• Text
  • Text

NASHTAPETTA NEELAMBARI

By : MADHAVIKKUTTY



Book : NASHTAPETTA NEELAMBARI
Author: MADHAVIKKUTTY
Category : Short Stories, Women's writing
ISBN : 8171306551
Binding : Normal
Publishing Date : 26-05-2026
Publisher : DC BOOKS
Edition : 54
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.

WRITE A REVIEW

Product name: NASHTAPETTA NEELAMBARI

Review title:



Your Ratings:

Your Message:




Book Reviews

  നഷ്ടപ്പെട്ട നീലാംബരി
By Prince Koshy Tharakan
നീർമാതളത്തിൻ്റെ എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ പതിമൂന്ന് കഥകളുടെ സമാഹാരത്തിൻ്റെ പേരാണ് ''നഷ്ടപ്പെട്ട നീലാംബരി''. സ്ത്രീ വീക്ഷണത്തിൽ എഴുതപ്പെട്ട ഈ കഥകളിൽ ഗ്രാമീണതയും നാഗരികതയും പഴമയും പുതുമയും മാറിമാറി വരുന്നു. സമൂഹവും എഴുത്തുകാരും ഭൃഷ്ട്ട് കല്പിച്ച പച്ചയായ സത്യങ്ങൾ മാധവികുട്ടി ഈ പുസ്തകത്തിൽ പൊളിച്ചെഴുതി. "ശരീരത്തിൻ്റെ വില ഇടിഞ്ഞുകഴിഞ്ഞാൽ സ്ത്രീ സതിയായി സങ്കല്പികമായ ചിതാഗ്നിയിൽ കത്തിനശിക്കും" എന്ന ലോകസത്യങ്ങൾ ചർച്ചചെയ്യുന്ന ഈ പുസ്തകം പുതിയ കാലത്തിൻ്റെ പഞ്ചതന്ത്രമാണ് . മുഖമില്ലാത്ത കപ്പിത്താൻ, നഗ്‌നശരീരങ്ങൾ, മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയ ടിവി സെറ്റ്, സഹൃദയർ, ചന്ദനച്ചിത, അവശിഷ്ടങ്ങൾ, റോസിക്കുട്ടി, എന്നെന്നും താര,നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ പതിമൂന്നു കഥകൾക്കൊടുവിൽ വായനക്കാരൻ തൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടു 'നീലാംബരി' രാഗത്തെയും കാണാതെപോയ അറിയാതെപോയ 'ധ്യായാമി' രാഗത്തെയും വായനക്കാരൻ കണ്ടെത്തുന്നു. സ്നേഹവും സ്വപ്‌നവും ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലായി തുടങ്ങുകയും ഒടുക്കുകയും ചെയ്‌യേണ്ടതല്ലെന്നും അത് മരണം വരയും ആത്മാവിനോട് ചേർത്ത് പേടിക്കണം എന്ന് എഴുത്തുകാരി പറയാതെപറയുന്നു . മാധവിക്കുട്ടിയുടെ ഈ രചനാശൈലി ഏതു പണ്ഡിതൻ്റെയും പാമരൻ്റെയും ആത്മാവിൽ ഒരുപോലെ ആഴ്‌ന്നിറങ്ങുന്നു by- prince koshy tharakan

