• Text
  • Text

PENNUM CHERUKKANUM

By : UNNI R



Book : PENNUM CHERUKKANUM
Author: UNNI R
Category : Short Stories, Rush Hours
ISBN : 9789353904074
Binding : Normal
Publishing Date : 06-09-2022
Publisher : DC BOOKS
Edition : 4
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹120.00 25% off





Book Summary

പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യൻ, ഡിസംബർ, കഥ തീർക്കാനാകുമോ....ഇല്ല....ഇല്ല, പത്ത് കഥകൾ, വെട്ട്‌റോഡ്, നികനോർ പാർറ, മൂന്ന് പ്രേമകഥകൾ, നടത്തം തുടങ്ങിയ കഥകൾ

WRITE A REVIEW

Product name: Pennum Cherukkanum

Review title:



Your Ratings:

Your Message:




Book Reviews

  Good
By SHABIN RS
Nice

  പെണ്ണും ചെറുക്കനും പറയുന്നത്....
By Esny Elias
ഉണ്ണി ആർ- ന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പെണ്ണും ചെറുക്കനും. 'വിശ്വാസം'- "അതിലെ ശ്വാസം എടുത്താൽ ആ വാക്കില്ല, ഞാൻ ആ വാക്കാണ് നീ അതിലെ ശ്വാസവും" എന്ന് ആത്മധൈര്യത്തോടെ പറയുന്ന ചെറുക്കൻ പിന്നീട് "എനിക്ക് തുണിയില്ല നീ എന്നെ ഉടുപ്പിക്കുവോ എന്ന പെണ്ണിന്റെ ചോദ്യത്തിന് മുമ്പിൽ പതറിപോകുന്നു. ചില വരികൾ പ്രണയത്തിന്റെ പ്രതീകമാണെന്ന് തോന്നുമെങ്കിലും വരികൾക്കിടയിലൂടെ സമകാലിക പ്രണയങ്ങളെ കഥാകാരൻ വിമർശിക്കുന്നു. പത്ത് കഥകൾ, മൂന്ന് പ്രേമകഥകൾ എന്നിവയിൽ ഓരോ കഥയ്ക്കും പേര് പ്രത്യേകം നൽകാതെ കഥകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. മൂന്നു പ്രേമകഥകളിൽ അടിവസ്ത്രത്തെകുറിച്ച് പരാമർശിക്കുന്ന കഥയിലെ അവസാന വരി "എവിടെയോ ഒരു പൊരുത്തമില്ലായ്മ ഒരു അയച്ചിൽ, അപരിചിതത്വം" കാലിക പ്രസക്തി യിലേക്ക് വിരൽചൂണ്ടുന്നു. അതുപോലെ "പത്തുമണി കഴിഞ്ഞ് ഇരുപത്തി മൂന്നാമത്തെ സെക്കൻഡിൽ കാമുകീകാമുകന്മാർ അല്ലാതെ ആയി" എന്ന പ്രയോഗം ഭൂതകാലത്തിൽ ഊളിയിടുന്ന സമകാലിക പ്രണയത്തെ കുറിക്കുന്നു. "നിങ്ങളുടെ കണ്ണുകൾ അല്ല തെളിവാണ് പ്രധാനം" എന്നു പറയുന്ന കോടതി, "തെരുവ് എത്ര ശാന്തമാണ് അല്ലേ, ശാന്തമാകാത്ത എത്ര മനസ്സുകളുണ്ട്? " എന്ന് ചോദിക്കുന്ന സുധാകരനും സുൽഫത്തും, ചന്ദ്രികയോടൊപ്പം താമസിക്കുന്ന രമണന്റെ ആട് തുടങ്ങി ചോദ്യംചെയ്യപ്പെടുന്ന കഥാപാത്രങ്ങൾ, ശബ്ദം, ഡിസംബർ, കഥ തീർക്കാനാവുമോ, വെട്ട്റോഡ്, നികനോർ പാർറ തുടങ്ങിയ കഥകൾ. "അല്ലെങ്കിൽ എന്തിന് ഇതൊക്കെ കേട്ട് 'നടക്കണം' എന്ന് ചോദിക്കുന്ന "നടത്തം", പല ചോദ്യങ്ങൾക്കും മറുപടിയായി ഒരു അഭിമുഖവും.......

