• Text
  • Text

MADAMPALLIYILE MANOROGIKAL: MANASSINTE KALLAKKALIKAL

By : DR ROBIN K MATHEW



Book : MADAMPALLIYILE MANOROGIKAL: MANASSINTE KALLAKKALIKAL
Author: DR ROBIN K MATHEW
Category : Psychology
ISBN : 9789389445206
Binding : Normal
Publishing Date : 28-02-2024
Publisher : DC BOOKS
Edition : 2
Number of pages : 221
Language : Malayalam
Paper Back

Publisher: DC BOOKS
₹243.00 ₹270.00 10% off





Book Summary

മനസ്സും പെരുമാറ്റവും, തലച്ചോറിന്റെ ചില കള്ളക്കളികള്‍, മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെ ഒക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപുലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. ഉന്നതപഠനംവഴി നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലിനിക്കുകളില്‍നിന്നുവരെ നേടിയ പ്രായോഗിക പരിചയവും ഡോ. റോബിന്‍ കെ. മാത്യു ലളിതവും നേരിട്ടുള്ളതുമായ ആഖ്യാനത്തിലൂടെ വെളിവാക്കുന്നു എന്നത് ശാസ്ത്രമെഴുതാന്‍ ആളെ തേടേണ്ടിവരുന്ന ഇക്കാലത്ത് വളരെ സംഗതമാണ്. മലയാളിയുടെ സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് മനഃശാസ്ത്രപരമായ സാധൂകരണം നല്‍കുകയും തെറ്റായ നിഗമനങ്ങളുടെ തിരുത്തല്‍ അത്യാവശ്യമെന്ന് ധരിപ്പിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. ആഴത്തിലുള്ള അറിവുകള്‍ സ്വരുക്കൂട്ടിയെടുത്തിരിക്കുക മാത്രമല്ല, വ്യത്യസ്തവും വിശാലവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട് ഈ ലേഖനശേഖരത്തില്‍. - എതിരന്‍ കതിരവന്‍.

WRITE A REVIEW

Product name: MADAMPALLIYILE MANOROGIKAL: MANASSINTE KALLAKKALIKAL

Review title:



Your Ratings:

Your Message:




Book Reviews

  wonderful theoretical presentation
By Mansoor Edamarath
good

  മാടമ്പള്ളിയിലുള്ളത് മനഃശാസ്ത്രജ്ഞൻ!!
By Rajad RK
സൈക്കോളജിയിൽ താല്പര്യമുണ്ടെങ്കിലും തലക്കെട്ടിലുള്ള നാടകീയതമൂലം മാനസികപ്രശ്നങ്ങളെ ലഘൂകരിച്ചിരിക്കുന്നുവോ എന്നൊക്കെയുള്ള സന്ദേഹങ്ങളോടെയാണ് പുസ്തകം കയ്യിലെടുത്തത് . എന്നാൽ സുഗമമായ വായനക്ക് ശേഷം തലക്കെട്ട് സാധൂകരിക്കപ്പെടുകയും എഴുത്തിൻറെ സത്യസന്ധത വെളിവാകുകയും ചെയ്തു. ഈ മേഖലയിൽ വായനക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് ചേരുന്ന രീതിയിൽ തികച്ചും വിഭിന്നമായ പതിനാറ് അധ്യായങ്ങൾ ഉൾപ്പെടുത്തിയാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കപടശാസ്ത്രങ്ങളിലേക്ക് മനസ്സ് എന്ത് കൊണ്ട് ആകർഷിക്കപ്പെടുന്നു, ലൈംഗികതെറ്റിദ്ധാരണകൾ, പ്രേതഭയം, ദൈനംദിനചിന്തകളിൽ മനസ്സ് നടത്തുന്ന ചില കള്ളക്കളികൾ, ഓട്ടിസം ,അന്ധവിശ്വാസം,ആത്മഹത്യ, ചില മനോവിഭ്രാന്തികൾ, വിദഗ്ധരുടെ കൂട്ടായതീരുമാനങ്ങൾ പോലും എന്തുകൊണ്ട് തെറ്റിപ്പോകാം, സെൽഫ് - ഹെല്പ് മേഖല കൈക്കൊള്ളുന്ന വാണിജ്യതാല്പര്യത്തോടെയുള്ള ചില അശാസ്ത്രീയതകൾ, കുട്ടികളുടെ ഇലക്ട്രോണിക് വിനോദം ആ തലമുറയോട് ചെയ്യുന്നത്, വാദപ്രതിവാദങ്ങളിലെ ഫാലസികൾ എന്നിവയാണ് ചർച്ച ചെയ്യപ്പെടുന്നത്. പുസ്തകത്തെപ്പറ്റി എടുത്ത് പറയേണ്ട കാര്യങ്ങൾ -ആർക്കും എളുപ്പം മനസ്സിലാകുന്ന ശൈലി. -ലേഖകൻറെ വ്യക്തിപരമായ അഭിപ്രായങ്ങളൊന്നും പറയാതെ തികച്ചും ആധുനികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനം -വേണ്ടുംവിധമുള്ള റെഫെറെൻസിങ് അവസാനം നൽകിയിട്ടുള്ളത് . സാങ്കേതികപദങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്ത് ശാസ്ത്രീയത പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന വലിയ ദൗത്യത്തിൽ ലേഖകൻ വിജയിച്ചിട്ടുണ്ട്. വർഷങ്ങളായി രൂപപ്പെട്ടുവന്ന നമ്മുടെ ധാരണകളെ ഒന്ന് സ്വയം വിമർശിച്ച് പൊളിച്ചെഴുതണമെന്ന് ആഗ്രഹമുള്ള ഏതൊരു വായനക്കാരനും തുടക്കമെന്നോണം തിരഞ്ഞെടുക്കാവുന്നതാണ് ഈ പുസ്തകം.

  reveal some truth
By SOBIN BABY
GOOD BOOK


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0