• Text
  • Text

RUTHINTE LOKAM

By : LAJO JOSE



Book : RUTHINTE LOKAM
Author: LAJO JOSE
Category : Novel, Crime Thrillers, Best Sellers - Vayanayude Thrillum Madhuravum
ISBN : 9789353900281
Binding : Normal
Publishing Date : 25-05-2026
Publisher : DC BOOKS
Edition : 16
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

WRITE A REVIEW

Product name: RUTHINTE LOKAM

Review title:



Your Ratings:

Your Message:




Book Reviews

  Good Thriller
By deepak sasi
good thriller

  നമ്മുടെയും ലോകം.
By Salite Thomas
മറവി ഒരു ശാപമാണ് എന്നുപറയുന്ന അതേ വേഗതയില്‍ അതൊരു അനുഗ്രഹവുമാണ് എന്നു ഉറപ്പിച്ചുപറയും ഈ നോവല്‍ വായിച്ചുകഴിയുമ്പോള്‍. റൂത്തിന്റെ മാത്രം ലോകമല്ല അവളുടെ ലോകം എല്ലാവരുടെയുമാണെന്നുതോന്നുംവിധം ആകര്‍ഷകമായ നോവല്‍. ഒററയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന ക്രൈം ഫിക്ഷന്‍.

  Real Page Turner....
By Akhil Ramesan
Manushyane pedipikkanayit....!!!

  മറവികൾ ഒളിപ്പിച്ചതും ഓർമ്മകൾ തെളിയിച്ചതും.
By Libin Varghese
സ്‌മൃതികളും സ്‌മൃതിഭ്രശങ്ങളും നിഴൽ വിരിക്കുന്ന മനസിന്റെ നേർചിത്രം വരച്ചിടുന്ന കൃതി. അപസർപ്പകരചനകളുടെ കൂട്ടത്തിലേക്കൊരു പുതിയ രചനശൈലി, സമയപോവുന്നത് അറിയാതെ രസം പിടിച്ചു മറിയുന്ന താളുകളിൽ ചുരുളഴിയുന്നു ഓർമ്മകൾക്കൊപ്പം അതൊളിപ്പിച്ച രഹസ്യങ്ങളും. പച്ചില കണ്ട ആടിന്റെ ആർത്തിയോടെ വായിച്ചു തീർത്തിട്ടുമാത്രം മടക്കി വെച്ച പുസ്തകം.

  ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം
By Jinish KG
മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ. കോട്ടയം പുഷ്പനാഥിനെ പോലുള്ള എഴുത്തുകാരെ മറന്നുകൊണ്ടുള്ള ഞാനിതു പറയുന്നത്. മലയാളത്തിലെ പ്രസിദ്ധ മ മാ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസ് നെ പോലുള്ള എഴുത്തുകാരും വിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു നമുക്ക്. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.ഉണ്ടായി വന്ന കഥകളാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . ഒരിക്കലും അത്തരം കുറ്റാന്വേഷണവും രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു . എന്നാൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന് തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ്‌ തോമസും ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത് കാണുന്ന ഒരു വാർത്ത ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത്‌ ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു ...

  A Riveting and spine chilling Novel...
By Athul Chundayil
സമകാലിക എഴുത്തുകാരിൽ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്റ്‌ ആയി മാറിയ ലാജോ ജോസിന്റെ മികച്ച ഒരു ത്രില്ലർ നോവൽ. ഒരു ഹോളിവുഡ്‌ സൈക്കോളജിക്കൽ ത്രില്ലർ കാണുന്ന ഫീലിൽ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന ഈ നോവൽ ത്രില്ലർ ആരാധകർ നിർബന്ധമായും വായിച്ചിരിക്കേണ്ടുന്ന ഒന്നാണു...

