• Text
  • Text

KOOTHANDAVAR

By : VENUGOPALAN KOKKODAN



Book : KOOTHANDAVAR
Author: VENUGOPALAN KOKKODAN
Category : Novel, Romance
ISBN : 9789356434707
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 4
Number of pages : 284
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

അസാധാരണമായ ഒരു പ്രണയത്തിന്റെ അതുല്യമായ ആഖ്യാനം. ആത്മാംശം കലർന്ന സന്ദർഭങ്ങളും സംഭവഗതികളും കൊണ്ട് വൈകാരികത മുറ്റിനില്ക്കുന്ന ഭാവാന്തരീക്ഷം. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന ഭാഷാവിഷ്കാരം. പൊതുസമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധങ്ങളിലേക്കുള്ള ക്ഷണം. ദുരന്തപര്യവസായിയെങ്കിലും വായനയെ ഊഷ്മളമാക്കുന്ന കഥാഗതി.

WRITE A REVIEW

Product name: KOOTHANDAVAR

Review title:



Your Ratings:

Your Message:




Book Reviews

  Auto biography in a new gen theme ......a fantastic writer.
By Biju Menon
Auto biography in a new gen theme ......a fantastic writer. Venugopal Kakkodan

  ഗംഭീരം!!!
By Bijisha sunil
വായിച്ചു തുടങ്ങിയാൽ ഓരോ സന്ദർഭങ്ങളും നമ്മുടെ മുന്നിൽ തെളിഞ്ഞു വരുന്ന വയനാനുഭവം... തുറന്ന എഴുത്ത്...ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്നിറങ്ങി പോകാൻ സമയമെടുക്കും.. ????

  Must read
By Ajith NK
'കൂത്താണ്ടവർ' ഒരു സിനിമ എന്നപോലെ വായനക്കാരനെ കൂടെകൂട്ടി കഥാസന്ദർഭങ്ങൾ അനുഭവിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഓരോ താളുകൾ മറിക്കുമ്പോളും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പച്ചയായ ജീവിതവും മനസ്സിനെ പിടിച്ചുലയ്ക്കുന്ന സന്ദർഭങ്ങളും അസാധാരണമായ പ്രണയവും സൗഹൃദവും അതിന്റെ ആഴവും കഥയിലുടനീളം നിറഞ്ഞു നിൽക്കുന്നു. കഥയുടെ ആദ്യാവസാനം കൗതുകവും ആകാംഷയും നിലനിർത്തി അനായാസ വായന സമ്മാനിക്കുന്നു.

  A treatise on human values
By Krishnakumar Menon
A welcome change to read about the platonic love between a man who has created his own values in a society that is seen by the world as normal, a woman who has been wronged by the society and then thrown away to live as an outcast & a person of fluid gender shunned by the family. While the author has set the story in the format of an autobiography with real geography and people similar to the ones that we meet in everyday life, he is bold enough to delve into topics that can be considered sensitive by the straitjackets. A wonderful book by a first time writer. Would love to read more for the same creative mind!

  Unforgettable
By Sreeshma T K
വിവചനത്തോടെയും വെറുപ്പോടെയും സമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗത്തോട് സമൂഹത്തിൻ്റെ കാഴ്ചപ്പാടിന് ദിശാബോധം നൽകുവാനും ഈ പുസ്തകത്തിന് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിയുന്നതായിരിക്കും.

  ഗംഭീരം....
By Prajeeth kumar Vadi
ഇതുവരെ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്തതുമായ വേറിട്ടൊരു പ്രമേയം. അതീവ തീവ്രതയോടെയുള്ള കരളലിയിപ്പിക്കുന്ന ഭാഗങ്ങളുമുണ്ട് ഇതിൽ. പ്രണയത്തിലൂടെയുള്ള സൗഹൃദവും സൗഹൃദത്തിലൂടെയുള്ള പ്രണയവും ഒന്നുചേരുന്നു. മാനവികതയ്ക്ക് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്ന ഈ അനുഭവക്കുറിപ്പ് എഴുതിയ ആൾക്ക്, ഒരു ബിഗ് സല്യൂട്ട്.....

