• Text
  • Text

VIRALATTAM

By : MUHAMMAD ALI SHIHAB



Book : VIRALATTAM
Author: MUHAMMAD ALI SHIHAB
Category : Autobiography & Biography
ISBN : 9788126477340
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 17
Number of pages : 180
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന്, അനാഥാലയത്തില്‍ എത്തുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നു വയസ്സുവരെ അദ്ദേഹം യതീംഖാനയില്‍ തുടര്‍ന്നു. അവിടെനിന്ന് വിദ്യാഭ്യാസവും ജീവനകൗശലങ്ങളും സ്വന്തമാക്കി. കല്ലുവെട്ടുകാരനായിട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണിയില്‍ കൂലിവേല. തുടര്‍ന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും പല പല ജോലികള്‍. അതിനിടയില്‍ ബിരുദവും നേടി. പിന്നെ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ എന്നു കരുതുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോള്‍ നാഗാലാന്റ് കേഡറില്‍ ജോലി ചെയ്യുന്നു. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തര്‍ധാര. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല; ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ്.

WRITE A REVIEW

Product name: VIRALATTAM

Review title:



Your Ratings:

Your Message:




Book Reviews

  ഇച്ഛാശക്തിയുടെ പുസ്തകം
By Achamma Mani
ജീവിതത്തിന്റെ പ്രതിസന്ധികളെ പ്രസന്നതയോടെ സമീപിക്കാനുള്ള ആത്മവിശ്വാസം നല്കുന്ന പുസ്തകം.

