• Text
  • Text

POSTMORTEM TABLE

By : DR SHIRLEY VASU



Book : POSTMORTEM TABLE
Author: DR SHIRLEY VASU
Category : Study
ISBN : 9788126420933
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 22
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.

WRITE A REVIEW

Product name: POSTMORTEM TABLE

Review title:



Your Ratings:

Your Message:




Book Reviews

  പോസ്റ്റുമോര്‍ട്ടം ടേബിളിനൊരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
By Arun Chandran
"1667-ൽ സ്വമ്മാർഡാൻ, ജീവനോടെ പിറന്ന (ശ്വാസോഛ്വാസം നടത്തിയ) ശിശുവിന്‍റെ ശ്വാസകോശം വെള്ളത്തിലിട്ടാൽ പൊന്തി കിടക്കും എന്നും, ചാപിള്ളയുടെത് വെള്ളത്തിൽ ആഴ്ന്നു പോകുമെന്നും പ്രഖ്യാപിച്ചു. ജൊഹാൻ ഷ്രീയർ 1681ൽ സ്വന്തം ശിശുവിന്‍റെ കൊല ആരോപിക്കപ്പെട്ട പതിനഞ്ചുകാരിയായ പ്രതിയുടെ ശിശുവിനെ പരിശോധിച്ച് ശ്വാസകോശങ്ങൾ വെള്ളത്തിലിട്ടു നോക്കിയതിൽ ആഴ്ന്ന് പോയതിനാൽ കുട്ടി ചാപിള്ള ആയിരുന്നുവെന്ന് തീർപ്പ് നൽകി, ആദ്യത്തെ ഫോറൻസിക്ക് മെഡിസിൻ ടെസ്റ്റ് ആയി ഇത് കരുതപ്പെടുന്നുണ്ട്, ഇന്നും ശിശുഹത്യ കേസുകളിൽ ഡോക്ടർമാർ ഈ ടെസ്റ്റ് നടത്തി വരുന്നു". കുറ്റാന്വേഷണ സിനിമകളിലൊക്കെയും കുട്ടിക്കാലങ്ങളിൽ ഏറ്റവുമധികം ക്യൂരിയസ് ആയി ശ്രദ്ധിച്ചിരുന്ന വാക്കുകളിൽ ഒന്നായിരുന്നു എനിക്ക് പോസ്റ്റ്മോർട്ടം. വർഷങ്ങൾക്കിപ്പുറം ഡോക്ടർ ഷെർലി വാസുവിന്‍റെ 'പോസ്റ്റ്മോർട്ടം ടേബിൾ' എന്ന പുസ്തകം കയ്യിലെടുക്കുമ്പോൾ ആ പന്ത്രണ്ട് വയസ്സുകാരന്‍റെ അതേ ക്യൂരിയോസിറ്റിയോട് കൂടി ഓരോ താളുകളും ഞാൻ മറിക്കാൻ തുടങ്ങുകയാണ്... ഒരു സർജൻ പോസ്റ്റ്മോർട്ടം ടേബിളിൽ ഒരു മൃതശരീരത്തെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുന്ന അതേ മനസ്സോടുകൂടി തന്നെയാണ് 16 ചാപ്റ്ററുകൾ ഉള്ള ഈ പുസ്തകത്തെയും ഞാനിപ്പോള്‍ നോക്കിക്കാണുന്നത്... ആദ്യ താളുകളില്‍ എയ്ഡ്സ് രോഗികളോടുള്ള അക്കാലത്തെ കേരളജനതയുടെ പൊതുവായ ഒരു നയത്തെകുറിച്ചും, ഇന്നും നമ്മുടെ സമൂഹം HIV രോഗികളോട്‌ കാണിക്കുന്ന സമീപനത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുന്നു. പിന്നീടുള്ള പേജുകളിൽ നവോത്ഥാന കാലം മുതലുള്ള മെഡിക്കൽ സയൻസിന്റെ വളർച്ചയും, അതിലൂടെ ഛേദപരിശോധനയുടെ പുരോഗതികളെ കുറിച്ചും പറഞ്ഞ്, ഡോക്ടർ അവരുടെ കോളേജ് ലൈഫിലേക്കെത്തുമ്പോള്‍ സഹപാഠികളെയും, സീനിയർ സൗഹൃദങ്ങളെയും കുറിച്ചുള്ള ഓർമ്മകളും കൂടി വായനക്കാരുമായി പങ്കു വയ്ക്കുന്നു. തുടർന്നുള്ള പേജുകളിൽ തന്റെ ആദ്യ ഓട്ടോപ്സി അനുഭവത്തെക്കുറിച്ചും ആ ദിവസം രാത്രിയിൽ അവർക്ക് അനുഭവപ്പെട്ട അസ്വസ്ഥതകളെ കുറിച്ചും പറയുന്ന ഭാഗങ്ങൾ അമിതമായ വർണ്ണനകൾ ഒന്നുമില്ലെങ്കിലും വായിച്ചിരിക്കുമ്പോൾ ഡോക്ടറുടെ മനസ്സ് വായനക്കാരനിലേക്ക് അതുപോലെ പകർത്തി എടുക്കുവാൻ വരികൾക്കും വാക്കുകൾക്കും സാധിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ആദ്യഭാഗം അവസാനിപ്പിക്കുമ്പോൾ എന്താണ് ജഡപരിശോധന എന്നും, ജഡപരിശോധനയുടെ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. റോമൻ ഭരണാധികാരി ജൂലിയസ് സീസറുടെതായിരുന്നു ആദ്യ ജഡപരിശോധന എന്ന് പറഞ്ഞു കൊണ്ട് ആദ്യ ഭാഗം അവസാനിപ്പിക്കുന്നു. രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ ഡോക്ടർ ഷെർലി വടക്കൻ കേരളത്തിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി ഒടുവിൽ ലോകത്താകമാനം ഉള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ബാൻഗൻഗട്ട് എന്ന sleep death നെ ക്കുറിച്ച് വിവരിക്കുന്നുണ്ട്. പലപ്പോഴും പതിവ് ഉറക്കത്തിൽ നിന്നും ഏറ്റവും ഒടുവിലെ ഉറക്കത്തിലേക്ക് ഉള്ള യാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്‍റെ ശാസ്ത്രീയമായ വശം ഇപ്പോഴായിരുന്നു കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. അതുല്യ പ്രതിഭയായ മലയാളികളുടെ സ്വന്തം ഗന്ധർവ്വൻ പത്മരാജന്റെ മരണവും ഇത്തരത്തിൽ ഒന്നായിരുന്നു. ആ ദിവസങ്ങളിൽ ലേഖിക അനുഭവിച്ചിരുന്ന മാനസിക സംഘർഷത്തെക്കുറിച്ചും, പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുമ്പോൾ പോലും പത്മരാജന്റെ സ്വതസിദ്ധമായ നിശബ്ദത