• Text
  • Text

PARAVAYUDE SWATHANDRYAM

By : AJAI P MANGATTU



Book : PARAVAYUDE SWATHANDRYAM
Author: AJAI P MANGATTU
Category : Study
ISBN : 9789353901905
Binding : Normal
Publishing Date : 15-01-2020
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്‌ന വല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയുംചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണംകൂടിയാണിത്. അജയ് പി. മങ്ങാട്ടിന്റെ പുതിയ പുസ്തകം.

WRITE A REVIEW

Product name: PARAVAYUDE SWATHANDRYAM

Review title:



Your Ratings:

Your Message:




Book Reviews

  ഇഷ്ടപ്പെടുന്ന എഴുത്ത്.
By Ajith KP
എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതിത്തെളിഞ്ഞവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എഴുത്ത്. ഒരു തരത്തില്‍ സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍നിന്ന് പിന്നെയും മുന്നോട്ട്.

  സ്വാതന്ത്ര്യം അക്ഷര ചിറകിൽ...
By Anju Sajith
കഴിഞ്ഞ ഇരുപതു വർഷത്തിനിടെ ശ്രീ അജയ് പി മങ്ങാട്ട് രചിച്ച ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് “പറവയുടെ സ്വാതന്ത്ര്യം “സൂസന്നയുടെ ഗ്രന്ഥപുര എന്ന നോവലിലൂടെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകാവലി അല്പം കൂടി വിപുലപ്പെടുത്തി ആ പുസ്തകങ്ങൾ ഒരു നിരന്തര വായനക്കാരനിൽ വരുത്തിയ ഭാവുകത്വവും ധൈഷണികതയും അതിന്റെ പരിണാമ അവശേഷിപ്പുകളുടെ പ്രതിനിധിയായി എഴുത്തുകാരനിലുപരി വായനക്കാരന്റെ മണ്ണിൽ കാലുറച്ചു നിന്നുള്ള ലേഖനങ്ങൾ ആണിവയെല്ലാം തന്നെ . അദ്ദേഹം ഇതിന്റെ ആമുഖത്തിൽ ഇങ്ങിനെ എഴുതി ചേർത്തിരിക്കുന്നു . “പലതരം പുസ്തകങ്ങൾക്കും വിചാരങ്ങൾക്കും പിന്നാലെ അലഞ്ഞു നടന്നതിന് ശേഷം ഉണ്ടാകുന്ന ആനന്ദത്തെയാണ് ഞാൻ ഗദ്യം എന്ന് വിളിക്കുന്നത് .” അങ്ങിനെ ഉള്ള ഗദ്യത്തെ രൂപപ്പെടുത്തി “ബന്ധുര കാഞ്ചന കൂട്ടിലനാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” എന്ന് കേഴുന്ന അറിവിന്റെ പറവക്ക്  സ്വാതന്ത്ര്യം വിമർശനാത്മകമായി നോക്കിക്കണ്ട കൃതികളിലൂടെയും എഴുത്തുകാരിലൂടെയും സ്നൽകിയിരിക്കുന്നു . വ്യത്യസ്ത ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന 31 ലേഖനങ്ങൾ അടങ്ങുന്ന ഈ പുസ്തകം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു .ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ എഴുതിയ പുസ്തകങ്ങൾ  ഭാഗമായും അതിനു ശേഷമുള്ളവ അഥ ഭാഗമായുമായാണ് തരാം തിരിച്ചിരിക്കുന്നത് .ഈ ലേഖനസമാഹാരത്തിലെ ‘തോക്കും വാക്കും ‘ എന്ന ഭാഗം ആനുകാലിക പ്രസക്തമായ പല ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലും വായിക്കുവാൻ ഇടം നൽകി . ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇമ്പീരിയലിസം എന്ന കൃതിയിൽ സയ്ദ് ചോദിക്കുന്ന ചോദ്യത്തോടെയാണ് .ഇമ്പീരിയലിസവും സംസ്കാരവും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ പുനര്നിര്വചിച്ച വർത്തമാന കാലത്ത് കഴിഞ്ഞ ദശകങ്ങളിൽ കോളനി വിരുദ്ധ മുന്നേറ്റങ്ങളും പ്രതിരോധ സമരങ്ങളും ലോകമെമ്പാടും പ്രസരിപ്പിച്ച അപാരമായ സ്വാതന്ത്ര്യത്തിന്റെ ഇച്ഛാശക്തിയെ നിലനിർത്താനും പരിപോഷിപ്പിക്കാനും നമുക്ക് കഴിയുമോ ? ‘എന്റെ ശരീരത്തിന്റെ സമ്മാനം’ എന്ന ലേഖനത്തിൽ ബഷീറിന്റെ നാരായണിയും മിലൻ കുന്ദേരയുടെ ലോറയും കൈകോർക്കുന്ന ആ ചേരുവ വിളിച്ചു പറയുന്നു ‘മറക്കാതിരിക്കാനുള്ള ആത്മാവിന്റെ മാർഗമാണ് ശരീരം ‘ അതെ എങ്കിൽ ആരൊക്കെ മരിച്ചു മണ്ണടിഞ്ഞുപോയാലും തന്റെ മുഴുവൻ പ്രേമവും നിലനിൽക്കാനുള്ള ത്വരയാണ് സാഹിത്യത്തെ തന്നെ നിലനിർത്തുന്നത് മികച്ച നവ പ്രണയ കാവ്യങ്ങളായ് .’പ്രേമത്തിന്റെ ജ്വാലയിൽ എഴുതുമ്പോൾ’ എന്ന ലേഖനം പത്മരാജൻ കഥാപാത്രങ്ങളിലൂടെയുള്ള  ആഴത്തിലുള്ള സഞ്ചാരം ക്ളാരയെയും കാസിനോവയെയും വായനക്കാരനെയും ഒരുപോലെ സംതൃപ്തിപ്പെടുത്തി .ഇവർക്കെല്ലാമുപരി മറ്റുചിലതിനായി എഴുതുവാൻ എഴുത്തുകാരാ ഇനി വേറെ വാക്കുകൾ കരുതിവച്ചിട്ടുണ്ടോ ?