  "റിഞ്ചൂ... ഉപ്പക്ക് ഐ.എ.എസ് കിട്ടി.."
By Muhammed Ali
"റിഞ്ചൂ...ഉപ്പക്ക് ഐ.എ.എസ്. കിട്ടി" അവതാരികയിൽ എൻ.എസ്‌. മാധവൻ പറഞ്ഞതു പോലെ ജീവിതം ജീവിച്ചു കൊണ്ടു തന്നെ നേരിട്ട ഗ്രന്ഥകാരനെ എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെയാണെന്നാണ് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ വലിയ സ്വാധീനമുണ്ടാക്കിയ 'വിരലറ്റം' മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയത്. ചുറ്റുപാടുകൾ എത്ര വിപരീതമാണെങ്കിലും തൻ്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കാണിച്ച നിരന്തരമായ ശ്രമങ്ങളാണ് മൂന്ന് ഭാഗങ്ങളായി തിരിച്ച പുസ്തകത്തിൽ ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നത്. മലപ്പുറത്തെ വാഴക്കാട് സ്വദേശമായ, ഗ്രന്ഥകാരൻ്റെ ബാല്യകാലാനുഭവങ്ങളാണ് 'വിരലറ്റ'ത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ എഴുതിയിരിക്കുന്നത്. എൺപതുകളിൽ ജനിച്ച ഒരു ശരാശരി ഏറനാടൻ ബാലന് അനുഭവിക്കാവുന്നതിൻ്റെയൊക്കെ പരമാവധി ഗ്രന്ഥകാരൻ തൻ്റെ ബാല്യത്തിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്. വിദ്യാലയത്തിലേക്ക് പഠിക്കാൻ പറഞ്ഞയച്ചിട്ട്, വിദ്യാലയത്തോടും അതിൻ്റെ പരിസരങ്ങളോടും പ്രിയമുണ്ടായിട്ടും പഠനത്തിൽ മാത്രം താത്പര്യമില്ലാതിരുന്ന, വായിച്ചിയുടെ കൂടെ എപ്പോഴും വാഴക്കാട്ടങ്ങാടിയിൽ പെട്ടിക്കടയിൽ ഉണ്ടാവണമെന്ന് വാശി പിടിച്ച ബാലൻ പ്രകൃതിയോടിണങ്ങി ജീവിച്ചവനായിരുന്നു. മാവും പ്ലാവും ഉൾപ്പെടുന്ന മരങ്ങളും കുന്നിന്റെ മുകൾപ്പരപ്പിലെ തടായിയും ചാലിയാർ പുഴയും കൊയ്ത്തുപാടങ്ങളും തോടുകളും നാട്ടിടവഴികളും ചുറ്റുപാടിലെ ജീവ ജാലങ്ങളുമൊക്കെ പാത്രമായ ജീവിത കഥയായിരുന്നു ഗ്രന്ഥകാരൻ്റേത്. അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ വല്ലാതെ അദ്ധ്വാനിച്ച ഗൃഹനാഥൻ കോറോത്ത് അലി (വായിച്ചി), പെട്ടിക്കടയിലെ തൻ്റെ കണക്കുകൾ മാറ്റിയെഴുതാൻ തൻ്റെ മൂത്ത സഹോദരങ്ങളായ കുഞ്ഞാനെയും കുഞ്ഞാളെയും ഏൽപ്പിക്കുന്ന പതിവിനെപ്പറ്റി ഗ്രന്ഥകാരൻ പറയുന്നുണ്ട്. ആ കണക്കുകൾ മാറ്റിയെഴുതുന്നതിലൂടെ ഗണിതത്തിലെ വൈദഗ്ധ്യം മാത്രമല്ല നാട്ടിലെ മനുഷ്യരുടെ ജീവിതാവസ്ഥ കൂടി അവർ ഹൃദിസ്ഥമാക്കുകയായിരുന്നു. പലിശയുടെ അധികഭാരമില്ലാതെ ജീവിതാവശ്യങ്ങളുടെ പൂർത്തീകരണത്തിനുള്ള സഹവർത്തിത്വമായ കുറിക്കല്യാണവും വർഷത്തിൽ ഒരിക്കൽ ഉണ്ടാകുന്ന പുര കെട്ടലും വീടുകളിൽ ഉത്സവം പോലെ നടന്നിരുന്ന കൂവപ്പൊടിയൊരുക്കലും നാട്ടിലെ തോട്ടിലും പുഴയിലും നീന്തിത്തുടിച്ച കോട്ടി, അമ്മായിപ്പരൽ ഉൾപ്പെടെയുള്ള മീനുകളുമൊക്കെ വീണ്ടെടുക്കാൻ പറ്റാത്തത്രയും വിദൂരതയിലേക്ക് മറഞ്ഞു പോയ ഗ്രാമീണ ജീവിതത്തിൻ്റെ ഓർമ്മകളാണെന്ന് ഏറെ ഗൃഹാതുരത്വത്തോടെ എഴുത്തുകാരൻ അക്ഷരങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ്. പുസ്തകത്തിലെ ഓരോ വരിയും ആവർത്തന വിരസതയില്ലാതെ പുതുമയോടെ മുന്നോട്ടു കൊണ്ടുപോവുന്നതിൽ ഗ്രന്ഥകാരൻ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വായിച്ചിയുടെ വിയോഗാനന്തരം പഠനചിലവിനും മറ്റും പരിഹാരം കണ്ടെത്താനാവാത്ത, അനിവാര്യമായ ഒരവസ്ഥയിലാണ് ഗ്രന്ഥകാരൻ തൻ്റെ ഇളയ സഹോദരങ്ങളായ കുഞ്ഞിമ്മുവിനും മിനിക്കും ഒപ്പം മുക്കം യതീംഖാനയിലെത്തുന്നത്. അനാഥത്വത്തിൻ്റെ സങ്കടക്കടലിലൂടെ ജീവിതത്തിൻ്റെ മറുകരയെത്താൻ ശ്രമിക്കുന്ന നൂറുകണക്കിനു ബാല്യങ്ങളോടൊപ്പം വർഷങ്ങളോളം അവരും അവിടെ കഴിഞ്ഞുകൂടി. തിരികെപ്പോവാനും അനാഥാലയവാസം അവസാനിപ്പിക്കാനും ഓരോ തവണ ലീവിനു വരുമ്പോഴും ശ്രമിച്ചെങ്കിലും പതിയെ അവിടെ ഇഴുകിച്ചേരുകയായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായവരോടൊപ്പം ഊണിലും ഉറക്കിലും പഠനത്തിലുമൊക്കെ ഇടപഴകി ജീവിച്ചപ്പോൾ തനിക്കു സ്വമേധയാ കൈവന്ന വ്യക്തിത്വ വികാസങ്ങളാണ് സിവിൽ സെർവൻ്റാകുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുക എന്ന് യു.പി.എസ്.സി. യുടെ, ഐ.എ.