   പെണ്ണും ചെറുക്കനും
By LALKRISHNA K R
ഉണ്ണി R നെ വായിച്ച് കിളി പോകാത്തവര്‍ ചുരുക്കമായിരിക്കും. അല്ലെങ്കില്‍ ഇയാള് എന്തൂട്ട് കഥയാണ് എഴുതുന്നതെന്ന് പഴിച്ച് പുസ്തകം മടക്കി വെക്കുന്നവരും ഉണ്ടാകും. മറ്റു ചിലപ്പോള്‍ ഉണ്ണി R നെയൊന്നും നമ്മുക്ക് പറ്റൂല്ലടോ എന്ന് പറഞ്ഞ് ഒറ്റ ലൈനില്‍ ഒഴിവാക്കുന്നവരും.ഇതുപോലെ ഇനിയും പലക്കൂട്ടരും ഉണ്ടാകും. പോയ കിളി തിരിച്ചു വന്ന സമയത്ത് എഴുതുന്ന കുറിപ്പ്.... ആകെമൊത്തം വലുതും ചെറുതുമായി 11കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. കഥക്കുള്ളിലെ കഥകളെ എണ്ണുകയാണെങ്കില്‍ കഥകളുടെ എണ്ണം വീണ്ടും കൂടും. ഡോ.ജ്യോതിമോള്‍ പി നടത്തിയ അഭിമുഖവും ഇതില്‍പ്പെടുന്നു. നമ്മള്‍ ഉണ്ണി R നേയും കൊണ്ട് നമുക്കച്ചട്ടായ വഴികളിലൂടേയും മനുഷ്യര്‍ക്കിടയിലൂടേയും നടത്തിയെന്നു വിചാരിക്കുക.നമ്മളിങ്ങനെ വിചാരിക്കും ഉണ്ണി R എഴുതുന്നത് ഇന്നയാളുടെ കഥയായിരിക്കുമെന്ന്. നിരാശപ്പെടുകയേ വഴിയുള്ളു ഉണ്ണി R അയാളുടെ കൈയിലെ കപ്പലണ്ടി തൊലിയുടെ കഥയായിരിക്കും എഴുതുക. അതുക്കൊണ്ട് തന്നെ ഇയാളുടെ കഥയൊക്കെ എന്തൂട്ട് കഥയാണെന്ന് ചോദിക്കുന്നത് സ്വഭാവികം. ഉണ്ണി R കഥകളില്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക ഹൈപ്പാണ് നല്‍കാറുള്ളതെന്ന് 'പെണ്ണും ചെറുക്കനും' എന്ന ആദ്യ കഥ വായനതുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ ഉദിച്ചതാണ്(മുന്‍പും ഉദിച്ചിട്ടുണ്ട്). സെയിം ചോദ്യം അഭിമുഖത്തിലും ചോദിക്കപ്പെട്ടിരിക്കുന്നു!. 'പെണ്ണും ചെറുക്കനുമെന്ന' ആദ്യ കഥ സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടങ്ങളിലേക്കാണ് ചെന്നെത്തിക്കുന്നത്. വായനക്കാരനും അതിനൊപ്പം ചേര്‍ന്ന് ഒളിഞ്ഞുനോക്കുമെന്നത് തീര്‍ച്ചയാണ്. ഞാനെന്ന വായനക്കാരന്‍ ആ ഒളിച്ചുനോട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. കോളേജിലെ ഒരു പൈങ്കിളി സെറ്റപ്പിലാണ് കഥ തുടങ്ങുന്നത്. ആ കഥ നീണ്ട് നിവര്‍ന്ന് ഒരു ബൈക്കില്‍ പെണ്ണിനേയും ചെറുക്കനേയും കാടുപിടിച്ച ,നല്ലപൊക്കത്തില്‍ കുറേ ചെടികളും അതിനകത്ത് കയറിയാല്‍ അകത്തിങ്ങനൊരു ആളുണ്ടെന്ന് ദൈവം തമ്പുരാനുപ്പോലും പിടിക്കിട്ടാത്ത ഒരു മൊന്തയില്‍ എത്തിക്കുന്നു. സംഭവം ചെറുക്കന്‍ കരഞ്ഞ് കാലുപിടിച്ചാണ് പെണ്ണിനെയുംക്കൊണ്ടുവരുന്നത്. ആരും അറിയാതെ ആരും കാണാതെ അവന് അവളെയൊന്ന് ഉമ്മവെക്കണം,അവളെയൊന്ന് കെട്ടിപ്പിടിക്കണം,പിന്നെ അവളെയൊന്ന് തുണിയില്ലാതെ പ്രേമിക്കണം.