• Text
  • Text



Book : PORU
Author: RAJEEV SIVASANKAR
Category : Novel, Rush Hours , Review Books
ISBN : 9789356435490
Binding : Normal
Publishing Date : 28-02-2024
Publisher : DC BOOKS
Edition : 3
Number of pages : 188
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹240.00 25% off





Book Summary

മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.

WRITE A REVIEW

Product name: PORU

Review title:



Your Ratings:

Your Message:




Book Reviews

  പോര്
By Shammy Thomas
ഭീമസേനനും ജരാസന്ധനും തമ്മിൽ 14 നാൾ നീണ്ടു നിന്ന......... --------------------പോര്-------------------- കലിപാകം, നാഗഫണം എന്നീ നോവലുകൾക്ക് ശേഷം ശ്രീ. രാജീവ്‌ ശിവശങ്കർ പുരാണത്തിൽ നിന്നും മറ്റൊരു നോവലുമായി എത്തുന്നു. അതിവേഗം വായിച്ചു പോകാവുന്ന ലളിതശൈലിയിലുള്ള എഴുത്ത്. സാഹിത്യത്തിന്റെ അതിഭാവുകത്വം തീരെയില്ലാതെ എന്നാൽ അതേ സമയം ഒട്ടും സാഹിത്യഭംഗി ചോർന്നു പോകാതെയും എഴുതിയ സൃഷ്ടി. കംസന്റെ പത്നിമാരായ ആസ്തിറാണിയുടെയും പ്രാപ്തിറാണിയുടെയും അച്ഛനാണ് ജരാസന്ധൻ. മഗദയുടെ തലസ്ഥാനമായ ഗിരിവ്രജത്തിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ് മല്ലയുദ്ധം. അതിൽ പങ്കെടുക്കാൻ ഭീമനും, അർജുനനും കൂടെ കൃഷ്ണനും പോകുന്നിടത്ത് നിന്നാണ് നോവൽ തുടങ്ങുന്നത്. യാദവരെ ആക്രമിച്ചു തടവിലാക്കിയിരിക്കുന്ന ജരാസന്ധനിൽ നിന്നും അവരെ മോചിപ്പിക്കുക എന്ന ഗൂഢലക്ഷ്യം കൂടിയുണ്ട് കൃഷ്ണന്. മഗദയിലെത്തുന്ന മൂവർക്കും ജരാസന്ധൻ നല്ലൊരു സ്വീകരണമാണ് തരുന്നത്. പകൽ മുഴുവൻ പോരാട്ടവും സായാഹ്നങ്ങളിൽ ആഘോഷങ്ങളും സൗഹൃദങ്ങളുമായി ജരാസന്ധനും അവരോടൊപ്പം പങ്കു ചേരുന്നു. ഇതിനിടയിൽ ഇരുകൂട്ടർക്കുമുള്ള തന്ത്രങ്ങളും വാശിയുമെല്ലാമാണ് ഇതിവൃത്തം. ആരാണ് ജരാസന്ധൻ.....? മക്കളില്ലാതിരുന്ന ബ്റിഹദ്രഥ രാജാവിന് ചണ്ഡകൗശികൻ എന്ന മുനി ഒരു മാമ്പഴം സമ്മാനിക്കുകയും, അദ്ദേഹം അത് തന്റെ രണ്ടു ഭാര്യമാർക്കുമായി പകുത്തു നൽകുകയും ചെയ്യുന്നു. മാമ്പഴം പാതി കഴിച്ചതിനാൽ രണ്ടു പേരും പകുതി കുഞ്ഞിനെയാണ് പ്രസവിച്ചത്. ഇതിൽ വേദനിച്ച ബ്രിഹദ്രഥൻ പാതി ശരീരങ്ങളെ വനത്തിൽ ഉപേക്ഷിച്ചു. കാട്ടിലൂടെ വന്ന ജരയെന്ന രാക്ഷസി ഈ പകുതി ശരീരങ്ങളെ കാണുകയും അതിനെ ഒന്നാക്കുകയും ചെയ്തു. 'ജരയാൽ സന്ധിക്കപ്പെട്ടവൻ' എന്നർത്ഥം വരുന്ന ജരാസന്ധന്റെ ഉത്ഭവമാണിത്. പതിനാല് ദിവസത്തെ പോരുകളും പതിനാല് അദ്ധ്യായങ്ങളായിട്ടാണ് എഴുതിയിരിക്കുന്നത്. വളരെ രസകരമായി തന്നെ വായന അനുഭവപ്പെടുകയും ചെയ്തു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0