• Text
  • Text

SMARAKASILAKAL

By : PUNATHIL KUNHABDULLA



Book : SMARAKASILAKAL
Author: PUNATHIL KUNHABDULLA
Category : Novel
ISBN : 8171301819
Binding : Normal
Publishing Date : 30-10-2023
Publisher : DC BOOKS
Edition : 35
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്മാരകശിലകള്‍ എന്ന നോവലിലാണ്.

WRITE A REVIEW

Product name: SMARAKASILAKAL

Review title:



Your Ratings:

Your Message:




Book Reviews

  Review 1 സ്മാരകശിലകള്‍ -ഒരു ചരിത്രമാകുമ്പോള്‍..
By fabitha K
ഒരു കെട്ടുകഥ അതുമല്ലെങ്കില്‍ ഒരു കേട്ടുകേള്‍വി അതാണ് സ്മാരകശിലകള്‍.എന്നാല്‍ അതിലുമപ്പുറം ഒന്നുണ്ട്, ജീവസുറ്റ കഥാപാത്രങ്ങളും അതിലും ഗംഭീരമായ കഥാപരിണാമവും.ജീവിതത്തിന്റെ നെെമിശികതയും മരണത്തിന്റെ അര്‍ത്ഥതലങ്ങളും സ്മാരകശിലകള്‍ ചരിത്രമാക്കുന്നു.കുഞ്ഞാലിയുടെ പിതൃത്വം തുടങ്ങി അവസാനം പൂകുഞ്ഞുബീയുടെ മരണം വരെ അനിശ്ചിതത്വവും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമാണ് കഥാകാരന്‍ വരികള്‍ക്കിടയിലൂടെ പറയുന്നത്.അപൂര്‍ണതയില്‍ പൂര്‍ണത കണ്ടെത്തുന്ന അതിലും വലിയ ഒരു വായനാനുഭൂതി നല്‍കുന്ന ഒരു നോവല്‍,അതാണ് ചുരുക്കത്തില്‍ സ്മാരകശിലകള്‍ . By FABITHA K

  Review 1 സ്മാരകശിലകള്‍ -ഒരു ചരിത്രമാകുമ്പോള്‍..
By fabitha K
ഒരു കെട്ടുകഥ അതുമല്ലെങ്കില്‍ ഒരു കേട്ടുകേള്‍വി അതാണ് സ്മാരകശിലകള്‍.എന്നാല്‍ അതിലുമപ്പുറം ഒന്നുണ്ട്, ജീവസുറ്റ കഥാപാത്രങ്ങളും അതിലും ഗംഭീരമായ കഥാപരിണാമവും.ജീവിതത്തിന്റെ നെെമിശികതയും മരണത്തിന്റെ അര്‍ത്ഥതലങ്ങളും സ്മാരകശിലകള്‍ ചരിത്രമാക്കുന്നു.കുഞ്ഞാലിയുടെ പിതൃത്വം തുടങ്ങി അവസാനം പൂകുഞ്ഞുബീയുടെ മരണം വരെ അനിശ്ചിതത്വവും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമാണ് കഥാകാരന്‍ വരികള്‍ക്കിടയിലൂടെ പറയുന്നത്.അപൂര്‍ണതയില്‍ പൂര്‍ണത കണ്ടെത്തുന്ന അതിലും വലിയ ഒരു വായനാനുഭൂതി നല്‍കുന്ന ഒരു നോവല്‍,അതാണ് ചുരുക്കത്തില്‍ സ്മാരകശിലകള്‍ . By FABITHA K

