• Text
  • Text

MALABAR PORATTAM-CHARITHRAVUM NATTUCHARITHRAVUM

By : K. M. JAFAR



Book : MALABAR PORATTAM-CHARITHRAVUM NATTUCHARITHRAVUM
Author: K. M. JAFAR
Category : History
ISBN : 9789353905576
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 3
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

സാമ്രാജ്യത്വ അധിനിവേശത്തിനെതിരേ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള കാലങ്ങളിൽ നാടിന്റെ മോചനത്തിനുവേണ്ടി പോരാടിയ ഏറനാടിന്റെ പോരാട്ടചരിത്രത്തെ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് നിലവിലുള്ളത്. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകത്തിലൂടെ മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുന്നു. 'ഏറനാടൻ പുലി' എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

WRITE A REVIEW

Product name: Malabar Porattam-Charithravum Nattucharithravum

Review title:



Your Ratings:

Your Message:




Book Reviews

  മലബാർ കലാപം.അധിനിവേശത്തിനെതിരെ അതിജീവനത്തിൻ്റെ പോരാട്ടം.
By Nk Hafsl Rahiman
ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സാധാരണക്കാരായ ജനങ്ങളുടെ പോരാട്ടമാണ് മലബാർ കലാപം.1921ൽ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ താലൂക്കുകളിലാണ് കലാപമുണ്ടായത്.ഏറ്റവും രൂക്ഷമായ പോരാട്ടം നടന്നത് ഏറനാട്, വള്ളുവനാട് താലൂക്കുകകളിലാണ്.ഇന്ത്യയിലെ പലയിടങ്ങളിലും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് അധികാരം നഷ്ടപ്പെട്ടവരോ അല്ലങ്കിൽ അവരോട് ചേർന്ന് നിന്നവരോ ആണ് എന്നാൽ മലബാർ കലാപത്തിൽ വെള്ളക്കാരോട് പൊരുതിയവർ സാധാരണ ജനങ്ങളാണ്. 1921 ആഗസ്റ്റ്രൂ 19 ന് രാത്രി തിരൂരങ്ങാടിയിൽ ആലി മുസ്ല്യാരെ പിടികൂടാൻ വെള്ളപ്പട്ടാളം തിരൂരങ്ങാടി പള്ളിയിൽ എത്തുന്നതോടെ കലാപം തുടങ്ങുന്നു. ഡപ്യൂട്ടി സൂപ്രണ്ട് ആമുവും ഹെഡ്ന്ന് കോൺസ്റ്റബിൾ മൊയ്തീനും പള്ളിയിൽ കയറി. രാത്രി അവർ പളളി വളഞ്ഞു. പക്ഷെ ആലി മുസ്ല്യാരെ പിടികൂടാനായില്ല. പട്ടാളം വന്ന് പള്ളി വളഞ്ഞ വാർത്ത നാടാകെ പരന്നു .താനൂരിൽ നിന്ന് വന്ന സംഘവുമായി പോലീസ് ഏറ്റുമുട്ടിയതിൻ്റെ ഫലമായി എട്ട് പത്ത് പേർ മരിച്ചു. 20ന് ശക്തമായ ഏറ്റുമുട്ടലുണ്ടാകുന്നു. ലഹളക്കാരോട് പിടിച്ച് നിൽക്കാനാകാതെ വെള്ളപ്പട്ടാളം പിന്തിരിഞ്ഞോടി. ഖിലാഫത് പ്രക്ഷോഭ നേതാവായ വടക്കേവീട്ടിൽ മുഹമ്മത് നിലമ്പൂർ കോവിലകത്ത് നിന്ന് തോക്ക് മോഷ്ടിച്ചു എന്ന് പറഞ്ഞ് പോലീസ് കേസെടുത്തു. അദ്ദേഹത്തിന് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ പോലീസ് കള്ളക്കേസെടുക്കുകയും വീട്റൈറൈഡ് ചെയ്യുകയും ചെയ്തു.ഇത് ഖിലാഫത് കമ്മിറ്റിക്കാരെ പ്രകോപിതനാക്കി. പോലീസ് നടപടി ചോദ്യം ചേയ്യാൻ ഖിലാഫത് കമ്മിറ്റിക്കാർ നിലമ്പൂർ കോവിലകത്തേക്ക് പോയി.എന്നാൽ ഈ വിവരമറിഞ്ഞ കോവിലകത്തുള്ളവർ പുഴ വഴി രക്ഷപ്പെട്ടു. നിലമ്പൂരിൽ നിന്ന് മടങ്ങിയ സംഘം മഞ്ചേരിയിൽ നമ്പൂരി ബാങ്ക് കൊള്ളയടിച്ചു. സാധാരണക്കാരുടെ ആധാരങ്ങൾ അവർക്ക് തന്നെ തിരികെ നൽകി. ബാക്കി പണം ഖിലാഫത്ത് കമ്മിറ്റിയുടെ പ്രവർത്തനത്തിനെടുത്തു. ക്യാപ്റ്ററ്റൻ മെക്കൻ റോയുടെ നേതൃത്വത്തിൽ 100 പട്ടാളക്കാരും 70 സ്പെഷ്യൽ പോലീസും പൂക്കോട്ടൂരിലേക്ക് പുറപ്പെട്ടു. റോഡുകൾ തടസ്സപ്പെടുത്തിയും പാലങ്ങൾ പൊളിച്ചും നാട്ടുകാർ വെള്ളക്കാരെ തടയാൻ ശ്രമിച്ചു. 1921 ആഗസ്റ്റ് 26നാണ് പൂക്കോട്ടൂരിൽ വെള്ളക്കാരും നാട്ടുകാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നത്. 26 ന് രാവിലെ 6 മണിക്ക് കൊണ്ടോട്ടിയിൽ നിന്ന് പുറപ്പെട്ട പട്ടാളം 10.15ന് പൂക്കോട്ടൂരിലെത്തി.തുടർന്ന് സായുധരായ കലാപകാരികൾ സൈന്യത്ത് മേൽ ചാടി വീണു. പട്ടാളം ലെവിസ് തോക്കുകൾ കൊണ്ട് ആക്രമണത്തെ ശക്തമായി നേരിട്ടു. ഏകദേശം 300 ലധികം പേർ ഏറ്റുമുട്ടലിൽ മരണപ്പെട്ടതായാണ്ല് കണക്ക്. മണിക്കൂർ നീണ്ട പോരാട്ടം നടന്നു.ഉച്ചതിരിഞ്ഞ് പട്ടാളം മലപ്പുറത്തേക്ക് യാത്ര തുടർന്നു. പാണ്ടിക്കാട്, മേലാറ്റുർ, പന്തല്ലൂർ തുടങ്ങിയ ഇടങ്ങളിലൊക്കെ ചെറുതും വലുതുമായ പോരാട്ടങ്ങൾ നടന്നു.ചെമ്പ്രശ്ശേരി തങ്ങൾ, വാരിയൻ കുന്നത്ത് കുഞ്ഞഹമത് ഹാജി, എം.പി നാരായണ മേനോൻ, കട്ടിലശ്ശേരി മുഹമ്മത് മുസ്ല്യാർ, മൂഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി എന്നിവർ ബ്രിട്ടീഷ്ക വിരുദ്ധ കലാപത്തിന് നേതൃത്വം നൽകി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0