• Text
  • Text

MARUNNU

By : PUNATHIL KUNHABDULLA



Book : MARUNNU
Author: PUNATHIL KUNHABDULLA
Category : Novel
ISBN : 9788171308095
Binding : Normal
Publishing Date : 14-01-2025
Publisher : DC BOOKS
Edition : 21
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹280.00 ₹320.00 13% off





Book Summary

ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.

WRITE A REVIEW

Product name: MARUNNU

Review title:



Your Ratings:

Your Message:




Book Reviews

  marunnu
By Hiba Abubacker
gud

  മരുന്ന് - പുനത്തിൽ കുഞ്ഞബ്ദുള്ള
By ABDUL VAHID
മരുന്ന് … അതെ ഇത് ജീവിതത്തിനും മരണത്തിനും ഇടയിൽ ഉള്ള മനുഷ്യന്റെ ജീവിതം പറയുന്നു . വൈദ്യശാസ്ത്രം പഠിച്ച ഒരാൾക്കേ ഇങ്ങനെ ഒരു നോവൽ എഴുതാൻ കഴിയൂ ... ആ കർത്തവ്യം വളരെ ഭംഗിയായിത്തന്നെ പുനത്തിൽ നിർവ്വഹിച്ചിരിക്കുന്നു. 1970 മുതല്‍ 1973 വരെ ഗവ. സര്‍വ്വീസില്‍ ഡോക്ടറായിരുന്ന പുനത്തില്‍. 1974 മുതല്‍ 1996 വരെ ഏത് സാധാരണക്കാരനും പണത്തിനപ്പുറത്ത് ആരോഗ്യ പരിഗണനക്കായി അദ്ദേഹം സ്വകാര്യ നേഴ്സിംഗ്ഹോം ആരംഭിച്ചു.തുടര്‍ന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു. മലയാള സാഹിത്യത്തില്‍ വൈദ്യവ്യത്തിയുമായി ബന്ധപ്പെട്ട നോവലുകള്‍ അപൂര്‍വ്വമായാണ് പുറത്തിറങ്ങിയിട്ടുള്ളത്. വൈദ്യശാസ്ത്രം നേരിടുള്ള വെല്ലുവിളികളും ആ രംഗത്തെ ചൂഷണവും നോവലില്‍ ഉയര്‍ത്തിക്കാട്ടുന്നു. ആശുപത്രിമേഖല പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യങ്ങളും സ്വാര്‍ത്ഥതയും പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിന് എന്നും വിധേയമാകാറുണ്ട്. രോഗികള്‍ക്ക് എന്നും അത്താണിയാണ് ഡോക്ടര്‍മാര്‍. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ കണ്ണില്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ അവതാരങ്ങളുമാണ്. മലയാള സാഹിത്യത്തിന് അമൂല്യങ്ങളായ നിരവധി രചനകള്‍ സമ്മാനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് മരുന്ന്. ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവെയ്ക്കുന്ന ഈ നോവല്‍ മരണത്തെ സൗന്ദര്യതലത്തില്‍ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ലാ സമരത്തില്‍ നിന്നു രൂപം കൊള്ളുന്ന ഈ കൃതിയില്‍ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് രചയിതാവ് ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളെയാണ് അനാവരണം ചെയ്തിരിക്കുന്നത്. പ്രത്യേകമായൊരു നൂലിഴ പിന്തുടർന്ന് പോകുന്ന നോവലല്ല മരുന്ന്. ദേവദാസ് എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് പുനത്തിൽ കഥ അവതരിപ്പിക്കുന്നത്. എന്നാൽ നോവലിലൂടെ ഏറെ ദൂരം സഞ്ചരിക്കുമ്പോൾ ഈ കഥാപത്രത്തിന്റെ അസ്തിത്വം ഇല്ലാതാകുന്നതായി കാണാം. പുരാവൃത്തത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് ഒരു ഗ്രാമത്തിൽ മഹാമാരി മരണം വിതയ്ക്കുന്നതിന്റെ ചിത്രത്തോടുകൂടിയാണ് നോവൽ തുടങ്ങുന്നത്. അതിൽ പിന്നെ മരണം വിട്ടുമാറാതെ നോവലിനെ പിന്തുടരുന്നു. പലതരത്തിൽ മരണം നോവലിൽ കടന്നുവരുന്നുണ്ട്. ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാന്‍ മുന്നോട്ടുവരുന്ന ദേവദാസും ലക്ഷ്മിയും , ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന നഴ്സുമാരായ മേരിയുടെയും മേട്രൺ ഹെലൻ സിംഗിന്റെയും കുഞ്ഞമ്മയുടെയും അൽഫോൻസയുടെയും, ജീവിത പ്രാബ്ദങ്ങളെ തടഞ്ഞു നിർത്താൻ ഗേറ്റ്മാൻ ആയി ജോലി ചെയ്യുന്ന പ്യാരേലാൽ , രോഗശാന്തിക്കായി ആശുപത്രിയില്‍ കയറിയിറങ്ങുന്ന ജോൺ ബൽദേവ് മിർസയെപോലുള്ള രോഗികളും, ഒരു ആശുപത്രിയുടെ ജീവ നാഡിയും , രോഗികളുടെ കൺകണ്ട ദൈവങ്ങളും ആയ അനാട്ടമി പ്രൊഫസർ ഡി കുമാർ, എക്‌സാമിനർ പ്രൊഫെസർ ചൗധരി , ഡോക്ടർ രവീന്ദ്രനാഥ്, ഡോക്ടർ സന്തു കുമാർ, ഗൈനക്കോളജിസ്റ് ഡോക്ടർ തനൂജ, സർജൻ ഡോക്ടർ ഗോവർദ്ധൻആചാരി , ഡോക്ടർ ക്വാജ , വൈദ്യശാസ്ത്രത്തിന് വേണ്ടി മൃത്യുവരിച്ച ഡോക്ടർ വജിഹൂൻ ഹസ്സൻ പോലുള്ള ഒരു പിടി ഡോക്ടർസ് അതോടൊപ്പംതന്നെ വൈദ്യശാസ്ത്രവൃത്തിയുടെ കാണാപ്പുറങ്ങളും വ്യക്തമാക്കുന്നു പുനത്തിലിന്റെ മരുന്ന്. ഡോക്ടർ തന്റെ ധർമ്മം മറന്നു സ്വാർത്ഥതയ്ക്കായി എന്തും ചെയ്യുമെന്ന തരത്തിൽ മാറിപ്പോകുന്ന അവസ്‌ഥ ഭീതിതമായൊരു ചിത്രമായി മാറുന്നു. ഗോവർദ്ധൻ ആചാരി അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമാണ്. അതുപോലെ അതേസമയം രോഗികളോട് അത്രയും സൗമ്യമായി ഇടപെടുന്ന ഡോക്ടറെയും ഇതിൽ പുനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആശുപത്രിയിലെ പ്രധാന ഡോക്ടറായ ഡോ. ക്വാജ, സൂപ്രണ്ടായ ബ്രിഗേഡിയര്‍ താജുദ്ദീന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി വൈദ്യശാസ്ത്രത്തിന്റെ രണ്ട് വിരുദ്ധ മേഖലകള്‍ എടുത്തു കാണിക്കുന്നു ഈ നോവലിൽ. രോഗം എന്നത് ശാരീരികമായി മാത്രം ബാധിക്കുന്ന ഒരവസ്ഥയല്ല. മറിച്ചത് മനസ്സിനെയും ബാധിക്കുന്നു. നമ്മുടെ മനസ്സിലെ ദുഷ്ചിന്തകളും ദുഷ്പ്രവണതകളുമെല്ലാം രോഗങ്ങൾ തന്നെയാണ്. അതിരുകവിയുന്ന എന്തും രോഗമോ രോഗലക്ഷണമോ ആയിത്തീരുന്നു. സംസ്‌കാരവ്യവസായത്തിന്റെ ദിനങ്ങളിൽ കച്ചവട സംസ്ക്കാരം സമൂഹത്തെ മുഴുവൻ പകർച്ചവ്യാധിപോലെ നശിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇവയെല്ലാം ഒരുതരത്തിൽ പറഞ്ഞാൽ രോഗങ്ങൾ തന്നെയാണ്. ഇത്തരം രോഗാതുരമായ സമൂഹത്തിന്റെ വിവിധ മുഖങ്ങളെയാണ് തന്റെ പ്രശസ്തമായ ‘മരുന്ന്’ എന്ന നോവലിലൂടെ പുനത്തിൽ ആവിഷ്കരിക്കുന്നത്. രോഗങ്ങൾ ഉണ്ടാക്കുന്ന മരുന്നുകളെയും മരുന്നുകൾ ഉണ്ടാക്കുന്ന രോഗങ്ങളെയും കുറിച്ചുള്ള അറിവായിരിക്കണം ഡോക്ടറെ ജനങ്ങൾക്കാരാധ്യനാക്കുന്നത്. മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്നതാകാം എഴുത്തുകാരനെ ആരാധ്യനാക്കുന്നത്. മരുന്ന് എന്ന നോവൽ ഒരു പ്രണയകഥയല്ല. ദേവദാസും ലക്ഷ്മിയും തമ്മിലുള്ള പ്രണയമല്ല നോവലിന്റെ കാതൽ.