• Text
  • Text

OUIJA BOARD

By : AKHIL P DHARMAJAN



Book : OUIJA BOARD
Author: AKHIL P DHARMAJAN
Category : Novel, Upmarket Fiction, HORROR
ISBN : 9789357325073
Binding : Normal
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 22
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

From the author of Ram c/o Anandhi

പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .

WRITE A REVIEW

Product name: Ouija Board

Review title:



Your Ratings:

Your Message:




Book Reviews

  Good book
By LALKRISHNA K R
എം.ടി യേയും, ബഷീറിനേയുമൊക്കെ പ്രതീക്ഷിച്ചാണ് അഖില്‍ പി ധര്‍മജനെ വായിക്കുന്നതെങ്കില്‍ പ്രിയ വായനക്കാരെ നിങ്ങള്‍ ഉദ്ദേശിക്കുന്നതൊന്നും കിട്ടില്ല എന്ന് പറയട്ടെ. അഖില്‍ പി ധര്‍മ്മജന്റെ ഒന്നാമത്തെ പുസ്തകമാണിതെന്നോര്‍ക്കണം! വീണ്ടുമോര്‍ക്കേണ്ട വേറൊരു കാര്യമുണ്ട് ഇതൊരു ത്രില്ലര്‍ പുസ്തകമാണ് ,വായനക്കാരനെ ത്രില്ലറടിപ്പിച്ച് ഓരോ താളും മറിക്കാന്‍ പ്രേരിപ്പിക്കണം എന്നതാണ് ഒരു ത്രില്ലറിന്റെ കടമ. ഒരോ വായനക്കാരനേയും ഈ പുസ്തകം ത്രില്ലടിപ്പിക്കുമെന്ന് സംശയമന്യേ പറയാം.അതില്‍ അഖില്‍ പി ധര്‍മ്മജന് അഭിമാനിക്കാം.അയാള്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇത് എന്തുക്കൊണ്ട് ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയ്ക്ക് കഥയായില്ല എന്നത് എന്നില്‍ സംശയം ജനിപ്പിക്കുന്നു.നല്ലൊരു ഹൊററര്‍ ത്രില്ലര്‍ സിനിമയ്ക്കുള്ള എല്ലാച്ചേരുവകളും ഈ പുസ്തകത്തിലുണ്ട്. ലോജിക്കലി കുറച്ച് കാര്യങ്ങളൊക്കെ കറക്ട് ചെയ്ത് വറത്തെടുത്താല്‍ അടിപൊളി ത്രില്ലര്‍ സിനിമയാകും എന്നതില്‍ സംശയമില്ല. പിന്നെ ഭാഷയാണ്, സിംപിളായ ഭാഷയാണ് ഈ നോവലില്‍.ഈ കഥയ്ക്ക് ഇത്തരം ഭാഷതന്നെ വേണം എന്നാണ് എന്റെ അഭിപ്രായം .അതുക്കൊണ്ടുതന്നെ വായനക്കാരനെ ബോറടിപ്പിക്കാതെ പെട്ടന്ന് പറഞ്ഞുപോകാന്‍ സാധിച്ചിട്ടുണ്ട്. ത്രില്ലര്‍ കഥകളുമായി കുറേയധികം യുവാക്കള്‍ മലയാള സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അവര്‍ക്കിടയില്‍ അഖില്‍ പി ധര്‍മ്മജന്‍ എന്നപേര് തലയുയര്‍ത്തി നില്‍ക്കാന്‍ പാകത്തില്‍ തന്നെയാണ് 'ഓജോ ബോര്‍ഡു'ക്കൊണ്ട് സാധിച്ചിരിക്കുന്നത്. കഥാ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ മൂന്നാംപതിപ്പാണ് എന്റെ കൈയിലുള്ളത്. 200 രൂപയാണ് വില. പതിയെ പതിയെയാണ് നോവലിന് ത്രില്ലര്‍ പരിവേഷം കൈവരുന്നത്. കുറച്ച് പേജുകള്‍ ക്ഷമയോടെ വായിച്ചുകയറില്‍ മനോഹരമായ ഒരു ത്രില്ലര്‍ നിങ്ങളുടെ ചിന്താധാരയില്‍ ചുറ്റിക്കറങ്ങും. നോവലിന്റെ പേര് സൂചിപ്പിക്കുന്നതുപ്പോലെ തന്നെ ഓജോ ബോര്‍ഡിനെ ചുറ്റിപറ്റിതന്നെയാണ് കഥ വളരുന്നതും അവസാനിക്കുന്നതും. നോവലിന്റെ അവസാനവരിയില്‍ ഈ കഥ ഇവിടംക്കൊണ്ട് തീരുന്നില്ല എന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.അടുത്തൊരു ഭാഗത്തിനുള്ള വിത്തു പാകിയാണ് നോവല്‍ അവസാനിക്കുന്നത്. നല്ലൊരു ത്രില്ലര്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഈ നോവല്‍ വാങ്ങി വായിക്കാം.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0