  A great work
By Saju Thomas
"മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ, മലയന്റെ മാടത്ത പാട്ടു പാടി" എനിക്കു മൂന്നോ നാലോ വയസ്സുള്ളപ്പോൾ, അപ്പൻ ഇടക്കൊക്കെ പാടിയിരുന്ന ഈ വരികൾ ആണ്, മലയാള സാഹിത്യത്തെ പറ്റിയുള്ള എന്റെ ആദ്യ ഓർമ്മകൾ. പിന്നെയും അനേകം കൊല്ലങ്ങൾ കഴിഞ്ഞാണ് ചങ്ങമ്പുഴയുടെ വാഴക്കുല ( വൈലോപ്പള്ളിയുടേതാണ് വാഴക്കുല എന്ന "ചിന്ത" ഒരുകാലത്തും എനിക്കുണ്ടായിരുന്നല്ല ???? ) എന്ന കവിതയിലേതാണ് ഈ വരികൾ എന്ന് എനിക്ക് മനസ്സിലായത്. മൂന്നിലോ നാലിലോ പഠിക്കുമ്പോൾ, ആണ് ആദ്യമായി ഒരു കവിത വായിക്കുന്നത്, ONV യുടെ ഒരു കവിത ആയിരുന്നു. ഈ കവിതകൾ എഴുതുന്ന കവികൾ ഒക്കെ വളരെ പണ്ട് ജീവിച്ചിരുന്ന എന്തോ ഒരു മഹാത്ഭുതം ആണ്, എന്ന ഒരു ചിന്ത അന്ന് എങ്ങിനെയോ എന്റെ മനസ്സിൽ കേറിക്കൂടി. പിന്നെയും കുറെ കാലം കഴിഞ്ഞാണ്, ഇന്നത്തെ കാലത്തും കവികളും എഴുത്തുകാരും ഒക്കെ ജീവിച്ചിരുപ്പുണ്ട് എന്ന് എനിക്ക് മനസ്സിലായത്. അന്നു മുതൽ തുടങ്ങിയ ഒരു ആഗ്രഹം ആയിരുന്നു, ഒരു സാഹിത്യകാരനെ നേരിട്ട് കാണണം എന്നത്. കൊല്ലങ്ങൾ വീണ്ടും കഴിഞ്ഞു, മഹാരാജാസിൽ പഠിക്കുമ്പോഴാണ് ആ ആഗ്രഹം സാധിച്ചത്. ഒരു സാഹിത്യ സമ്മേളനത്തിന് വന്ന ONV യെ അന്ന് അടുത്ത് കണ്ടപ്പോൾ ഉണ്ടായ അതേ സന്തോഷവും ആദരവും ആണ്, എന്റെ സുഹൃത്ത് Venu, ലക്ഷണം ഒത്ത ഒരു നോവൽ പബ്ലിഷ് ചെയ്ത്, "സാഹിത്യകാരൻ" എന്ന പദവിയിലേക്ക് ഉയർന്നപ്പോൾ എനിക്കുണ്ടായത്. Venu വിന്റെ "കൂത്താണ്ടവർ " പുറത്തിറങ്ങി തൊട്ടടുത്ത ആഴ്ച തന്നെ ഒരു കോപ്പി വാങ്ങിയെങ്കിലും, പല തിരക്കുകൾ കാരണം കഴിഞ്ഞ ആഴ്ച ആണ് വായിച്ചു തുടങ്ങിയത്. ആമുഖത്തിൽ "എല്ലാവർക്കും ഇഷ്ടപെടും" എന്ന നോവലിസ്റ്റിന്റെ പൂർണവിശ്വസം, ഒരു അമിത ആത്മവിശ്വാസം ആയിരിക്കുമോ എന്ന് സംശയിച്ചു കൊണ്ടാണ് ഞാൻ വായന തുടങ്ങിയത്. ആദ്യത്തെ ഏതാനും അധ്യായങ്ങൾ വായിച്ചപ്പോൾ തന്നെ, നോവലിസ്റ്റിന്റെ വിശ്വാസം അസ്ഥാനത്തല്ല എന്ന് മനസ്സിലായി. മെല്ലെ തുടങ്ങുന്ന വായനരസത്തിന്റെ ഗ്രാഫ്, നായകൻ സുമതിയെ കണ്ടുമുട്ടുന്നതോടെ കുത്തനെ ഉയരുന്നു. ഏതാനും ചില അവസരങ്ങൾ ഒഴിച്ച്, ഈ ഗ്രാഫ് ഉയർന്നു തന്നെ നില്ക്കുന്നു. പരിണാമഗുപ്തി നിലനിർത്തുന്നതിലും കഥാപാത്രസൃഷ്ടിയിലും മികവ് പുലർത്തുന്നു. സുമതിയും സുനന്ദയും ആണ് കത്തിജ്വലിച്ചു നിൽക്കുന്ന കഥാപാത്രങ്ങൾ എങ്കിലും, സുഗന്ധയുടെ രണ്ടു വയസ്സുകാരി മോൾ വരെ മികവുറ്റ കഥാപാത്രങ്ങൾ ആകുന്നു. സാന്ദർഭികമായി തന്റെ ആദർശങ്ങളും അഭിപ്രായങ്ങളും പറയുന്നതിൽ നോവലിസ്റ്റ് കരവിരുത് കാട്ടുന്നു, നോവലിന്റെ വായനാരസത്തെ ഇതു കൂട്ടുന്നു എന്ന് മാത്രമല്ല, ഈ പ്രയോഗങ്ങൾ വായനക്കാരന് ചില ഓർമപ്പെടുത്തൽ കൂടി ആവുന്നു. "ദൈവങ്ങളെ വെറും പ്രതിമകളായും രൂപമില്ലാത്തവർ ആയും സൃഷ്ട്ടിച്ച മനുഷ്യർ, അതെ ദൈവങ്ങൾക്ക് ബുദ്ധി കൊടുക്കാൻ മറന്നു പോയതാവാം " എന്നത് അത്തരത്തിലുള്ളതിൽ മികവുറ്റ പ്രയോഗങ്ങളിൽ ഒന്ന് മാത്രം. കുറ്റം പറയുക എന്നത് മനുഷ്യന്റെ ജൻമസഹജമായ വാസന ആയതുകൊണ്ടും, നല്ലതു മാത്രം പറഞ്ഞാൽ സുഹൃത്തിന്റെ നോവലിനെ "പൊക്കി പറയുവാണെന്ന്" മറ്റുള്ളവർക്ക് തോന്നാൻ ഇടയുള്ളതിനാലും, എനിക്ക് തോന്നിയ ഒന്നുരണ്ടു പോരായ്മകൾ പറയാം. സുമതിയുടെ ശാരീരിക മാനസിക അവസ്ഥകൾ നായകൻ ചോദിച്ചറിയാൻ ശ്രമിക്കുന്ന ഭാഗം പൊലിമ കുറയുന്നപോലെയോ വായനാരസത്തിന്റെ ഒഴുക്ക് കുറയുന്നത് പോലെയോ തോന്നുന്നു. നായകന്റെ യാത്രകൾ വിവരിക്കുന്ന ഭാഗങ്ങൾ ഇച്ചിരി കൂടുതൽ വിവരിക്കുന്നില്ലേ, എന്നൊരു തോന്നൽ ഉണ്ടാക്കുന്നു. സുമതിയുടെ, നാട്ടിലേക്കുള്ള യാത്ര കൂടുതൽ വിവരിച്ചിരിക്കുന്നത് സാന്ദർഭികം ആണ്. നായകന്റെ മാനസികാവസ്ഥ കാണിക്കുന്നതിന് അത് സഹായിക്കുന്നു. മറ്റവസരങ്ങളിൽ, ഒരു യാത്രവിവരണത്തിന്റെ തോന്നൽ ഉണ്ടാക്കുന്നു. എഴുത്തുകാരന്, അവന് തോന്നുന്നത് പോലെ എഴുതാം, പക്ഷേ ഒരു സൃഷ്ടി, സമൂഹത്തിന് എന്തങ്കിലും തരത്തിലുള്ള ഗുണങ്ങൾ ചെയ്യുമ്പോളാണല്ലോ അത്‌ ഒരു ഉദാത്ത സൃഷ്ട്ടി ആയിത്തീരുന്നത്. കൂത്താണ്ടവർ, ഈ കർമ്മം ഭംഗി ആയി നിർവഹിച്ചിരിക്കുന്നു. സ്വയം ചെയ്ത കുറ്റം കൊണ്ടല്ലാതെ സമൂഹത്തിൽ അവഗണിക്കപ്പെടുന്ന, ഒരു ജന സമൂഹത്തെ പറ്റി മാറിച്ചിന്തിക്കുവാൻ, ഈ നോവൽ വായനക്കാരനെ പ്രേരിപ്പിക്കും എന്നുറപ്പ്. ഉമേച്ചിയുടെയും സുരേട്ടന്റെയും സ്വകാര്യത ഗോപൻ പണ്ട് നഷ്ടപ്പെടുത്തിയെങ്കിലും, ഇന്ന് ഗോപൻ അവരുടെ സ്വകാര്യ അഹങ്കാരം ആയിത്തീർന്നിട്ടുണ്ടാവുമെന്ന് തന്നെ കരുതാം ????. Venu ഇതുപോലത്തെ ലക്ഷണമൊത്ത, അനേകം നോവലുകൾ എഴുതി, എണ്ണം പറഞ്ഞ ഒരു നോവലിസ്റ്റ് ആകട്ടെ എന്നും, ധാരാളം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തട്ടെ എന്നും ആശംസിക്കുന്നു.

