• Text
  • Text

PRATHI POOVANKOZHI

By : UNNI R



Book : PRATHI POOVANKOZHI
Author: UNNI R
Category : Novel
ISBN : 9789352827756
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 9
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആറിന്റെ ആദ്യ നോവലാണ് 'പ്രതി പൂവന്‍കോഴി'. നാട്ടിമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയചരിത്രം ആധുനികമായൊരു നാടോടിക്കഥയുടെ ചാരുതയില്‍ എഴുതപ്പെട്ടിരിക്കുന്നു ഈ നോവലില്‍. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ നോവലിലും അനുഭവിച്ചറിയാം. ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന ഏറ്റവും പുതിയ പുസ്തകമാണ് പ്രതി പൂവന്‍കോഴി.

WRITE A REVIEW

Product name: Prathi Poovankozhi

Review title:



Your Ratings:

Your Message:




Book Reviews

  ഗംഭീരം
By kripesh kunjappan
കറുത്ത ഫലിതമെന്നു വ്യാഖ്യാനിക്കാനാണ് എനിക്ക് ഇഷ്ടം. സമൂഹത്തിലെ ഇന്നത്തെ പരിതോവസ്ഥക്ക് പുറംകാലുകൊണ്ടൊരു തൊഴി.

  രാഷ്ട്രീയകലാപം
By Akhil KR
തന്റേതായ കഥാപറച്ചിലുകളിലൂടെയുള്ള ശൈലികളിലൂടെയുള്ള കഥകളിലൂടെ ശ്രദ്ധേയനായ ഉണ്ണി ആർ എന്ന ഈ കാലഘട്ടത്തിന്റെ എഴുത്തുകാരന്റ ആദ്യ നോവലാണ് പ്രതി പൂവൻകോഴി. തിരകഥകളിലൂടെയും കഥകളിലൂടെയും കലാസാഹിത്യമേഖലയിൽ മുൻപു തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കഴിവുതെളിയിച്ചിട്ടുള്ള ഉണ്ണിയുടെ ആദ്യ നോവൽ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതി കൂടിയാണിത്. ഒരു സാധാരണ നാട്ടുമ്പുറത്തിന്റെ പശ്ചാത്തലത്തിൽ ഒരു പൂവൻകോഴിയെ കേന്ദ്രകഥാപാത്രമാക്കി സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യരൂപത്തിൽ വിമർശ്ശിക്കുകയാണ് ഉണ്ണി. മുന്നും പിന്നും നോക്കാതെയുള്ള കാര്യവിചാരം തീരെയില്ലാത്ത സമൂഹത്തിന്റെ ആൾക്കൂട്ട വിധിയെ തന്റെ പുറം കാൽ കൊണ്ട് തൊഴിക്കുകയാണ് ഉണ്ണിയെന്ന സാധാരണമനുഷ്യൻ. തികച്ചും സിനിമാറ്റിക്കായി മുന്നോട്ടു പോകുന്ന കഥാതലം വായനക്കാരന്റെ ഭാവനാവൈഭവത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. വളരെ ആഴത്തിൽ എഴുതപ്പെട്ട ഓരോ കഥാപാത്രവും നമ്മുടെ മനസ്സിൽ പ്രത്യേക ഇടം പിടിക്കുന്നുവെന്ന് തീർച്ച. കഥയിലെ നായകനായ നാണിയമ്മയുടെ പൂവൻകോഴിയുടെ കരച്ചിൽ രാജ്യസുരക്ഷക്കു ഭീക്ഷണിയാകുമ്പോൾ യാഥാർഥ്യത്തിൽ നമ്മുടെ നാട്ടിലെ കപട ദേശീയ വാദികളുടെ ഉറക്കം കെടുത്തുന്നു. മികച്ച വായനാനുഭവം...

