• Text
  • Text

SHANTARAM [MALAYALAM]

By : GREGORY DAVID ROBERTS



Book : SHANTARAM [MALAYALAM]
Author: GREGORY DAVID ROBERTS
Category : Novel
ISBN : 9788126442164
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 10
Number of pages : 646
Language : Malayalam
Paper Back

Publisher: DC BOOKS
₹629.00 ₹699.00 10% off





Book Summary

ബോംബെ മഹാനഗരത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവല്‍. ആസ്‌ട്രേലിയയിലെ ജയിലില്‍നിന്നും തടവുചാടി ആ രാജ്യംതന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നില്‍ അഭയംകണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥ. ചേരിയിലെ ഡോക്ടര്‍ പദവി വഹിക്കുകയും പിന്നീട് കള്ളക്കടത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും അധോലോകസംഘങ്ങളുടെയും ഭാഗഭാക്കാകുന്നതോടൊപ്പം അയാള്‍ സാധാരണ മനുഷ്യജീവിതത്തെ അതിന്റെ ഉള്‍നാമ്പില്‍ തൊട്ടറിയുകകൂ ടിയാണ് ഇവിടെ വച്ച്. ഗൈഡുകള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പാന്‍ വില്‍പനക്കാര്‍ക്കും വേശ്യാലയ നടത്തിപ്പുകാര്‍ക്കും വ്യാജപാസ്‌പോര്‍ട്ട് കച്ചവടക്കാര്‍ക്കും ആയുധക്കച്ചവടക്കാര്‍ക്കും മാഫിയയ്ക്കും ബോളിവുഡിനും ഒപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന നോവല്‍. ലക്ഷക്കണക്കിനു വായനക്കാര്‍ വായിക്കുകയും ഒരു മാസ്റ്റര്‍പീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ശാന്താറാം ഇന്ത്യയെ, പ്രത്യേകിച്ചും ബോംബെ നഗരത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകകൂടിയാണ്.

WRITE A REVIEW

Product name: SHANTARAM [Malayalam]

Review title:



Your Ratings:

Your Message:




Book Reviews

  അധോലോകത്തിലെ ഓർമ്മകൾ
By Joel Sebastian
പുസ്തക പ്രേമികൾക്കിടയിൽ ഒരു മുത്താണ്???? ശാന്താറാം. പുസ്തകവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഈ പുസ്തകത്തെപ്പറ്റി ആണ് എല്ലാവർക്കും പറയാനുള്ളത്. ഇതിൽ കൂടുതൽ വേറെന്തു വേണം ഒരു പുസ്തക പ്രേമിക്കു അതു വായിച്ചു തുടങ്ങാൻ...? എല്ലാവരും പറഞ്ഞു പറഞ്ഞു കൊതിപ്പിച്ച ആ പുസ്തകം ഞാൻ ഒപ്പിച്ചു.. " ശാന്താറാം". ആദ്യദിവസം ഒരു 50 പേജ് വായിച്ചു തീർത്തു.. പിന്നീട് വരുന്ന ദിവസങ്ങളും അത് 40 ആയി.. പിന്നീട് 20 ആയി... സംഭവം ബോറടിപ്പിക്കുന്ന പോലെ അനുഭവപ്പെട്ടുതുടങ്ങി.. പക്ഷേ ഒരു നൂറ് പേജ് കഴിഞ്ഞപ്പോൾ... എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് എല്ലാവരും ശാന്താറാം എന്ന പുസ്തകത്തെപ്പറ്റി പറയുന്നതെന്ന്.. ഓരോ ദിവസവും പേജുകളുടെ എണ്ണം കൂടിക്കൂടി വന്നു... പിന്നെ ദിവസവും 100 പേജ് വീതം വായിക്കാൻ തുടങ്ങി.. അങ്ങനെ 646 പേജുള്ള ശാന്താറാം അവസാനിച്ചു... മുൻപ് എല്ലാവരും എഴുതിയ റിവ്യൂ കണ്ടിരുന്നെങ്കിലും ഞാൻ വായിച്ചിരുന്നില്ല.. കാരണം വായിക്കുമ്പോൾ ഉള്ള സുഖം നഷ്ടപ്പെടുമെന്നു കരുതിയാണ്.. അതുമാത്രമല്ല പുസ്തകത്തിന്റെ ചട്ടയിൽ ഉള്ളത് പോലും വായിച്ചില്ല.. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയ എഴുത്തുകാരനെ ഞാൻ ഏറ്റവും അവസാനം ആണ് ശ്രദ്ധിച്ചത്. ഓസ്ട്രേലിയായിൽ ജനിച്ച് ബാങ്ക് കൊള്ള നടത്തിയതിന് പേരിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ആളായിരുന്നു എന്നും ശിക്ഷ തീരുന്നതിനു മുന്നേ അവിടെ നിന്നും ജയിൽ ചാടി ഇന്ത്യയിലേക്ക് വന്ന് മുംബൈയിൽ ജീവിച്ചിരുന്നതിന് പച്ചയായ ഏടുകളാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത് എന്നും മനസ്സിലാക്കിയത്... അതുകൊണ്ടുതന്നെ ഈ പുസ്തകത്തിലെ ഓരോ കാര്യങ്ങളും...വായിച്ചു കഴിഞ്ഞ പുസ്തകത്തിലെ പ്രധാന കഥാപാത്രവും എഴുത്തുകാരനും ഒന്നാണെന്ന് അറിയുമ്പോൾ.. ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്ന ആളുകൾ ആണെന്നറിഞ്ഞപ്പോൾ... വായിച്ചു തീർത്ത പുസ്തകത്തിന്റെ വീര്യം കൂടി... അതുകൊണ്ടുതന്നെ ഇത് വായിക്കുമ്പോൾ വായനക്കാരന് ഒരു വ്യത്യസ്ത അനുഭവപ്പെടും. ശാന്താറാം എന്നും പുസ്തക പ്രേമികൾക്കിടയിൽ ഒരു മുത്തായി തന്നെ നിലക്കോളും.. ഗ്രിഗറി ഡേവിഡ് റോബെർട്സ് എന്നാ എഴുത്തുകാരനും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0