  അസാധാരണ സ്നേഹത്തിന്റെ വശ്യമായ കഥ
By Rejive Joseph
DC books കൂത്താണ്ടവർ വായിച്ചു. അധികം ആരും പ്രതിപാദിക്കാത്ത ഒരു സ്നേഹബന്ധത്തിന്റെ കഥ മനോഹരമായി എഴുതി. വളരെ ശക്തമായ ഒരു കഥ. പ്രതിപാദ്യ വിഷയത്തിന്റെ തീവ്രത കൊണ്ട് മലയാളത്തിലെ എണ്ണപ്പെട്ട ഒരു കൃതിയായി മാറും എന്ന് കരുതുന്നു. Transgenders നോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങിയെങ്കിലും നാം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടലിൽ വലഞ്ഞ ഒരു " ഹിജഡയോടും " വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീയോടും കറകളഞ്ഞ സ്നേഹം കാണിച്ച ഗോപന്റെ കഥ മനസിനെ വല്ലാതെ സ്വാധീനിച്ചു. എല്ലാവരും തീർച്ചയായും വായിക്കേണ്ട ഒരു കൃതി. വളരെ ആസ്വദിച്ചു വായിക്കാവുന്ന ശൈലി. ഇത് ഒരു സിനിമയായി വരേണ്ട കഥയാണ്. ഏതെങ്കിലും സംവിധായകരുടെ ശ്രദ്ധയിൽ ഈ കഥ വരും എന്ന് പ്രതീക്ഷിക്കുന്നു. വേണു ഇനിയും പുതിയ രചനകൾ കൊണ്ട് മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കട്ടെ.