  മരണമെന്ന സത്യത്തെ മനോഹരമായി ആവിഷ്കരിച്ച നോവൽ
By najeeb moodadi
മരണമെന്ന ശാശ്വതസത്യവും ജീവിതത്തിന്റെ നിസ്സാരതയും ഓർമ്മിപ്പിച്ചുകൊണ്ട് ശവക്കല്ലറകൾക്ക് മേൽ നാട്ടപ്പെടുന്ന സ്മാരകാശിലകൾ. പുനത്തിലിന്റെ 'സ്മരകാശിലകളും' ഇതു തന്നെയാണ് ലോകത്തോട് വിളിച്ചു പറയുന്നത്. പുരാതനമായ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും(ഖബർസ്ഥാൻ) കഥ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന നോവലിൽ ജീവിതസുഖങ്ങളോട് ഒടുങ്ങാത്ത ആസക്തിയുള്ള ഖാൻ ബഹദൂർ പൂക്കോയതങ്ങളുടെ ആഡംബരം നിറഞ്ഞ വീടിനു മുന്നിൽ തന്നെയാണ് ഈ ശവപ്പറമ്പ് എന്നത് യാദൃശ്ചികമല്ല.  നോവലിന്റെ ആദ്യ അധ്യായം കഥയുമായി ഒരു ബന്ധവുമില്ലാത്ത മമ്മതുഹാജിയുടെ മരണമാണ്. നോക്കെത്താത്ത ദൂരം വയലുകളുള്ള, അമ്പത്താറാം വയസ്സിൽ പതിനാറുകാരിയെ കെട്ടി ഒരു മാസം പോലും തികയാത്ത, മൂന്നുറപ്പിക കട്ടതിന് മരുമകനെ ഒരാഴ്ചമുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയ മമ്മതുഹാജിയുടെ പെട്ടെന്നുള്ള മരണം!. നീലിയുടെ, പൊക്കിയടക്കം കോളറയിൽ മരിച്ച ഒരുപാടാളുകളുടെ, വണ്ടിക്കാരൻ കാണാരന്റെ, മുക്രി എറമുള്ളാന്റെ, സ്വാമിയുടെ, പൂക്കോയ തങ്ങളുടെ,  ഒടുവിൽ പൂക്കുഞ്ഞിബീയുടെ  മരണത്തിൽ അവസാനിക്കുന്ന, മരണത്തിൽ തുടങ്ങി മരണത്തിൽ ഒടുങ്ങുന്ന ഈ നോവലിൽ, പൊക്കിയുടെ മരണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത കാണാരനും, എറമുള്ളാന്റെ മരണം താങ്ങാനാവാതെ കരയുന്ന ആദ്യഭാര്യ ഖുറൈശി പാത്തുവും അല്ലാതെ മറ്റാരുടെയും മരണം ഉറ്റവരിൽ കാര്യമായ ഉലച്ചിലൊന്നും ഉണ്ടാക്കുന്നില്ല എന്നു കാണാം. പൂക്കോയ തങ്ങളുടെ ഭാര്യ അടക്കം ഭർത്താവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയെ പെട്ടെന്ന് അതിജീവിക്കുന്നവരും ജീവിതവ്യവഹാരങ്ങളിൽ പഴയ പോലെ സജീവമാവുന്നവരുമാണ്. തൊട്ടടുത്തു തന്നെയുള്ള  ഖബർസ്ഥാൻ ആരാണോർക്കുന്നത്! ആഘോഷങ്ങളൊക്കെ ഒടുങ്ങി അടയാളക്കല്ലുകൾക്ക് ചോട്ടിൽ തീരുന്ന നിസ്സാരജീവിതത്തെ ഇതിലും ഗംഭീരമായി ആവിഷ്കരിച്ച നോവൽ മലയാളത്തിൽ ഇല്ല എന്നുതന്നെ പറയാം. മലയാളത്തിലെ മരണമില്ലാത്ത നോവലുകളിലൊന്ന്.

