• Text
  • Text

K R MEERA BOOKS PACKAGE

By : K. R. MEERA



Book : K R MEERA BOOKS PACKAGE
Author: K. R. MEERA
Category : Collections & Selected Works
ISBN : NOISBN5678234
Binding : Normal
Publishing Date : 01-10-14
Publisher : DC BOOKS
Edition : 1
Number of pages : 1056
Language : Malayalam
Paper Back

Publisher: DC BOOKS
₹715.00 ₹795.00 10% off





Book Summary

പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീലവും നല്കിയ ആഖ്യാനം. ലോകത്തോടും കാലത്തോടും കലഹിച്ചുകൊ്യു് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് ഈ കഥകളില്‍ മിക്ക കഥാ പാത്രങ്ങളും കലാപം സൃഷ്ടിക്കുന്നു. അത് വായനക്കാരുെട സുസ്ഥിര ധാരണകളെ അട്ടിമറിക്കുന്നു. പുതിയൊരു ഒഴുക്കിന്റെ ശക്തി്രേ സാതസ്സാകുന്ന മുഴുവന്‍ കഥകളുടെയും സമാഹാരം.

WRITE A REVIEW

Product name: K R MEERA BOOKS PACKAGE

Review title:



Your Ratings:

Your Message:




Book Reviews

  ചരിത്രമെഴുതുന്ന ആരാച്ചാർ
By Rajasree O K
ഡോ.എം. ലീലാവതിടീച്ചറുടെ പ്രൗഢഗംഭീരമായ അവതാരികയോട് കൂടിയാരംഭിക്കുന്ന ആരാ‌ച്ചാർ എന്ന നോവൽ മലയാളസാഹിത്യത്തിലെ ഉദാത്ത സൃഷ്ടികളിലൊന്നാണ്. വ്യക്തികളോടൊപ്പം സംഭവങ്ങളും കഥാപാത്രങ്ങളായി വായനയെ മുന്നോട്ട് നയിക്കുന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്. വിശദവും സൂക്ഷ്മവുമായ ഗവേഷണത്തിന്റെയും വിശാലമായ വായനയുടെയും മൂശയിലിട്ട്‌ ഉരുക്കിയെടുത്താണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രം കഥയിൽ വിളക്കിച്ചേർത്തിരിക്കുന്നത്.സ്ത്രീയും പുരുഷനും പ്രണയവും സമൂഹവും ആ ത്മീയതയും മതവും രാഷ്ട്രീയവും അധികാരവും ശരീരവും സദാചാരവും നീതിയും നിയമവും എന്നിങ്ങനെ വിവിധ ഇഴകൾ വേർപിരിച്ചുണ്ടാക്കിയ തൂക്കുകയർ പോലെയാണ് നോവൽ ശിൽപത്തെ ഒരുക്കിയെടുത്തിട്ടുള്ളത്. മലയാളി വായനക്കാർക്ക് അപരിചിതമല്ലാത്ത കൊൽക്കത്തയും പരിസരങ്ങളും തനിമയോടെയാണ് നോവലിലുടനീളം ആവിഷ്കരിച്ചിരിക്കുന്നത്. ചേതന ഗൃദ്ധാമല്ലിക്‌ എന്ന സ്ത്രീ ആരാച്ചാരുടെ ദൃഷ്ടിയിലൂടെ നോവൽ പുരോഗമിക്കുമ്പോൾ വായന പലപ്പോഴും നീറ്റലും വിങ്ങലും സമ്മാനിക്കുന്നുണ്ട്. ആത്മാഭിമാനമുള്ള സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന ചേതനയും അവളുടെ പൂർവികയായ പിംഗളകേശിനിയും സ്ത്രീത്വത്തിനേൽക്കുന്ന അപചയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നവരാണ്. നിരവധി തലമുറകളിലൂടെ കഥ പറയുമ്പോൾ പുരുഷന്റെ മാത്രമല്ല സ്ത്രീയുടെ ചരിത്രം കൂടി അടയാളപ്പെടേണ്ടതുണ്ട് എന്ന് വായനക്കാർ തിരിച്ചറിയുന്നു. ആധുനികമാധ്യമ സംസ്കാരത്തിന്റെ അധപതനം കൃത്യമായി തുറന്നുകാണിക്കുന്ന ഉജ്ജ്വലമായ കൃതി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0