പക്ഷേ, അവരെ മാറ്റിനിർത്തിക്കൊണ്ട്, ഒഴിവാക്കിക്കൊണ്ട് മരുന്ന് പൂർണമാകുന്നുമില്ല. അവസാനത്തെ പരീക്ഷയ്ക്ക് എഴുതിക്കഴിഞ്ഞാൽ മാത്രമേ ഈ കവർ പൊളിച്ചു വായിക്കാവൂ. ഇത് എന്റെ അവസാനത്തെ അപേക്ഷ… ലക്ഷ്മിയുടെ വാക്കുകളെല്ലാം സ്നേഹത്തോടെ കേൾക്കുന്ന, അവളുടെ ഏതപേക്ഷയും അംഗീകരിക്കുന്ന ദേവദാസ് പക്ഷേ ആ അവസാന അപേക്ഷ അംഗീകരിച്ചില്ല. അനുസരിച്ചില്ല. പരീക്ഷയ്ക്കു മുമ്പുതന്നെ കത്ത് അയാൾ വായിച്ചു. അഞ്ചുവർഷത്തെ കാഠിന്യമേറിയ പഠനത്തിന്റെ സാഫല്യമായ പരീക്ഷയാണ്. ഡോക്ടർ ആകുന്നതിനുമുമ്പുള്ള അവസാന കടമ്പ. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ, അവസാന പരീക്ഷയും കഴിഞ്ഞാൽ ദേവദാസ് ഡോക്ടറാണ്. പക്ഷേ, ഡോക്ടറാകുന്നതിനെക്കുറിച്ചല്ല അപ്പോഴയാൾ ചിന്തിച്ചത്. ലക്ഷ്മിയെക്കുറിച്ച്. ഉടലും ഉയിരും കൊടുത്തു പ്രണയിച്ച പ്രാണനെക്കുറിച്ച്. യമുനയുടെ കരയിൽ ഒരുമിച്ചിരുന്നു വെയിൽതാഴുന്നതു കണ്ട സന്ധ്യകൾ. വേലിയേറ്റങ്ങൾ. വേലിയിറക്കങ്ങൾ. വടിവൊത്ത അക്ഷരങ്ങളിൽ ലക്ഷ്മി എഴുതുന്നു: ഈ കത്ത് എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. നമ്മുടെ രണ്ടുപേരുടെ ജീവിതം പോലെ, അല്ലെങ്കിൽ നമ്മൾ തമ്മിലുണ്ടായ ബന്ധം പോലെ രണ്ടറ്റവും കാണുവാൻ കഴിയാത്ത കത്താണിത്. മൃത്യു പ്രവേശിച്ചുകഴിഞ്ഞാൽപ്പിന്നെ മരുന്നിനു പ്രസക്തിയില്ല. എന്നാൽ മൃത്യുവിന് മരുന്നിനെ ഭയമാണ്. മരുന്നിന്റെ ലോകത്തിൽ ഒരു കഴുകനെപ്പോലെ മൃത്യു വട്ടമിട്ടു പറന്നുകൊണ്ടേയിരിക്കും. എപ്പോഴെങ്കിലും അവൻ താഴേക്ക് ഊളിയിട്ടു റാഞ്ചിക്കൊണ്ടു പോകാതിരിക്കുകയില്ല. ഡോ.ക്വാജയുടെ വാക്കുകൾ. അതേ, മരുന്ന് മരണത്തിന്റെ കഥയാണ്. മരണത്തെ ജയിക്കാൻ പരിശ്രമിക്കുന്ന മരുന്നിന്റെ കഥ. പക്ഷേ, എല്ലാവർക്കുമറിയാം അവസാനം മരണം തന്നെ ജയിക്കുന്നു. ദേവാസിന്റെയും ലക്ഷ്മിയുടെയും പ്രണയം പോലും അകാലമചരമമടയുന്നു. ലക്ഷ്മിയുടെ കത്തുവായിച്ചതിനുശേഷമാണു ദേവദാസ് അവസാനപരീക്ഷ എഴുതുന്നത്. ചോദ്യക്കടലാസ് വാങ്ങുമ്പോൾ ദേവദാസിനു പരിഭ്രമമോ ആകാംക്ഷയോ ഉണ്ടായില്ല. ദേവദാസ് ചോദ്യക്കടലാസിലേക്കു നോക്കി. ഒന്നും കാണുന്നില്ല. ചോദ്യങ്ങളോ ഷോർട് നോട്ടുകളോ ഒന്നും താളിലില്ല. വീണ്ടും വീണ്ടും നോക്കിയപ്പോൾ അതാ വെളുത്ത കടലാസിൽ രണ്ടു കണ്ണുകൾ പ്രത്യക്ഷപ്പെടുന്നു.. നിങ്ങൾ എല്ലാവരും ഡോക്ടർമാരാണ്. മഹത്തായ ഒരു ദൗത്യം നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾക്ക് നിർവ്വഹിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ജാതിയോ മതമോ ഇല്ല, നിങ്ങൾക്ക് സ്ത്രീപുരുഷഭേദമില്ല. നിങ്ങൾക്ക് രാപകലില്ല. നിങ്ങൾക്ക് കുടുംബമില്ല. കുട്ടികളില്ല. ലോകമേ തറവാടാണ് ഒരു ഡോക്ടറുടെതെന്ന് ഓർമ്മയിരിക്കട്ടെ. നന്ദി ശുഭം ബാബുവാഹിദ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0