എസ്സ്. കരസ്ഥമാക്കാനുള്ള പരീക്ഷകളുടെ അവസാന ഘട്ടമായ അഭിമുഖത്തിൽ മുഹമ്മദ് അലി ശിഹാബ് തൻ്റെ മുമ്പിലിരിക്കുന്ന ഇൻ്റർവ്യൂ ബോർഡിനു മുമ്പിൽ സമർത്ഥിക്കുന്നുണ്ട്. അനാഥത്വത്തിൻ്റെയും നാടും വീടും വിട്ടു നിൽക്കുന്നതിൻ്റെയും സങ്കടങ്ങൾ വിവരിക്കുന്ന രണ്ടാം ഭാഗത്ത്, ഒരിക്കൽ പുട്ട് ചുട്ട് തന്നെയും സഹോദരങ്ങളെയും കാണാൻ വന്ന ഉമ്മയുടെ കഥ പറയുന്നുണ്ട് ഗ്രന്ഥകാരൻ. യതീംഖാന ഹോസ്റ്റലിലെ തൻ്റെ പെട്ടിയുടെ പൂട്ടിൻ്റെ ചാവി നഷ്ടപ്പെട്ടപ്പോൾ അടുത്ത പ്രാവശ്യം വരുമ്പോൾ പുതിയ പൂട്ട് വാങ്ങണമെന്ന് കത്തിലൂടെ വീട്ടിലേക്ക് അറിയിച്ചിരുന്നു. കത്ത് വായിച്ച മൂത്താപ്പ എഴുത്തുകാരൻ്റെ ഉമ്മയോട് പറഞ്ഞു, 'നീ അടുത്ത പ്രാവശ്യം പോവുമ്പോൾ കുറച്ച് പുട്ട് ചുട്ട് കൊണ്ടുപോവണം. അവർ പുട്ട് കഴിക്കാൻ കാത്തിരിക്കുകയാണ്'. അങ്ങിനെ പൂട്ടിന് കാത്തിരുന്ന് പുട്ട് കഴിച്ച് വയറ് നിറച്ച് സംതൃപ്തിയടഞ്ഞാണ് അന്ന് ഉമ്മയെ യതീംഖാനയിൽ നിന്നും അവർ പറഞ്ഞയച്ചത്. ഫസ്റ്റ് ക്ലാസ്സോടെ എസ്.എസ്.എൽ.സി. പരീക്ഷ പാസ്സായിട്ടും, മൂത്ത സഹോദരിയെ കെട്ടിച്ചയച്ചതിൻ്റെയും വീട് പുതുക്കി പണിതതിൻ്റെയും കടബാധ്യത ഉള്ള കുടുംബത്തെ തന്നാലാവും വിധം സഹായിക്കാനാണ് ചെങ്കൽ ക്വാറിയിൽ കല്ലു തട്ടാൻ ജോലിക്കു പോയതിലൂടെ ആ കൗമാരക്കാരൻ ശ്രമിച്ചത്. പിന്നീടുള്ള ജീവിത യാത്രയിൽ പ്രീഡിഗ്രിയും വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുന്നതോടൊപ്പം അധ്യാപകനായും പഞ്ചായത്താപ്പീസുകളിൽ ഗുമസ്തനായുമൊക്കെയായി വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ചു. ഹൈസ്ക്കൂൾ പഠനകാലത്ത് ആരംഭിച്ചിരുന്ന പൊതു വിജ്ഞാനശേഖരണം അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്ന സമയത്ത് ഒരു ഹരമായി മാറി. നിരന്തരമായി പി.എസ്.സി. യുടെ മത്സര പരീക്ഷകളെഴുതി. ഫോറസ്റ്റർ, അസി. ഗ്രേഡ് ഉൾപ്പടെ ഇരുപത്തിയൊന്നോളം നിയമനങ്ങൾക്ക് അർഹനായിരുന്നു. അങ്ങിനെയിരിക്കെ പൊതുവിജ്ഞാന ശേഖരണത്തോടുള്ള തൃഷ്ണയും മത്സര പരീക്ഷകളോടുള്ള അഭിവാഞ്ഛയും മനസ്സിലാക്കിയ മൂത്ത സഹോദരൻ കുഞ്ഞാനാണ് ഐ.എ.എസ്. എന്ന ഉന്നത ലക്ഷ്യം ചൂണിക്കാണിച്ചു കൊടുത്തത്. 'വിരലറ്റ'ത്തിൻ്റെ അവസാന ഭാഗങ്ങളിൽ ഐ.എ.എസ്സിലേക്കുള്ള തൻ്റെ സാഹസികമായ യാത്ര ചുരുക്കിയെഴുതിയിരിക്കുകയാണ് ഗ്രന്ഥകാരൻ. നിരന്തരമായ പരിശ്രമങ്ങളുടെയും കൃത്യമായ രീതിയിലുള്ള പഠന ക്രമങ്ങളുടെയും നിതാന്തമായ യത്നത്തിൻ്റെയുമൊക്കെ ഫലമായി ആദ്യ അവസരത്തിൽത്തന്നെ സിവിൽ സർവ്വീസ് പരീക്ഷാ കടമ്പകളെല്ലാം മറികടന്ന് ഐ.എ.എസ്. നേടുകയായിരുന്നു. ഫൈനൽ റിസൾട്ട് വന്ന സമയത്ത് തൊട്ടടുത്തുള്ള മകളോട് ''റിഞ്ചൂ... ഉപ്പക്ക് ഐ.എ.എസ്. കിട്ടി'' എന്ന് സന്തോഷത്തോടെ, നിറകണ്ണുകളോടെ പറഞ്ഞപ്പോൾ കാര്യമെന്തെന്നറിഞ്ഞില്ലെങ്കിലും അവൾ ചിരിച്ചു, ഉപ്പച്ചിക്ക് എന്തോ വലിയ സംഭവം കിട്ടിയെന്നറിഞ്ഞ പോലെ. ഐ.എ.എസ്സുകാരനായതിനു ശേഷം മലപ്പുറം ജില്ലാ പോലീസ് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത തന്നെയും കുടുംബത്തെയും തിരികെ കൊണ്ടാക്കുന്നതിനിടയിൽ സുഹൃത്തായ പോലീസുകാരൻ കാറിൽ വെച്ച് ഉമ്മയോട് പറഞ്ഞു; ''മോന് ഐ.എ.എസ്സൊക്കെ കിട്ടിയല്ലോ അല്ലേ ഉമ്മാ''. അതിനു ഉമ്മയുടെ മറുപടി, ''ഓന് എന്ത് കിട്ടിയാലും വേണ്ടില്ല, അന്തിയാവുമ്പോഴേക്കും വീട്ടിലെത്തുന്ന പണി മതി" എന്നായിരുന്നു. ജീവിതത്തിലെ സുഖവും ദുഃഖവുമൊക്കെ നിറഞ്ഞ അനുഭവങ്ങൾ ഇരുന്നൂറോളം വരുന്ന പേജുകളിലൂടെ ഗ്രന്ഥകാരൻ കുറിച്ചിരിക്കുന്നു. പുസ്തകത്താളുകളിൽ മഷി പുരണ്ടുണങ്ങിക്കിടക്കുന്ന നിർവ്വചനങ്ങളല്ല, പ്രത്യക്ഷ ബോധത്തിൽ നിന്ന് ലഭിക്കുന്നതാണ് യഥാർത്ഥ അറിവുകൾ എന്ന് Mohammed Ali Shihab IAS യു.പി.എസ്‌.സി. ഇൻ്റർവ്യൂ ബോർഡിനു മുമ്പിൽ തൻ്റെ പ്രകടനത്തിലൂടെ സമർത്ഥിക്കുന്നു. ഇവിടെ, ആ യാഥാർത്ഥ്യം തൻ്റെ വളരെ ചെറിയ ജീവചരിത്രത്തിൻ്റെ ഒരു അടയാളപ്പെടുത്തലാക്കാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ആത്മകഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ആത്മാവിനെ തൊട്ടറിഞ്ഞ് വായിക്കാൻ കഴിഞ്ഞ ഒരു പുസ്തകമായിരുന്നു 'വിരലറ്റം' ✍️ALi A RAhman