  നഷ്ടപ്പെട്ട നീലാംബരി - മാധവികുട്ടി
By ARUNRAJ Mr
സ്ത്രീത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകൾ എന്ന രീതിയിൽ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ നമുക്ക് വിശേഷിപ്പിക്കാനാകുന്നു. പ്രണയിനിയുടെ വികാര തീക്ഷണത,സ്ത്രീയുടെ നിഷ്കളങ്കത,മാതൃത്വത്തിന്റെ മഹത്വം,സഹജമായ സ്ത്രീചാപല്യം എന്നിങ്ങനെ വിവിധ ഭാവങ്ങളാൽ സമ്പുഷ്ടമാണ് മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി. കൗമാരത്തിൽ തനിക്കു നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തിയ ഡോക്ടർ സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പങ്കുവയ്ക്കുന്നത്.സ്വന്തം നാട് വിട്ട് പുതിയ തലത്തിലേക്ക് ഇഴുകിച്ചേർന്ന്‌ സ്വന്തം സ്വത്വം നഷ്ടപ്പെട്ട പെൺകുട്ടി. മദ്രാസിലെ ജീവിതം സമ്മാനിച്ചതും നഷ്ടപ്പെടുത്തിയതും സ്വന്തം ജീവിതവും സ്വത്വവും ആണെന്ന തിരിച്ചറിവാണ് സുഭദ്രയ്ക്ക് മുമ്പിൽ വെളിവാകുന്നത്. യാഥാർത്യവും ഭാവനയും ഇടകലർന്ന കഥാലോകത്തിൽ നിർവചനങ്ങളില്ലാതെ സ്ത്രീയുടെ സ്വത്വം അവർ തുറന്നു കാട്ടുന്നു. സ്നേഹത്തിന്റെ വ്യത്യസ്ഥ മുഖങ്ങളും സ്ത്രീ-പുരുഷ ബന്ധത്തിന്റെ വ്യത്യസ്ത നിർവചനങ്ങളും നഷ്ടപ്പെട്ട നീലാംബരിയിലൂടെ നമുക്ക് മുന്നിൽ തുറന്നുകാട്ടി തരുന്നു.

  നഷ്ടപ്പെട്ട നീലാംബരി - മാധവികുട്ടി
By ARUNRAJ Mr
സ്ത്രീത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകൾ എന്ന രീതിയിൽ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ നമുക്ക് വിശേഷിപ്പിക്കാനാകുന്നു. പ്രണയിനിയുടെ വികാര തീക്ഷണത,സ്ത്രീയുടെ നിഷ്കളങ്കത,മാതൃത്വത്തിന്റെ മഹത്വം,സഹജമായ സ്ത്രീചാപല്യം എന്നിങ്ങനെ വിവിധ ഭാവങ്ങളാൽ സമ്പുഷ്ടമാണ് മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി. കൗമാരത്തിൽ തനിക്കു നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തിയ ഡോക്ടർ സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പങ്കുവയ്ക്കുന്നത്.സ്വന്തം നാട് വിട്ട് പുതിയ തലത്തിലേക്ക് ഇഴുകിച്ചേർന്ന്‌ സ്വന്തം സ്വത്വം നഷ്ടപ്പെട്ട പെൺകുട്ടി. മദ്രാസിലെ ജീവിതം സമ്മാനിച്ചതും നഷ്ടപ്പെടുത്തിയതും സ്വന്തം ജീവിതവും സ്വത്വവും ആണെന്ന തിരിച്ചറിവാണ് സുഭദ്രയ്ക്ക് മുമ്പിൽ വെളിവാകുന്നത്. യാഥാർത്യവും ഭാവനയും ഇടകലർന്ന കഥാലോകത്തിൽ നിർവചനങ്ങളില്ലാതെ സ്ത്രീയുടെ സ്വത്വം അവർ തുറന്നു കാട്ടുന്നു. സ്നേഹത്തിന്റെ വ്യത്യസ്ഥ മുഖങ്ങളും സ്ത്രീ-പുരുഷ ബന്ധത്തിന്റെ വ്യത്യസ്ത നിർവചനങ്ങളും നഷ്ടപ്പെട്ട നീലാംബരിയിലൂടെ നമുക്ക് മുന്നിൽ തുറന്നുകാട്ടി തരുന്നു.