തുണിയെല്ലാം ബൈക്കില്‍ അഴിച്ചുവെച്ച് പ്രേമിച്ചുകഴിഞ്ഞ് തിരിച്ചുവന്ന് നോക്കുമ്പോള്‍ തുണിയില്ല. കാട്ടിലേക്കോടികയറുന്ന കമിതാക്കള്‍ ഈ കാലഘട്ടത്തില്‍ പിറന്നവരല്ല. അവരെ തേടിപ്പോകുന്ന കണ്ണുകളും ഈ കാലഘട്ടത്തില്‍ പിറന്നവരല്ല. എല്ലാ കാലത്തും എല്ലാനാട്ടിലും ഇത്തരം കണ്ണുകളുണ്ട്. ഒളിഞ്ഞു നോട്ടം ആസ്വാദനം ആക്കിയവരുടെ ചെവിക്കല്ലടിച്ചുപൊട്ടിച്ച് കഥ തീരുന്നു എന്ന് വായനക്കാരന് വേണമെങ്കില്‍ ആശ്വാസിക്കാം?. പ്രേമിക്കുന്നവര്‍ക്ക് ഒരുമ്മപോലും തോന്നുന്ന സമയത്ത്, തോന്നുന്ന സ്ഥലത്തുവെച്ച് നല്‍കാന്‍ കഴിയാത്ത അത്രക്കൊന്നും മോഡേണ്‍ ആവാത്ത സമൂഹമാണ് നമ്മുടേത്. സമൂഹത്തെ നോക്കാതെ ഉമ്മവെക്കുന്നവരുമുണ്ട് എന്നത് മറ്റൊരു കാര്യം. ഇതിലെ പെണ്‍കുട്ടിക്ക് ഹൈപ്പ് നല്‍കുന്ന പോയിന്റുകള്‍ വായിച്ചു തന്നെ മനസ്സിലാക്കുന്നതാണ് അഭികാമ്യം. 'ശബ്ദം' ആരും വരാത്ത വായനശാലയിലെ ശബ്ദതാരാവലിയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ലൈബ്രേറിയന്റെ കഥയാണ്. ഇതങ്ങനൊരു കിളിപ്പോയ കഥയാണ്. 'കോടതി പറയുന്നത്' ഒരൊറ്റപേജ് കഥയാണ്.ഈ കഥയിലെ അവസാനവരി മാത്രം എഴുതിയാലും വായനക്കാരന് തിരിയും എന്നതില്‍ സംശയമില്ല. കോടതി പറയുന്നു ''നിങ്ങളുടെ കണ്ണുകളല്ല,തെളിവുകളാണ് പ്രധാനം''! അടുത്ത കഥ 'സുരക്ഷിതനായ ഒരു മനുഷ്യന്‍' കഥവായിച്ച് എനിക്കൊന്നും മനസ്സിലാവാത്തതുക്കൊണ്ട് കൂടുതലൊന്നും തള്ളുന്നില്ല. 'ഡിസംബര്‍' എന്ന കഥ ശക്തമായ രാഷ്ട്രീയം പറയുന്നു. ഒരുമ്മ തന്റെ മകനോടു എല്ലാ ദിവസവും പറയുന്നു, മടിയനായ കുഞ്ഞേ സൂര്യന്‍ ഉദിക്കുന്നതു കാണാന്‍ എഴുന്നേല്‍ക്കു എന്ന് . ഒരു ദിവസം എല്ലാവരും ഉണരുന്നതിനു മുന്‍പേ അവന്‍ ഉണര്‍ന്നു. കുഞ്ഞു കുഞ്ഞു ഒച്ചകള്‍ മാത്രം കേട്ട് ശീലിച്ച അവന്‍ ഒരു വലിയ ശബ്ദം കേട്ട് പേടിച്ചുകരഞ്ഞു. അവന്‍ ഉമ്മയോടു ചോദിച്ചു. ''ഉമ്മാ,ഞാന്‍ ഉണരാന്‍ വൈകിയോ?അതോ ഇതായിരുന്നുവോ ഞാന്‍ ഉണരേണ്ട നേരം? ഇനിയും ഉണരാത്തവരുടെ തലയില്‍ കൂടി ഈ കഥ വെള്ളം ഒഴിച്ച് വിളിക്കുന്നുണ്ട്. അടുത്ത കഥയും ശക്തമായ രാഷ്ട്രീയം പറയുന്നു. 'കഥ തീര്‍ക്കാനാവുമോ?ഇല്ല...