  മികച്ചൊരു വായന അനുഭവം
By Sandeep Manikkoth
ആരോരും ഇല്ലാത്തോൾക്കും ജീവിതോം കുടുംബവും വേണ്ടേ അമ്മേ "ഇനി നീ പോയിട്ടാണ് ഇങ്ങനെയുള്ളവരെ നന്നാകുനെ നീ മിണ്ടാതിരിക്കട " എന്നു അമ്മ പറയുന്നു...ഒന്നുള്ളിലേക് നോക്കിയാൽ ആ പറയുനേത് നിങ്ങളും ഞാനുമാണ്... വിദ്യാഭാസവും ഉയർന്ന ചിന്താ ഗതികളും എലാം ഉള്ളവർ ആയിക്കോട്ടെ സ്വന്തം ജീവിതം അങ്ങനെ അങ്ങ് അവഗണിക്കപ്പെടുന്ന സമൂഹത്തിന് സമർപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ല..നമക് തീരെ ആവശ്യം ഇല്ലാത്ത സമയങ്ങളിൽ ഉള്ള ഇടപെടലുകളാണ് അധികവും നമ്മൾ ആരോരുമില്ലാത്തവർക് വേണ്ടി നടത്താറു...അങ്ങനെ നോക്കുമ്പോൾ ഗോപൻ ഉയർത്തിപിടിക്കുനതു വലിയ ഒരു തിരിച്ചറിവ് ആണ്.. കഥയിൽ ഉടനീളം ഗോപൻ ജീവിതത്തിലെ പ്രധാനപെട്ട ഒരു സമയം സുമതിക്കും സുനന്തക്കുമായി മാറ്റി വെക്കുന്നു. സ്കൂളിൽ നിന്നു വരുന്ന കുട്ടി നേരെ കളിസ്ഥലം ലക്ഷ്യമാക്കി പായുന്ന പോലെ അടങ്ങാത്ത ഒരു ആവേശം ഗോപനുണ്ട്.. ഒടുവിൽ ഓർമ്മകൾ കുഴിച്ചു മൂടി വാർത്തമാനത്തിലേക് ഗോപൻ നടക്കുന്നുണ്ട്.അത് തികച്ചും ന്യായമായ ഒരു പരിശ്രമം നടത്തിയിട്ടാണ്.. നാടൻ ശൈലിയിലുള്ള കഥ വിവരണം.പച്ചയായ നർമങ്ങളും .അതി തീവ്രമായ വികാരങ്ങളും വായനക്കാരനിൽ ഒരുപോലെ എത്തിക്കാൻ വേണുഗോപാലന് സാധിച്ചയിട്ടുണ്ട്... തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെ...

