• Text
  • Text

MUKILAN

By : DEEPU



Book : MUKILAN
Author: DEEPU
Category : Novel
ISBN : 9789354324659
Binding : Normal
Publishing Date : 15-09-2025
Publisher : DC BOOKS
Edition : 6
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡൽഹി മുതൽ കന്യാകുമാരിവരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ.

WRITE A REVIEW

Product name: Mukilan

Review title:



Your Ratings:

Your Message:




Book Reviews

  മുകിലൻ - ഭ്രമിപ്പിക്കുന്ന ചരിത്രനോവൽ
By Indu Lekshmi
ചരിത്രത്തിലേക്കൊരു സ്വപ്നാടനം നടത്തിയ വായനാനുഭവം. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധി നിലവറരഹസ്യങ്ങളുടെ കൗതുകത്തിനപ്പുറം ചരിത്രത്തിന്റെ ചതിക്കഥകൾകൊണ്ട് ഞെട്ടിപ്പിച്ച നോവൽ.

  മുകിലൻ: മികച്ച ഒരു വായനാനുഭവം
By Remya R Pillai
ജയിക്കുന്നവരുടെ മാത്രം ഇടമാണ് ചരിത്രം എന്ന പരമ്പരാഗതമായ ചോല്ലിനുള്ള ശക്തമായ മറുപടിയാണ് ദീപു.പി യുടെ മുകിലൻ എന്ന നോവൽ. അല്ലെങ്കിൽ വേണാട് ആക്രമിച്ച ഒരു മുഗൾ യുദ്ധപ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഇങ്ങനെ ഒരു നോവൽ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. മുകിലൻ്റ നിധി അന്വേഷിച്ചു പോകുന്ന നോവലിലെ ആഖ്യാതാവ് ആയ സിദ്ധാർത്ഥൻ അവസാനം എത്തുന്നത് ശ്രീപത്മനാഭൻ്റെ ബി-നിലവറയിലേക്കാണ്. മുകിലൻമാരുടെ കയ്യിൽ നിന്നും ആക്രമണത്തിലൂടെ കേരളവർമ്മയും ഉമയമ്മറാണിയും ചേർന്ന് സ്വന്തമാക്കിയ സ്വത്താണോ ബി-നിലവറയിൽ ഉള്ളത് എന്നാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാൻ നോവലിസ്റ്റ് ഒട്ടുംതന്നെ ശ്രമിക്കുന്നില്ല എന്നതിൻറെ തെളിവാണ് സിദ്ധാർത്ഥൻ്റെ ഭാവനാ കൽപനകൾ ആയി നോവലിനെ രൂപപ്പെടുത്തിയിരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. 'ആത്മജ്ഞാനത്തിൻ്റെ ബീജങ്ങൾ' തൊട്ട് പരിസമാപ്തിയുടെ മനോസ്ഥലികൾ' വരെ 23 അധ്യായങ്ങളിലൂടെ മുകിലൻ കടന്നുപോകുന്നു. പുളിയഴങ്ങത്തെ മുത്തശ്ശി, പൊന്നറ മുത്തി, ഏറത്തെ പൊന്നറത്ത തുടങ്ങിയവരുടെ കഥകൾ കേട്ട് വളർന്ന സിദ്ധാർത്ഥൻ തൻ്റെ അന്വേഷണം ഗവേഷണ വിദ്യാർത്ഥിയായി കഴിഞ്ഞിട്ടും നിർത്തിയില്ല. ഈ അന്വേഷണങ്ങളുടെ ആകെത്തുകയാണ് മുകിലൻ എന്ന നോവൽ. പണ്ട് കാലത്ത് ഭൂമി കുഴിക്കുമ്പോൾ അമൂല്യ നിധികൾ പലതും കണ്ടെടുത്തിട്ടുണ്ട്. പിന്നീടത് പുരാവസ്തു ഗവേഷകരുടെ മാത്രം ഇടമാകുന്നു. 'Dont Cross-Prohibited area' എന്ന ബോർഡിനാൽ പുറത്താക്കപ്പെടുന്ന സാധാരണക്കാരുടെ ജീവിതം പിന്നീട് ആരും അന്വേഷിക്കുന്നില്ല. ആകെയുള്ള മണ്ണിൽ വീടോ കിണറോ കുത്തുന്നതിലൂടെ നഷ്ടം നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ മനസ്സ് ഈ നോവൽ വരച്ച് കാട്ടുന്നു. മതസൗഹാർദ്ദത്തിൻ്റെ ഒരു ചുവരെഴുത്തു കൂടിയായി മുകിലൻ മാറുന്നുണ്ട്. തങ്ങളുപള്ളിയും തിരുവാറാട്ടമ്മയും സഹോദരങ്ങളായിരുന്ന നാടായിരുന്നു സിദ്ധാർത്ഥൻ്റേത്. 'സൂഫിസത്തിൻ്റെ ഹൃദയ വിശാലതയും അദ്വൈതത്തിൻ്റെ ഏകതാനതയും ഒരു പോലെ ഇവിടുത്തെ ഹിന്ദുമുസ്ലീങ്ങൾ വച്ചുപുലർത്തി. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഇവിടുത്തെ ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോയതിനു ശേഷം അതേ പവിത്രതയോടെയും ഭക്തിയോടെയും തങ്ങളു പള്ളിയുടെ മക്ബറയിലും' ചെന്ന് വണങ്ങാൻ അവിടുത്തുകാർക്ക് സാധിച്ചത് മതസൗഹാർദ്ദത്തിൻ്റെ തെളിവാണ്. മിത്തിൻ്റെ പരിവേഷവും മുകിലനിൽ കാണാൻ കഴിയും. 'കൊയ്തൊഴിഞ്ഞ പാടത്ത് ദേവീ സാന്നിധ്യമില്ലാതാകുമ്പോൾ മാത്രമാണ് അറവലക്ക് തേർവാഴ്ച്ച നടത്താൻ പറ്റുക. നെല്ലു വിളഞ്ഞു കിടക്കുമ്പോൾ അതുവഴിയെങ്ങാനും ഓടിയാൽ ചൂരലുമായി നിൽക്കുന്ന തമ്പുരാട്ടി പന്തം വലിച്ചു പിടിച്ചെറിഞ്ഞ് അറവലയുടെ ചെവിക്കു പിടിച്ചുയർത്തി ചന്തിയടിച്ചു പൊട്ടിക്കും' എന്നായിരുന്നു അവിടുത്തുകാരുടെ വിശ്വാസം. നാട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടി സ്വയം അറവലയായി മാറിയ ഉമ്മറു കാക്കയുടെ കഥയിലൂടെ മിത്ത് എന്നതിനെ വിശ്വാസത്തിൻ്റെ ഊട്ടുറപ്പിക്കലായി മാറ്റുന്നു. ചില അന്ധവിശ്വാസങ്ങൾ മനുഷ്യൻ്റെ നന്മക്കായി സൃഷ്ടിക്കപ്പെട്ടവയാണല്ലൊ. ഇത്തരം പേടികൾ തന്നെയാണ് പലരെയും തെറ്റിൽനിന്ന് പുറകോട്ട് നയിക്കുന്നത്. ചോറ് തന്ന നാടിനെ തള്ളിപ്പറയുന്ന ചില പ്രവാസികളുടെ വികലമായ സ്വഭാവത്തെ ശശാങ്കൻ പിള്ള എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വിമർശിക്കുന്നുണ്ട്. നാട് വിട്ടാൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനികളെന്നോ വിവേചനമില്ലാതെ ഒത്തൊരുമയോടെ സ്നേഹിക്കുന്ന, പരസ്പരം പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന കേരള ജനതയെ ഈ നോവലിൽ കാണാൻ കഴിയുന്നു. കൂടെയുണ്ടാകും എന്ന് നാം വിചാരിക്കുന്ന ആരുമാകില്ല ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മുടെ കൂടെയുണ്ടാകുന്നത് എന്ന് ശശാങ്കൻ പിള്ള, അബ്ദുള്ള, ശ്രീകണ്ഠൻ നായർ, സുഗുണൻ തുടങ്ങിയ കഥാപാത്രത്തിലൂടെ നമുക്ക് വായിക്കാൻ കഴിയും. തേങ്ങയും കപ്പയും മോഷ്ടിച്ചവരിൽ പോലും ചിത്രവധം എന്ന ക്രൂരമായ പീഡനമുറ അവലമ്പിച്ചിരുന്നു എന്നത് കഴിഞ്ഞുപോയ നമ്മുടെ ഭരണവ്യവസ്ഥ എത്ര ഭീകരമായിരുന്നു എന്ന വസ്തുതയെ ഓർമ്മപ്പെടുത്തുന്നു. അതിനെ ഇന്നത്തെ സാമൂഹികാവസ്‌ഥയുമായി താരതമ്യം ചെയ്തുള്ള നിരീക്ഷണം വായനയെ മറ്റൊരു ചിന്തയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ മുകിലൻ്റെ നിധി തേടിയുള്ള വായന നമ്മെ ചരിത്രത്തിൻ്റെ വിവിധ തലങ്ങളിലേക്ക് ബോധപൂർവ്വമായ ഒരു യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. മൊത്തത്തിൽ മികച്ച വായനാനുഭവം തന്നെയാണ് മുകിലൻ. നോവലിസ്റ്റും സുഹൃത്തുമായ പ്രിയ ദീപുചേട്ടന് എല്ലാവിധ ഭാവുകങ്ങളും.. - രമ്യ ആർ പിള്ള

  Mukilan novel
By Sangeetha K
very good reading experience

  Mukilan
By Jiju Thomas
Good Novel, Very Interesting

  good
By aswathy c
good

  ????
By anandhu appukuttan
it's good



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0