• Text
  • Text

ORU DESATHINTE KATHA

By : POTTEKKAT S K



Book : ORU DESATHINTE KATHA
Author: POTTEKKAT S K
Category : Novel, Best Sellers
ISBN : 8171305709
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 59
Number of pages : 608
Language : Malayalam
Paper Back

Publisher: DC BOOKS
₹585.00 ₹650.00 10% off





Book Summary

അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

WRITE A REVIEW

Product name: ORU DESATHINTE KATHA

Review title:



Your Ratings:

Your Message:




Book Reviews

  ഒരു ദേശത്തിന്റെമാത്രം കഥയല്ല
By Renjan Pillai
അതിരാണിപ്പാടം എന്ന ഗ്രാമജീവിതകഥ മലയാളദേശത്തിലെ ഓരോ ഗ്രാമത്തിന്റെയും കഥയാണ്. ഒരു തെരുവിന്റെ കഥ പോലെ എസ് കെ പൊറ്റക്കാടിന്റെ സുന്ദരമായ മറ്റൊരു നോവല്

  A classic work...????
By Jibin Willy
എസ് .കെ. പൊറ്റെക്കാട്ട് എഴുതിയ 'ഒരു ദേശത്തിന്റെ കഥ '.... ഒരു നാടിനെയും,അവിടെ ജീവിക്കുന്നപച്ചയായ ഒരുപാടു മനുഷ്യരെയും, കാലങ്ങൾ കടന്നു പോകുമ്പോൾ അവർക്കുണ്ടാകുന്ന മാറ്റങ്ങളെയും ഇത്ര മനോഹരമായി വിവരിക്കുന്ന മറ്റൊരു നോവൽ ഇല്ലെന്നു തന്നെ പറയാം.... കേരളത്തിൽ വന്ന പല സാമൂഹികവും രാഷ്ട്രീയപരവുമായ പല കാര്യങ്ങളും നോവലിൽ ഭംഗിയായി വിവരിച്ചിരിക്കുന്നു... ഒരിക്കൽ വായിച്ചാൽ പിന്നെയും പിന്നെയും വായിക്കാൻ തോന്നുന്ന ചുരുക്കം ചില പുസ്‌തകങ്ങളിൽ ഒന്ന്.... മലയാളത്തിലെ തീർച്ചയായും വായിക്കേണ്ട കൃതികളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരിക്കേണ്ട ഒരു മനോഹരമായ കൃതി...

  Must reas
By Asif Pandikkad
ഒരു ഒന്നൊന്നര ദേശത്തിന്റെ ഒന്നൊന്നര കഥ!! അറുനൂറ്റി ചില്ലാനം പേജുകളിൽ ഒരു സാങ്കല്പിക ദേശത്തിന്റെ കഥ പറയുക., വർണിച്ച സ്ഥലങ്ങളും പരിചയപ്പെടുത്തിയ കഥാപാത്രങ്ങളും അവരുടെ ജീവിതവും സംസാരവും വ്യക്തിസ്വഭാവവും വായനക്കാരന്റെ മനസ്സിൽ മങ്ങലേൽക്കാതെ അവശേഷിപ്പിക്കുക.. അസാധ്യം! എന്നുവെച്ചാൽ, sk യെ പോലുള്ള, ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയും കൈവശംവെച്ച അപാരസിദ്ധിയുള്ള ചുരുക്കം എഴുത്തുകാർക്ക് സാധ്യം!! ജ്ഞാനപീഠവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരവും തേടിയെത്തിയ അമൂല്യകൃതി. Sk യിലെ അസാമാന്യ നോവലിസ്റ്റും കവിയും സഞ്ചാരസാഹിത്യകാരനും ഒരുമിച്ചിരുന്ന് തീർത്ത സാഹിത്യസൃഷ്ടി. വായിച്ചു എന്നു പറയുന്നില്ല. ജീവിച്ചു. അതിരാണിപ്പാടത്ത് ചീനക്കോത്ത് ശ്രീധരന്റെ കൂടെ തന്നെ. വാക്കുകളുടെ വിരലിൽ തൂങ്ങി നടന്നു കണ്ടു. കന്നിപ്പറമ്പും ഇലഞ്ഞിപ്പൊയിലും. അതിരാണിപ്പാടം മുഴുവനും. ഇനിയതു മുഴുവൻ ഓർമയിൽ ചോർന്നൊലിക്കാതെ അവശേഷിക്കും...

