ശക്തമായ വിമർശ്ശനങ്ങളാണു. അങ്ങിനെ ഓരോ കഥകളും നമ്മളോടു തന്നെയുള്ള ഓരോ ഓർമ്മപ്പെടുത്തലുകളാണു. ഒരോ ആവർത്തിവായിക്കുമ്പോളും പുതിയ തലങ്ങൾ കണ്ടെത്തുന്ന കഥകൾ. കാലമിനിയും മുന്നോട്ട്‌ പോകട്ടെ പിന്നെയും വീണ്ടുമൊരാവർത്തി വായിക്കാം...

  jalasandhi
By praveen vv
super


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0