ഇല്ല...' തുടര്‍ന്നുക്കൊണ്ടേയിരിക്കുന്ന ഒരു കഥയുടെ കഥയാണിത്. തൂക്കിലേറ്റപ്പെട്ട ഒരു കുറ്റവാളിയുടെ കഥ ജയിലറയില്‍ തങ്ങിയ എട്ടുക്കാലി വലയില്‍ നെയ്യുന്നു.ആ കഥ ഗൗളി വായിച്ചെടുത്ത് കൈമാറി കാക്കയിലെത്തുന്നു.അവിടെ നിന്ന് മനുഷ്യനിലേക്കും മനുഷ്യന്‍ ആ കഥ പകര്‍ത്തി എഴുതുന്നു. ആ കഥ മനുഷ്യനെ വീണ്ടും ജയിലേക്കെത്തിക്കുന്നു. ആ കഥ ഇന്നും തുടരുന്നു. ആ കഥ ഈ കഥയുടെ ഹൃദയമായതുകൊണ്ട് ആ കഥ ഇവിടെ പറയുന്നില്ല.വായനക്കാരന്റെ ത്രില്ല് അവിടെ നില്‍ക്കട്ടെ! 'പത്ത് കഥകള്‍' -തലയില്ലാത്ത പത്തു കഥകള്‍ 'പത്തു കഥകള്‍'ക്കുള്ളിലുണ്ട്. കിളിപോകാതെ വായിക്കണം! 'വെട്ടുറോഡില്‍' ഗുണ്ടയാവാന്‍ വന്ന പത്മിനി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഥയാണ്. വെട്ടുറോഡില്‍ നിന്ന് മെയിന്‍ റോഡിലേക്കും സഞ്ചരിക്കുന്നുണ്ട് കഥ. ഉണ്ണി R സ്ത്രീകള്‍ക്ക് കൊടുക്കുന്ന അസാമാന്യമായ സ്വഭാവം ഇവിടേയും പ്രകടമാണ്. 'നികനോര്‍ പാര്‍റ' -ഇതൊരു ബുദ്ധിജീവി കഥയാണ് ! ഞാനീ സൈഡിലോട്ട് കയറുന്നില്ല. ''മൂന്ന് പ്രേമകഥകള്‍'' - വാലുള്ള തലയില്ലാത്ത മൂന്നു കഥകളാണ് ഇതിനുള്ളില്‍ . പത്തുമണി കഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ സെക്കന്റില്‍ കാമുകികാമുകന്മാരല്ലാതായവരുടെ കഥയാണ്.ഒന്നു ചര്‍ദ്ദിക്കുമ്പോളേക്കും ഹൃദയം പുറത്തു ചാടിയവളും,ഒരിക്കലും പുറത്ത് വരാനാവാത്ത വിധം ഉള്ളില്‍ കയറിയ ഒരു ഹൃദയത്തെ പുറത്താക്കാന്‍ കക്കൂസിലിരുന്ന് മുക്കിയവനുമായിരുന്നു ആ കാമുകികാമുകന്മാര്‍! രമണന്റെ മരണശേഷം ആടുകള്‍ക്കെന്ത് സംഭവിച്ചു എന്ന് എഴുതപ്പെട്ടിരുന്നില്ല.അതുകൊണ്ട് തന്നെ പുതുതായി ചാര്‍ജെടുത്ത എസ്.ഐ അത് അന്വേഷിച്ചിറങ്ങുന്നു. അല്ലെങ്കില്‍ പുത്തനച്ചി പുരപ്പുറം തൂക്കാനിറങ്ങുന്നു! അങ്ങനെയയാള്‍ പുല്ലാം കുഴല്‍ പടിച്ച് കലാക്കാരനാകുന്നു.ഒരു പോലീസ്ക്കാരന്‍ കലാകാരനായാലും അയാള്‍ പോലീസുക്കാരനല്ലാതെയാകുന്നില്ല.ബാക്കി കഥയില്‍! ചേരാത്ത വസ്ത്രങ്ങളണിഞ്ഞ് സ്വന്തം വേഷം അണിയുമ്പോള്‍ അപരിചിതരാവുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് കഥ. 'നടത്തം' കാലുകളുടെ കഥയാണ്,കാലുകളുടെ പണിയാണ്!. പലകാലത്തും പലവഴികളിലൂടേയും,പലകോലത്തിലും നടന്നിറങ്ങിയ കാലുകളുടെ കഥ.!!! പ്രസിദ്ധീകരണം - DC BOOKS UNNI R വില- 120 കഥ സമാഹാരം -പെണ്ണും ചെറുക്കനും