  ഒരു ദേശത്തിന്റെ കഥ
By renuka rakesh
എസ് കെ പൊറ്റെക്കാട് രചിച്ച ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹമായകൃതിയാണ് ഒരു ദേശത്തിന്റെ കഥ .കഥാനായകൻ ശ്രീധരന്റെ ഗ്രാമമായ അതിരാണിപ്പാടത്തുജീവിച്ചിരുന്നകുറെ ആളുകളും,അവരുടെജീവിതങ്ങളും ,അവിടെനടക്കുന്ന  സംഭവങ്ങളും ആണ് നോവലിന്റെ പ്രതിപാദ്യ വിഷയം .ഇത് അതിരാണിപ്പാടം എന്നഗ്രാമത്തിന്റെ കഥയാണ്.ശ്രീധരന്റെ ജ നനം ,ബാല്യം ,കൗമാരം ,യൗവനം അങ്ങനെ ശ്രീധരൻ കടന്നുപോകുന്ന ഓരോ കാലഘട്ടത്തിലൂടെയും കഥ വികസിക്കുന്നു .ശ്രീധരന്റെ കുടുംബം ,അച്ഛനമ്മമാർ ,സഹോദരന്മാർ ഇവരിൽ നിന്നൊക്കെ തുടങ്ങി ജീവിതത്തിന്റെ ഓരോ പ്രായത്തിലും ശ്രീധരൻ കണ്ടുമുട്ടുന്നവരെല്ലാം ഈ നോവലിൽ ഭാഗമാകുകയാണ് .ശ്രീധരൻ വളരുന്നതോടൊപ്പം തന്നെ വായനക്കാരനെയുംസഞ്ചരിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു .യുവാവാകുന്നതോടെ ശ്രീധരന്റെ കൂട്ടുകെട്ടുകൾ മാറുന്നു .കൂട്ടുകൂടിയുള്ള രാത്രി സർകീട്ടുകൾ കൗതുകം ഉണ്ടാക്കുന്നു . ശ്രീധരനും കൂട്ടുകാരും രാത്രി പുറത്തുകറങ്ങുന്നുണ്ട് .അവർ ചെയ്യുന്ന ഒരു കലാപരിപാടി ആണ് വീടുകളിലെ കലണ്ടറുകൾ പരസ്പരം മാറ്റിഇടുക എന്നത് .വളർന്നപ്പോൾ ശ്രീധരൻ നാടുവിട്ടൂ പോകുകയാണ് .പിന്നീട് ഒരുപാടുവര്ഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ നാട്ടിൽ വന്ന മാറ്റങ്ങൾ അന്വേഷിച്ചറിയുന്നു .അപ്പോളേക്കും അയാൾ നാട്ടിലെ പുതിയ തലമുറക്ക് അന്യനായി കഴിഞ്ഞിരുന്നു .ഒട്ടും വിരസതയില്ലാതെ വായിച്ചുതീർക്കാവുന്ന കൃതി .

