• Text
  • Text

MUHAMMAD - PRAVACHAKANTE JEEVACHARITHRAM

By : KAREN ARMSTRONG



Book : MUHAMMAD - PRAVACHAKANTE JEEVACHARITHRAM
Author: KAREN ARMSTRONG
Category : Autobiography & Biography
ISBN : 9788126474509
Binding : Normal
Publishing Date : 29-04-16
Publisher : DC BOOKS
Edition : 1
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

ഇസ്‌ലാം പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിക ജീവചരിത്രം. പ്രവാചകന്റെ ജീവചരിത്രത്തോടൊപ്പം ഇസ്‌ലാം മതത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായും ഇത് കണക്കാക്കാം. ഇസ്‌ലാം മതവും ക്രിസ്ത്യന്‍ മതവും ജൂതമതവും തമ്മിലുള്ള താരതമ്യവും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. പാശ്ചാത്യലോകവും ഇസ്‌ലാമും തമ്മിലുള്ള അഭിപ്രായഭിന്നതയും ഇസ്‌ലാമിലെ യുവതലമുറയെ പാശ്ചാത്യലോകം എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

WRITE A REVIEW

Product name: MUHAMMAD - PRAVACHAKANTE JEEVACHARITHRAM

Review title:



Your Ratings:

Your Message:




Book Reviews

  മുഹമ്മദ്‌
By Sanuj Najoom
കരൻ ആംസ്ട്രോങ്ങ് എഴുതിയ ഇസ്ലാം സ്ഥാപകനായ പ്രവാചകൻ മുഹമ്മദിന്റെ ഈ ജീവചരിത്രം വളരെ നീതി പുലർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഒരു അമുസ്ലിം പക്ഷപാതപരമോ കൃത്യതയില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങൾ എഴുതാൻ സാധ്യതയുണ്ട് എന്ന് കരുതിയിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകൾക്ക് അതീതമായി അതിശയിപ്പിച്ചുകൊണ്ട് പല പുത്തൻ അറിവുകളും അറിവിലുണ്ടായിരുന്ന പല കാര്യങ്ങൾക്കും പുതിയ വീക്ഷണങ്ങളും നൽക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു. മുഹമ്മദിന്റെ ദീർഘമായ ജീവിതത്തെക്കുറിച്ചും ആത്മീയ ദർശനങ്ങളെപ്പറ്റിയും മാത്രമല്ല മുഹമ്മദിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നൂറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിപ്പിച്ച നിരവധി തെറ്റായ പ്രസ്താവനകൾ വിശകലനം ചെയ്യുകയും പലതും വ്യക്തതയോട് വിവരിക്കുകയും ചെയ്തിരിക്കുന്നു. ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ ജീവിതം, പാരമ്പര്യങ്ങൾ, ഗോത്ര സംസ്കാരങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, പരമ്പരാഗത രീതികൾ എന്നിവയെക്കുറിച്ച് ആംസ്ട്രോങ്ങ് വളരെ വിപുലമായ അറിവുകൾ പകർന്നു നൽകിയിരിക്കുന്നു. ഇസ്‌ലാമിന്റെ ആരംഭത്തെക്കുറിച്ചും മുഹമ്മദിന്റെ പ്രവാചകത്വവും അദ്ദേഹത്തിന്റെ ഭാര്യമാർ, സുഹൃത്തുക്കൾ, ശത്രുക്കൾ, പലായനങ്ങൾ, യുദ്ധങ്ങൾ, തോൽവിയും വിജയവും അങ്ങനെയുള്ള മിക്ക ചർച്ചാ വിഷയങ്ങളും  അവതരിപ്പിച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ജിഹാദ് എന്ന വാക്കിന്റെ അർത്ഥമാനങ്ങൾ തീവ്രവാദ ഇസ്ലാമിക സംഘടനകൾ വാസ്തവവിരുദ്ധമായി വ്യാഖ്യാനിച്ചതിൽ നിന്ന്കൊണ്ട് ഒരു മതത്തിന്റെയും അതിനെ പിന്തുടരുന്നവരെയും അപൂർണ്ണമായി മനസ്സിലാക്കി പലരും  വിധി കല്പ്പിച്ചു. വാസ്തവത്തിൽ: ഇസ്‌ലാമിന്റെയും മുഹമ്മദിന്റെയും ആരഭ വഴികളും ആത്മീയ വശങ്ങളും   മനസിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങൾക്കൊരു നല്ല തുടക്കമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. -Sanuj Najoom


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0