  വിരലറ്റം
By Fayiz fa
മുഹമ്മദ്‌ അലി ശിഹാബ് എന്ന യുവ ഐഎസ് കാരന്റെ ആത്മകഥാ രൂപത്തിലുള്ള ലളിതവും, പ്രചോതനാത്മകവുമായ പുസ്തകമാണ് വിരലറ്റം. ഡിസി ബുക്സ് ആണ് പ്രസാധകർ. പിതാവിന്റെ മരണശേഷം വീട്ടിലെ ദാരിദ്ര്യം കാരണം പതിനൊന്നാം വയസിൽ അനാഥലയത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തിന്റെ ഐഎസ് നേടുന്നത് വരെയുള്ള ജീവിത യാത്രയാണ് ഇത്. പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ പരമമായ ഇച്ഛയുടെ, ജീവിതം ജീവിച്ചു കൊണ്ട് നേരിടുന്ന ഒരാളുടെ കഥ. മൂന്നു ഭാഗങ്ങളായാണ് ശിഹാബ് തന്റെ കഥ പറയുന്നത്. എടവണ്ണപ്പാറ എന്ന ഗ്രാമത്തിലെ ബാല്യകാലവും, പിതാവുമായുള്ള ആത്മ ബന്ധവും, പിതാവിന്റെ മരണവും ഈ ഭാഗത്ത് പറയുന്നു. കളിപ്പാട്ട നിർമാണം പോലുള്ള കുഞ്ഞു കാര്യങ്ങൾ മുതൽ നാടിന്റെ ജീവ നാന്ധിയായ ആഴ്ച ചന്തയും കുറികല്യാണവും പോലുള്ള കാര്യങ്ങൾ വരെ വിശദമായി പറയുന്നുണ്ട്. 80-90കളിലെ ഒരു ശരാശരി മലയാളിയുടെ ബാല്യകാലം ഇവിടെ നമുക്ക് കാണാൻ സാധിക്കും. പിതാവിന്റെ മരണശേഷമുള്ള ശിഹാബിന്റെ അനാഥാലയ വാസമാണ് രണ്ടാം ഭാഗം. "ഒരു മുറം വില്പനകാരനാവേണ്ടിയിരുന്ന എന്നെ ജീവിതത്തിന്റെ വഴികളിലേക് കൈ പിടിച്ചു നനടത്തുകയായിരുന്നു അനാഥാലയം"എന്നാണ് ശിഹാബ് തന്റെ അനാഥാലയ വാസത്തെ കുറിച്ചു പറയുന്നത്. പടിക്കലും, പഠിപ്പിക്കലും, പരീക്ഷകളും, ജോലിതേടിയുള്ള യാത്രകളും, ഒടുവിൽ കഠിന പ്രയത്നം കൊണ്ട് ഐഎസ് നേടുന്നതുമാണ് മൂന്നാമത്തെ ഭാഗം. ലളിതമായ ഭാഷയും, പ്രചോദനാത്മകമായ കഥയും ഈ പുസ്തകത്തെ ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ പറ്റുന്നതാക്കുന്നു. ബാര ബാസ്കരന്റ രേഖചിത്രവും പുസ്തകത്തിന്റെ മാറ്റ്കൂട്ടുന്നു. പ്രശ്നങ്ങളും വെല്ലുവിളികളും ജീവിതത്തിൽ വരുന്നത് നമ്മളെ തകർക്കാനല്ല കൂടുതൽ ശക്തരാകാനാണെന്നും, വിജയത്തിനാഥരം കഠിനമായ പ്രയത്നം മാത്രമാണെന്നും, ഈ പുസ്തകം നമ്മോട് പറയുന്നു. മാതാപിതാക്കളുടെ കലർപ്പിലാത്ത സ്നേഹവും കരുതലും ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നു.