  ദേശത്തിന്റെ കഥയിലെ മനുഷ്യവിവേചനം
By najeeb moodadi
പ്രസിദ്ധീകരിക്കപ്പെട്ട് അര നൂറ്റാണ്ട് പൂർത്തിയാവുന്ന 'ഒരു ദേശത്തിന്റെ കഥ' ഒരു നൂറ്റാണ്ട് മുമ്പുള്ള കോഴിക്കോട്ടങ്ങാടിയുടെയും അതിരാണിപ്പാടത്തെ മനുഷ്യരുടെയും ജീവിതം  സൂക്ഷ്മമായി വരച്ചിട്ട നോവൽ എന്ന നിലയിൽ ഇന്നും വായനക്കാരെ വിസ്മയിപ്പിക്കും. 1921 ലെ മലബാർ സമരത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിത്രങ്ങൾ ഇതിൽ ഉള്ളതുപോലെ മറ്റൊരു പഴയകാല സാഹിത്യകൃതിയിലും ഇത്രയേറെ വിശദമായി കാണാൻ കഴിയില്ല. പക്ഷെ, സാമൂഹിക ഉച്ചനീചത്വങ്ങളെയും, സമ്പന്നരുടെ നിഷ്ഠൂരതകളെയും, ജാതി വിവേചനത്തെയും, വിശ്വാസത്തിന്റെ പേരിലുള്ള പറ്റിക്കലുകളെയുമൊക്കെ തുറന്നു കാട്ടുന്ന ഈ കൃതി ഇന്ന് വായിക്കുമ്പോൾ അതിൽ തുളുമ്പി നിൽക്കുന്ന സ്ത്രീവിരുദ്ധതയും, കീഴ്ജാതിക്കാരോടും  തോട്ടികളോടും  മുസ്ലിംകളോടുമൊക്കെയുള്ള എഴുത്തുകാരന്റെ മുൻവിധിയോടു കൂടിയ പുച്ഛവും പാത്രവർണ്ണനയിലെ അങ്ങേയറ്റത്തെ ബോഡി ഷെയ്മിങ്ങുമൊക്കെ വായനക്കാരനെ അമ്പരപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യും. മോശക്കാരനായ ഒരു കഥാപാത്രത്തെ പരിചയപ്പെടുത്താൻ അയാളുടെ കറുത്ത നിറം,  രൂപം, ശരീരായവങ്ങളുടെ വൈരൂപ്യം ഇതിന്റെയൊക്കെ വർണ്ണനയാണ് നോവലിസ്റ്റ് കാണുന്ന എളുപ്പ വഴി. എന്നാൽ ഉയർന്ന ജാതിക്കാരും ആഢ്യന്മാരുമായ ആണിന്റെയും പെണ്ണിന്റെയും ഉടുപ്പും നടപ്പുമൊക്കെ വിസ്തരിക്കുവാനും  തങ്കനിറം, മാന്തളിർ മേനി തുടങ്ങിയ വർണ്ണനകൾ വാരി വിതറാനും ഒട്ടും മടിക്കുന്നില്ല താനും. ലോകം മുഴുവൻ സഞ്ചരിച്ച, പാർലമെന്റിൽ ജനപ്രതിനിധി കൂടിയായിരുന്ന എസ്.  കെ. പൊറ്റക്കാടിന്റെ ആത്മകഥാപരമെന്ന് പറയാവുന്ന സൃഷ്ടിയാണിത് എന്നത് മാത്രമല്ല 'ജ്ഞാനപീഠ' പുരസ്‌കാരം ലഭിച്ച കൃതി കൂടിയാണിത്. കച്ചവട സിനിമയിലെ ഡയലോഗിൽ പോലും പൊളിറ്റിക്കൽ കറക്റ്റ്നസ്സിൽ ജാഗ്രത പുലർത്തുന്ന, ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സാഹിത്യവിദ്യാർത്ഥികൾ തീർച്ചയായും ഇതുപോലുള്ള കൃതികൾ വായിക്കുന്നത് മികച്ച പഠനങ്ങൾക്ക് കാരണമാകും.

  ഒരു ദേശത്തിൻ്റെ കഥ
By Nandu Krishnan
മലയാളത്തിലെ പത്തു നോവലുകളെടുത്താൽ അതിൽ എസ്.കെ.പൊറ്റെക്കാടിൻ്റെ 'ഒരു ദേശത്തിൻ്റെ കഥ' മുന്നിട്ടു നിൽക്കുമെന്ന് നിസ്സംശയം പറയാം. എസ്.കെയുടെ ആത്മകഥാംശം അടങ്ങിയിട്ടുള്ള ഈ നോവലിൽ ശ്രീധരൻ എന്ന ബാലൻ്റെ നാൽപ്പതോളം വർഷത്തിലെ ജീവിത കാലഘട്ടം അതിലളിതമായി തന്നെ വർണ്ണിക്കുന്നു.ശ്രീധരൻ്റെ ജനനം മുതൽക്ക് ശൈശവം, കൗമാരം, യൗവന - മധ്യവയസ്സുകാലഘട്ടത്തിലെത്തുംവരെയും അയാളുടെ ജീവിതകഥയും,സമാന്തര യാത്ര ചെയ്യുമ്പോൾ ഓരോ വായനക്കാരനും ഈ നോവലിലെ അതിരാണിപ്പാടം എന്ന വശ്യകോമള ഗ്രാമക്കാരനായി മാറുന്നു.ശ്രീധരനോട് സമ്പർക്കം പുലർത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളെയും എസ്.കെ വർണ്ണിക്കുന്നു.ഇത് ഓരോ വായനക്കാരനെയും ആസ്വാദന ലഹരിയിലാഴ്‌ത്തുന്നു എന്നതു തന്നെയാണീ നോവലിൻ്റെ പ്രത്യേകത.1900-ലെ മലബാർ ലഹളയെയും, ഒന്നാം ലോകമഹായുദ്ധത്തെയും, ആ കാലത്തെ മറ്റു ചില ആചാരനിഷ്ഠാനങ്ങളെയും, നോവൽ ചൂണ്ടിക്കാട്ടുന്നു. അമ്മ വീടായ ഇലഞ്ഞിപ്പൊയിൽ എന്ന ഗ്രാമത്തെയും അവിടുത്തെ സംഭവ വികാസങ്ങളെയും അടങ്ങുന്ന ഈ നോവലിൽ വായനക്കാർ ശ്രീധരൻ എന്ന കഥാപാത്രമായി മാറുന്നു. പിതാവിൻ്റെ മരണശേഷം നാടുവിട്ട് യൂറോപ്യൻനാടുകളിലേക്ക് ചേക്കേറുകയും മുപ്പതു വർഷങ്ങൾക്ക് ശേഷം തൻ്റെ അതിരാണിപ്പാടമെന്ന ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉള്ള മാറ്റങ്ങളെയും നോവൽ സൂചിപ്പിക്കുന്നു. മൂത്താശാരി വേലുമൂപ്പരിൽ നിന്ന് ഈ നീണ്ട കാലഘട്ടത്തിലെ മാറ്റങ്ങളെയും വിശേഷങ്ങളും ചോദിച്ചറിയുന്നതോടെ നോവൽ മെല്ലെ പരിസമാപ്തമാകുന്നു.