  കൂത്താണ്ടവർ
By Biju Paulose
“വേണുഗോപാലൻ കോക്കോടൻ” ഇതുവരെ കേള്‍ക്കാത്ത ഒരു പേര്. ഡി സി ബുക്സിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ കൂത്താണ്ടവർ എന്ന നോവലും, എഴുത്തുകാരൻ ശ്രീ വേണുഗോപാലൻ കോക്കോടൻ. പ്രവാസ ജീവിതത്തിൽ ആഗ്രഹിക്കുന്ന മാതിരി പുസ്തകങ്ങൾ കൈയ് വശമെത്താൻ കുറച്ച് കഷ്ടപ്പെടാണല്ലോ,, ഈ പുസ്തകം വായിക്കണം എന്ന് വിചാരിച്ചിരിക്കുന്ന ആ സമയത്താണ് ഒരു പ്രിയ സുഹൃത്ത് ഒരാഴ്ച അവധിക്ക് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞത്. രണ്ടാമതൊന്ന് ആലോചിച്ചില്ല, ഡി സി ബുക്സ് ഓൺലൈനിൽ, ആസുഹൃത്തിന്റെ നാട്ടിലെ മേൽവിലാസത്തിൽ “കൂത്താണ്ടവർ” ഓർഡർ ചെയ്തു. “കൂത്താണ്ടവർ”. വിശ്വസിക്കാൻ കഴിയുന്നില്ല, ഇത് ഒരു എഴുത്തുകാരന്റെ ആദ്യ കൃതി എന്ന്. മനോഹരമായ രചന, തടസ്സമില്ലാതൊതൊഴുകുന്ന തെളിനീർചാൽ പോലെ. വെറുമൊരു കഥയാണോ ഇത്?.. അല്ല എന്ന് തന്നെ പറയാം.. നമ്മുടെ സമൂഹം ഒരിക്കലും സ്വീകരിക്കാത്ത ഒരു സുഹൃത് ബന്ധത്തിന്റെ ജീവസുറ്റ ഒരു കഥ..(അല്ല, തീര്‍ച്ചയായും ഇത് ഒരു വെറും കഥ എന്ന് പറയാനാകില്ല.. ചില ജീവിതങ്ങളുടെ രക്തത്തിൽ ചാലിച്ചെഴുതിയ ഒരു മനോഹരകാവ്യം),,, സുമതി എന്ന ട്രാൻസ്ജെന്റർ, വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ട സുനന്ദ, ഗോപൻ. നമ്മുടെ സമ്മൂഹത്തിന് ഒരിക്കലും ചിന്തിക്കാൻ പോലുമാവാത്ത ഒരു സുഹൃത് ബന്ധം. എത്ര മനോഹരമായാണ് കഥാകാരൻ വായനക്കാരിലേക്ക് പകർന്നു തരുന്നത്. വായിക്കുക ആയിരുന്നില്ല ശരിക്കും അവരുടെ ജീവിതകഥ കൺമുന്നിൽ കാണുക തന്നെയായിരുന്നു. ഏറെ എഴുതി പതിഞ്ഞ എഴുത്തുകാരൻറെ കൈയ്യൊപ്പ് പോലെ മനോഹരമാണ് ശ്രീ വേണു ഗോപാലന്റെ ആദ്യ കൃതി “കൂത്താണ്ടവർ”. വീണ്ടും വീണ്ടും വായിക്കാൻ പ്രലോഭനം തരുന്ന ഈ കൃതി, തീർച്ചയായും വായിച്ചിരിക്കേണ്ട കൃതികളുടെ പട്ടികയിൽ ഏറ്റവും അടിവരെയിട്ടു ചേർക്കുന്നു. ഇനിയും മനോഹരമായ കൃതികൾ ശ്രീ വേണുഗോപാലനിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട്….

