• Text
  • Text

KILIMANJARO BOOK STALL

By : RAJENDRAN EDATHUMKARA



Book : KILIMANJARO BOOK STALL
Author: RAJENDRAN EDATHUMKARA
Category : Novel
ISBN : 9789353902582
Binding : Normal
Publishing Date : 28-02-2025
Publisher : DC BOOKS
Edition : 4
Number of pages : 204
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനായി അയാള്‍ ജീവിതം ആരംഭിച്ചു. പുസ്തകങ്ങള്‍ മനുഷ്യരെപ്പിടിക്കുന്ന കെണിയാണെന്ന് വിശ്വസിച്ചിരുന്നതിനാല്‍ എന്നെങ്കിലുമൊരിക്കല്‍ അത് ഉപേക്ഷിച്ചുപോകണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിതത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സ്വരൂപമായ കിളിമഞ്ജാരോ പര്‍വതത്തിന്റെ ശിഖരങ്ങളില്‍ തങ്ങിനില്ക്കുന്ന മഞ്ഞലകളെപ്പോലെ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് വേര്‍തിരിച്ചെടുത്ത ജീവിതങ്ങളില്‍ അയാള്‍ അലിഞ്ഞുചേര്‍ന്നു. ഞാനും ബുദ്ധനും ശേഷം രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍.

WRITE A REVIEW

Product name: KILIMANJARO BOOK STALL

Review title:



Your Ratings:

Your Message:




Book Reviews

  പ്രത്യാശയുടെ പുസ്തകം വില്ക്കുന്ന കിളിമൺജാരോ ബുക്ക്സ്റ്റാസ്റ്റാൾ
By James Varghese
http://malayalanatu.com/archives/9162