  പുസ്തകങ്ങളുടെ ചന്ദനക്കാടുകൾ
By suresh narayanan
പുകവലി പോലെയാണ് മങ്ങാട്ടിന്പുസ്തകവായന. ഉച്ചമയക്കത്തിൻറെ സമയം നോക്കിച്ചെന്ന് വാക്കുകളെ പിടികൂടുമയാൾ..! ഒരിക്കലും കത്തിനശിക്കാത്ത ബൃഹത് ലൈബ്രറി ഉള്ളിൽ കൊണ്ടുനടക്കുന്നയാൾ.!വാഗ് ദേവതയുടെ പക്ഷിത്തൂവലുകൾ മോഷ്ടിച്ച് നിത്യവുമതിനെ ഉപാസിക്കുന്നയാൾ! 'സൂസന്ന'ക്കു ശേഷം വന്ന പുസ്തകം എന്ന നിലയിൽ മാത്രമല്ല ഇതിൻറെ പ്രാധാന്യം. നാം മറന്നാലും പുസ്തകം നമ്മെ മറക്കുന്നില്ല എന്നു പറയുന്ന ഒരാളുടെ പുസ്തക രതി യാണ് ഇതിൻറെ പ്രമേയം! നല്ല വായനക്കാരൻ ഒരിക്കലും ഒരു വിഷാദി ആവുകയില്ല എന്ന് അജയ് പറയുന്നു. വായനയുടെ ആനന്ദ മൂർച്ഛയിൽ പുറത്തേക്കുന്തുന്നകൊമ്പുകൾ അയാളെ വിഷാദത്തിൽ നിന്ന് കരകേറ്റുമത്രേ! തൻറെ മുൻഗാമി പി കെ രാജശേഖരനെ പോലെ അജയും ബോർഹസിന് മനമിടം (mind space) കൂടുതൽ കൊടുക്കുന്നുണ്ട്. ബോർഹസ് മുന്നോട്ടുവെച്ച യഥാർത്ഥ ലൈബ്രറിയുടെ നിർവചനം -പുറത്തേക്ക് വഴിയില്ലാത്തത്- അതിൻറെ വഴിവിട്ട സ്വാധീനം കാണാം അജയുടെ എഴുത്തുകളിലുടനീളം. എന്നോട് പ്രണയത്തെക്കുറിച്ച് പറയുക എന്നാവശ്യപ്പെട്ടതും മരം പൂത്തു എന്നു പറഞ്ഞതുപോലെ യാണ് എഴുപതാം പേജിൽറൂമിയുടെ കഥ തുന്നിച്ചേർത്തു വെച്ചിരിക്കുന്നത്. ആ അദ്ധ്യായമാണ് പുസ്തകത്തിൻറെശ്രീകോവിൽ! ബോർഹസ്നെ പറ്റി പറയുമ്പോൾ പരവശനാക്കുന്ന എഴുത്തുകാരൻ 1992ലെ അഭിശപ്ത ഡിസംബറിന്റെ ഓർമ്മകളിൽ പക്ഷേ,വിറങ്ങലിക്കുകയാണ്. മതവിമർശനത്തിൻറെയും സാമുദായികവിമർശനത്തിൻറെയും സർഗവാസനകൾ അസ്തമിച്ചു