• Text
  • Text

NETHRONMEELANAM

By : K. R. MEERA



Book : NETHRONMEELANAM
Author: K. R. MEERA
Category : Novel
ISBN : 9789354329531
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 9
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുന്ന നോവലാണ് കെ. ആര്‍. മീരയുടെ നേത്രോന്മീലനം. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍ കാണാതാവുന്ന പ്രകാശന്‍ എന്ന ആളിന്‍റെ അന്വേഷണങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭാര്യ ദീപ്തിയുടെ കാണാതാവലോടെ അയാളുടെ കാഴ്ചയും നഷ്ടപ്പെടുന്നു. അവളെ തേടിയുള്ള അന്വേഷണത്തിനിടയില്‍ അയാള്‍ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടുന്നു, രജനിയെ. അവളാണ് അയാള്‍ക്കു പിന്നീട് ഉള്‍ക്കാഴ്ചയേകുന്നത്. പുറംകാഴ്ചയില്‍നിന്നും അകക്കാഴ്ചയിലേക്കുള്ള പ്രകാശന്‍റെ സഞ്ചാരമാകുന്നു ഈ നോവല്‍. സ്നേഹമാണ് യഥാര്‍ത്ഥകാഴ്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് വായനക്കാരെ നയിക്കുകയാണ് നേത്രോന്മീലനം.

WRITE A REVIEW

Product name: Nethronmeelanam

Review title:



Your Ratings:

Your Message:




Book Reviews

  യാഥാർഥ്യം കൺകേട്ടുമ്പോൾ!
By Devi A Anitha
മലയാള സാഹിത്യത്തിന് ഇന്നിൻ്റെ എഴുത്തുകാരിയെ സമ്മാനിച്ച കെ. ആർ മീരയുടെ നോവലാണ് നെത്രോന്മീലനം. തൂലികയ്ക്ക് വാളിനേക്കാൾ മൂർച്ചയേറുമ്പോൾ പെണ്ണെഴുത്തെന്നു പരിഹസിക്കാൻ ആണിന് വാക്കുകൾ മതിയാവാതെ വരും. അവിടെയാണ് എഴുത്തുകാരിയുടെ വിജയം. സ്ത്രീ – പുരുഷ ബന്ധം നിയന്ത്രിക്കൽ തൻ്റെ അധികാരം എന്ന് പറഞ്ഞ് പുരുഷ സമൂഹത്തെ തകർത്തു തരിപ്പണമാക്കി മുന്നേറുന്ന സ്ത്രീകളുടെ കഥയാണിത്. നൂറ്റാണ്ടിൻ്റെ മാറ്റത്തിൻ്റെ കഥ! അപ്രതീക്ഷിതമായ അത്യാഹിതങ്ങൾ ഓരോ മനുഷ്യരെയും വ്യത്യസ്ത തരത്തിലാവും ബാധിക്കുക. ദീപ്തിയുടെ തിരോധാനം ജയപ്രകാശ് ഏറ്റുവാങ്ങിയത് തൻ്റെ കാഴ്ച നൽകിക്കൊണ്ടാണ്. ഒരുതരത്തിൽ പറഞാൽ അന്ധത ശരീരത്തിനല്ല മനസിനാണ്. നീണ്ട പത്തു വർഷങ്ങൾ അയാൾ തൻ്റെ ദീപ്തിയെതേടി നടന്നു ഒടുവിൽ മറ്റൊരു വിവാഹത്തിലേക്ക് കാലുവെയ്ക്കാൻ ഒരുങ്ങി. എട്ടുവർഷമായിയുള്ള ശാരീരിക ബന്ധത്തിന് പേരുനൽകാൻ പ്രകാശനും വിഭാര്യൻഎന്ന ടൈറ്റിൽ മാറ്റാൻ ചന്ദ്രമോഹനും തിരഞ്ഞെടുത്തത് രജനിയെയാണ്. ദീപ്തി, രജനി, പ്രകാശൻ്റെ വലിയമ്മ എന്നിവരുടെ ശക്തമായ തീരുമാനങ്ങൾ വായനക്കാരെ കുറച്ചൊന്നുമല്ല ചിന്തിപ്പിക്കുന്നത്. രാമായണത്തിലെ സീത,മഹഭഗവത്തത്തിലെ ദ്രൗപതി മുതലായവരുടെ ആധുനിക രൂപമാണ് മീരയുടെ പെൺപട. ബലാൽസംഗം ചെയ്യപെട്ട പൂർണ ഗർഭിണിയായ ദീപ്തി തൻ്റെ ഭർത്താവിനെ രാമന് തുല്യം കണ്ടിരുന്നെങ്കിൽ പോലും ആ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ ഒരുക്കമായിരുന്നില്ല. ജീവത്തിൽ രണ്ടു ചോയിസുകൾ രജനിക്കും ഉണ്ടായിരുന്നു. പക്ഷേ തൻ്റെ പ്രണയത്തിനേക്കൾ പ്രധാനം ആത്മാഭിമാനതിന് നൽകി രജനി ലോകത്തോട് വിടപറഞ്ഞു. പഴയ കാല വക്താവായി ഭർത്താവിൻ്റെ തെറ്റുകൾ എല്ലാം പൊറുത്ത് പരമേശ്വരന് പൂജയർപ്പിച്ചിരിക്കാൻ തയ്യാറാവാതെ പറഞ്ഞയിച്ച വലിയമ്മയടെ തീരുമാനം ഉത്തമവും. കേരള – ബംഗാൾ പാശ്ചാത്തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ കൃതി സ്ത്രീ - പുരുഷ പക്ഷപാതത്തിൻ്റെ നേർരേഖയാണ്.ഫെമിനിസം പുരുഷവർഗ്ഗത്തോടുള്ള വെറുപ്പല്ല, സ്ത്രീ പുരുഷ സമത്വ സങ്കൽപ്പമാണ്. ശരി – തെറ്റുകൾ രണ്ടുകൂട്ടർക്കും സംഭവിക്കാം എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.“ആഭാ, ആമ് രാ ഏക് നൊതൂൺ പൃഥ്വി ഖോജ് വോ”( ആഭാ,നമ്മുക്ക് ഒരു പുതിയ ലോകം വേണം ) അച്ഛൻ ജഡ്ജിയുടെ വാക്കുകൾ പ്രതീക്ഷയുടെ കേടാദീപമാണ്. എല്ലാം ശുഭമാവുന്ന ലോകത്തിൻ്റെ നിർമാണത്തിൻ്റെ തുടക്കം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0