  കിളിമഞ്ജാരോയിലെ ജീവിതങ്ങൾ
By Vipin Parameswaran
'‘മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ പുസ്തകശാലകളും മനുഷ്യരെ പിടിക്കുന്ന കെണികളാണ്.." സത്യത്തിൽ അത്തരത്തിൽ ഒരുക്കിവെച്ച കെണി തന്നെയായിരുന്നു, ഈ വർഷത്തിലെ മികച്ച വായനാനുഭവം പകർന്നുനൽകിയ 'കിളിമഞ്ജാരോ ബുക്ക്സ്റ്റാളും.' കാവ്യാത്മകമായ ഭാഷയിൽ എഴുതപ്പെട്ട മനോഹരമായ നോവൽ. മനുഷ്യജീവിതം കഥാസാഗരമായി പിറവികൊള്ളുന്ന മഹാവിപിനം. അവിടെ ജീവിതത്തിന്റെ നിഗൂഢമായ നേർത്ത വിലാപങ്ങൾ ഉണ്ട്, രമയും ലീനയും തീർക്കുന്ന മൗനഭാഷണങ്ങളുടെ ചുണ്ടുകോർക്കലുകളുണ്ട്, അവരുടെ സ്വവർഗ്ഗപ്രണയത്തിന്റെ നിശബ്ദസഞ്ചാരങ്ങളുണ്ട് ഒപ്പം രാജീവന്റെ വിഷാദനൊമ്പരങ്ങളുണ്ട്. കിളിമഞ്ജാരോ ബുക്സ്റ്റാൾ നിറച്ചും പുസ്തകങ്ങളെ കൊണ്ടും, നിഷ്കളങ്കരായ മനുഷ്യരെ കൊണ്ടും നിറഞ്ഞിരിക്കുന്നു. കഥ പറയുന്ന 'ഞാൻ' എന്ന മനുഷ്യന്റെ, അയാളുടെ പ്രണയിനി ആയിരുന്ന റാഹേൽ, കിളിമഞ്ജാരോയുടെ നടത്തിപ്പ്കാരി നിലീന, ജലം കൊണ്ട് മുറിവേറ്റ നളിനി, സായാഹ്നങ്ങളിൽ ഓടിയെത്തി 'അയാളെ' കൂട്ടികൊണ്ടുപോയി ജീവിതവ്യഥകളുടെ അസംഖ്യം കഥകൾ പറഞ്ഞുകൊടുത്തു യാത്രയാക്കുന്ന ഭാസ്‌കരേട്ടൻ..എല്ലാവരിലൂടെയും കഥകൾ ഗതിമാറി ഒഴുകുന്നു. കഥകളിൽ നിന്ന് കഥകളിലേക്ക് പടരുന്ന നോവൽ കിളിമഞ്ജാരോ ബുക്സ്റ്റാൾ ഒരു സത്രമാക്കി മാറ്റുന്നു. 'അയാൾ' അനേകം മനുഷ്യരുടെ കഥകളെ അവിടെനിന്ന് കണ്ടെടുക്കുന്നു. പുസ്തകക്കടയുടമസ്ഥൻ വി. കെ. കാക്കോറയുടെ ആത്മകഥയും, നിലീനയുടെ പ്രണയകഥയും, രമയുടേയും ലീനയുടേയും സ്വവർഗപ്രണയം, തന്റെ സഹപ്രവർത്തകൻ രാജീവൻ്റെ നഷ്ടപ്രണയത്തിൻ്റെ വിങ്ങുന്ന ഓർമ്മകൾ, ഒടുവിൽ നിത്യയുടെ ശിഷ്യനായ നായകനായ അയാൾ റാഹേലുമായുള്ള സ്വന്തം പ്രണയനഷ്ടത്തിന്റെ കഥ പറയുന്നു. നോവലിൽ വൈകാരികമായി കടന്നുവരുന്ന ഒരു സന്ദർഭം വായനക്കാരനെ ഇടക്കൊന്ന് വേദനിപ്പിക്കുന്നു. കാൻസർ വാർഡിൽ കിടക്കുന്ന തന്റെ മകളുടെ ആവശ്യാർഥം പേരറിയാത്ത ഒരു പുസ്തകം അന്വേഷിച്ചു വരുന്ന ഒരു അച്ഛൻ ബാക്കി വെക്കുന്ന കഥ ആഖ്യാതാവിനെ പോലെ തന്നെ എന്നെയും നിശ്ശബ്ദനാക്കികളഞ്ഞു. കഥകളിലെ കഥകളെ കണ്ടെടുക്കാൻ അയാളെ സഹായിക്കുന്ന ഭാസ്കരേട്ടൻ ഒടുവിൽ സ്വന്തം കഥ പറയാതെ കഥയില്ലായ്മയുടെ ഏതോ അറ്റത്ത് നിശബ്ദനായി മായുന്നു. കക്കോറയുടെ ആത്മകഥ 'ഏകലോചന'ത്തിൽ നളിനിയുടെ കഥയുണ്ടാകുമെന്ന് അയാളെ പോലെ ഞാനും പ്രതീക്ഷിച്ചു. അതുണ്ടായില്ല. നളിനിയെക്കൂടാതെ കക്കോറ എഴുതുന്ന ആത്മകഥ അപൂർണ്ണമാണ്‌. അയാളുടെ ഓർമ്മയിൽ അല്ലാതെ എങ്ങനെയാണ് നളിനി വിശുദ്ധയാക്കപ്പെടുക.! സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ഒരു യാത്ര ബാക്കി വെച്ചാണ് നിലീന നായകനുമായുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം നഗരത്തിന്റെ തിരക്കിൽ മറഞ്ഞു പോകുന്നത്.. അവിടെയും അവൾ തന്റെ കഥ പൂർത്തിയാക്കാതെ പോകുന്നു. എങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച ആ യാത്ര രമയും ലീനയും ആരംഭിച്ചിരിക്കുമെന്ന് നായകനെ പോലെ ഞാനും കരുതുന്നു. കിളിമഞ്‌ജാരോ ബുക്സ്റ്റാളിലെ പുസ്തകവിൽപ്പനകാരനായി അയാൾ മറ്റൊരു ജീവിതം ആരംഭിച്ചു. പുസ്തകങ്ങൾ മനുഷ്യരെപ്പിടിക്കുന്ന കെണിയാണെന്ന് വിശ്വസിച്ചിരുന്നതിനാൽ എന്നെങ്കിലുമൊരിക്കൽ അത് ഉപേക്ഷിച്ചുപോകണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. എന്നാൽ ചിരഞ്‌ജീവിതത്തിന്റെയും നിർഭയത്വത്തിന്റെയും സ്വരൂപമായ കിളിമഞ്‌ജാരോ പർവതത്തിന്റെ ശിഖരങ്ങളിൽ തങ്ങിനിൽക്കുന്ന മഞ്ഞലകളെപ്പോലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് വേർതിരിച്ചെടുത്ത ജീവിതങ്ങളിൽ അയാൾ അലിഞ്ഞുചേർന്നു. ഭാഷയുടെ അഭൗമമായ സൗന്ദര്യം കൊണ്ട് മുന്നിട്ട് നിൽക്കുന്ന ഈ നോവൽ ഈ വർഷത്തെ എന്റെ പ്രിയപ്പെട്ട വായനയാകുന്നു. കിളിമഞ്ജാരോ ബുക്സ്റ്റാൾ രാജേന്ദ്രൻ എടത്തുംകര ഡിസി ബുക്ക്സ്. Vipin Parameswar