  ഇതാണ് ലോകം ..അറിയാത്ത കുറെ സത്യങ്ങൾ
By Sreejesh SR
സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിക്കാനുള്ള ഒരു യൂവാവിന്റെ തത്രപ്പാടുകൾ. ജനിച്ച നാട്ടിൽ വികസനം കൊടികുത്തി വാഴുന്നതിനാൽ ജീവിക്കാനായി നാട് വിടുന്ന അവസ്ഥയിലെത്തുന്ന ഒരു സാധാരണ മലയാളി. അത് പോലുള്ള കുറെ കൂട്ടുകാരുടെ മൂംബൈ വാരാന്ത്യ വിനോദങ്ങൾ. മുംബൈ യിലെ ഒറ്റമുറി വീട് ആശ്രിതർക്ക് അഭയകേന്ദ്രം ആക്കിയ സുരേട്ടനും ഉമേച്ചിയും. സുമതിയും സുനന്ദയും ഗോപനും.. മുംബൈ യിലെ ചൗപ്പാട്ടിയിൽ ഒരു അസാധാരണ പ്രണയം. അതിനിടയിൽ സാമൂഹ്യ വ്യവസ്ഥിതിയെ തന്നെ ഉടച്ചു വാർക്കാനുള്ള ചോര തിളപ്പ്. പെരുമാൾ, വൈദ്യലിംഗം മാഷ് ഒക്കെ കൂട്ടുന്ന നല്ലവരായ സാമൂഹ്യ പരിഷ്കർത്താക്കൾ. മിന്നി മറയുന്ന കുറെ നല്ല മനുഷ്യർ.. അങ്ങനെ പോകുന്നു കഥാപാത്രങ്ങൾ. സോമു വിന്റെ ആദ്യ യാത്ര മുതൽ ഗോപന്റെ സന്ദർശനം വരെ നീളുന്ന കുറെ കണ്ണ് നനയിക്കുന്ന കുറെ അനുഭവ വിവരണങ്ങൾ. വായനയുടെ ഇടയിൽ .. ആണിനും പെണ്ണിനും അറിയാത്ത ചില അസാധാരണ അറിവുകളുടെ വിവരങ്ങൾ ഗോപനിലൂടെ സുമതി ലോകത്തോട് വിളിച്ചു പറയുന്നത് പോലെ തോന്നി. ഹോർമോണുകൾ ഏറ്റക്കുറച്ചിലിൽ ഒരു ജന്മം സമൂഹത്തിലും സ്വന്തം വീട്ടിലും അനുഭവിക്കേണ്ടി വരുന്ന വേദനകൾ... അൽപായുസ്സിൽ തന്നെ ഗോപനിലൂടെ സുമതി ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തി. ഇങ്ങനെയാണ് ലോകം എന്ന് മനസ്സിലാക്കാതെ സാധാരണക്കാർ എന്ന് അവകാശപ്പെടുന്ന ഒരു വലിയ സമൂഹം. ദുഃഖ പര്യവസാനത്തിലും ഒരു പക്ഷേ ഗോപന്റെ അമ്മയുടെ സ്വാർത്ഥതയെ ദൈവം എന്ന ശക്തി രക്ഷിച്ചു എന്ന് സമാശ്വസിക്കാം. കൂത്താണ്ടവർ - സംഘർഷ ഭരിതമായ ഒട്ടും മുഷിപ്പിക്കാതെ കുറെ പുതിയ അറിവുകൾ. നല്ല ഒരു വായനാ അനുഭവം സമ്മാനിച്ചതിന് കുറെ നന്ദി.