  റൂത്തിന്റെ ലോകം
By Sandra Soman
ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' യാതൊരു അതിഭാവുകത്വവും കൂടാതെ വായനക്കാരനെ പിടിച്ചിരുത്താൻ സാധിക്കുന്ന തരത്തിൽ ലളിതമായ ഭാഷയിൽ എഴുതിയ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ വരുന്നൊരു സൈക്കോളജിക്കൽ ത്രില്ലെർ നോവലാണ്. റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ച റൂത്ത് എന്ന സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരൂഹ സാഹചര്യങ്ങളാണ് നോവലിന്റെ പ്രമേയം. തലച്ചോറിൽ സങ്കീർണ്ണമായ യാഥാർഥ്യങ്ങളും മിഥ്യയും കൂടി കെട്ടുപിണഞ്ഞ് റൂത്ത് തന്റേതായ ഒരു ലോകം അവൾക്കുള്ളിൽ സൃഷ്ടിക്കുന്നു. ഒരു ദിവസത്തെ കാര്യം അടുത്ത ദിവസം ഓർത്തെടുക്കാൻ കഴിയാത്ത റൂത്ത്, തന്റെ പേരും മറ്റു വിവരങ്ങളും പ്രധാന സംഭവങ്ങളും ഡയറിയിൽ എഴുതി വെച്ചും തന്റെ ഫോണിൽ റെക്കോർഡ് ചെയ്തും സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. മലയാളത്തിൽ ഇത് പോലൊരു സൈക്കോളജിക്കൽ ത്രില്ലെർ ഒട്ടും വിരസത കൂടാതെ വായനക്കാരെ ആകാംക്ഷയുടെ മുനമ്പിൽ കൊണ്ട് നിർത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. മറ്റൊരു ആകർഷണം നോവലിന്റെ ഉപശീർഷകങ്ങൾ തന്നെയാണ്. ഏറെക്കുറെ പ്രവചിക്കാവുന്ന തരത്തിലാണ് നോവലിന്റെ അവസാന ഭാഗങ്ങൾ എങ്കിലും അടുത്തത് എന്തെന്ന് അറിയാനുള്ള ത്വര വായനയുടെ വേഗത കൂട്ടി. വായനക്കാർ എഴുതിയ മറ്റു രണ്ട് ക്ലൈമാക്സുകൾ കൂടി ഉൾപ്പെടുത്തിയത് നോവലിന് വളരെ യോജിക്കുന്നത് തന്നെയാണ് എന്നതിൽ സംശയം ഇല്ല.

  ഓർമ്മക്കും മറവിക്കും ഇടയിൽ
By Devika Remesh
അഗത ക്രിസ്റ്റിയുടെയും ആർതർ കോനൻ ഡോയലിന്റെയും മലയാളി ആരാധകർക്ക് ലാജോ ജോസ് ഒരുക്കുന്ന മലയാളം മിസ്റ്ററി ത്രില്ലർ! ഓർമ്മയിലും മറവിയിലും മുങ്ങിപ്പൊങ്ങുന്ന റെട്രോ ഗ്രേഡ് അംനേഷ്യ ബാധിച്ച റൂത്തിന്റ ലോകം വായനക്കാരിലേക്ക് തുറക്കപ്പെടുന്നു. മനസ്സിന്റെ ഒരു ചെറിയ മങ്ങലിനപ്പുറം ഒളിച്ചു നിൽക്കുന്ന കുറ്റവാളിയ കണ്ടെത്താനുള്ള വായനക്കാരന്റെ വ്യഗ്രത ഈ നോവലിനെ വായിച്ചു തീരാതെ ഉപേക്ഷിക്കാൻ അനുവദിക്കില്ലെന്ന് നിശ്ചയം.

  ഓർമകളിലെ അഴുക്ക് ചാലുകൾ
By Bibin Prasannan
നിങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടന്ന ആ വാതിലുകൾ , അവയ്ക്കുള്ളിൽ എന്താണെന്ന് ഒരു നിമിഷമെങ്കിലും നോക്കുവാൻ ശ്രമിച്ചിട്ടുണ്ടോ?. ആരാണ് ആ ജനാലകൾ അടച്ചിട്ടത്, ഹൃദ്യമായ ഓർമകളുടെ വെള്ളിവെളിച്ചം പതിഞ്ഞ പാതയിലേക്ക് തുറന്നു കിടന്നിരുന്ന കമാനങ്ങൾ എന്നാണ് അന്യമായി തീർന്നത്. ഓർമ്മകൾക്ക് മാറാല പിടിച്ചാൽ എന്താണ് സംഭവിക്കുക, അത് അനുഭവിച്ച് തന്നെ അറിയണം. പ്രിയപ്പെട്ട വ്യക്തികൾ, വഴികൾ കൂട്ടുകാർ എല്ലാവരും ഓർമ്മകളിൽ നിന്നും ചുഴറ്റി എറിയപ്പെടുന്ന ഒരു അവസ്ഥ വന്നാൽ എങ്ങനെയാണ് നേരിടുക?. നിങ്ങളുടെ സുഹൃത്തുക്കൾ യഥാർത്ഥത്തിൽ നിങ്ങളുടെ മിത്രങ്ങൾ തന്നെയാണോ?, പ്രതിയോഗികൾ ശത്രുക്കൾ തന്നെയാണെന്ന് ഉറപ്പുണ്ടോ?. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുവാൻ സ്വയം ചോദ്യമായി മാറേണ്ടി വരും.

  Ruthinte lokam
By sruthi shijin
excellent work

  Spine chilling Novel
By Rakesh James
മറവി അത് മനപൂർവമായാൽ എത്ര ഭയാനകം. വായനയുടെ സുഖം ചലച്ചിത്രത്തിലില്ല. ഉദ്വേഗം നിറഞ്ഞ നോവൽ. കോഫി ഹൌസ് പോലെ തന്നെ ലാജോ കസറി.

  Satisfaction at every page
By Nivil Kallukkadan Jose
Bougainvillea Malayalam film. Was lucky to read the novel before the movie, movie failed to inspire me.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0