• Text
  • Text

NILAM POOTHU MALARNNA NAAL

By : MANOJ KUROOR



Book : NILAM POOTHU MALARNNA NAAL
Author: MANOJ KUROOR
Category : Novel, April special
ISBN : 9788126464043
Binding : Normal
Publishing Date : 08-12-2025
Publisher : DC BOOKS
Edition : 10
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹215.00 ₹280.00 23% off





Book Summary

ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല, ഇതിലാണ് എനിക്കു വായിക്കാൻ കഴിഞ്ഞത്. ആദ്യ മലയാളനോവൽ എന്നു തോന്നിപ്പിക്കാൻ തക്ക മാതൃകാരഹിതമായ മൗലികത ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.

WRITE A REVIEW

Product name: NILAM POOTHU MALARNNA NAAL

Review title:



Your Ratings:

Your Message:




Book Reviews

  ഭാഷയിലെ അകപ്പൊരുലുകൾ: നിലം പൂത്തു മലർന്ന നാളുകളിലേയ്ക്ക് ഒരു യാത്ര
By Abhirami S R
മനോജ് കുറൂറിന്റെ 'നിലം പൂത്തു മലർന്ന നാൾ' മലയാളിക്ക് ഒരു പുതിയ വായനാനുഭവമാണെന്നതിൽ തർക്കമില്ല. ഖസാക്കും തട്ടകവും പരിചയിച്ച മലയാളിക്ക് ഭാഷകൊണ്ട് ദേശപ്പെരുമ തീർക്കുന്ന മാന്ത്രികവിദ്യയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ 'നിലം പൂത്തു മലർന്ന നാൾ' മുന്നോട്ടു വയ്ക്കുന്ന കഥാപരിസരം കേരളക്കരയുടെ കഥകളിവാഴ് വിന് പുതിയതാണ്. ബ്രാഹ്മണസംസ്കൃതിയുടെ നിഴലുപറ്റി ഉറവെടുത്ത നമ്മുടെ കഥകളി സംസ്കാരത്തിനും സംസ്കൃതപാണ്ഡ്യത്വത്തിന്റെ വരമൊഴിയിൽ ഘനീഭവിച്ചുപോയ ഭാഷയുടെ ഊഷ്മളതയ്ക്കും ഇതൊരു ഓർത്തെടുക്കലാണ്.. പിന്നിട്ട വഴികൾ പിറകോട്ട് നടന്ന് ഭാഷയുടേയും സംസ്കാരത്തിന്റെയും ജാതിനിർമ്മിതികളുടെയും അകിലുകളിൽ തൂങ്ങി അവയുടെ ചരിത്രത്തിലേക്കൊരു മടക്കയാത്ര. മലയാളിയെ മലയാളിയാക്കിയ കഥയാണ് ഒരുപക്ഷേ 'നിലം പൂത്തു മലർന്ന നാൾ'. നിലം എന്നാൽ ഭൂമി, അഥവാ മണ്ണ്. ചേരചോളപാണ്ഡ്യർ വാണിരുന്ന, എെന്തിണകളായിരുന്ന മണ്ണ് പൂത്തുലഞ്ഞ് കേരളമായ കഥയാണിത്.. ഇങ്ങനെ നിലം പൂത്തു മലർന്ന നാളുകളിലിരുന്ന് പൂക്കുന്നതിനും മുൻപത്തെ തളിരുകളിലേക്ക് ഒരു  മറുയാത്ര നടത്തുകയാണ് കുറൂർ. പാടിപ്പതിഞ്ഞ പാട്ടുകളിലെ പതറിത്തെളിഞ്ഞ മനുതർ പാട്ടിൽ നിന്നും ഇറങ്ങിവന്ന് പാടരിലേക്ക് നയിക്കുന്ന ചോദ്യശരങ്ങളുടെ കഥയാണ് കുറൂറിന്റെ നോവൽ. കപിലരും പാണരും ഔവ്വയാറും പാടിയ ശീലുകളിൽ നിന്നും മയിലനും ചന്തനും ചീരയും ചിത്തിരയും പാട്ടിൽ നിന്നൊഴിഞ്ഞ് പാട്ടുകാരിലേക്ക് തിരിയുകയാണ്.. പാണരേയും കപിലരേയും ചോദ്യം ചെയ്യുന്ന മയിലൻ പാട്ടുകളിൽ അശബ്ദരാക്കിയ അനേകായിരം കൊലുമ്പന്മാരുടെ പ്രതിനിധിയാണ്. മന്നരെ പുകഴ്ത്തുന്ന പാട്ടുകളിൽ മാനവർ കളിപ്പാവകളാകുന്നത് ചരിത്രസാക്ഷ്യമാണ്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയമാണ് ഇവിടെ ചർച്ചാവിഷയമായിത്തീരുന്നത്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0