  പെണ്ണും ചെറുക്കനും - വാക്കുകളുടെ അത്ഭുതലോകം
By Dr Muhsina K Ismail
ഉണ്ണി ആർ എന്ന കഥാകാരൻ ഡീ സീ ബുക്സ് പ്രസിദ്ധീകരിച്ച ‘ പെണ്ണും ചെറുക്കനും’ എന്ന 101 താളുകളുള്ള കഥാസമാഹാരത്തിലൂടെ എന്നത്തേയും പോലെ വാക്കുകൾ കൊണ്ട് അത്ഭുതലോകം സൃഷ്ടിക്കുന്നു. ഓരോ വാചകങ്ങളും ശ്രദ്ധാപൂർവം കോർത്ത് കഥകൾ നെയ്തെടുക്കുന്നു . അതും തികച്ചും വ്യത്യസ്തമായവ. കഥയുടെ അവതരണമാണ് പ്രധാനം. കഥാപാത്രങ്ങൾ വായനക്കാരന്റെ മുന്നിൽ അഭിനയിക്കുന്നു.അതിനൊത്ത് പശ്ചാത്തലസംഗീതരാമൊരുങ്ങുന്നു.ഉണ്ണി ആറിന്റെ കഥകൾ അനുഭവിച്ചുതന്നെയറിയണം. ‘പെണ്ണും ചെറുക്കനും’ എന്ന ശീർഷക കഥയുൾപ്പടെ മലയാളത്തിലെ മൗലിക പ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ച പതിനൊന്നു കഥകളാണ് സമാഹാരത്തിൽ. ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലി. കൂട്ടത്തിൽ ഡോ. ജ്യോതിമോൾ പീ കഥാകാരനുമായ നടത്തിയ അഭിമുഖം വായനക്കാരന് കഥകളിലേക്കുള്ള താക്കോൽ കൂട്ടങ്ങളാണ്. ഓരോ കഥാപാത്രവും അതുല്യരാണ് . അവരുടെ പൂർണ്ണതയ്ക്ക് വേണ്ടി ചിലപ്പോൾ കൈവിട്ടുപോയ വാക്കുകൾ ഉപയോഗിക്കുണ്ടെന്നുള്ളത് നേരുതന്നെ. എന്നാൽ, അതു മാറ്റിനിർത്തിയാൽ അച്ചടിഭാഷ സംസാരിക്കുന്ന, അസ്തിത്വം നഷ്ട്ടപ്പെട്ട ആളുകളായിപ്പോവില്ലേ ഈ കഥാപാത്രങ്ങൾ? വാചകങ്ങളുടെ കാവ്യാത്മയാണെന്നെ ഏറെ ആകർഷിച്ചത് . ‘കൊത്തങ്കല്ല് കളിക്കുമ്പോൾ ചാടിച്ചാടി വന്ന ജീപ്പ്.’ ‘അവൻ പറയാൻ മടിച്ചിട്ടും മടി ചാടിപ്പറഞ്ഞു.’ എന്നിങ്ങനെയുള്ള സംസാരിക്കുന്ന വാചകങ്ങൾ ഒരുപാടുണ്ടു ഈ കഥകളിൽ. ഓരോ വായനയിലും പുതിയ തലങ്ങൾ നൽകുന്ന കഥകളാണോരൊന്നും. കഥാപാത്രങ്ങളുടെ പേരുകൾ തിരഞ്ഞെടുത്തത്തിലുള്ള ശ്രദ്ധ, ഒരു രംഗത്തിൽ നിന്നു മറ്റു രംഗത്തിലേക്കു കടക്കുമ്പോഴും മുറിഞ്ഞുപോകാത്ത കഥാതന്തുക്കൾ, കഥകളുനീളം നിലനിർത്തുന്ന സസ്പെൻസ് എന്നിവ എടുത്തു പറയേണ്ടത് തന്നെയാണ്. വായിച്ചു തീർന്നാൽ പെയതു തീർന്ന മഴയെ ഓർത്തു കുളിരണിയുകയേ നിവർത്തിയുള്ളൂ.

  pennum cherukkanum
By Roshan Roy
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0