  നഷ്ടപെട്ട നീലാംബരിയിലൂടെ
By Deepa Girish
മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം നഷ്ടപ്പെട്ടതെന്തോ അന്വേഷിച്ച് മധുരയിലെത്തുന്ന ഡോക്ടർ സുഭദ്ര..നഷ്ടപ്പെട്ടതെന്തോ അന്വേഷിച്ചുള്ള വരവായിരുന്നെങ്കിലും കൃത്യമായ ധാരണ സുഭദ്രക്ക് പോലുമുണ്ടായിരുന്നില്ല തനിയെ ഡ്രൈവ് ചെയ്തുള്ള തന്റെ ഈ വരവിനെ കുറിച്ച്.. വർഷങ്ങൾക്കു മുൻപ് മധുര വിട്ട് മദ്രാസിൽ പഠിക്കുമ്പോഴും അതു കഴിഞ്ഞ് വിവാഹ ശേഷം ഭർത്താവുമൊന്നിച്ച് കോഴിക്കോട് താമസിക്കുമ്പോഴും മധുരയെന്ന നഗരവും, പൂമണം മാറാതെ നിൽക്കുന്ന തെരുവുകളും, കോടി മണക്കുന്ന ജവുളിക്കടകളും, മീനാക്ഷി കോവിലിന്റെ തണുത്ത മിനുത്ത അകത്തളങ്ങളും, തിലഹോമത്തിൻറെ തിരികളും, സന്ധ്യക്ക് തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും നിറം മങ്ങിയ സ്വപ്നമായെന്നും സുഭദ്രയുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്നു. ആ ഓർമ്മകൾ സുഭദ്രയുടെ ഭർത്താവിനെ സംശയാലുവാക്കി.. "മധുരയെപ്പറ്റി സംസാരിക്കുമ്പോൾ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു."അയാൾ പറഞ്ഞു. തന്നെ സംഗീതം പഠിപ്പിച്ചിരുന്ന ബ്രാഹ്മണ യുവാവിനെ കുറിച്ച് അപൂർവ്വമായി മാത്രമാണ് സംസാരിച്ചതെങ്കിലും ആ ഗുരുശിഷ്യ ബന്ധത്തിന്റെ കറുത്ത നിഴൽ അവർക്കിടയിൽ വീണു കിടന്നിരുന്നു. "സത്യം പറയൂ, നീ മറ്റു വല്ലവരുടെയും കാമുകിയായിരുന്നോ?"എന്ന ഭർത്താവിന്റെ ചോദ്യത്തിന് "വിവാഹിതയാവുന്നതു വരെ ഞാൻ കന്യകയായിരുന്നു" എന്നാണ് സുഭദ്രയുടെ ഉത്തരം.. ഡോക്ടറും ഭർത്താവും ആദർശ ദമ്പതികളായിരുന്നു പരിചിതർക്കും സുഹൃത്തുക്കൾക്കിടയിൽ.. തന്റെ സിരകൾക്ക് ചൂടു പകരാൻ ഭർത്താവിന് കഴിഞ്ഞിട്ടില്ല, സുഭദ്ര ആലോചിച്ചു.. ആദ്യ കാലങ്ങളിൽ പേടിയാണ് ഭർത്താവിനോടുണ്ടായിരുന്നതെങ്കിലും പിന്നീട് ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി ജീവിതനിലവാരം മെച്ചപ്പെടുത്തി.. ഭർത്താവ് രോഗശയ്യയിൽ കിടക്കുമ്പോൾ നന്നായി പരിചരിച്ചു..അയാളുടെ മരണ ശേഷം വന്ന് മീനാക്ഷി ക്ഷേത്രത്തിൽ വച്ച് ഗുരുവിനെ കാണുന്നൂ..കുറച്ച് നേരം സംസാരിച്ചു പിരിയുന്നു. ദീപ നായർ