  നാട്ടിൻപുറങ്ങളോടുള്ള എസ്.കെ.യുടെ അടങ്ങാത്ത മോഹമാണ് ഒരു ദേശത്തിന്റെ കഥ!
By Ajay Anto Soy
നഗരവും ചുറ്റിക്കറങ്ങി സമ്പാദിച്ച സഞ്ചാരസാഹിത്യകാരൻ എന്ന ലേബലിൽ നിന്നും, നാട്ടിൻപുറങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി നടന്ന പൊറ്റെക്കാടിന്റെ സാഹസമാണ് ഒരു ദേശത്തിന്റെ കഥ! ശ്രീധരൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ സാധാരണജീവിതങ്ങളിലേക്കുള്ള യാത്ര. കൃഷ്ണൻമാസ്റ്റർ എന്ന അച്ഛൻ മരവും കുളൂസ് പറങ്ങോടനും ശകുനിക്കമ്പൗണ്ടറും തുടങ്ങി, അതിരാണിപ്പാടാതെ ഓരോ പുൽക്കൊടിക്കും അടയാളം നൽകിയ കഥാപാത്രനിർമ്മാണവും കഥാവതരണവും! ഗ്രാമീണസൗന്ദര്യത്തിനു കാലഘട്ടങ്ങൾക്കനുസരിച്ചുണ്ടായ മാറ്റങ്ങൾക്കൊപ്പം, സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും മലബാർ കലാപവുമൊക്കെ നാട്ടിൻപുറത്തെ ജീവിതങ്ങളിലുണ്ടാക്കിയ വ്യതിയാനങ്ങൾ പോലും സൂക്ഷ്മമായി അടയാളപ്പെടുത്താൻ പൊറ്റെക്കാടിനു സാധിച്ചിട്ടുണ്ട്! കവിതകളെ സ്നേഹിക്കുന്ന ശ്രീധരന്റെ കഥാപാത്രം കുത്തിക്കുറിച്ച വരികളത്രയും എഴുതിചേർത്ത്, പൊറ്റെക്കാട് കവിതയുടെ ഒരു കാർണിവൽ തന്നെ കഥയിലുടനീളം ആഘോഷിക്കുന്നു. നഷ്ടപ്പെട്ടുപോയ ഗ്രാമീണസൗന്ദര്യത്തെ അന്വേഷിച്ചിറങ്ങുന്ന നിഷ്കളങ്കമായ ആത്മാന്വേഷണങ്ങളാണ് ഒരു ദേശത്തിന്റെ കഥ!

