• Text
  • Text

KARTHAVINTE NAMATHIL

By : SR LUCY KALAPPURA



Book : KARTHAVINTE NAMATHIL
Author: SR LUCY KALAPPURA
Category : Autobiography & Biography, Women's writing
ISBN : 9789353900342
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 13
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹230.00 ₹299.00 23% off





Book Summary

ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

WRITE A REVIEW

Product name: KARTHAVINTE NAMATHIL

Review title:



Your Ratings:

Your Message:




Book Reviews


  ദൈവനാമത്തില്‍
By anil kp
ക്രിസ്തീയസഭയിലെ അരാജകത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ സിസ്റ്ററിന് അഭിവാദ്യങ്ങള്‍. ഇതൊരു തുറവിയിലേയ്ക്ക് നയിക്കട്ടെ.

  പുസ്തകവായന
By Anupriya TV
good

  അടിമത്തം
By Prasanth Mathew
വ്യക്തികളുടെ പേരെടുത്തെഴുതാൻ സി. ലൂസി കളപ്പുര ധൈര്യം കാണിക്കണമായിരുന്നു. പകൽ മാന്യമാരുടെ മുഖം മൂടി ജനങ്ങളുടെ മുന്നിൽ തുറക്കണമായിരുന്നു.

  Good book
By SATHAR K
Nice

  കര്‍ത്താവിന്‍റെ നാമത്തില്‍
By libesh km KARIYIL
കര്‍ത്താവിന്‍റെ നാമത്തില്‍ ഒരു കന്യാസ്‌ത്രീയുടെ അനുഭവകുറിപ്പില്‍ ലെെംഗിക ചൂക്ഷണങ്ങളും,സ്വവര്‍ഗ്ഗരതിയും , ലെെംഗിക അരാജകത്വവും വിഷയമായ് വരികയെന്നത് മലയാളി വായനക്കര്‍ക്ക് അത്ര പരിചയമുള്ള കാര്യമല്ല. മനസും ശരീരവും ദെെവത്തിന് സമര്‍പ്പിച്ച് സ്വയം ആത്മീയതയിലേക്കിറങ്ങിപ്പുറപ്പെട്ടവര്‍ (അങ്ങനെ നടിക്കുന്നവരും) ലെെംഗിക കളിപ്പാട്ടങ്ങളായ് മാറുന്ന കാഴ്ച്ചകളാണ് കര്‍ത്താവിന്‍റെ നാമത്തിലൂടെ വയിച്ചെടുക്കാന്‍ സാധിക്കുന്നത് ഇരുപത്തിനാലാമത്തെ വയസ്സില്‍ മുതിര്‍ന്ന കന്യാസ്ത്രിയുടെ സ്വവര്‍ഗ്ഗ ലെെംഗിക തൃഷ്ണയ്ക്ക് ഇരയാകേണ്ടി വന്ന സിസ്റ്റര്‍ ലൂസി കളപ്പുര കാലങ്ങള്‍ക്കിപ്പുറം അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മലയാളികളുടെ കപട സദാചാരബോധത്തിനാണ്, തുറന്നുകാട്ടപ്പെടുന്നത് വിശ്വാസികള്‍ ഭയഭക്തിബഹുമാനത്തോടെ കരുതുന്ന ആത്മീയ ഇടങ്ങളിലെ കൊള്ളരുതായ്മകളാണ്.... സാമാന്യം ഭേദപ്പെട്ട ജീവിതസാഹചര്യത്തിലൂടെ വളര്‍ന്ന് വന്ന സിസ്റ്റര്‍ ലൂസി കളപ്പുര ക്രെെസ്തവ വിശ്വാസമുഖരിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നും ക്രിസ്തുവിന്‍റെ മണവാട്ടിയാകുക എന്ന ഉറച്ചതീരുമാനം സ്വയമേവ കെെകൊള്ളുകയായിരുന്നു. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും ആ പാതയില്‍ ജീവിക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ക്ക് സമൂഹത്തോട് വിളിച്ച് പറയാനുണ്ടായിരുന്ന കഥകളില്‍ പുരോഹിതന്മരാല്‍ വര്‍ഷങ്ങളോളം സ്വവര്‍ഗ്ഗരതിക്ക് വിധേയനായി മാനസികമായ് തളര്‍ന്ന സഹോദരനുണ്ടായിരുന്നു , മുതിര്‍ന്ന കന്യാസ്ത്രീകളുടെ രതിവെെകൃതത്തിന് ഇരയാകേണ്ടിവന്ന കൊച്ചു സഹോദരിമാരുണ്ടായിരുന്നു, അധികാരദുര്‍വിനിയോഗത്തിന്‍റെ കാണാപ്പുറങ്ങളുണ്ടായിരുന്നു. ആത്മീയതയുടെ ലോകത്തില്‍ ലെെംഗികത നിഷിദ്ധമാവുകയും, ആത്മീയതലത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ നിഷേധാത്മകത കൂടുതല്‍ക്കാലം തുടര്‍ന്ന് പോകാന്‍ പറ്റാതിരിക്കുകയും ചെയ്യുമ്പോള്‍ ആ ആത്മീയ പരിവേഷത്തില്‍ നിന്നും പുറത്ത് കടക്കുന്നതിന് പകരം അതിനുള്ളിലെ സാധ്യതകളെ പ്രയോജനപ്പെടുത്തി അവരവരുടെ ലെെംഗിക അഭിനിവേശത്തെ തൃപ്തിപ്പെടുത്തുക എന്ന ഉപായം അവര്‍ കണ്ടെത്തുന്നു. ഇതിന്‍റെ രഹസ്യാത്മകത എത്രകണ്ട് നിലനിര്‍ത്തി കൊണ്ടുപോകാന്‍ പറ്റുന്നുവോ അത്രയും കാലം വിശ്വാസികള്‍ക്ക് മുന്നില്‍ ദെെവത്തിന്‍റെ പ്രതിപുരുഷന്മാരായും കര്‍ത്താവിന്‍റെ മണവാട്ടിമാരായും അവര്‍ക്ക് വിരാജിക്കാന്‍ പറ്റുന്നു. ഈയൊരു പച്ചയായ യാഥാര്‍ത്ഥ്യത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണ് സിസ്റ്ററുടെ ജീവിതാനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. ''കാരുണ്യക്കടലായ ദൈവം അവന്റെ പ്രീതിക്കു വേണ്ടി മനുഷ്യര്‍ ശാരീരിക കാമനകള്‍ വെടിയണമെന്ന്‌ കല്‌പിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു'' ആമേന്‍ എന്ന ആത്മകഥയിലൂടെ സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ഈയൊരു വാദത്തിന്‍റെ യുക്തി പ്രസക്തമാവുന്നത് ഇവിടെയാണ്.. പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയ വിശ്വാസങ്ങളെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് സിസ്റ്റര്‍ നടത്തുന്നത്. കാറ്റും വെളിച്ചവും പ്രവേശിക്കുന്ന കന്യാസ്ത്രീ മഠങ്ങളുടെ അന്തപ്പുരങ്ങളെ അവര്‍ സ്വപ്നം കാണുന്നു.അവിടെ സ്വാതന്ത്രവും ജ്ഞാനവുമുള്ള സാമൂഹികസേവനസന്നദ്ധരായ സ്ത്രീകളുടെ സഞ്ചയം സാധ്യമാവണമെന്നവര്‍ ആഗ്രഹിക്കുന്നു.