പോയിരിക്കുന്നു എന്ന് വിലപിക്കുന്നുമുണ്ട്. ഒരു മാജിക്കുകാരനെ പോലെ അയാൾ ക്രിസ്തുവിനെയും നീത്ഷേയേയും അദൃശ്യമായ നേർത്ത ചരടുകൾ വഴി ബന്ധിപ്പിക്കുന്നുമുണ്ട്. പിന്നെയും വിചിത്ര വഴികളിലൂടെ വായനയുടെ കാഴ്ചകളിലേക്ക്, ഉൾക്കാടുകളിലേക്ക് നമ്മെ തെളിച്ചു കൊണ്ടു പോകുന്നു. കാഫ്ക രചിച്ച നോവലുകളുടെയും കത്തുകളുടെയും മൊത്തം വലിപ്പത്തെക്കാളുണ്ട് അയാൾ കാമുകിമാർക്ക് എഴുതിയ കത്തുകൾ എന്നറിയിക്കുന്നുണ്ട്. കാഫ്ക പറയുന്നു, ' വായനക്കാരനെ തലയ്ക്കടിച്ച് ഉണർത്തിയില്ലെങ്കിൽ പുസ്തകംവായിക്കുന്നത് എന്തിനാണ്? വലിയൊരു ദുരന്തമായി പുസ്തകം നമ്മുടെ മനസ്സിനെ ഗ്രസിക്കണം. ഉള്ളിലെ ഉറഞ്ഞു കട്ടിയായ സമുദ്രത്തെ പിളർക്കുന്ന മഴു ആയി മാറണം സാഹിത്യം' എഴുതിത്തെളിയാൻ വെമ്പുന്നവർക്കുള്ള ഒരു മില്യൻ ഡോളർ ഉപദേശവും ഇതിൽ അടക്കം ചെയ്തിരിക്കുന്നു: 'ഒരാൾ ഒരുപാടുപേരെ അനുകരിക്കണം. കുറേ അനുകരിക്കുമ്പോൾ അതിൽ നിന്ന് ഇതൊന്നുമല്ലാത്ത ഒരു സാധനം ഉണ്ടാകും. അത് ജീവശാസ്ത്രപരമായ കാര്യമാണ്.' റൂമിയിൽ എഴുന്നേറ്റ്, ഹിറ്റ്ലിറ്റിൽ തീപിടിച്ച്, കുന്ദേരയിൽ തണുത്ത്, കാഫ്കയിൽ ദുഃഖിച്ച്, ഓർവെല്ലിനൊളികണ്ണിട്ട്, ബഷീറിൽ ഒട്ടിച്ചേർന്ന്, റീൾക്കേയിൽ പൂവിട്ട്, സെർവാൻറസിൽ അഭിരമിച്ച്, മാധവിക്കുട്ടിയിൽ തലചായ്ച്ച്, വിജയനിൽ നിന്ന് ഊർജ്ജം കുടിച്ച്, സാഹിത്യ ചാരനും ജാരനും ആയി അജയ് വിലസുന്നു! വരൂ പുസ്തകങ്ങൾ കൊണ്ട് യുദ്ധം ചെയ്യാം എന്നു ക്ഷണിക്കുന്നു !


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0