കലര്‍ന്ന, ചലനമറ്റ കിടപ്പിനെ കണ്ണുനീരോട് കൂടി നേരിടേണ്ടി വന്ന തന്റെ അനുഭവത്തെക്കുറിച്ചും വിവരിക്കുമ്പോൾ വായിക്കുന്നവർ പോലും ഒരു നിമിഷം ആ അതുല്യ പ്രതിഭയെ മനസ്സിൽ സ്മരിച്ചുപോകും.. ഹിറ്റ്‌ ആൻഡ് റൺ എന്ന മൂന്നാം ഭാഗം ശെരിക്കും സർവീസ് സ്റ്റോറി പോലെ വായിച്ചിരിക്കാൻ സാധിക്കുന്ന രീതിയിൽ ഉള്ളതായി അനുഭവപ്പെടും, കാരണം കൂടെയിരിക്കുന്ന സുഹൃത്തിനോടെന്നപോലെ വളരെ ലളിതമായ ഭാഷയിൽ ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു തരുമ്പോൾ പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നവർ ജനനസമയത്തെ പോലെ തന്നേയാണ്.. പിറന്നപടി.. പണക്കാരനെന്നോ, പാവപെട്ടവനെന്നോ അന്തരമില്ലാതെ തന്റെ ഊഴം കാത്തു കിടക്കുന്ന, വെറും 6 അടി മണ്ണിനു മാത്രം ഉടമസ്ഥാവകാശം പറയുവാൻ വിധിക്കപ്പെട്ടവൻ. വാഹനാപകടങ്ങൾ സംബന്ധിയായ് വന്ന ചില കേസുകളെക്കുറിച്ച് പറഞ്ഞ് ഈ ഭാഗം അവസാനിപ്പിക്കുമ്പോൾ ചില ഉദാഹരങ്ങൾ വായിച്ചാൽ അറിയാതെ നമ്മൾ ചോദിച്ചു പോകും "ദൈവം ഇത്ര ക്രൂരൻ ആണോയെന്ന്.. " ഇനിയുള്ള മൂന്നു ഭാഗങ്ങളെ ഒരുമിച്ചു പറഞ്ഞു പോകാം കാരണം നിരൂപണങ്ങൾ /വായനാനുഭവങ്ങൾ ബോർ അടിപ്പിച്ചു തുടങ്ങുന്നതും ഒരു ജീവൻ അന്ത്യശ്വാസം വലിക്കുന്നതും ഏറക്കുറെ സമാനമാണ്. പൊതുവെ പോലിസ് സർജന്മാരുടെ അനുഭവങ്ങളിൽ അവർക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചിട്ടുള്ളത് ആത്മഹത്യ ചെയ്തവരുടെ പോസ്റ്റ്മോർട്ടം ആണ്. ഉദാഹരണങ്ങളോടെ തന്നെ ഡോക്ടർ ഷേർലി, ഒരു ചെറിയ തെറ്റ് പറ്റിയാൽ പോലും കേസിന്റെ ഗതിമാറുന്ന രീതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മാനസികമായ വൈകൃതങ്ങൾ കാരണം, പകരം വീട്ടലുകൾക്കു വേണ്ടി, ഒരൊറ്റ നിമിഷത്തെ മനസ്സിന്റെ കൈവിട്ടു പോകലിൽ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ, കയ്യോ കാലോ തെന്നി തോട്ടിൽ വീഴുന്നവർ, രാത്രിസഞ്ചാരത്തിന് ഇറങ്ങി കിണറ്റിൽ വീഴുന്നവർ അങ്ങനെ അറിഞ്ഞും അറിയാതെയും മരണത്തിന്റെ യാത്രയിലേക്കു തെന്നി വീണു പോകുന്നവർ തുടങ്ങി ഇത്തരത്തിൽ വരുന്ന കേസുകളുടെ പരിശോധന അതിസൂക്ഷ്മവും, കൃത്യത ഉള്ളതും ആണ്, അല്ലാത്തപക്ഷം മരണകാരണത്തിന്റ ഗതി മാറ്റിയെഴുതപ്പെട്ടേക്കാം.. വിമർശനാത്മകമെന്നോ, അല്ലാതെയോ ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ, ഇന്ധനം കൊണ്ട് തീപൊള്ളൽ ഏൽക്കുന്ന മനുഷ്യശരീരത്തിലെ പൊള്ളലുകളെ ചിത്രപ്പണികൾ എന്നും, നിറങ്ങളെ മൂവർണ്ണക്കൊടികൾ എന്നുമൊക്കെ പറയുമ്പോൾ തികച്ചും അരോചകമാണ്. കാരണം ഒരുപാട് മൃതശരീരങ്ങളെ പോസ്റ്റ്മോർട്ടം ചെയ്തത് കൊണ്ട് തന്നെ അങ്ങനെയൊരു പ്രയോഗം തൊഴിൽപരമായി ഡോക്ടർക്കു ഉപയോഗിക്കാമെങ്കിലും വായനക്കാരന് അത് ആസ്വാദജനകമല്ല.. തുടർന്നുള്ള ഭാഗങ്ങൾ കത്തി, വാൾ, തോക്ക് തുടങ്ങിയ ആയുധങ്ങൾ കൊണ്ട് മരണം സംഭവിക്കുന്നവരുടെ ശരീരപരിശോധന, മാനസ്സികരോഗത്തിന് ( psychic) അടിമപ്പെടുകയും തുടർന്ന് കുറ്റകൃത്യങ്ങളേർപ്പെടുന്നവരുടെയും മാനസികസംഘർഷങ്ങളേക്കുറിച്ചുള്ള വിവരണങ്ങളിലൂടെ സഞ്ചരിക്കുന്നു. തുടർന്ന് അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കാൻ സാധിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളിലൂടെ പുസ്തകത്തിന്റെ അവസാന ഭാഗത്തിലേക്കെത്തുമ്പോൾ സർവീസ് കാലഘട്ടത്തിലെ കോടതി അനുഭവങ്ങൾ, ജഡപരിശോധനയുടെ ഭാവിയിലേക്കായുള്ള നിര്‍ദേശങ്ങള്‍ എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.. ഇതേ വിഷയം പ്രതിപാദിക്കുന്ന മറ്റു പലരുടെയും പുസ്തകങ്ങൾ ഇറങ്ങിയ സാഹചര്യത്തിൽ അവയുമായി ഈ പുസ്തകത്തെ താരതമ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫോറൻസിക്, കുറ്റാന്വേഷണം, പോസ്റ്റ്മോർട്ടം തുടങ്ങിയ വിഷയങ്ങളിൽ താൽപര്യമുള്ളവർക്കും, പോലിസ് സ്റ്റോറീസ്, വ്യത്യസ്തമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ രീതികൾ മനസ്സിലാക്കണം എന്നുള്ളവർക്കും എന്തുകൊണ്ടും അനുയോജ്യമാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍. ഭാഷ കൈകാര്യം ചെയ്യുന്ന രീതി, വിഷയങ്ങളും, ടെക്നിക്കൽ വശങ്ങളും വിവരിക്കുന്ന ഭാഗങ്ങളുമെല്ലാം വളരെ നന്നായി തന്നെ ഡോക്ടർ ഷേർളി വാസു കൈകാര്യം ചെയ്തു കൊണ്ട് 158 പേജുള്ള പുസ്തകം അവസാനിക്കുന്നു..