  തികച്ചും ഹൃദയഹാരിയായ ഒരു വായനാ അനുഭവം
By sanjay sanil
സഹ്യൻ്റെ ഉൾകാടുകളിൽ നിന്നെവിടെയോ ഒരു തെളിനീർ ചോലയായ് ഉത്ഭവിച്ച് ഇടകലർന്നും, വെയിലിൻ്റേയും മഴയുടേയും തലോടൽ ഏറ്റുവാങ്ങിയും , ആർത്തലച്ചും, ശാന്തമായി ഒഴുകിയും, വേർപിരിഞ്ഞും, കൂടിക്കലർന്നും, നിറഞ്ഞും, വരണ്ടും ,അറിയാത്ത കാതങ്ങൾ താണ്ടിയും ഒടുവിൽ നിതാന്തമായ സാഗരനീലിമയിൽ ഒരു ഓളപ്പരപ്പ് മാത്രമായി മറയുന്ന ഒരു പുഴ പോലെയാണ് മനുഷ്യ ജീവിതം. അതിൻ്റെ എല്ലാ ഭാവങ്ങളും വർണ്ണങ്ങളും വികാര തലങ്ങളും അതിസാന്ദ്രമായി സമ്മേളിക്കുന്ന ഒരു മനോഹര കൃതിയാണ് ഒരു ദേശത്തിൻ്റെ കഥ. അതിരാണിപ്പാടമെന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ, ശ്രീധരൻ എന്ന ഇതിലെ കഥാനായകൻ്റെ ജീവിതത്തിലൂടെ മനുഷ്യനെന്ന സമസ്യയുടെ വിവിധ തലങ്ങൾ ഹൃദയഹാരിയായ രീതിയിൽ സ്പർശിക്കുന്ന ഈ നോവൽ തുടങ്ങിയടത്തു നിന്നും മൂന്ന് തലമുറകൾക്കപ്പുറം അവസാനിക്കുമ്പോൾ മാറ്റം എന്ന സ്ഥായിയായ സത്യത്തിനു മുൻപിൽ പകച്ച് നിൽക്കുന്ന ഒരു അനുഭൂതിയാണ് ഉളവാകുക. കഥകൾക്കുള്ളിൽ കഥകളും കവിതകളും മിത്തുകളും നിറഞ്ഞ ഈ കൃതി തികച്ചും ഹൃദയഹാരിയായ ഒരു വായനാ അനുഭവമാണ് സമ്മാനിക്കുന്നത്.

  ഒരു ദേശത്തിന്റെ കഥ (എസ് കെ പൊറ്റക്കാട് )
By Fayeda Tk
നോവൽ തുടങ്ങുന്ന ഭാഗത്തു അമ്മു എന്ന പെൺകുട്ടി ശ്രീധരനായി എഴുതിയ കവിതാശകലമുണ്ട്, ആദ്യമായി നോവൽ വായിക്കുന്നേരം മനസ്സിലുടക്കിയതാണത്. ഇന്നേവരെ ഒരു വരിപോലും മറന്നിട്ടില്ല. അതിരാണിപ്പാടവും ഓരോ കഥാപാത്രവും സ്വന്തം നാടെന്നപോലെ, സ്വന്തം നാട്ടുകാരെന്നപോലെ വായനക്കുശേഷവും നമ്മോടൊപ്പം പോരും. ശ്രീധരനാവാതെ നിങ്ങൾക്ക് ദേശത്തിന്റെ കഥ വായിച്ചു തീർക്കാനാവില്ല. ഞാനാണ് ശ്രീധരനെന്ന് എനിക്ക് തോന്നാത്ത ഒരധ്യയവും പുസ്തകവായനക്കിടയിലുണ്ടായിട്ടില്ല. എഴുത്ത് ഒരനുഭവമായി മാറുന്നത് അത്തരത്തിലാണല്ലോ. നിങ്ങൾക്കൊരു പുതിയ ജീവിതം അതിരാണിപ്പാടമെന്ന അതിമനോഹര ഗ്രാമത്തിൽ ജീവിക്കണമെന്ന് തോന്നുകയാണെങ്കിൽ ഈ ദേശത്തിന്റെ കഥയിൽ ജീവിക്കൂ. ഒടുക്കം 'മർമ്മരങ്ങൾ' എന്ന അധ്യായങ്ങൾ വായിക്കുമ്പോൾ നിങ്ങൾ ശ്രീധരനായിത്തീർന്നില്ലായെന്നും, അതിരാണിപ്പാടം നിങ്ങൾ കണ്ടിട്ടേയില്ലായെന്നും പറയാൻ കഴിയില്ല. നിങ്ങൾ വായനക്കിടയിൽ കണ്ടുമുട്ടിയ അനേകം കഥാപാത്രങ്ങളെക്കുറിച്ച് ഒടുക്കം ഒരു സന്ദർശകനായിച്ചെന്ന് ശ്രീധരൻ വലുമൂപ്പരോട് ചോദിച്ചറിയുമ്പോൾ, മുപ്പതു വർഷങ്ങൾ അതിരാണിപ്പാടത്തു വരുത്തിയ മാറ്റങ്ങൾ നോവലിസ്റ്റ് വരച്ചുകാട്ടുമ്പോൾ, ആ ദേശവും അവിടെ മണ്മറഞ്ഞവരും വായനക്കുശേഷവും നമ്മളുടെ ഓർമയിലേക്ക് കയറിവരുന്നു.