  പ്രതി പൂവൻകോഴി:രോഷത്തിന്റെ നീട്ടിക്കൂവൽ
By Ramkumar Raaman
#പ്രതി #പൂവൻകോഴി:#രോഷത്തിന്റെ #നീട്ടിക്കൂവൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രത്തിന്റെ പുതിയ വ്യാഖ്യാനങ്ങളിലാണ് ഫാസിസ്റ്റ് വൽക്കരിക്കപ്പെടുന്ന ഭരണകൂടങ്ങൾ അതിന്റെ ഇരകളുടെ ശ്രദ്ധ തിരിച്ചു വിടുന്നത്. അതിന് വേണ്ടി അവർ, യുക്തിയെ നിരാകരിക്കുന്ന അല്ലെങ്കിൽ യുക്തിക്ക് മേൽ അധീശത്വം സ്ഥാപിക്കുന്ന വൈകാരിക ഘടകങ്ങളെ, അപനിർമ്മിക്കുന്ന ആ ചരിത്രത്തിന്റെ ഇരുണ്ട ഏടുകളിൽ നിന്നും കണ്ടെടുക്കുന്നു. യഥാർത്ഥ ചരിത്രത്തിൽ സ്ഥാനമില്ലാത്തവർ പോലും വീരപരിവേഷത്തോടെ ഉയിർത്ത് രൂപം കൊള്ളുകയും പുതിയ ദേശീയത അവർക്ക് ചുറ്റുമായി സംജാതമാകുകയും ചെയ്യുന്നു. പിന്നീട് യഥാർത്ഥ ചരിത്രബോധം അപ്രസക്തമാകുന്നു പകരം അവിടെ മിഥ്യാ ദേശീയതയുടെ പുതിയ വ്യാഖ്യാനങ്ങൾ അവതരിക്കുകയും ചെയ്യുന്നു. പിന്നീട് അതിന് നേരെ ഉയരുന്ന യുക്തിയുടെ ചോദ്യങ്ങൾ ദേശവിരുദ്ധമായും മാറുന്നു. ചരിത്രപരമായ നിർവചനങ്ങളിൽ നിന്നും അത്രയൊന്നും വ്യത്യസ്തപ്പെടാതെ ചില മാമൂലുകളും , യുക്തിനിഷേധങ്ങളും , ദേശവിരുദ്ധതാ ആരോപണങ്ങളും വംശീയതയുടെ അതിപ്രസരവും , വരേണ്യമിഥ്യാബോധവും ഉയിർക്കുന്ന ആരാധനാ ബിംബങ്ങളും , നവ ശ്രേണീബദ്ധ സമൂഹ നിർമ്മിതിയും മാറിയ സാഹചര്യങ്ങൾക്കനുസൃതമായി ഈ കാലത്തും നമ്മളെ ഗ്രസിക്കുന്ന സാഹചര്യം പ്രതി പൂവൻ കോഴി എന്ന ചെറു നോവലിലൂടെ കറുത്ത ഹാസ്യമായി ഉണ്ണി.ആർ അവതരിപ്പിക്കുന്നു. ഇവിടെ തീർത്തും നിരുപദ്രവകരമായ ഒരു പൂവൻ കോഴിയുടെ കൂവൽ നവവ്യാഖ്യാന പ്രകാരമുള്ള ദേശീയതയുടെ, ദേശസ്നേഹത്തിന്റെ ചിഹ്നങ്ങളെ അലോസരപ്പെടുത്തുമ്പോൾ, മത-ജാതി-ദേശീയതയുടെ പുതിയ ക്രമത്തിൽ ചുരുക്കപ്പെടുന്ന വർത്തമാന കാല സാഹചര്യത്തിൽ ഒരു പൊതു ശത്രു സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന് ഉണ്ണി.ആർ വ്യക്തമാക്കുന്നു. യുക്തിക്കും മീതെ വൈകാരികത സൃഷ്ടിക്കുന്ന സംശയാസ്പദമായ സാഹചര്യങ്ങളിൽ പൊതുശത്രുവായി പരിണമിക്കുന്ന പൂവൻ കോഴിയുടെ വർഗം ഉന്മൂലനം ചെയ്യപ്പെടുമ്പോൾ, വ്രണപ്പെടുന്ന വികാരങ്ങൾ പുതിയ ശത്രുവിനെ കണ്ടെത്തുകയാണ്. മതവും ജാതിയും ഭാഷയും വർണ്ണവും വംശീയതയും ദേശീയതയും അതിവൈകാരികമായി ജനതയെ ഒന്നിപ്പിച്ചു നിർത്തുന്ന സാമൂഹ്യയാഥാർത്ഥ്യമായി കാലദേശാതീതമായി നിലകൊള്ളുന്നുവെങ്കിലും ജനതയെ തമ്മിലകറ്റാനുള്ള ആയുധങ്ങളായും അവ ഉപയോഗിക്കപ്പെടുന്നത് നോവൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പൂവൻ കോഴിയുടെ കൂവൽ, നിശിതമായ പ്രതീകമായി മാറുകയാണ്. പ്രതികരിക്കേണ്ടവർ നിഷ്ക്രിയരാകുമ്പോൾ, കുറ്റകരമായ ആ മൗനത്തെ ഭഞ്ജിച്ച് കൊണ്ട് പകുതിയിലൊടുങ്ങുന്ന നിലവിളകളുടെ, അരികുവൽക്കരിക്കപ്പെടുന്ന നിസ്വരുടെ നിശബ്ദതയുടെ, അടിച്ചമർത്തപ്പെടുന്നവരുടെ നിസ്സഹായതയുടെ ഊർജ്ജമാവാഹിച്ചു കൊണ്ട് ആ കൂവൽ ഭീഷണമായി നാട്ടിലാകെ പ്രതിധ്വനിക്കുന്നു. ഉണ്ണി.ആർ പ്രതി പൂവൻ കോഴിയിലൂടെ ഗ്രാമ്യമായ കാഴ്ചകൾ കൊണ്ട് സമകാലികമായ സാഹചര്യങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്നു. #രാമൻ