  " ഇനി എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും ? "
By MUHAMMED ASNAS K OMANOOR
ഹൃദ്യമായ ഗ്രാമീണതയും ഹൃദയഭേദകമായ അനാഥാലയവാസവും കൂടിക്കലർന്ന ബാല്യകൗമാരമായിരുന്നു ശിഹാബിന്റേത്. വിദ്യാലയങ്ങളോട് ആലസ്യവും വിനോദങ്ങളോട് അഭിനിവേശവുമുണ്ടായിരുന്ന ശിഹാബ് പിതാവ് മരിച്ചതിനെത്തുടർന്നാണ് മുക്കം അനാഥാലയത്തിലെത്തുന്നത്. പഠനത്തോട് ആത്മവൈര്യമുള്ളവന് വിജ്ഞാനത്തിന്റെ മാധുര്യം നുകരാനായാൽ ആ വികാരം ആത്മബന്ധമായി മാറും. അത് തന്നെയാണ് ശിഹാബിന്റെ ജീവിതത്തിൽ സംഭവിച്ചതും. എടവണ്ണപ്പാറ ഗ്രാമത്തിൽനിന്നും മസൂറിയിലെ വൈജ്ഞാനികസമുച്ഛയം വരെയുള്ള പടവുകൾ മനപ്പൂർവ്വമല്ലെങ്കിലും അല്പാല്പമായി ശിഹാബ് നടന്നു കയറുകയായിരുന്നു. അനാഥാലയവാസം അദ്ദേഹത്തെ വായിക്കാൻ നിർബന്ധിതനാക്കി. പഠിച്ചു മുന്നേറി കുടുംബത്തിനൊരു തുണയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാം വെട്ടിത്തിരുത്തി പുനരവതരണം അസാധ്യമായ ജീവിതത്തിൽ 'ഇനി എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും? 'എന്നാണ് ശിഹാബ് ചിന്തിച്ചത്. കല്ലുവെട്ടുകാരനായി ജോലിയാരംഭിച്ച അദ്ദേഹം അധ്യാപനമേഖലയിൽ വളരാൻ കഠിനാധ്വാനം ചെയ്തു. എല്ലാം ഉള്ളിലൊതുക്കിയ പിതാവിന്റെയും ഭർതൃവിയോഗശേഷം ഇരുതല മുട്ടിക്കാൻ കഷ്ടപ്പെട്ട ഉമ്മയുടെയും മുഖങ്ങൾ ശിഹാബിനെ കർമ്മനിരതനാക്കി. വിജ്ഞാനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ ജ്യേഷ്ഠൻ അനുഭവങ്ങളിൽ നിന്ന് പ്രചോദനം പകർന്നു നൽകി ഐ.എ.എസ്സിലേക്ക് വിരൽചൂണ്ടിയപ്പോൾ തന്റെ വഴി ശിഹാബ് തിരിച്ചറിയുകയായിരുന്നു. വിദ്യാലയകാലഘട്ടത്തിലെ ക്വിസ്മത്സരത്തിനു വേണ്ടി തുടങ്ങിയ പൊതുവിജ്ഞാനശേഖരണം അദ്ദേഹത്തിനു തുണയാവുകയും 2011ൽ സ്വപ്നം പൂവണിയുകയും ചെയ്തു. പിതാവിന്റെ പെട്ടിക്കടയും അങ്ങാടിബന്ധങ്ങളും ഷിഹാബിനെ ഉത്തരവാദിത്വവും സാമൂഹികബോധവുമുള്ള മനുഷ്യനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അനാഥാലയത്തിലെ ചിട്ടകൾ അദ്ദേഹത്തെ പക്വതയുള്ളവനാക്കുകയും ചെയ്തു. ജീവിതത്തിൽ നാം പിന്നിടുന്നതൊന്നും വെറുതെയല്ലെന്നും എല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള പാകപ്പെടുത്തലാണെന്നുമുള്ള തിരിച്ചറിവ് ശിഹാബ് പങ്കുവെക്കുന്നു. അനാഥത്വത്തിന്റെ നൊമ്പരങ്ങളും കൗതുകങ്ങളും ഇത്രമേൽ ഹൃദയസ്പർക്കായി വിവരിച്ച മറ്റൊരു രചന എന്റെ അറിവിലില്ല. വായന പൂർത്തീകരിക്കുന്നതോടെ സിവിൽ സർവീസിന്റെ തനതായ സ്വത്വത്തെ വായനക്കാരൻ സ്വാംശീകരിച്ചിട്ടുണ്ടാകും.ശുഭാപ്തിവിശ്വാസത്തോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം വായിക്കുന്നത് ജീവിതത്തിൽ എന്നും ഒരു മുതൽക്കൂട്ടായിരിക്കും..

