• Text
  • Text

ORMACHAVU

By : SHIVAPRASAD P



Book : ORMACHAVU
Author: SHIVAPRASAD P
Category : Novel
ISBN : 9789354824401
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 4
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേർന്ന് സഞ്ചരിക്കുന്ന ഈ കൃതിയിൽ പലപ്രകാരത്തിൽ സ്ത്രീ ജീവിതത്തിന്റെ നേർപ്പകർപ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവൽ പറയുന്നതുപോലെ അവിടെ ഓരോ വീടുകളും ഓരോ കാവുകളാണ്. എല്ലായിടത്തും ഭഗവതികളുണ്ട് അല്ലെങ്കിൽ എല്ലാ വരും ഭഗവതിയുടെ പല രൂപങ്ങളാണ്. മണിയനും ഡോക്ടർ മുഖർജിയും രണ്ട് രാമന്മാരും തുടങ്ങി നിരവധി പുരുഷ കഥാപാത്രങ്ങളും അവരുടെ നൊമ്പരങ്ങളും ഭ്രാന്തുകളും ഇതിൽ നിഴൽ വീണു കിടക്കുമ്പോഴും അൾത്താ രയും ബിയാത്തുമ്മയും ഇന്നമ്മയും കാളിയും ചേർന്നു സൃഷ്ടിക്കുന്ന നാലീരങ്കാവ് കഥകളും ജീവിതവും സങ്കീർണ്ണതകളുമാണ് ഈ നോവലിന്റെ ബലമായി നിലകൊള്ളുന്നത്. ഇവിടെ ദേശത്തി നെയും ജീവിതങ്ങളെയും പുനർവായന നടത്തുന്നത് ഏതെങ്കിലും സാമൂഹികപരമായ ടൂളുകൾ ഉപയോഗിച്ചല്ല, അതിനപ്പുറത്ത് സൈക്കോളജിയുടെ ജ്ഞാനമണ്ഡലത്തിൽ നിന്നുകൊണ്ടാണ് അതാണ് ഇതര പ്രാദേശിക നോവലുകളിൽനിന്ന് ഓർമ്മച്ചാവിനെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം.

WRITE A REVIEW

Product name: Ormachavu

Review title:



Your Ratings:

Your Message:




Book Reviews

  Athulan
By Athul K S
ചാവില്ലാത്ത ഓർമ്മകൾ നാവും കാതും നുണചേർന്നിണചേർന്നുണ്ടായ അസംഖ്യം കഥകളുടെ ഒറ്റലോകമാണ് ശിവപ്രസാദ് പി. യുടെ ഓർമ്മച്ചാവ് എന്ന നോവൽ. പതിറ്റാണ്ടുകളായി എണ്ണമില്ലാത്ത കഥകൾ പറഞ്ഞു പന്തലിച്ച നോവൽസാഹിത്യരംഗത്ത് ശിവപ്രസാദ് അയാളുടെ സ്ഥാനമുറപ്പിക്കുന്നു. വായിക്കാനെടുത്തപ്പോൾ മുതൽ ഒരാനന്ദം എന്നെ ബാധിച്ചിരുന്നു. ഏതാണ്ട് രണ്ടുകൊല്ലത്തിനപ്പുറം നോവലിന്റെ രചനാവേളയിൽ എഴുത്തുകാരനിൽ നിന്ന് നേരിട്ടുകേട്ട ഒരാധ്യായത്തിന്റെ മൂർച്ച നോവലിൽ ആദിമധ്യാന്തം അനുഭവിച്ചു. തുടക്കത്തിലെ ആനന്ദം, പോകപ്പോകെ മറ്റുപലതുമായി. ഞെട്ടലായി, ഭയമായി, ആവേശമായി, കണ്ണിലെ നനവായി, വിഷാദമായി എഴുത്ത് പടരുന്നു. ആഖ്യാനം പോലെ പടരുന്ന ഭൂമികയും ഏറെ ഭംഗിയുള്ളതാണ്. സ്‌മൃതികളെ അലിയിച്ചെടുക്കാൻ ബാഷ്പ്പനീരിന്റെ വിശുദ്ധിതേടി ആളുകൾ പോകുന്ന ചെമ്പ്രമല, വിഷാദത്തിന്റെ പറുദീസപോലെ തോന്നുന്ന ചെമ്പ്രയുടെ താഴ്‌വാരം, പാൽചുരന്നുറവപൊട്ടിയ വറ്റാത്ത സ്നേഹത്തിന്റെ തള്ളാർക്കുളം, രണ്ടു രാമന്മാരുടെ ഐതിഹാസിക ജീവിതം പേറുന്ന അംബേദ്കർ കോളനി, അനീതിപുലർന്ന് അനേകരുടെ രക്തം കുടിച്ച തലയാനിപ്പറമ്പ്, ചുറ്റുപാടും പറങ്കിമാവുകൾ പടർന്നു കിടക്കുന്ന കുന്നിൻമുകളിലെ ആശുപത്രി... അങ്ങനെ പലവഴിപിരിഞ്ഞും പിന്നീടൊരുവഴി കൂടിയും മുന്നേറുന്ന നോവൽ, മാന്ത്രിക യാഥാർഥ്യം എന്നുതോന്നിക്കാവുന്ന ഒരുപറ്റം മനുഷ്യ ജീവിതങ്ങളുടെ കഥകൂടി പറയുന്നു. തണ്ണീരിലിട്ട് മണി ചെറുതാക്കി ഭഗവതിയെ വേൾക്കാനെത്തിയ നാലീരൻ; മിത്തുകളിൽ നിന്ന് മിത്തുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവർത്തിയായവൻ. ഉറക്കത്തിൽ നിന്ന് തീയിലേക്ക് വെന്തുകയറിയ കാശി, എവിടെയെന്നില്ലാതെ വെറുതെയലഞ്ഞും ചെമ്പ്രയുടെ റാക്കുമോന്തിയും സിനിമാ ഡയലോഗുകൾ പറഞ്ഞും നടക്കുന്ന മൈമി, ഇടതടവില്ലാതെ ചായപാരുന്ന, നാവിൽ നർമ്മം ചിതറുന്ന മമ്മുഹാജി, പെറുംതോറും ബുദ്ധികൂടിയെന്ന് നാട്ടുകാർ ധരിച്ചിരുന്ന, എല്ലാത്തിനെയും തന്റെ ഓരോ പേറുമായി കോർത്തിണക്കുന്ന, ഓർമ്മയിലും കണക്കിലും അന്നാട്ടിലെ കേമിയായ ബീയാത്തുമ്മ, കഴുത്തിനു പിന്നിൽ മനോഹരമായ ഇരട്ടമറുകുള്ള അൾത്താര, ഒരു പ്രത്യേക കാലത്ത് തറഞ്ഞുപോയ, ചുഴലിപിടിച്ച ഏതെല്ലാമോ ഓർമ്മകൾക്കു നടുവിൽ ഒറ്റയ്ക്കുനിൽക്കുന്ന, ഉറങ്ങുമ്പോൾ പോലും കൃഷ്ണമണികൾ ചലിപ്പിക്കുന്ന മണിയൻ, ഒറ്റക്കാലനായി, കാലനെ കാത്തുകിടന്ന ആധാരങ്ങളുടെ കാവൽക്കാരൻ നായർ, വല്ലി, കാളി, പെട്ടിയമ്മായി, ചെമ്പ്രയുടെ താഴ്‌വാരം ചാപിള്ള പെറ്റിട്ട മറ്റനേകം പേർ. വായിച്ചവസാനിപ്പിക്കുമ്പോൾ ഇവരിൽ ചിലരെങ്കിലും നിങ്ങളുടെ ചുറ്റുവട്ടത്തിരിക്കുന്നുണ്ടാവും. ചിലർ നിങ്ങളെ വിടാതെ പിന്തുടരും. നിങ്ങൾക്കറിയാവുന്ന ചിലരിൽ ഇവരെ ആരെയെങ്കിലും നിങ്ങളാരോപിക്കും. ഈ നോവൽ നിങ്ങളെ വെറുതെ വിടാൻ പോകുന്നില്ല. ബെന്യാമിൻ ഓർമ്മച്ചാവിന്റെ അവതാരികയിൽ പറഞ്ഞതുപോലെ "വായനക്കാരന്റെ ഇന്നോളമുള്ള ബോധ്യങ്ങളെ താരാട്ടുപാടി ഉറക്കലല്ല, അതിനെ മുറിവേൽപ്പിക്കലും തകർത്തുകളയലുമാണ് പുതിയ കാലത്തിലെ നോവലുകളുടെ ദൗത്യം. അതാണ് ഓർമ്മച്ചാവ് നമ്മൾ വായനക്കാരോട് ചെയ്യുന്നത്". ശിവപ്രസാദ് എന്ന SP ക്ക് എന്റെയും അഭിനന്ദനങ്ങൾ. -athulan

