• Text
  • Text

KERALACHARITHRATHILE 10 KALLAKKATHAKAL (KERALAM 60 SERIES)

By : NARAYANAN M G S



Book : KERALACHARITHRATHILE 10 KALLAKKATHAKAL (KERALAM 60 SERIES)
Author: NARAYANAN M G S
Category : History
ISBN : 9788126474097
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 12
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ദക്ഷിണേന്ത്യന്‍ ചരിത്രരചനയില്‍ പുതുമാനങ്ങള്‍ കൊണ്ടുവന്ന എം.ജി.എസ്സിന്റെ ഈ പുസ്തകം പുതുഗവേഷണങ്ങള്‍ക്കും വായനകള്‍ക്കും വഴിതെളിക്കുമെന്ന് തീര്‍ച്ച. ചരിത്രരചനയില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും നാളിതുവരെ നാം സത്യമെന്നു കരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചും എം.ജി.എസ്.തുറന്നെഴുതുന്നു.

WRITE A REVIEW

Product name: KERALACHARITHRATHILE 10 KALLAKKATHAKAL (Keralam 60 Series)

Review title:



Your Ratings:

Your Message:




Book Reviews

  കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ _ എം.ജി.എസ് നാരായണൻ
By Dhanalakshmy Kr
History is dead Politics. ഭൂതകാലത്തിന്റെ ജഡമാണ് ചരിത്രം.അതിന്റെ പോസ്റ്റ് മോർട്ടം ഒരു ജനത കടന്നു വന്ന നാൾവഴികളെ രേഖപ്പെടുത്താൻ സഹായകമാകും. അതിന് തെളിവുകളുടെ പിൻബലം ഉണ്ടായിരിക്കണം; അന്ധൻ ആനയെ കണ്ട പോലെ ആവരുത്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളപ്പെരുമയുടെ പിന്നാമ്പുറം ചികഞ്ഞ് ചരിത്രത്തിന്റെ വേരുകൾ കണ്ടെത്തേണ്ടതുണ്ട്. അതിന് കേരളചരിത്രനിർമ്മാണ ഉപാദാനസാമഗ്രികൾ നിരത്തണം. വില്യം ലോഗനും പദ്മനാഭമേനോനും ഇളംകുളം കുഞ്ഞൻപിള്ളയും വെട്ടി ഒരുക്കിയ കേരളചരിത്രപാത. പ്രാഗ്_സ്മരണീയരായവരുടെ ഗവേഷണ സപര്യയെ ബഹുമാനിച്ചു കൊണ്ടു തന്നെ കേരളചരിത്രമണ്ഡലത്തിലെ ചില അബദ്ധ ധാരണകൾ തിരുത്തി എഴുതേണ്ടതുണ്ടെന്ന പ്രഖ്യാപനമാണ് എം.ജി. എസ് നാരായണന്റെ ' കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ' എന്ന കൃതി. അതിനായി പത്തു ചരിത്രസന്ധികളെ അദ്ദേഹം അപഗ്രഥനത്തിനു വിധേയമാക്കുന്നു. 'കേരളോല്പത്തി'യിലെ ഭാർഗ്ഗവരാമ ഐതിഹ്യം , മഹാബലിയും കേരളവും തമ്മിലുള്ള ഭരണബന്ധം, സെന്റ് തോമസിന്റെ കേരളാഗമനം, ചേരമാൻ പെരുമാൾ മക്കത്തു പോയ കഥ, ടിപ്പു സുൽത്താനെ ചരിത്രത്താളുകളിൽ അടയാളപ്പെടുത്തേണ്ടത് എങ്ങനെ, പഴശ്ശിരാജയുടെ യഥാർത്ഥ മരണ കാരണം എന്നിങ്ങനെ ചരിത്രത്തിൽ രൂഢമായ ചർവ്വിതചർവ്വണത്തിന്റെ ഉള്ളറകളിലെ വസ്തുതകൾ അന്വേഷണബുദ്ധ്യാ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. കാപ്പാടുള്ള വാസ്കോ_ഡ_ഗാമ സ്മാരക കല്ല് , വിഡ്ഢിക്കല്ല് ആണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അത് എടുത്തു മാറ്റാൻ ഇനിയും വൈകിക്കൂടാ എന്നും ഗ്രന്ഥകാരൻ അപഹസിക്കുന്നു. 1921 _ൽ മലബാറിലെ ഏറനാട്ടിലെ ചില അനിഷ്ടസംഭവങ്ങളിൽ ചരിത്രവക്രീകരണ കെണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കൊടുങ്ങല്ലൂരീനടുത്തുള്ള പറവൂരിലെ പട്ടണത്തുനിന്ന് ലഭിച്ച ഖനനവസ്തുക്കളും തുടർ താത്പര്യങ്ങളും തത്പരകക്ഷികളെയും പേരെടുത്തു പറയാനുള്ള ആർജ്ജവത്തോടെ ഉള്ള സമീപനം അഭിനന്ദനാർഹമാണ്. എം.ജി.എസ്സ് നാരായണന്റെ ഈ ചരിത്ര ഗവേഷണകൃതി കൂടുതൽ വായനക്കാരിൽ എത്തേണ്ടതുണ്ട്; ചരിത്രാന്വേഷണം ഒരിക്കലും ഒരു പഠനത്തിന്റെയും വിരാമം അല്ല എന്ന് ഓർമ്മപ്പെടുത്തലോടെ.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0