• Text
  • Text

PENNKUTTIKALUDE VEEDU

By : SONIA RAFEEK



Book : PENNKUTTIKALUDE VEEDU
Author: SONIA RAFEEK
Category : Novel, Women's writing
ISBN : 9789354329647
Binding : Papercover
Publishing Date : 02-08-2022
Publisher : DC BOOKS
Edition : 3
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹255.00 ₹330.00 23% off





Book Summary

അറബിക്കഥകളെക്കാൾ അത്ഭുതം നിറഞ്ഞ, 1950-കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ അറബ് ദേശത്തിന്റെ അറിയാക്കഥകൾ പറയുന്നു. സോണിയ റഫീക്ക് എഴുതുന്നു, അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങൾ പറഞ്ഞിരുന്ന കഥകൾ ഒരുപാടുണ്ട്. അവർ കുട്ടികളെ ഉറക്കുവാ നും പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും ദുഷിച്ച കണ്ണു ള്ളവരെ അകറ്റുവാനും ആത്മസംഘർഷങ്ങളെ നേരിടുവാനും ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. പലയിടങ്ങളിൽനിന്ന് ശേഖരിച്ച ഒരുപിടി അറബ് നാടോടിക്കഥകൾ ഈ നോവലിന്റെ ഭാഗമായിട്ടുണ്ട്. പലരും ചോദിച്ചു, ഈ ചെറു കഥകൾ ഉൾപ്പെടുത്തുന്നത് നോവൽവായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തില്ലേ എന്ന്. പക്ഷേ, എന്റെ പെൺ കുട്ടികളിൽ ഇളയവളായ ഷംസ വലിയ കഥപറച്ചിലുകാരിയാണ്, കഥകളാണ് അവളുടെ നിലനില്പ്. അവൾക്കത് പറഞ്ഞേ തീരൂ! വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ... അങ്ങനെ കുറേ കഥാപാത്രങ്ങൾ എന്റെ നോവലിന്റെ ഭാഗമായി.

WRITE A REVIEW

Product name: Pennkuttikalude Veedu

Review title:



Your Ratings:

Your Message:




Book Reviews

  ചരിത്രത്തിൻ്റെ വിസ്മൃതിയിൽ നിന്ന് പ്രകാശവുമായ് 3 പെൺകുട്ടികൾ
By Harikrishnan Raveendran
വർത്തമാനകാലത്തിൽ നിന്നും ചരിത്രത്തിലെ ആരും പറയാത്ത ഒരു പിടി മനുഷ്യരിലേക്കും പരിചിതമല്ലാത്ത സാമൂഹികാവസ്ഥകളിലേക്കുമുള്ള കൂട്ടികൊണ്ട് പോകലാണീ കൃതി.ഭൂതവർത്തമാനകാലങ്ങൾ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും അനുഭവതലങ്ങൾ മാന്ത്രികമായൊരു ആഖ്യാനതികവിൽ സ്രഷ്ടിക്കപ്പെട്ടപ്പോൾ വായനക്കാർക്ക് ലഭിക്കുന്നത് കാലയവനികക്കുള്ളിൽ മറക്കപ്പെട്ട ചരിത്രസ്മാരകത്തിന്റയും അവിടെ ഒരു കാലത്ത് ജീവിച്ചിരുന്ന ഇന്ന് ആരാലും സ്മരിക്കപ്പെടാതെ പോയ മൂന്ന് പെൺകുട്ടികളുടെ, അവരുടെ ജീവിതപോരാട്ടങ്ങളു കൗതുകവും ജിജ്ഞാസയുണർത്തുന്ന ബാക്കിപത്രങ്ങളാണ്.നോവലിനുള്ളിലെ നോവലായി പറയുന്ന പെൺകുട്ടികളുടെ കഥ,ഇന്ന് ചരിത്രസ്മാരകമായി മാറിയ ഒരിടത്തിൽ പാർത്തിരുന്ന മൂന്ന് പെൺകുട്ടികളുടെയും അവരുടെ ജീവിതപോരാട്ടങ്ങളുടെയും അത്ഭുതപ്പെടുത്തുന്ന, ഭാവനയും യഥാർത്ഥ്യവുമെല്ലാം സമാസമം ചേർത്തൊരുക്കിയൊരു അക്ഷരയാത്രയാണ്. നോവലിനുള്ളിലെ നോവലിലൂടെ സഞ്ചരിക്കുന്ന യാത്രയിൽ വർത്തമാനഭൂതയാത്രകളിൽ ഭൂതകാലത്തെ പുനരവതരിപ്പിക്കുക വഴി 1950കളിലെ ഗൾഫ് നാട് രൂപപ്പെടുന്നതോടൊപ്പം ആനുകാലികമായ സംഭവങ്ങളും മനുഷ്യവിചാരവികാരങ്ങളുമെല്ലാം കൂടിയാകുമ്പോൾ എല്ലാ രീതിയിലും വ്യത്യസ്തമാകുന്നു കൃതി. ഭൂതകാലവിസ്മൃതികളുടെ പുനരാവിഷ്കരണവും,വർത്തമാനകാലജീവിതങ്ങളും സുന്ദരമായൊരു മാലയിലെ മുത്തുകൾ പോലെ മപോഹരമായി കോർത്തിണക്കിയിരിക്കുന്ന നോവൽ നവീനവും,വ്യത്യസ്തവും, ഹൃദ്യവുമായൊരു വായനനാനുഭവം സമ്മാനിക്കുമെന്നത് ഞാനെന്ന വായനക്കാരന്റെ അമ്പത്തിയൊന്ന് അക്ഷരങ്ങളെ ചേർത്തുള്ള ഉറപ്പാണ്.