  " ഇനി എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും? "
By MUHAMMED ASNAS K OMANOOR
ഹൃദ്യമായ ഗ്രാമീണതയും ഹൃദയഭേദകമായ അനാഥാലയവാസവും കൂടിക്കലർന്ന ബാല്യകൗമാരമായിരുന്നു ശിഹാബിന്റേത്. വിദ്യാലയങ്ങളോട് ആലസ്യവും വിനോദങ്ങളോട് അഭിനിവേശവുമുണ്ടായിരുന്ന ശിഹാബ് പിതാവ് മരിച്ചതിനെത്തുടർന്നാണ് മുക്കം അനാഥാലയത്തിലെത്തുന്നത്. പഠനത്തോട് ആത്മവൈര്യമുള്ളവന് വിജ്ഞാനത്തിന്റെ മാധുര്യം നുകരാനായാൽ ആ വികാരം ആത്മബന്ധമായി മാറും. അത് തന്നെയാണ് ശിഹാബിന്റെ ജീവിതത്തിൽ സംഭവിച്ചതും. എടവണ്ണപ്പാറ ഗ്രാമത്തിൽനിന്നും മസൂറിയിലെ വൈജ്ഞാനികസമുച്ഛയം വരെയുള്ള പടവുകൾ മനപ്പൂർവ്വമല്ലെങ്കിലും അല്പാല്പമായി ശിഹാബ് നടന്നു കയറുകയായിരുന്നു. അനാഥാലയവാസം അദ്ദേഹത്തെ വായിക്കാൻ നിർബന്ധിതനാക്കി. പഠിച്ചു മുന്നേറി കുടുംബത്തിനൊരു തുണയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാം വെട്ടിത്തിരുത്തി പുനരവതരണം അസാധ്യമായ ജീവിതത്തിൽ 'ഇനി എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും? 'എന്നാണ് ശിഹാബ് ചിന്തിച്ചത്. കല്ലുവെട്ടുകാരനായി ജോലിയാരംഭിച്ച അദ്ദേഹം അധ്യാപനമേഖലയിൽ വളരാൻ കഠിനാധ്വാനം ചെയ്തു. എല്ലാം ഉള്ളിലൊതുക്കിയ പിതാവിന്റെയും ഭർതൃവിയോഗശേഷം ഇരുതല മുട്ടിക്കാൻ കഷ്ടപ്പെട്ട ഉമ്മയുടെയും മുഖങ്ങൾ ശിഹാബിനെ കർമ്മനിരതനാക്കി. വിജ്ഞാനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ ജ്യേഷ്ഠൻ അനുഭവങ്ങളിൽ നിന്ന് പ്രചോദനം പകർന്നു നൽകി ഐ.എ.എസ്സിലേക്ക് വിരൽചൂണ്ടിയപ്പോൾ തന്റെ വഴി ശിഹാബ് തിരിച്ചറിയുകയായിരുന്നു. വിദ്യാലയകാലഘട്ടത്തിലെ ക്വിസ്മത്സരത്തിനു വേണ്ടി തുടങ്ങിയ പൊതുവിജ്ഞാനശേഖരണം അദ്ദേഹത്തിനു തുണയാവുകയും 2011ൽ സ്വപ്നം പൂവണിയുകയും ചെയ്തു. പിതാവിന്റെ പെട്ടിക്കടയും അങ്ങാടിബന്ധങ്ങളും ഷിഹാബിനെ ഉത്തരവാദിത്വവും സാമൂഹികബോധവുമുള്ള മനുഷ്യനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അനാഥാലയത്തിലെ ചിട്ടകൾ അദ്ദേഹത്തെ പക്വതയുള്ളവനാക്കുകയും ചെയ്തു. ജീവിതത്തിൽ നാം പിന്നിടുന്നതൊന്നും വെറുതെയല്ലെന്നും എല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള പാകപ്പെടുത്തലാണെന്നുമുള്ള തിരിച്ചറിവ് ശിഹാബ് പങ്കുവെക്കുന്നു. അനാഥത്വത്തിന്റെ നൊമ്പരങ്ങളും കൗതുകങ്ങളും ഇത്രമേൽ ഹൃദയസ്പർക്കായി വിവരിച്ച മറ്റൊരു രചന എന്റെ അറിവിലില്ല. വായന പൂർത്തീകരിക്കുന്നതോടെ സിവിൽ സർവീസിന്റെ തനതായ സ്വത്വത്തെ വായനക്കാരൻ സ്വാംശീകരിച്ചിട്ടുണ്ടാകും.ശുഭാപ്തിവിശ്വാസത്തോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം വായിക്കുന്നത് ജീവിതത്തിൽ എന്നും ഒരു മുതൽക്കൂട്ടായിരിക്കും..

