• Text
  • Text

SWATHANTHRYAM ARDHARATHRIYIL ( FREEDOM AT MIDNIGHT )

By : LARRY COLLINS , DOMINIQUE LAPIERRE



Book : SWATHANTHRYAM ARDHARATHRIYIL ( FREEDOM AT MIDNIGHT )
Author: LARRY COLLINS , DOMINIQUE LAPIERRE
Category : History
ISBN : 8171300936
Binding : Normal
Publishing Date : 10-11-2025
Publisher : DC BOOKS
Edition : 49
Number of pages : 544
Language : Malayalam
Paper Back

Publisher: DC BOOKS
₹509.00 ₹599.00 15% off





Book Summary

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാർ ലൂയി മൗണ്ട്ബാറ്റൻ!! മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.

WRITE A REVIEW

Product name: SWATHANTHRYAM ARDHARATHRIYIL ( FREEDOM AT MIDNIGHT )

Review title:



Your Ratings:

Your Message:




Book Reviews

  ഇതില് ഇല്ലാത്തത് വേറെവിടെയാണുള്ളത്
By Achamma Mani
ഇന്ത്യന് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള ഏറ്റവും ആധികാരികമായ ചരിത്രഗ്രന്ഥം.

  Good book
By sameer shah
ഇന്ത്യന്‍ സ്വാതന്ത്ര്യകാലത്തെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യവിഷയം. നല്ല എഴുത്ത്.

  സ്വാതന്ത്രം അർദ്ധരാത്രിയിൽ
By Nikesh Raghav
1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടത്തിൻ്റെ വിവരണത്തിലൂടെ ഇന്ത്യാ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്ന ഗ്രന്ഥം.

  ഞാൻ വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം
By Eswar Radhakrishnan
ഇന്ത്യ പാക്കിസ്ഥാൻ വിഭജനം, ഗാന്ധി വധം എന്നിവ ഇതിനെക്കാളും നന്നായി അവതരിപ്പിച്ച പുസ്തകം വേറെ ഉണ്ടോ എന്നുള്ളത് സംശയം തന്നെ. ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട നമ്മുടെ സ്വന്തം ചരിത്രം.

  വായിച്ചിരിക്കേണ്ടത്..
By Rahul K P
ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട പുസ്തകം.

  ശഹബാസ്
By Ashraf Shahbaz
good

  ശഹബാസ്
By Ashraf Shahbaz
good

  Feel The True Colour Of Freedom Struggle
By Sibi John
One of the credible book on Indian history in the midst of so many biased books.

  അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം
By Ragini NV
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഭരണം വളരെയധികം നാടകീയമായ രീതിയിൽ അവസാനിച്ചു. സ്വാതന്ത്ര്യം ലഭിക്കാൻ ഇന്ത്യക്കാർ നടത്തിയ പോരാട്ടങ്ങളും ബ്രിട്ടീഷുകാരുടെ പ്രതിരോധവും എല്ലാം നമുക്ക് വ്യക്തമായി അറിയാം. എന്നാൽ ഇവിടെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്‌തകം ചർച്ചചെയ്യുന്നത് സ്വാതന്ത്ര്യത്തിന്നു തൊട്ട് മുന്പും ശേഷവുമുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണ്‌. ഇത്രയും വ്യക്തമായി ഒരു പക്ഷവും പിടിക്കാതെ അതിലുപരി ബോറെടിപ്പിക്കാതെ ഇത്രയും വ്യക്തമായി ചരിത്രം പറഞ്ഞ പുസ്‌തകം വേറെയുണ്ടോ എന്നെനിക്ക് സംശയമാണ്. ഈ പുസ്തകമെഴുതിയത് രണ്ടു വിദേശികളാണെന്നു ഓർക്കണം. ഡൊമിനിക് ലപിയറിന്റെ ഇന്ത്യയെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങൾ വായിച്ച ശേഷമാണ്, ഈ പുസ്തകം എന്റെ കയ്യിൽ എത്തുന്നത്. ചരിത്രത്തോടും എഴുത്തുകാരനോടുംമുള്ള ഇഷ്ടമായിരിക്കണം, എത്ര പെട്ടന്നാണ് പുസ്തകം വായിച്ചുകഴിഞ്ഞതെന്ന് എനിക്കറിയില്ല. ലഘുവായ ഭാഷയും, രസകരമായ അവതരണവും തന്നെയാണ് പുസ്തകത്തിന് ഇത്രയും പ്രസക്തി ലഭിച്ചത്. ഇന്ത്യ- പാക്കിസ്ഥാൻ വിഭജനം, സ്വാതന്ത്ര്യം, ഗാന്ധി വധം, അങ്ങനെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള നിമിഷങ്ങളും ശേഷമുള്ള നിമിഷങ്ങളും എല്ലാം ഇവിടെ എഴുത്തുകാരമാർ വ്യക്തമാക്കുന്നുണ്ട്. പുസ്‌തകത്തിൽ തന്നെ അവർ ഇത്രയും കാര്യങ്ങൾ എങ്ങനെ വ്യക്തമായി ലഭിച്ചുവെന്നു പറയിന്നുണ്ട്. ഒരുപക്ഷെ അവർ നടത്തിയ ഓരോ അഭിമുഖങ്ങളും, അവരുടെ റീസേർച്ചും എല്ലാം പുസ്തകം മനോഹരമാകുന്നതിൽ വലിയ പങ്കു വഹിക്കുന്നു. -Ragini NV

  I need this book
By Ajeesh Radhakrishnan
ഈ പുസ്തകം വേണം

  Do
By VINAYAK KK
Do

  not in stock
By akhil ss
not in stock why

  Discount
By sreejith k c
495 രൂപ അയിരുന്നത് discount cut ചെയ്തു 550 അക്കിയത് കുറക്കുമോ


  must read
By Aneesh Ashokan
must read


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0