  പേരുപോലെത്തന്നെ മനോഹരമായ പുസ്തകം
By Sabeena Akbar
    ഇന്നും ഒരു സ്വപ്നഭൂമിയായി കരുതുന്ന ദുബായിയിലെ 1950  കളിൽ ജീവിച്ച  മധ്യവയസ്ക്കരായ മൂന്ന് എമിറാത്തി സഹോദരിമാരുടെ കഥയാണ് അവിടുത്തെ വിമൻസ്‌ മ്യൂസിയം ആയ ബൈത് അൽ ബനാത്തിയെ ആസ്പദമാക്കി സോണിയ നമ്മളോട് പറയുന്നത് .      ഇന്നത്തെ ദേരയും , ബർദുബായിയും , ക്രീക്കും , ജുമൈറയുമെല്ലാം വർഷങ്ങൾക്ക് മുന്പ് മണലാരിണ്യത്തിൽ കിടന്ന് ചുട്ടു പൊള്ളി തങ്ങളുടെ നരച്ച ദേഹത്തെ മിനുക്കിയെടുക്കുവാൻ ശ്രമിച്ച ഒരു കാലം ഉണ്ടായിരുന്നു . ആ കാലങ്ങളിലൂടെയാണ്  നോവലിൻറെ സഞ്ചാരം .  സഞ്ചാരത്തിനിടയ്ക്ക് കണ്ടുമുട്ടുന്ന പലപല മുഖങ്ങളിൽ ജീവിതം എന്ന യാഥാർത്ഥ്യത്തിന്റെ നീറ്റലും നോവും പ്രതീക്ഷകളും സംഘർഷങ്ങളും അനാഥത്വവും കാണാം .      എവിടെയും എഴുതി രേഖപ്പെടുത്തി വെച്ചിട്ടില്ലാത്ത , വാ മൊഴിയായി ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകർന്നു കൊണ്ടിരിക്കുന്ന കുറെ അറബ് നാടോടി കഥകളും നാടൻ പഴങ്കഥകളും അവസരോചിതമായി കോർത്തിണക്കി ഒരു നോവലിനെ അനുവാചക ഹൃദയങ്ങളിൽ ഇരിപ്പിടം നേടിയെടുക്കാൻ പാകത്തിന് മെനഞ്ഞെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല . അനാഥത്വം പേറുന്ന മൂന്ന് യുവതികളുടെ കഥ എന്നതിലുപരി ഈ നോവലിലൂടെ സോണിയ പറയുന്നു ഒരു നൂറ്റാണ്ടിന് മുന്ന് ഇന്നത്തെ ദുബായ് എന്ന അറബ് രാഷ്ട്രത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും കാലാവസ്ഥാപരവുമായ ദുരവസ്ഥകളെക്കുറിച്ച് .     ബൈത് അൽ ബിനാത്തിലെ അകത്തളങ്ങളിൽ നാസിയ കണ്ടുമുട്ടുന്ന എമിറാത്തി പെൺകുട്ടികൾ തൗബ തുന്നിയും കച്ചവടം നടത്തിയും നാടോടിക്കഥകൾ പറഞ്ഞും അവളുടെ ഭാവനകൾക്ക് മീതെ മേലങ്കി വിരിക്കുമ്പോൾ , അവയ്ക്ക് തനതായ  രൂപവും ഭാവവും ക്രമവും നൽകാൻ സോളമൻ എന്ന അവളുടെ സോളിന് സാധിച്ചു എന്നതാണ് ഈ നോവലിന്റെ മനോഹാരിത . ആ മനോഹാരിതയിലാണ് സോണിയയുടെ കഥയോടും  കഥാപാത്രങ്ങളോടും ഉള്ള പ്രതിബദ്ധത നിറഞ്ഞു നിൽക്കുന്നത് . സബീന????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0