പുരുഷമേല്‍ക്കോയ്മയുടേയും പുരോഹിത ആധിപത്യത്തിന്റേയും ചവിട്ടടിയില്‍ അമര്‍ന്ന് ഇഴഞ്ഞുനീങ്ങുന്ന സഹോദരജീവിതങ്ങളുടെ മോചനത്തിന് വേണ്ടികുടിയാണ് സിസ്റ്ററുടെ പ്രതിഷേധം... മദര്‍സുപ്പീരിയറിന്‍റെ ഒത്താശയോടെ രാത്രിയില്‍ കന്യാസ്ത്രീകളുടെ മഠത്തിലെത്തുന്ന വെെദികരുടെ കഥ പറയുന്നുണ്ട് സിസ്റ്റര്‍. പുലര്‍ച്ചവരെ കൂട്ടുകാരിയായ കന്യാസ്ത്രീയുമൊത്ത് സുരക്ഷിതമായ രതിയിലേര്‍പ്പെടുന്ന ഇവര്‍ക്ക് രാജകീയമായ സ്വീകരണമാണ് മഠത്തില്‍ ലഭിക്കുന്നത് . ഈ സേവനം വഴി മദര്‍സുപ്പീരിയറിന് വിശിഷ്ടമായ സമ്മാനങ്ങള്‍ വെെദികരില്‍ നിന്നും ലഭിക്കുന്നു. ഗര്‍ഭിണിയായ ഒരു കന്യാസ്ത്രീയുടെ ഉത്തരവാദിത്വം പ്രസവാനന്തരം വീട്ടുകാരെ ഏല്‍പ്പിച്ചതും കാരണക്കാരനായ പുരോഹിതന്‍ തന്‍റെ പൗരോഹത്യവൃത്തി പഴയപോലെ തുടരുന്നതും അമ്പരപ്പോടെയല്ലാതെ വായിച്ച്പോവാന്‍ പറ്റില്ല.. ഷെയ്ക് അലി നെഫ് സാവിയുടെ ''സുഗധോദ്ധ്യാനം'' എന്ന കൃതിയിലെ രസകരമായൊരു കഥ ഇവിടെ സ്മരിക്കുന്നതില്‍ തെറ്റില്ലെന്ന് തോനുന്നു. ഭര്‍ത്താവിന് ഒരു കന്യാസ്ത്രീയുമായ് അവിഹിതബന്ധമുണ്ടെന്നറിഞ്ഞ് ഭാര്യ പരാതിപ്പെട്ടപ്പോള്‍ ഭര്‍ത്താവ് പറയുകയാണ്, ''ഇതില്‍ അവിഹിതമായ് എന്തുണ്ട് ? കന്യാസ്ത്രീയോടൊപ്പം ശയിക്കുന്നതുവഴി ഞാനെന്നെത്തന്നെ രക്ഷിക്കുകയാണെന്നറിയില്ലേ ?. ഈ ഉപജാപം പാവനമാണ് ,അതുവഴി എന്‍റെ ആത്മാവ് ശുദ്ധീകരിക്കപ്പെടുകയും പരമാത്മാവുമായ് ലയിക്കുകയും ചെയ്യുന്നു.ആത്മാവിന്‍റെ ഏകീകരണമാണത്.സ്വന്തം ആത്മാവിനെ ദെെവത്തിന് സമര്‍പ്പിച്ചവരുമായുള്ള ബന്ധം ഒരിക്കലും പാപമല്ല.അവരെ സ്പര്‍ശിക്കുന്നവര്‍പോലും പവിത്രീകരിക്കപ്പെടുന്നു.അവരുമായുള്ള സഹവാസം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗമാണ് '' കര്‍ത്താവിന്‍റെ മണവാട്ടിമാരുമായ് ശയിക്കുക വഴി പുരോഹിതന്മാര്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തേടുകയാവാം .. ഇരുട്ട് നിറഞ്ഞ മുറിയില്‍ മതത്തിനുള്ളിലെ പുരുഷാധികാരത്തിനുമുന്നില്‍ ലെെംഗിക പീഡനങ്ങള്‍ക്ക് വിധേയരാവേണ്ടിവരുന്ന ദെെവത്തിന്‍റെ മണവാട്ടിമാരും,ഒറ്റുകാരും കൂട്ടികൊടുപ്പുകാരുമായ് രൂപാന്തരം പ്രാപിക്കുന്ന കന്യാസ്ത്രീകളും നിറഞ്ഞ് നില്‍ക്കുന്ന സിസ്റ്ററുടെ ജീവിതാനുഭവങ്ങള്‍ ലെെംഗികത വിലക്കപ്പെട്ട ആത്മീയ ഇടങ്ങളില്‍ ഒളിവിലും മറവിലും നടക്കുന്ന ലെെംഗിക ഉത്സവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ്. ലിബേഷ് കാരിയില്‍