  മരണം കഴിഞ്ഞും ആത്മാവിൽ പിടിമുറുക്കി
By SHIMNA Javed
ഡോക്ടർ ഷേർലി വാസുവിന്റെ പോസ്ററ്മോർട്ടം ടേബിൾ എന്ന കഥ മലയാള സാഹിത്യ ശാഖയിൽ വേറിട്ടു നില്കുന്നു. മരണത്തിന്റെ കാരണം കണ്ടെത്താൻ ആത്മാവ് വരെ തിരക്കിപ്പോകുന്ന ഡോക്ടറുടെ മിടുക്ക് പുറം ലോകമറിയാറില്ല.പത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് പിന്നിൽ മാത്രമൊതുങ്ങി പോകുന്നവരുടെ കഠിനാധ്വാനം ജനങ്ങൾ അറിഞ്ഞുതുടങ്ങിയത് ഇത്തരം കഥകളിലൂടെയാണ്.ജഡപരിശോധനയുടെ പുരാതനവും നവീനവുമായ രീതികളും ഉപയോഗിയ്ക്കുന്ന ആയുധങ്ങളും ഡോക്ടർ അനുഭവങ്ങൾക്കിടയിലൂടെ പരിചയപ്പെടുത്തുന്നു.മരണത്തിന്റെ സമയവും, കാരണവും രീതിയും വിശദീകരിക്കേണ്ട ചുമതല ഒരു കേസ് തെളിയിക്കാൻ എത്രത്തോളം പ്രധാനമാണ് എന്ന് ഓരോ ഘട്ടത്തിലും വ്യക്തമാകുന്നു . സങ്കീർണതകൾ നിറഞ്ഞ യാത്രകളും തെളിവ് കണ്ടെത്തലുകളും സസൂഷ്‌മ പരിശോധനകളും സാധാരണക്കാരന് പുതുമയാണ്. ആത്മഹത്യ കൊലപാതകമാവുന്നത് പലപ്പോഴും ഒരു ഡോക്ടറുടെ കണ്ണിലൂടെ കാണുമ്പോഴാവും. കഥയിൽ ഫിലിപ്പിന്റെ കേട്ട് എന്ന ഭാഗമിത് ചൂണ്ടിക്കാണിക്കുന്നു.

