• Text
  • Text

NJAN LYMGIKATHOZHILALI NALINI JAMEELAYUDE ATHMAKATHA

By : NALINI JAMEELA



Book : NJAN LYMGIKATHOZHILALI NALINI JAMEELAYUDE ATHMAKATHA
Author: NALINI JAMEELA
Category : Rush Hours , Autobiography & Biography
ISBN : 9788126411368
Binding : Normal
Publishing Date : 30-06-2023
Publisher : DC BOOKS
Edition : 21
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹149.00 ₹199.00 25% off





Book Summary

വായ്‌കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ.

WRITE A REVIEW

Product name: NJAN LYMGIKATHOZHILALI NALINI JAMEELAYUDE ATHMAKATHA

Review title:



Your Ratings:

Your Message:




Book Reviews

  പൊളിച്ചെഴുത്തുകളുടെ ഭംഗി,ശക്തി
By Rajad RK
‘ഞാൻ ലൈംഗികത്തൊഴിലാളി’ ഒരു പരിഷ്കരിച്ച ആത്മകഥയെന്നാണ് എഴുത്തുകാരി ആമുഖത്തിൽ നമ്മോടു പറയുന്നത്. തൻറെ എഴുത്ത് ശൈലി അതേപടി നിലനിർത്തി ഒരു സംഘം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്തത്. നാലാം ക്‌ളാസ്സിൽ പഠനം നിർത്തി പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ ജീവിതത്തിന് ഭാഷയുടെ രൂപഭംഗി ഒരുപക്ഷേ ഭാരമായേനെ. അതിന് മുതിരാതെ എഴുതി എന്നത് തന്നെയാണ് ആ കൂട്ടായ്മയുടെ വിജയവും. ഒരു സ്ഥലത്തും കൃത്രിമമായി സ്വയം ഒരു ദുരന്തനായികയാവാനുള്ള ശ്രമം നടത്തിയിട്ടില്ല എന്നത് പ്രകടമാണ്. ഒരു മനുഷ്യന് ഉണ്ടാകാവുന്ന അസൂയയും കുശുമ്പും സാമാന്യചിന്തകളും ചിന്താപിശകുകളുമൊന്നും മറച്ചുവയ്ക്കപ്പെട്ടിട്ടില്ല. ജീവിതത്തിൻറെ പല ഘട്ടങ്ങളെയും കാഴ്ചപ്പാടുകളെയും ഏഴ് ചെറുഅദ്ധ്യായങ്ങളിലേക്ക് വിഭജിച്ചിരിക്കുന്നു. തൊഴിലിടങ്ങളേയും തൊഴിലിനേയും പുനഃരധിവാസത്തെക്കുറിച്ചുമെല്ലാം വ്യത്യസ്തകാഴ്ചപ്പാടുകൾ പകർന്നുനൽകിയ ആറാമദ്ധ്യായമാണ് ഇവയിലേറ്റവും ആഴമുള്ളതായി തോന്നിയത്. കുറച്ചൊരു വേദനയോടെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന വാചകങ്ങൾ ധാരാളമുണ്ട്.വളരെ കൃത്യമായ സാഹചര്യങ്ങളിൽ പ്രയോഗിക്കപ്പെട്ടവയെങ്കിലും അതിനുമപ്പുറം അർത്ഥതലങ്ങൾ ഉണ്ടെന്ന് തോന്നിപ്പിച്ചവ. " പുരോഗമനകാരികൾ എന്ന് വിചാരിക്കുന്നവരാണ് പലപ്പോഴും കൂടുതൽ അസഹിഷ്ണുത കാണിക്കാറുള്ളത്." "അപ്പോഴും കുറ്റം അയാളുടേതല്ല , നമ്മുടേതാണെന്ന് സ്ഥാപിക്കാനാവും ശ്രമം.മദ്ധ്യവയസ്സുള്ള ആൾക്കാരാണിത്. ചെറുപ്പക്കാർ അത്ര കുഴപ്പമില്ല." അടിച്ചമർത്താനും മൂടിവെയ്ക്കാനുമുള്ള ശ്രമങ്ങളെ തകർത്തെറിയാനുള്ള ഏറ്റവും ലളിതമായ ആയുധമായി അക്ഷരങ്ങളെ മാറ്റിയെന്നതാണ് എഴുത്തുകാരിയുടെ ഭാഷയുടെ ശക്തി. നാളെ നശിച്ചുപോയേക്കാവുന്ന ശരീരത്തിനുമപ്പുറം അനവധി തലമുറകളുടെ മനസ്സിന് ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കാനുള്ള സാഹചര്യമൊരുക്കുന്നിടത്താണ് ആ ഭാഷയുടെ ഭംഗി. വിലക്കപ്പെട്ട തുറന്നുപറച്ചിലുകളെ വായിക്കുക വഴി സ്വന്തം കാഴ്ചപ്പാടുകളെ പരീക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തിരഞ്ഞെടുത്ത പുസ്തകം കപടസദാചാരബോധങ്ങളിൽ പ്രഹരമേല്പിച്ചുകൊണ്ട് അവസാനിക്കുമ്പോൾ മുൻവിധികൾക്കക്കപ്പുറമുള്ള നേർചിത്രം എന്നുതന്നെയാണ് ഫീൽ.

  നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ
By ABDUL VAHID
ഞാൻ ലൈംഗിക തൊഴിലാളി_നളിനിജമീല എഴുതി തുടങ്ങുന്നതിനു മുൻപേ ബൈബിളിലെ ഒരു വാചകം കടമെടുത്തോട്ടെ "നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ". കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്യപ്പെട്ട ആത്മകഥയാണ് "ഞാൻ ലൈംഗിക തൊഴിലാളി, നളിനി ജമീല യുടെ ആത്മകഥ. അതെ ഇതൊരു ലൈംഗിക തൊഴിലാളി യുടെ ആത്മകഥയാണ് മറിച്ച് ലൈംഗികതയുടെ അതിപ്രസരമുള്ള സെക്സ് സ്റ്റോറിയൊന്നുമല്ല. ഇതൊരു ജീവിതമാണ് സമൂഹത്തിൽ അകലം പാലിച്ചു നിൽക്കണമെന്ന് "മാന്യന്മാർ" മുദ്രകുത്തുന്ന കുറച്ചു മനുഷ്യരുടെ കഥയാണ്. നളിനി ജമീല - ഈ പേര് കേൾക്കാത്തവർ വളരെ കുറവായിരിക്കും .പേര് കേട്ടപ്പോൾ തന്നെ ഇന്നത്തെ സാഹചര്യത്തിൽ ആരും ചിന്തിച്ചു പോകുന്ന ഒരു ചോദ്യം തന്നെ എന്റെ മനസ്സിലും മുള പൊട്ടിയത് .... ഇവിടെ നളിനി - ജമീല ആയതോ അതോ ജമീല നളിനി ആയതോ ? ഇതിനെല്ലാം ഉള്ള ഉത്തരം ഈ 140 പേജുള്ള അവരുടെ ആത്മകഥയിൽ പറയുന്നുണ്ട്. ജീവിത സാഹചര്യങ്ങൾ കൊണ്ടുമാത്രം ലൈംഗികതൊഴിലിൽ ഇറങ്ങിയ ഒരു സാധാരണ മലയാളി സ്ത്രീ . പണം ലഭിക്കുന്നത് കൊണ്ട് കൂടിയാണ് അദ്ധ്യാപകൻ ആ ജോലിചെയ്യുന്നത്, അത് കൊണ്ടാണ് അയാളെ അദ്ധ്യാപകൻ എന്ന് വിളിക്കുന്നത് . കൊയ്ത്ത് ജോലിക്ക് പോകുന്ന സ്ത്രീ കൊയ്ത്തുകാരി. അത് പോലെ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീയും നിർവ്വഹിക്കുന്നതും അത്തരമൊരു പ്രസക്തധർമ്മമാണ്. ആയതിനാൽ തന്നെ ലൈംഗികത്തൊഴിലാളി എന്ന് വിളിക്കപ്പെടുന്നതിൽ പരിഭവമില്ല എന്നും പറഞ്ഞു വെക്കുന്നു ആത്മകഥയിൽ നളിനി ജമീല. ഇവിടെ ഈ ജോലിയെ പ്രസസ്തിവത്കരിക്കുകയോ തായ്ത്തി കെട്ടുകയോ അല്ല. സമൂഹത്തിൽ നടന്നുവരുന്ന കാര്യങ്ങൾ തുറന്നെഴുതാൻ അവർ സ്വീകരിച്ച ധൈര്യം ആണ് ഇവിടെ ഞാൻ പ്രശംസിക്കുന്നത് . വേശ്യാവൃത്തി എന്ന് കേൾക്കുമ്പോൾ അഭിനവ പരിഷ്‌കൃതരായ നമ്മളിൽ പലരും നെറ്റി ചുളിക്കും . എന്നാൽ സമൂഹത്തിന്റെ "ആവിശ്യകതയല്ലേ" വേശ്യവൃത്തിയുടെ അടിസ്ഥാനം . ആ നിലക്ക് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം സ്വയം തിരിഞ്ഞു ചിന്തിച്ചാൽ ചുളിഞ്ഞ നെറ്റികൾ താനേ പൂർവസ്ഥിതി പ്രാപിക്കും . സമൂഹത്തിലെ ലൈംഗിക മാലിന്യങ്ങളെ ഏറ്റുവാങ്ങാൻ ഇവരെ പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ അതിക്രമങ്ങൾ ഇതിലും അധികരിച്ചേനെ. നമുക്കിടയിൽ നമ്മളറിയാത്ത ഒരുപാട് ജീവിതങ്ങൾ കൂടിയുണ്ട്, അത്തരം ജീവിതാവസ്ഥകൾ കൂടി മനസ്സിലാക്കാൻ ഇത്തരം ആത്മകഥകളും തുറന്നെഴുത്തുകളും സഹായകമാവും, വായിച്ചു കഴിഞ്ഞു സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ആവാം അത് തികച്ചും വായനക്കാരുടെ സ്വാതന്ത്ര്യമാണ്. നളിനി ജമീല ഒരു ലൈംഗിക തൊഴിലാളിയാണ് എന്നുവച്ചാൽ ഒരു ലൈംഗിക തൊഴിലാളിയായി ജനിച്ചു വീണു എന്നല്ല, സാഹചര്യങ്ങളാണ് അതിലേക്കു നയിച്ചത്, ഭർത്താവിന്റെ മരണവും കുട്ടികളുടെ ജീവിതവും...അപ്പോഴുമുദിക്കുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട് എന്തുകൊണ്ട് മറ്റൊരു ജോലിയിൽ ഏർപ്പെട്ടു കൂടായിരുന്നു? അതിനും വ്യക്തമായ കാരണങ്ങൾ പുസ്തകത്തിലുണ്ട്.മറ്റൊന്ന് ലൈംഗിക തൊഴിലാളി സംഘടനകളെ കുറിച്ചാണ് ,ലൈംഗിക തൊഴിലാളികളെ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുക എന്നതല്ല സംഘടനകളുടെ ലക്ഷ്യം എന്ന് പുസ്തകത്തിൽ വ്യക്തമാണ്.ഇത്തരത്തിൽ അടിച്ചുറപ്പിക്കപ്പിട്ട ചിന്തകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുസ്തകം പകർന്നു നൽകുന്ന നിരീക്ഷണങ്ങൾ .പുസ്തകത്തിൻറെ ആഖ്യാനശൈലിയും തികച്ചും വ്യത്യസ്തമാണ് എഴുത്തുകാരിയുടെ വാക്കുകളിൽ തന്നെ പറയുകയാണെങ്കിൽ "ഏണിപ്പടിയൊന്നുമില്ലാതെ മൂന്നാം നിലയിലേക്ക് നേരിട്ടെത്തിയതുപോലെയാണ്",അത്രയും ലളിതമാണ് ആഖ്യാനം. ബാബു വാഹിദ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0