  ഉച്ചത്തിലൊരു കൂവൽ
By Devika Remesh
ഉണ്ണി ആറിന്റെ ആദ്യ നോവലായ പ്രതി പൂവൻകോഴി വായിച്ചപ്പോൾ തോന്നിയത് നാടോടികഥ ആന്നെന്നു പറഞ്ഞിട്ട് ഇതിപ്പോൾ നമ്മുടെ നാട് 'ഓടുന്ന' കഥയാണല്ലോ എന്നാണ്. ആക്ഷേപഹാസ്യത്തിലൂടെ ഒരു സാധു പൂവൻകോഴിക്ക് പോലും ഒറ്റ കൂവലിലൂടെ തകർത്തു കളയാവുന്നതേ ഉള്ളോ വിശ്വാസങ്ങളും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും? ഈ കഥയിലെ കൊച്ചുകുട്ടൻ യുക്തിബോധമാണ് - ചിലപ്പോഴെങ്കിലും അന്ധവിശ്വാസം മങ്ങലേൽപ്പിക്കുന്ന, എന്നാൽ കെട്ടുപോകാൻ തയ്യാറാകാത്ത യുക്തിബോധം. ഇവിടുത്തെ കോഴി കൂവുന്നത് ഉറക്കം നടിക്കുന്ന പലരെയും ഉണർത്താനാണ്. അതുകൊണ്ട് ഇടക്കൊക്കെ ഒരു കൂവൽ നല്ലതാണ്.