  വിരലറ്റം
By Majida Jasmin
കണ്ണു നനയാതെ നിങ്ങൾക്കിതു വായിച്ചു തീർക്കാനാവില്ല.. മനസു നിറയാതെ നിങ്ങൾക്കിതിൽ നിന്ന് ഇറങ്ങിപ്പോരാനുമാവില്ല.. കാരണം ഇതൊരു പൈങ്കിളി സാഹിത്യമല്ല സാങ്കൽപിക കഥയുമല്ല... വിരലറ്റം കോറിയിട്ടത് നേരിന്റെ ചിത്രമാണ്... യാഥാർത്ഥത്തിന്റെ പ്രതിരൂപമാണ്.. തീച്ചൂളകളിൽ ഉരുക്കിയെടുത്ത ഇരുമ്പിന്റെ കാഠിന്യമുള്ള തീക്ഷണാനുഭവങ്ങളാണ്... ആരൊക്കെയോ ചേർന്നുണ്ടാക്കിവച്ച പാതയിലൂടെ നടന്ന് വിജയശ്രീലാളിതനായ ഒരാളുടെ വിരലറ്റം അല്ലിത്.. സ്വയം വെട്ടിപ്പിടിച്ച പാതയിലൂടെ സഞ്ചരിച്ച് ഒരിന്ത്യൻ പൗരന് ആഗ്രഹിക്കാവുന്ന തിലേറ്റവും പാരമ്യതയിലുള്ളത് തന്നെ കൈക്കലാക്കിയ ഒരു യുവ ഐ. എ .സ് കാരന്റെ കഥനമാണിത്... ഒരു ബാല്യത്തിന് താങ്ങാനാവുന്നതിലുമപ്പുറം അനാഥത്വവും ദാരിദ്രവും മനസിനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം അസാധാരണമായൊരു ഊർജ്ജം സ്വീകരിച്ച് വിജയത്തിന്റെ പച്ചക്കൊടി പാറിച്ച മഹാ മനുഷ്യൻ.. ചെറുപ്പം മുതലേ ലക്ഷക്കണക്കിന് രൂപ കോച്ചിങ്ങ് ക്ലാസുകൾക്കായി ചെലവഴിച്ച് മുഴുസമയവും പുസ്തകക്കെട്ടുകൾക്കു മുമ്പിൽ ചടഞ്ഞിരിക്കുന്ന യുവ പരീക്ഷാർത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ... തീക്ഷണമായ ജീവിതാനുഭവങ്ങൾ സമ്മാനിച്ച മനോബലം തന്നെയായിരിക്കണം വിജയത്തിനു നിദാനം. വാഴക്കാട് എടവണ്ണപ്പാറ ഭൂപ്രദേശങ്ങളുടെ മനോഹാരിതയും പ്രകൃതിയുമായിണങ്ങു മ്പോഴുണ്ടാവുന്ന ബാല്യത്തിന്റെ മാധുര്യവും വിരലറ്റം കൊണ്ട് മനോഹരമായി വിവരിക്കപ്പെട്ടിരിക്കുന്നു. യാർത്ഥത്തിൽ ഇതൊരാത്മകഥയല്ല വാഴക്കാട് ഗ്രാമത്തിൽ നിന്ന് മസ്സുറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ വരെയുള്ള യാത്രാ വിവരണമാണ്.. ഹൃദയത്തോട് ചേർത്തുവച്ച അനുഭവങ്ങളെ തത്ഭാവം ചോർന്നു പോവാതെ അവയെ മലയാള സാഹിത്യത്തിൽ മുക്കി കുളിപ്പിച്ച് മുദ്രണം ചെയ്ത കൃതി തന്നെയാണ്.. അതിനാൽ തന്നെയാവണം പകുതി പോലും വായിക്കാതെ പല പുസ്തകങ്ങളും മടക്കി വെക്കാറുള്ള ഞാൻ ഒരൊറ്റയിരിപ്പിന് മുഴുവൻ താളുകളിലൂടെയും വിരലറ്റം പായിച്ചത്. സ്നേഹ പൂർവ്വം ????ഒരു വാഴക്കാട്ടുകാരി