  മരണങ്ങളുടെ മൗലിക ഗ്രന്ഥം
By Farsana U
ഒരു മരണം അവലോകനം ചെയ്യപ്പെടുമ്പോൾ പ്രധാനമായി ഉയർന്നുവരുന്ന ഒരു ചോദ്യമിതാണ്. ആത്മഹത്യയും അതോ നരഹത്യയോ? ആരാണ് ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത്? എന്തിൻറെ അടിസ്ഥാനത്തിൽ? ഓട്ടോപ്സി/ necropsy postmortem എന്ന ശവചേച്ഛദപരിശോധനയുടെ ചരിത്രവും പ്രായോഗികതയും, ഫോറൻസിക് മെഡിസിൻ വിദഗ്ധ എന്ന നിലയിൽ ഡോ. ഷേർലി വാസുവിന്റെ അറിവുകളും അനുഭവങ്ങളും ഒത്തുചേർന്ന രചനയാണ് "പോസ്റ്റ്മോർട്ടം ടേബിൾ". മരണങ്ങൾ എങ്ങനെ സംശയാസ്പദമായി തീരുന്നു അതിനെ സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായി ഒരു ഫോറൻസിക് സർജൻ എങ്ങനെയാണ് നോക്കിക്കാണുന്നത് ഇത് എന്ന് നമുക്ക് ഗ്രന്ഥത്തിലൂടെ കാണാം കാണാം. കേരളത്തെ ആകെയുലച്ച നിരവധി കേസുകളുടെ ശവദേഹ പഠനങ്ങളും, മർമം, ഗളം, തുടങ്ങി മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട പല അറിവുകളും ഈ ഗ്രന്ഥം നമുക്ക് സമ്മാനിക്കുന്നു. ഓട്ടോപ്സിയേ കുറിച്ചും പലവിധ മരണത്തെക്കുറിച്ചും കഴിയുന്നത്ര ലളിതമായി ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. യഥാർത്ഥ സംഭവ സ്ഥലങ്ങളുടെയും യഥാർത്ഥ പേരും കാലവും നൽകിയത് ഗ്രന്ഥത്തിൻറെ വിശ്വാസ്യതയെ നിലനിർത്തുന്നുണ്ട്. തീർച്ചയായും വായനക്കാർക്ക് ഇതൊരു പുതിയ അനുഭവവും ഓട്ടോപ്സിയുടെ മൗലിക ഗ്രന്ഥവുമായി തീരും.

  Awesome
By Varun CV
really awesome presentation and author's experience gave her the exposure to write this book. This book is prepared really well and she used simplest language to present her ideas and theories.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0