  ശ്രീധരന്റെ "ദേശ"ഭക്തി
By REMYA ROSHNI
ആത്മകഥകൾ ആത്മഗതങ്ങളും അതിലുപരി തിരഞ്ഞെടുപ്പ് കാലത്തെ മുഴുനീള പരസ്യപ്പലകകളെ അനുസ്മരിപ്പിക്കുന്ന ആത്മപ്രശംസകളുമാകുന്നതു കണ്ടു വരാറുണ്ട്. ആത്മകഥാംശമുള്ള ഒരു നോവലിന് ഒരു ദേശത്തിന്റെ കഥ എന്ന് പേര് വയ്ക്കുമ്പോൾ തന്നെ ഗ്രന്ധകാരന്റെ ഉദ്ദേശം മേൽ പറഞ്ഞതല്ല എന്ന് വ്യക്തം. നായകന്റെ വളർച്ചയിൽ വെള്ളവും വളവുമാകുന്ന മനുഷ്യരും നാടും ഒരു വലിയ ചുമര്ചിത്രം പോലെ വായനക്കാരന്റെ മുന്നിൽ ബഹു വർണങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു. മാജിക്കൽ റിയലിസ്റ് സ്പർശമുള്ള ബസ്ര കുഞ്ഞാപ്പു, ഒരു മുഴുനീള ചലച്ചിത്രത്തിൽ നായകനാകാൻ തക്ക മിടുക്കുള്ള വെടിവാസു , ഒരു കൈ കൊണ്ട് വെട്ടി മുറിക്കാനും മറു കൈ കൊണ്ട് നട്ടു വളർത്താനും ശേഷിയുള്ള ഉണ്ണൂലിയമ്മ രോഗശയ്യയിൽ കിടന്നു ജീവിതത്തെ തത്വചിന്താപരമായ നോക്കി കാണുന്ന ഗോപാലൻ കൂടാതെ കിട്ടൻ റൈറ്റർ , കുഞ്ഞിക്കേളു മേലാൻ , ഇരുമ്പൻ പോക്കർ കരിനാക്കൻ കുണ്ടു തുടങ്ങിയ കഥാപാത്രങ്ങൾ ഏറെക്കാലം വായനക്കാരന്റെ മനസ്സിൽ മായാതെ കിടക്കും. കൂടാതെ അപ്പം തട്ടിക്കൊണ്ടു പോകുന്ന പരുന്തും ജയമോഹനൻ എന്ന പേരുള്ള ചെടിയുമടക്കം കഥാപാത്രങ്ങളായി മാറുന്ന മായാജാലം.എസ് കെ പൊറ്റെക്കാട്ടിന്റെ സഞ്ചാര സാഹിത്യത്തിലെ മികവിന്റെ മിന്നലാട്ടങ്ങളും നോവലിൽ ഉടനീളം കാണാം.റോബിൻഹുഡിനെ അനുസ്മരിപ്പിക്കുന്ന കൗമാര സാഹസങ്ങളും അതിരാണിപ്പാടം മുതൽ സ്വിറ്റ്സർലൻഡ് വരെ പശ്ചാത്തലമായുള്ള മധുരമായ പ്രണയങ്ങളും കൃതിക്ക് മുതൽക്കൂട്ടാണ്.നായകനടക്കമുള്ള വിവിധ കഥാപാത്രങ്ങൾ എഴുതിയ കവിതകൾ കഥാഗതിയുടെ ഒഴുക്കിനോട് ചേർന്ന് പാരായണ ക്ഷമത വർധിപ്പിക്കുന്നു. സംസാര ഭാഷയും സാഹിത്യ ഭാഷയും അതിന്റെ പരമാവധി മികവിൽ വിളക്കിച്ചേർത്ത ഈ സാഹിത്യ ശിൽപം ജ്ഞാനപീഠം നേടിയതിൽ അതിശയിക്കാനേയില്ല.

  Nice read
By Aneesh Ashokan
nice read



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0