• Text
  • Text

VISHADAVALAYANGAL

By : ANISH FRANCIS



Book : VISHADAVALAYANGAL
Author: ANISH FRANCIS
Category : Novel
ISBN : 9789352824854
Binding : Normal
Publishing Date : 10-01-2019
Publisher : DC BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹157.00 ₹175.00 10% off





Book Summary

അംഗപരിമിതിയുടെയും പ്രണയപരാജയത്തിന്റെ യും വിഷാദവലയത്തില്‍പ്പെട്ട് മരണം എന്ന ഉത്തരത്തിലേക്ക് നടന്നടുക്കുന്ന ഒരു യുവാവിന്റെ കഥ. ജീവിതം എന്ന ചോദ്യമാണ് കൂടുതല്‍ നല്ലതെന്ന് മരണപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ അയാള്‍ കണ്ടെത്തുന്നത് ഉദ്വേഗജനകമായ ആഖ്യാനത്തിലൂടെയാണ്. ഡി സി സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെ ടുത്ത നോവല്‍.

WRITE A REVIEW

Product name: VISHADAVALAYANGAL

Review title:



Your Ratings:

Your Message:




Book Reviews

  റിയലിസ്റ്റിക്‌
By jeny Nair
തുടക്കക്കാരന്റെ ജാള്യത ഒട്ടുമില്ലാതെ നേരെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് കേറിപ്പോകുന്നതരം എഴുത്ത്.

  വിഷാദവലയങ്ങൾ
By Vipin Parameswaran
"ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ എത്രയോ ദിവസങ്ങൾക്കു മുൻപ് മരിച്ചിട്ടുണ്ടാവും." ~ ജിനേഷ് മടപ്പള്ളി ഒരു താൽക്കാലിക പ്രശ്‌നത്തിനു സ്ഥിരമായ പരിഹാരമാണ് ആത്മഹത്യ എന്ന് ഹെർമൻ ഹെസ്സെ പറഞ്ഞുവെച്ചിട്ടുണ്ട്. അനീഷ് ഫ്രാൻസിസ് എഴുതിയ 2018 - ഡിസി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിച്ച 'വിഷാദ വലയങ്ങൾ' എന്ന നോവൽ ആത്മഹത്യാ മുനമ്പിൽ നിന്നുള്ള ഒരു മനുഷ്യന്റെ പിൻനടത്തമാണ്. ജോയൽ വിഷാദിയാണ്, അംഗപരിമിതനും. കോളേജിൽ വെച്ച് കാമുകിക്ക് സമ്മാനം വാങ്ങിക്കാൻ കുതിച്ച ജോയൽ അപകടത്തെതുടർന്ന് കാലുകൾ ചലനമറ്റു വീൽചെയറിൽ ഒതുങ്ങിപോകുന്നു. നഷ്ടപ്പെട്ട കാലുകളെകാൾ അയാളെ തളർത്തിയത് ഒരുപക്ഷേ കാമുകിയുടെ നിരാകരണം ആയിരുന്നിരിക്കണം. ജീവിതത്തോടുള്ള അടങ്ങാത്ത മടുപ്പ് അയാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. അതിനും എത്രയോ നാൾ മുൻപ് അയാൾ മരിച്ചുപോയവരുടെ പ്രൊഫൈലുകൾ ചേർത്തു തുടങ്ങിവെച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു ഫെയ്ക്ക് ഐഡി ആത്മഹത്യക്ക് തൊട്ടുമുൻപ് അയാളുടെ ജീവിതം മാറ്റിയെഴുതുന്നു. ജൂലി എന്ന ഐഡി അയാളെ ഒരു യാത്രയിലേക്ക് ആനയിക്കുന്നു. മരിച്ചവരുടെ ജീവിതങ്ങൾ തിരഞ്ഞു തിരഞ്ഞു അയാൾ നടത്തുന്ന യാത്രകൾ ഓരോ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. മരിച്ചുപോയവർ ബാക്കി വെച്ച ചില കണ്ണികളെ അയാൾ കണ്ടെടുക്കുന്നു. വിഷാദത്തിന്റെ കയ്പ്പുനീർ കുടിച്ച മനുഷ്യരെ ആത്മഹത്യയിൽ നിന്ന് എപ്രകാരമാണ് തിരിച്ചുവിളിക്കുക എന്ന് നോവൽ കാണിച്ചുതരുന്നു. ആകാംക്ഷാഭരിതമായ വഴിത്തിരിവുകൾ വായനയെ കൂടുതൽ ജീവസ്സുറ്റതാക്കുന്നു. ഒരു പിടി ഉറക്കഗുളികളിൽ പൊലിഞ്ഞു പോകേണ്ട ജോയലിന്റെ ജീവിതം മരിച്ചുപോയവരുടെ പ്രൊഫൈലുകൾ മാറ്റിയെഴുതുന്നു. അവനു വേണ്ടി കാത്തുവെച്ച രഹസ്യസന്ദേശം അവൻ വായിച്ചെടുക്കുന്നു. " LIVE JOYEL!" അതെ അവനു മരിക്കാൻ സാധിക്കില്ല. മരണം എന്ന ഉത്തരം ഉപേക്ഷിച്ച് ജീവിതം എന്ന ചോദ്യം തിരഞ്ഞെടുത്ത അവന്റെ ആദ്യ പുലരിയിലേക്ക് അവൻ കണ്ണുത്തുറക്കുന്നിടത്ത് പ്രത്യാശയോടെ നോവൽ അവസാനിക്കുന്നു. ആ പ്രഭാതത്തിൽ അവനുവേണ്ടി ഒരു പുതിയ ഇല മാലാഖയുടെ കയ്യിലെ ചില്ലയിൽ തളിരിട്ടിരുന്നു. അതെ, ഇത് അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും കഥയാണ്. ജീവിതം ജീവിച്ചുതന്നെ തീർക്കാനുള്ളതാണെന്ന് നോവൽ അടിവരയിടുന്നു. Vipin Parameswar DC Books


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0