  പുസ്തകങ്ങൾ മനുഷ്യരെപ്പിടിക്കുമ്പോൾ
By GEO GEORGE
ആഫ്രിക്കൻ ഉപഭൂഘണ്ടത്തിൽ തലയുയർത്തി നിൽക്കുന്ന നിഷ്‌ക്രിയമായ കിളിമഞ്ജാരോ പർവതം.തിളങ്ങുന്ന പർവതത്തിനു കീഴെ നിന്ന് ആകാംഷയോടെ അതിലുപരി കൗതുകത്തോടെ മേൽപ്പോട്ട് നോക്കി നെടുവീർപ്പിടുന്ന ഒരു കുട്ടിയെപ്പോലെയാണ് രാജേന്ദ്രൻ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിലേക്ക് നോക്കിയത്. ബുക്ക്‌സ്റ്റാളിനെ അടുത്തറിയും തോറും വല്ലാത്തൊരു ലഹരി സിരകളിൽ ഒഴുകിപടർന്നു.ഭാഷയയുടെ സൗന്ദര്യം ആസ്വദിക്കാൻ ബഹുരസം.അക്ഷരങ്ങളുടെ തിളക്കം കണ്ണുകളിൽ നക്ഷത്രങ്ങളായപ്പോൾ സംതൃപ്തിയോടെ പുസ്തകമടച്ചു. നല്ല സാഹിത്യസൃഷ്ടികളെത്തേടി വായനക്കാർ വൈകിയാണെങ്കിലും എത്തും എന്ന വാചകം സംശയമേതുമില്ലാതെ എനിക്ക് പറയാൻ തോന്നിയ ഒരു നോവലാണ് കിളിമഞ്ജാരോ ബുക്ക്‌സ്റ്റാൾ.അടുത്ത കാലത്ത് ആർത്തിയോടെ പലവുരു വായനക്ക് വിധേയമാക്കിയ ഈ നോവലിനെക്കുറിച്ചൊരു കുറിപ്പെഴുതുക എന്നതിലുപരി വായനക്കാർക്ക് പരിചയപ്പെടുത്തുക എന്നതാണ് എനിക്ക് ചെയ്യാനാവുന്നത്. ഒരു ബുക്ക്‌സ്റ്റാളിനുള്ളിലെ ചെറിയ കഥാപരിസരത്തിൽ നിന്നാണ് നോവൽ മുന്നോട്ട് നീങ്ങുന്നത്.കഥാനായകനൊരു പേരില്ലന്നത് ആശ്ചര്യപ്പെടുത്തുന്നു. അനവധി കഥാപാത്രങ്ങൾ ഉപകഥകളും, കവിതാ ശകലങ്ങളും കൂട്ടിനു ഭാഷയുടെ സകല സൗന്ദര്യവും വാരി വിതറിയിരിക്കുന്നു എഴുത്തുകാരൻ.അർദ്ധവിരാമങ്ങളുടെ ഘോഷയാത്രയാണ് ഈ നോവൽ എന്ന് പറഞ്ഞാൽ ഒട്ടും അതിയോശക്തിയില്ല. വി. കെ കാക്കോറയും, നിലീനയും, ഭാസ്കരനും,റാഹേലും, രാജീവനും, കവി കോയിത്താറ്റിലും, രമയും, ലീനയും, ബുക്ക്‌സ്റ്റാളിലെത്തുന്ന പുസ്തകമോഷ്ടാവിൽ നിന്നുമെല്ലാം പലവഴിയേ വായനക്കാരനെ കൊണ്ടു പോവുന്ന കഥകളും, ഉപകഥകളും കഥാപാത്രങ്ങളുടെ കെട്ടുറപ്പിനെ ചൂണ്ടിക്കാണിക്കാൻ ഉതകുന്നതാണ്. പറഞ്ഞു തീരാത്ത കഥകളുടെ ഗൂഢാർത്ഥം തേടി പോവുന്ന കഥാനായകനെപ്പോലെയാണ് വായനയുടെ സഞ്ചാരവും.ഒന്നിനും ഒരു പൂർണ്ണതയില്ല വായനക്കാരൻ സ്വയം പൂരിപ്പിക്കേണ്ട ഒരുപാട് സമസ്യകൾ ഉള്ളടക്കം ചെയ്തിരിക്കുന്ന ഒരു കൃതി കൂടിയാണിത്.പ്രണയത്തിന്റെ സാന്നിധ്യം ഇത്രമേൽ പ്രകടമായ അതുമല്ലെങ്കിൽ വേട്ടയാടിയ ഒരു നോവൽ സമീപകാല വായനകളിൽ ഒന്നും അടുത്തകാലത്തെ എന്റെ വായനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഈയൊരു നോവൽ എന്റെയാ അഹങ്കാരത്തെ തകർത്തെറിഞ്ഞു. അത്രയേറെ മനോഹരമായാണ് ഓരോ പ്രണയവും വിളക്കിചേർത്തിരിക്കുന്നത്. പുസ്തകങ്ങൾ മനുഷ്യരെപിടിക്കുന്ന കെണികൾ ആണെന്ന യാഥാർഥ്യം അംഗീകരിച്ചു കൊണ്ട് പറയട്ടെ , അക്ഷരങ്ങൾക്കിടയിൽ കൊരുത്ത ചൂണ്ടയിൽ കൊത്തിയ ഒരു മത്സ്യത്തെപ്പോലെ കിളിമഞ്ജാരോയിൽ നിന്നും പുറത്തിറങ്ങാനാവാതെ കെണിയിൽ വീണ വായനക്കാരനാണ് ഞാനും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0