  വർത്തമാന കാലത്തിന്റെ പോക്കിനെതിരെ ഒരു നീട്ടികൂവൽ
By Lijina P Shafeeque
പേരിൽ നിന്നുതന്നെ കൃത്രിമമായ ഒരു സാമൂഹികന്തരീക്ഷത്തെയാണോ കഥാകാരൻ ചിത്രീകരിച്ചതെന്നു തോന്നിപോകും. ആക്ഷേപഹാസ്യരൂപേണ കുഞ്ചൻനമ്പ്യാരെയും ഓട്ടൻതുള്ളലിനെയും ഒന്ന് ഓർമ്മിപ്പിച്ചെന്നും പറയാം. തികച്ചും ഗ്രാമീണത നിറഞ്ഞ നാടിന്റെയും നാട്ടുകാരുടെയുമിടയിൽ ക്രമസമാധാനം തകർത്തുവെന്നു പറയപ്പെടുന്ന ഒരു പൂവൻ കോഴിയുടെ കൂവലും, പിന്നീടാ കൂവൽ രാജ്യദ്രോഹത്തിന്റെയും വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെയും മോശമാടയാളമായും ചിത്രീകരിക്കപ്പെടുന്ന അവസ്ഥയും, അതിന്റെ പരിണിതഫലമെന്നോണം ജീവത്യാഗം ചെയ്യപ്പെടേണ്ടിവരുന്ന മുഴുവൻ പൂവൻകോഴികളും, പൂവന്മാരെ നഷ്ടപെട്ട ദുഃഖത്തിൽ വിഷാദരോഗത്തിനടിമപ്പെടുന്ന പെടക്കോഴികളും, പിന്നീടത് ബാധിക്കുന്ന കഥയിലെ മുഖ്യകഥാപാത്രത്തിന്റെ നിനച്ചിരിക്കാത്ത ജീവിതാനുഭവങ്ങളും; ഇതെല്ലാമാണ് പ്രതി പൂവൻ കോഴിയുടെ കഥാപശ്ചാത്തലം. എങ്കിലും കഥാകരൻ ഇവിടെ പറയുന്നത് രാഷ്ട്രീയമായ വിഷംശം കലർത്തപ്പെട്ട ഒരു സമൂഹവും, വിദ്യാസമ്പന്നരായവർ പോലും തീർത്തും അസംബന്ധമെന്ന് യുക്തിക്കു തിരിച്ചറിയാവുന്നതിൽ നിന്നും കണ്ണുകെട്ടി നിൽക്കുന്ന അവസ്ഥയും, സമൂഹത്തോട് കൂട്ടിയിടപഴകാതിരുന്ന ഒരുവനെ പൊടുന്നനെ നേതാവായി അംഗീകരിച്ചു പിറവിക്കൊള്ളിക്കുന്ന സന്ദർഭവും ധാർമികമായും വിവേകത്തോടെയും ജീവിതത്തെ നോക്കികാണുന്നവന്റെ കയ്പ്പേറിയ അനുഭവമുഹൂർത്തങ്ങളും ആണ്. ഇവയിലൂടെയെല്ലാം കഥാകരൻ പറയാതെ പറയുന്ന രാഷ്ട്രീയം നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയാണ്. ഈ കാലത്തിന്റെ, മരിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ, അറിവില്ലായ്മയിലേക്ക് തള്ളപ്പെട്ട ജനാധിപത്യത്തിന്റെ സവിശേഷമായ രൂപകമാണ് പ്രതിയാക്കപ്പെട്ട പൂവൻ കോഴിയുടെ കൂവലെന്നു പറയാം.

  സമൂഹത്തിനു നേർക്കുള്ള കൂവലുകൾ
By Kiranmary Paul
മനോഹരമായ തലക്കെട്ടോടു കൂടിയ ആക്ഷേപഹാസ്യനോവൽ. പേര് തോന്നിക്കുന്ന കൗതുകം നോവലിൽ ഉടനീളമുണ്ട്. ഉണ്ണി. ആർ എഴുതിയ ആദ്യനോവൽ. 100 ദിവസം കൊണ്ടു 10, 000 കോപ്പി വിറ്റ നോവൽ എന്നീ പ്രത്യേകതകളും ഉണ്ട്. പിൽക്കാലത്തു പ്രതിപൂവൻ കോഴി എന്ന പേരിൽ ഈ എഴുത്തുകാരൻ സിനിമ എഴുതിയെങ്കിലും കഥ വ്യത്യസ്തമായിരുന്നു. ഒരു പൂവൻ കോഴിയുടെ കൂവലിനെ പേടിക്കുന്ന നാട്. അതേ തുടർന്നുണ്ടാകുന്ന ആശങ്കകൾ. നാടോടിക്കഥ പോലെ തുടങ്ങുന്ന കഥ സാമൂഹികവിമർശനത്തിലെത്തുന്നു. വിവിധ രാഷ്ട്രീയ, സാമൂഹിക, മത, മാനുഷിക അർദ്ധതലങ്ങൾ വായനക്കാരന് മുന്നിലേക്ക്‌ വച്ചുനീട്ടുന്നു. സമകാലികസമൂഹത്തിൽ വായിച്ചെടുക്കാനുള്ള സ്വാതന്ത്യത്തോടെ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0