• Text
  • Text

PLANET 9

By : MAYA KIRAN



Book : PLANET 9
Author: MAYA KIRAN
Category : Novel, Crime Thrillers, Upmarket Fiction
ISBN : 9789356430181
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 5
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹243.00 ₹270.00 10% off





Book Summary

മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ഴോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിടത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു.

WRITE A REVIEW

Product name: PLANET 9

Review title:



Your Ratings:

Your Message:




Book Reviews

  Planet 9
By Renjith Siva
'The Brain Game' എന്ന പുസ്തകത്തിലൂടെ പരിചയപ്പെട്ട mayakiran ന്റെ 'Planet 9' എന്ന പുതിയ പുസ്തകത്തിന്റെ വായനാസ്വാദനമാണിവിടെ കുറിക്കുന്നത്. Space Fiction എന്ന മലയാള സാഹിത്യത്തിൽ അത്ര പരിചിതമല്ലാത്ത ഒരു മേഖലയിലേക്ക് പരീക്ഷണമെന്നോണം കടന്നു വന്നതിൽ mayakiran വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. 'പ്ലാനറ്റ് 9' പുസ്തകം വായിക്കാനായി തിരഞ്ഞടുത്തപ്പോൾ ആദ്യം തോന്നിയത് "ഇത് വായിച്ചാൽ എനിക്ക് വല്ലോം മനസിലാകുമോ...?" എന്ന ചിന്ത ആയിരുന്നു. പക്ഷേ നമുക്ക് ചുറ്റും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന, കഴിഞ്ഞ കുറേ കാലങ്ങളായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില വിഷയങ്ങൾക്ക് നമ്മൾ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ഭീകരമായ കാരണങ്ങൾ ഉണ്ടെന്ന ഒരു ചിന്തയിലേക്ക് വളരെ സിംപിൾ ആയി കണക്ട് ചെയ്യിക്കുകയാണ് ഇവിടെ. Brilliant Thought എന്ന ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്ന പുസ്തകം. ഒപ്പം ഷോക്കിങ് എന്ന അവസ്ഥയിലേക്കും നമ്മളെ കൊണ്ട് എത്തിക്കുന്ന കഥ. പ്രപഞ്ചം, ശാസ്ത്രം, സാങ്കേതികത, ചരിത്രം, NASA, Space X ഇവയെ ഒക്കെ കഥയ്ക്കുളള ടൂളുകൾ ആക്കികൊണ്ട്, മനുഷ്യ രാശിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ കാരണം Planet 9 എന്ന ഒരു ഉത്തരത്തിലേക്ക് എത്തിക്കുന്ന ബ്രില്യൻസിനെ അഭിനന്ദിക്കാതെ വയ്യ. കഥാപാത്രങ്ങളായിട്ടുള്ള ശാസ്ത്ര വിദഗ്ധരുടെയും പ്രഗത്ഭരുടേയും സംഭാഷണങ്ങളും സംവാദങ്ങളും ഒരുക്കുമ്പോൾ ഉണ്ടാകാവുന്ന വെല്ലുവിളിയെ എത്ര കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഇവിടെ അതിജീവിചിരിക്കുന്നത് എന്നതും അഭിനന്ദനാർഹം തന്നെ. പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ മനസിൽ തോന്നിയ കാര്യങ്ങളിൽ ആദ്യത്തേത്, ഇങ്ങനെ ഒരു കഥ എഴുതാൻ വേണ്ടി വന്ന റെഫറൻസിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടായിരിക്കും എന്നതിനെ കുറിച്ചാണ്. കാരണം ഭാവനയേക്കാൾ ഇവിടെ വേണ്ടിയിരുന്നത് fact കൾ ആയിരുന്നു. പിന്നെ, കണ്ടെത്തുന്ന വിവരങ്ങളിലൂടെ സഞ്ചരിച്ച് അത് വായനക്കാരനെ convincing ആക്കുന്ന രീതിയിൽ suspense-thrilling മൂഡിൽ തന്നെ പുസ്തകത്തിന്റെ അവസാന താളിൽവരെ എത്തിക്കുക എന്ന ചലഞ്ച്. നല്ല ഒരു scientific-space fiction സിനിമ കണ്ടുതീർത്ത അനുഭവം സമ്മാനിച്ച പുസ്തകം. #planet9 #DCBooks #mayakiran നന്ദി മായകിരൺ.

  അടിപൊളി ????
By Fayis Koottilangadi
ഈ അടുത്ത് വായിച്ചതിൽ വളരെ വ്യത്യസ്തമായ രചനയാണ് പ്ലാനറ്റ് 9. Nasa,ISRO,Space X എന്നിവയൊക്കെ വളരെ ലളിതമായി സങ്കോചിപ്പിച്ച് നമ്മളെ സയൻസ് ഫിക്ഷൻ എന്ന മാസ്മരിക അനുഭവത്തിലേക്ക് കഥാകാരി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഒരു ഹോളോകാസ്റ്റ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നു. അത് സ്വയം നിയന്ത്രിക്കപ്പെടുന്നത് കൊണ്ട് തന്നെ അതിനുള്ളിൽ ഒരു ജീവ സാനിദ്ധ്യം സംശയിക്കപ്പെടുന്നു. അത് കേരളത്തിലെ അതിമനോഹരമായ ഇടുക്കിയിൽ പതിക്കാൻ പോവുന്നു എന്നാണ് കണ്ടെത്തൽ.അതിന് ഇവിടെ വലിയൊരു ദുരന്തം സൃഷ്ടിക്കാനുള്ള ശേഷിയും കൂടെ ആവുമ്പോൾ നമ്മളും ആശങ്കയിലാവുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു സയൻസ് ഫിക്ഷൻ ആദ്യമായിട്ടാണ്????????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0