  തുറന്നെഴുത്ത്:സിസ്റ്റർ ലൂസി കളപ്പുര
By Aleesha Abdulla
എത്ര നോവലുകൾ,കഥകൾ,കവിതകൾ എന്തിന് എത്രയേറെ സാഹിത്യ സൃഷ്ടികളാണ്‌ ഓരോ നിമിഷവും നമുക്ക് ചുറ്റും പിറന്നു വീഴുന്നത്.ഇതിൽ എത്ര സാഹിത്യ സൃഷ്ടികളെക്കുറിച്ചു നിങ്ങൾ സംസാരിക്കാറുണ്ട്,അല്ല മാധ്യമങ്ങളിൽ വാർത്തകൾ കാണാറുണ്ട്.ചുരുക്കം എന്നായിരിക്കും ഉത്തരം. ഈ ചുരുക്കം ചില വാർത്തകളിൽ വലിയ സ്ഥാനം പിടിച്ച ഉള്ളുപൊള്ളിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ കർത്താവിന്റെ നാമത്തിൽ ഒറ്റ ഇരിപ്പിലാണ് വായിച്ചു തീർത്തത്.മതവും ജാതിയുമായി ബന്ധപ്പെട്ട,അല്ലെങ്കിൽ ഇതിന്റെ കുടക്കീഴിൽ വരുന്ന തുറന്നു പറച്ചിലുകളെ ഉൾക്കൊള്ളാൻ നമ്മുടെ സമൂഹം ഇനിയും പാകപ്പെട്ടിട്ടില്ല എന്നതിനുള്ള ഉദാഹരണമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ ഓരോ കോലാഹലങ്ങളും. ക്രിസ്തീയസഭയിലെ അധികാരദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിർത്തു കൊണ്ട് സഭയ്ക്കുള്ളിൽ നിന്ന് സമരം ചെയ്ത ലൂസിയുടെ സഭാജീവിതാനുഭവങ്ങൾ വെറുതെ വായിച്ചു തള്ളാൻ നമുക്കാവില്ല. പുസ്തകം ഇറങ്ങുന്നതിനു മുൻപ് തന്നെ ഉള്ളടക്കം വിവാദമായതിനു കാരണം ആത്മധൈര്യം കൈമുതലാക്കി സിസ്റ്റർ മുന്നോട്ട് വന്നതും പള്ളിയും സഭയും നേതൃത്വവും തുറന്നു പറച്ചിലിൽ ഇടം നേടിയതുകൊണ്ടുമാണ്.ചെറുപ്പകാലത്തിൽ തുടങ്ങി പിന്നീടങ്ങോട്ട് സംഭവിച്ചതും അധ്യാപന ജീവിതത്തെക്കുറിച്ചും തഴയപ്പെട്ടതും വിങ്ങലോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. പുസ്തകം മുഴുവനായി വായിച്ച ഒരാൾക്ക് ഇതിൽ ആരെയും അപമാനിച്ചതായി കണ്ടെത്താൻ കഴിയില്ല. മറിച്ച് മഠങ്ങൾക്കുള്ളിൽ അടഞ്ഞുപോയ ജീവിതങ്ങളെ ആഴത്തിലറിയാനുള്ള അവസരമാണ്. കന്യാസ്ത്രീയായശേഷം വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നതുൾപ്പെടെ,മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേനയെത്തി ലൈംഗിക ചൂഷണം നടത്തുന്നതും കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് പറഞ്ഞ് വിടുന്നതുൾപ്പെടെയുള്ള തുറന്നുപറച്ചിലുകളാണ് ആത്മകഥയിലുള്ളത്. സഭയിലെ പുരോഹിത പുരുഷ മേധാവിത്വം അവസാനിപ്പിക്കണമെന്നും മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിന് പകരം കീഴ്വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടതെന്നും ആത്മകഥ ഉറക്കെ പ്രഖ്യാപിക്കുന്നു.


  Karthavinte namathil
By Abdu Rahiman
Must read

  കുമ്പസാരം
By Shabeen Meniyedath
ലൗകിക ജീവിതതൃഷ്‌ണ ഉപേക്ഷിച് സന്യാസ ജീവിതം നയിക്കാൻ തയ്യാറായി മഠത്തിൽ ചേരുന്ന കന്യാസ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. കർത്താവിന്റെ നാമത്തിൽ Sister-ലൂസി കളപുര.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0