Book Summary
സാമ്പത്തികസ്വാതന്ത്ര്യം വേണമെന്ന് ഉറച്ചു വിശ്വസിക്കുന്ന
സ്ത്രീകള്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം
പ്രിയ വായനക്കാരേ,
നിക്ഷേപക രംഗത്തേക്ക് സ്ത്രീകള്‍ക്കു കടന്നുവരുവാനുള്ള ഒരു
ചവിട്ടുപടിയാണ് റിച്ച് വുമണ്‍ എന്ന ഈ പുസ്തകം. ഒരു ഓഹരി
എങ്ങനെ വില്‍ക്കണം, ലാഭകരമായ ഒരു വ്യാപാരം എപ്രകാരം
കെണ്ടത്തണം തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരും
ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇതില്‍ സ്ത്രീകള്‍
നേരിടുന്ന പ്രധാന പ്രശ്‌നം പണത്തെയും നിക്ഷേപത്തെയും
സംബന്ധിച്ചാണ്. കണ്ണു തുറപ്പിക്കുന്ന ചില വസ്തുതകള്‍ ചുവടെ:
# അന്‍പതു വയസ്സിനു മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും
തനിച്ചാണ്.
# അന്‍പതു ശതമാനത്തോളം വിവാഹങ്ങളും വിവാഹമോചന
ത്തില്‍ കലാശിക്കുന്നു. മിക്കപ്പോഴും വില്ലന്‍ പണം തന്നെ.
# ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്ന പ്രായമായവരില്‍ നാലില്‍ മൂന്നു
പേരും സ്ത്രീകള്‍
# തൊണ്ണൂറു ശതമാനം സ്ത്രീകള്‍ക്കും ജീവിതാവസാനം സാമ്പ
ത്തിക സ്വയംപര്യാപ്തതയെ മുഖാമുഖം കാണേണ്ടതായി
വരുന്നു.
സ്ത്രീകള്‍ പണത്തെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട
സമയം അതിക്രമിച്ചിരിക്കുകയാണ്. സ്ത്രീകളെ ശാക്തീകരിച്ച്
അവര്‍ അര്‍ഹിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും സമാധാനവും
നല്‍കുക എന്നതാണെന്റെ ലക്ഷ്യം. ഈ പുസ്തകം നിങ്ങള്‍ക്ക്
ഏറെ വിലമതിക്കുമെന്നു വിശ്വസിക്കുന്നു. റിച്ച് വുമണ്‍ ആകാന്‍
ഒരുങ്ങിക്കോളൂ.