  വിരലറ്റം (മുഹമ്മദലി ശിഹാബ് IAS )
By Fayeda Tk
നേട്ടങ്ങൾ കൂടുതൽ മധുരിക്കുന്നത് അത് കഷ്ടപ്പെട്ട്, അപ്രതീക്ഷിതമായി കൈവരിക്കുമ്പോഴാണ്. പതിനൊന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട, ഇരുപത്തൊന്നു വയസ്സുവരെ ഒരു അനാഥലയത്തിൽ വിദ്യാഭ്യാസവും കൗമാരവും കഴിച്ച, ഒരു കുട്ടി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സെർവിസിൽ എത്തുകയെന്നത് പ്രത്യക്ഷാ സംഭവ്യമല്ല. എന്നാൽ നേടാനാകാത്തതായി ഒന്നുമില്ലെന്ന് ആ കുട്ടി മുതിർന്ന്, തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി വെക്കുകയാണ്. ജീവിതസാഹചര്യമോ, വിദ്യാഭ്യാസ രീതിയോ ഒന്നും തന്നെ നമ്മുടെ നേട്ടങ്ങൾക്ക് അവസാനവാക്കല്ലെന്ന് സ്വന്തം ജീവിതം എഴുതിവെച് അടയാളപ്പെടുത്തുകയാണ് ശിഹാബ് ഐ എ എസ്. ഒരുപാട് അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഒഴുക്കിനെതിരെ ഒന്ന് കാലനാക്കിനോക്കാത്ത, യാതൊരു തരത്തിലും പ്രയത്നിക്കാത്ത, എല്ലാം വിധിയെപ്പഴിച്ച് ജീവിച്ചു തീർക്കുന്ന നമുക്കൊക്കെ പുണ്യ പുസ്തകമാക്കാൻ 'വിരലറ്റം' തന്നെയാണ് വേണ്ടത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0