  മനുഷ്യമനസ്സിൽ കുടിയേറിപ്പാർത്ത കുറെയധികം കഥാപാത്രങ്ങളുടെ ജീവിതയാത്രയുടെയും പര്യാവസാനങ്ങളുടെയും ആകെത്തുക സ്മാരകശില
By Abdul Bazith Saafaa
പുനത്തിൽ കുഞ്ഞബ്ദുള്ള ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. തൻറെ എഴുത്തിലൂടെ വായനകാരനെ ആ പുസ്തകത്തിലേക്ക് ആകർഷിക്കുന്നതിനോടപം തന്നെ ആ വാക്കുകളുടെ ഒഴുക്കിനൊപ്പം വായനക്കാരനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന എഴുത്തുകാരൻ. പുനത്തിലിൻറെ മാസ്റ്റർ ക്രാഫ്റ്റ് എന്നറിയപ്പെടുന്ന കൃതിയാണ് സ്മാരകശില . സ്മാരകശില എന്ന പേര് ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നത് മരണത്തെയാണ് . ഇതിലെ ഓരോ കഥാപാത്രത്തീലൂടെയും നമ്മൾ യാത്ര നടത്തുമ്പോൾ ആ കഥാപാത്രത്തെ മരണം പുല്കുനതും നമ്മൾ കാണുന്നുണ്ട്. നമ്മൾ മലബാർ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന മുസ്ലിം കുടുംബങ്ങളുടെ പശ്ചാത്തലമാണ് ഇവിടെ സ്വീകരിച്ചികുന്നത്. ഈ ബുക്കിൽ പറയുന്ന അറക്കൽ തറവാടിന്റെ ഉയർച്ചയും, ആഢ്യതവും , തകർച്ചയും, പതനവും നമ്മുടെ മുന്നിൽ നടക്കുന്നതുപോലെ കഥാകൃത്ത് വരച്ചുകാട്ടുന്നു . എന്നാൽ അതിനിടയിൽ തന്നെ ഒരുപാട് ചെറു ജീവിതങ്ങളെ കഥാകൃത്ത് വരച്ചുകാട്ടുന്നുണ്ട്. ഈ ജീവിതങ്ങൾ ഒക്കെ തന്നെയും നമ്മളെ വളരെയധികം സ്വാധീനിക്കുകയും ചെയ്യും. എന്നെ ഇതുപോലുള്ള കുറെയധികം പുസ്തകങ്ങൾ സ്വാധീനിച്ചിട്ടുണ്ട് അവയുടെ തൽഫലമായി ആണ് ഞാൻ ഇപ്പോൾ എഴുതുന്നത് . ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് പൂക്കോയ തങ്ങൾ . അദ്ദേഹത്തെക്കുറിച്ച് എഴുത്തുകാരൻ പറഞ്ഞ വാക്കാണ് ചുവടെ കൊടുത്തിരിക്കുന്നത് ???? പുനത്തിൽ പറയുന്നു എൻറെ മനസ്സിൻറെ ഒരു ഭാഗമാണ് സ്മാരകശിലയിലെ പൂക്കോയ തങ്ങൾ " അങ്ങനെ പറയാൻ കാരണമുണ്ട് പുനത്തിലിനെ കുറിച്ച് നാം വായിച്ച് അറിഞ്ഞിട്ടുള്ള കുറേ കാര്യങ്ങളുണ്ട് അതെല്ലാം തന്നെ ഈ കഥാപാത്രത്തിലും അദ്ദേഹം നിക്ഷിപ്തം ആക്കിയിട്ടുണ്ട് . എന്നാൽ അതേസമയം പൂക്കോയ തങ്ങൾ എന്ന് പറയുന്ന കഥാപാത്രമാണ് സ്മാരകശില മുന്നോട്ടു ചലിപ്പിക്കുന്നത് ഇതിൽ അറക്കൽ തറവാടാണ് കേന്ദ്രബിന്ദു ആകുന്നത് . അവിടെ അദ്ദേഹത്തിന് (തങ്ങൾക്ക്,) പത്തുവർഷത്തിനു ശേഷം ഉണ്ടാകുന്ന മകളിലൂടെയും അദ്ദേഹത്തിൻറെ ദത്തുപുത്രനായ കുഞ്ഞാലി യിലൂടെയും ആണ് കഥ വികസിക്കുന്നത് . എന്നാൽ അതിനിടയിൽ തന്നെ ഏറാമുളാനും, അദ്വുമാൻ , പട്ടാളം ഇബ്രാഹിം , വൈദ്യർ , ചെട്ടിച്ചി , തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങൾ കടന്നു പോകുന്നുണ്ട് ഇവരൊന്നും നമ്മുടെ മനസ്സിനെ സ്പർശിക്കാതെ പോകില്ല മാത്രമല്ല ചിലപ്പോൾ അവിടെ തന്നെ കേറി കൂടിയിരുന്നു എന്നും വരും എന്നിൽ കയറി കുടി ഇരിക്കുന്നതുപോലെ. ഞങ്ങളുടെ പ്ലസ് വണ്ണിലെ സേവ്യർ സാർ അദ്ദേഹം ആദ്യമായി മലയാളം പാഠഭാഗത്തിന് ഞങ്ങളെ പഠിപ്പിച്ച കൃതിയാണിത് . അന്ന് മനസ്സിൽ കയറി കൂടിയതാണ് പിന്നീട് ഇതുവരെ ഇറങ്ങി പോയിട്ടില്ല . സേവ്യർ സർ എന്നിലെ കുറവ് കാണാതെ എന്നിലെ നിറവ് കണ്ട മനുഷ്യൻ . സർ ഇത് സാറീനുളള എൻറെ ദക്ഷിണ ❣️ Written By Abdul bazith


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0