  നഷ്ടപ്പെട്ട നീലാംബരി
By Jayakrishnan Satheesan
സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി . 1984ൽ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട അവർ, വായനക്കാരന്റെ ഭാവനാലോകത്തിന്റെ അതിർവരമ്പുകൾ പുനർനിർവചിച്ചു. സ്ത്രീസ്വത്വത്തിന്റെ വിവിധ ഭാവങ്ങൾ ധ്വനിപ്പിക്കുന്ന 13 കഥകളുള്ള പ്രശസ്തമായ കഥാസമാഹാരമാണ് ‘നഷ്ടപ്പെട്ട നീലാംബരി’. യാഥാർഥ്യമാകുന്ന ഭൗതിക പരിസരത്തിന്റെയും അതിനു സമാന്തരമായി സഞ്ചരിക്കുന്ന മായാലോകത്തിലെ വ്യവഹാരങ്ങളുടെയും സമന്വിതലോകത്ത് താൻ വിഹരിക്കാറുണ്ടെന്ന് മാധവിക്കുട്ടി പറയാറുണ്ട്. "നഷ്ടപെട്ട നീലാംബരി" യിലും ഇത് നമുക്ക് ദർശിക്കാവുന്നതാണ്. നീലാംബരി പോലെ പെയ്തിറങ്ങുന്ന അനശ്വര പ്രണയം സുഭദ്രയുടെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുമ്പോൾ വായനക്കാരുടെയും കണ്ണുനിറയുന്നു . ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള സ്ത്രീയുടെ വിവിധ ഭാവങ്ങൾ മാധവിക്കുട്ടി ഭംഗിയായി ഒപ്പിയെടുത്തു ."ശസ്ത്രക്രിയ" യിലെ ബാലികയുടെ നിഷ്കളങ്കത നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു. വിവാഹത്തലേന്ന് ദാമ്പത്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന “റോസിക്കുട്ടി” ഒറ്റപ്പെട്ട കഥാപാത്രമല്ല. ഭർത്താവിന് കീഴിൽ ഭാര്യ വ്യക്തിത്വം അടിയറവു വയ്ക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരുസമൂഹത്തെ എഴുത്തുകാരി സധൈര്യം ചോദ്യം ചെയ്യുന്നു. “എന്നെന്നും താര”യിൽ വിവാഹാനന്തരം വ്യക്തിത്വം നഷ്ടപ്പെട്ട താരയുടെ മേൽ പരിഹാസവും സഹതാപവും ഹാസ്യാത്മകമായി വർഷിക്കുന്ന മാധവിക്കുട്ടി “ജീനിയസിന്റെ ഭാര്യ”യിൽ ഭാര്യ സ്വീകരിച്ച ധീരോദാത്തമായ നിലപാടിനെ പ്രകീർത്തിക്കുന്നതും നമുക്ക് കാണാം. ഭർത്താവിന്റെ മരണാന്തരം സ്ത്രീ മരിച്ചതിനു തുല്യയായി ജീവിക്കണമെന്ന് നിർദേശിക്കുന്ന യുക്തിരഹിതമായ കാഴ്ചപ്പാട് “നഗ്നശരീരങ്ങൾ”, “അവശിഷ്ടങ്ങൾ”, “നഷ്ടപ്പെട്ട നീലാംബരി” എന്നീ കഥകളിൽ ശക്തമായി ചോദ്യംചെയ്യപ്പെടുന്നു. വാർദ്ധക്യത്തിലെത്തിയ സ്ത്രീകളുടെ വ്യഥകളും മക്കളുടെ വ്യഗ്രതകളും “മീനാക്ഷിയമ്മയുടെ മരണം”, ”അന്ത്യകൂദാശ” ,”ചന്ദനച്ചിത” എന്നീ കഥകൾ തുറന്നുകാട്ടുന്നു. സ്നേഹമസൃണവും കന്മഷരഹിതവുമായ മനസ്സുമായി സമത്വത്തിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ ഉൽകൃഷ്ടമായ ജീവിതമാതൃകകൾ സാക്ഷാൽക്കരിക്കുന്ന ഒരു തലത്തിലേക്ക് മനുഷ്യസമൂഹം ഉയർന്നവരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എഴുത്തുകാരിയെ നമുക്ക് ഈ കൃതിയിലുടനീളം ദർശിക്കാം. വിഷയങ്ങളിലെ ഭാവതീക്ഷണത കൊണ്ടും ഭാഷയുടെ സൗന്ദര്യവും ഒതുക്കവും കൊണ്ടും ‘നഷ്ടപ്പെട്ട നീലാംബരി’ ഹൃദ്യമായ വായനാനുഭവമായി മാറുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0