  നല്ല വായനാനുഭവം തന്ന നോവൽ.
By Dheena Gopal
അനന്യലഭ്യമായ രാഷ്ട്രീയ ബോധ്യങ്ങളിൽ വിശ്വസിക്കുന്ന നോവലാണ് ഓർമ്മച്ചാവ്. വാച്യവും വ്യംഗ്യവുമായ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ മേളനമാണ് ശിവപ്രസാദ് നോവലിലൂടെ മുന്നോട്ട് വെക്കുന്നത്. പ്രസാദാത്മകതയും വിഷാദാത്മകതയും ഒരു പോലെ പേറിയവർ, ആത്മവിശ്വാസത്തിന്റെ ബലത്തിൽ ജീവിച്ചവർ, മരിച്ചു ജീവിച്ചവർ തുടങ്ങി ജീവിത പ്രേമത്തേയും നിരാസത്തേയും ഉൾക്കൊള്ളുന്ന നിരവധി കഥാപാത്രങ്ങൾ നോവലിൽ ഉണ്ട്. പാടം കടന്ന് പണ്ടം പണിഞ്ഞ് മഴ കൊണ്ട് വെയില് കൊണ്ട് മഞ്ഞു കൊണ്ട് പനി കടന്ന് നാട് വിട്ട് വീട് വിട്ട് അടി പഠിച്ച് വടി പിടിച്ച് അമ്മേ.... ഞാൻ വന്നിരിക്കണമ്മേ ..... ❤️ ഓർമ്മച്ചാവ്❤️ നന്ദി DC. സന്തോഷം ശിവപ്രസാദ് എളമ്പുലാശ്ശേരി

  ഓർമ്മച്ചാവ്
By Sraddha Sureshbabu
ഈ പുസ്തകം ദഹിക്കുമോ എന്ന സംശയത്തോടെയാണ് വായന തുടങ്ങിയത്. പക്ഷെ മരണസാധ്യത കൂടെക്കൊണ്ടുനടന്ന വത്സല വായനയ്ക്ക് ശേഷവും മനസ്സിൽ അവശേഷിക്കുന്നു.ഒരുപാട് സ്നേഹം. മുടങ്ങിക്കിടന്ന വായനയെ തിരിച്ചുകൊണ്ടുവന്നതിനും ചില ബോധ്യങ്ങളെ തച്ചുടച്ചതിനും... ❤️


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0