  Outsanding
By KV Dinashan
ഒരുപാട് കാലത്തിന് ശേഷമാണ് ഞാൻ ഒരു പുസ്തകം ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കുന്നത്. വല്ലാത്തൊരു വായന അനുഭവം! ആത്മ കഥാംശം ഒരുപാട് ഉണ്ടെങ്കിലും ഇത് തികച്ചും അനുഭവ കഥ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അനുഭവത്തിൽ എവിടെയോ നിന്ന് കിട്ടിയ ഒരു കഥാതന്തുവിനെ ഭാവനാ സമ്പന്നമായ എഴുത്തിൽ കൂടെ വായനക്കാർക്കു ഒരു തീവ്രമായ വായന അനുഭവം സമ്മനിക്കാൻ ഉള്ള എഴുത്തുകാരന്റെ കഴിവ് പ്രശംസനീയം തന്നെ. ഇനിയും ഒരുപാട് നല്ല കൃതികൾ താങ്കളിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ദിനേശൻ കൊറുമ്പാത്ത്

  കൂത്താണ്ടവർ - വായനകുറിപ്പ്
By Rahimabi Moideenkutty
പുരുഷനായി ജനിച്ച് സ്ത്രീയെപ്പോലെ ജീവിച്ച്, അത് രണ്ടുമല്ല താനെന്ന് തുറന്ന് പറയേണ്ടിവരുന്നൊരാളുടെ നിസ്സഹായതയൊന്നു സങ്കൽപ്പിച്ചു നോക്കൂ ,അതാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “ കൂത്താണ്ഡവർ” എന്ന നോവലിലൂടെ ശ്രീ വേണുഗോപാലൻ കോക്കോടൻ പറഞ്ഞുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “ ജന്മം കൊണ്ടും കർമ്മം കൊണ്ടും മാത്രം മ്ലേച്ഛമായതെന്ന് മുദ്രകുത്തപ്പെട്ടവരുടെ” കഥ, ഒപ്പം അവരോട് കേവലസഹതാപമല്ലാതെ സവിശേഷമായ സഹജീവി സ്നേഹം പുലർത്തുന്ന ഒരു ചെറുപ്പക്കാരന്റെ ധർമ്മസങ്കടങ്ങളും. വർത്തമാനകാലത്തെ ഏറ്റവും സെൻസിറ്റീവായ ഒരുവിഷയത്തെക്കുറിച്ചെഴുതുമ്പോൾ അതിന്റെ സൂക്ഷ്മാംശങ്ങളെല്ലാം വസ്തുനിഷ്ഠമായി പഠിച്ച് നന്നായി ഗൃഹപാഠം ചെയ്തിട്ടു തന്നെയാണ് ശ്രീ വേണു തന്റെ നോവലിന് ജന്മം നൽകിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം. കേട്ടുപഴകിയ വിഷയങ്ങളിൽ നിന്ന് വിഭിന്നമായി വേറിട്ടൊരു കഥപറയുന്ന പുസ്തകം ,നോവൽ എന്നതിലുപരി , ജീവശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠങ്ങളോ, അക്കമിട്ടെഴുതിയ ഡയറിക്കുറിപ്പോ, ആത്മകഥയോ മറ്റെന്തൊക്കെയോ ആയി മാറുന്നു അതിഭാവുകത്വമില്ലാത്ത ലളിതമായ ഭാഷയാണ് വേറൊരു സവിശേഷത! ആശുപത്രി ജോലിക്കിടയിൽ മുന്നിലെത്തുന്ന ചിലരോട് അറിയണം എന്നുണ്ടായിട്ടും എങ്ങനെ പ്രതികരിക്കും എന്നറിയാതെ ചോദിക്കാൻ മടിച്ചു ബാക്കി വെച്ച ചില ചോദ്യങ്ങൾക്കും നോവലിൽ നിന്ന് ഉത്തരം ലഭിച്ചു, ടെക്സ്റ്റ്പുസ്തകങ്ങളിൽ പരതി കിട്ടാത്ത പല അറിവുകളും! മലയാളനോവൽ സാഹിത്യത്തിനു മുതൽക്കൂട്ടായ “ കൂത്താണ്ടവർ” ധാരാളം വായിക്കപ്പെടട്ടെ, ചർച്ച ചെയ്യപ്പെടട്ടെ, ആശംസകൾ സുഹൃത്തേ -റഹിമാബി മൊയ്തീൻ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0